Jump to content

ചക്കമരോ ചവിണിമരോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കുട്ടികളുടെ പഴയകളി, പ്രധാനമായും മലബാറിൽ ആയിരുന്നു ഈ കളി കളിച്ചിരുന്നത്.

കളിയുടെ രീതി

[തിരുത്തുക]

മൂന്നും നാലും കുട്ടികൾ ഒന്നിച്ചിരുന്ന് ഒരു കൈയുടെ മീതെ മറ്റൊരു കൈ എന്ന നിലയിൽ പുറം കൈയിൽ നുള്ളിപ്പിടിച്ച് “ചക്ക മരോ, ചവിണി മരോ..ചമിണിയൻ കണ്ണന്റെ ഓളു മരോ..ചട്ടീം കോലും ഡും,..”എന്ന് കൂട്ടായി ചൊല്ലിക്കൊണ്ട് നുള്ളിപ്പിടിച്ച കൈകൾ ഒന്നിച്ച് വട്ടം ചുറ്റും.ഇതിനിടെ കൈ ഇളകി പോയാൽ അയാളെ ഒഴിവാക്കും.ഇതാണ് ഈ കളിയുടെ രീതി.കൊച്ചു കുട്ടികളുടെ കളിയാണിത്

"https://ml.wikipedia.org/w/index.php?title=ചക്കമരോ_ചവിണിമരോ&oldid=1009515" എന്ന താളിൽനിന്ന് ശേഖരിച്ചത്