Jump to content

ഓബ്രിയേറ്റ ഡെൽറ്റോയിഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓബ്രിയേറ്റ ഡെൽറ്റോയിഡിയ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: Brassicales
Family: Brassicaceae
Genus: Aubrieta
Species:
A. deltoidea
Binomial name
Aubrieta deltoidea

കടുക് കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ഇനമാണ് ഓബ്രിയേറ്റ ഡെൽറ്റോയിഡ. ലിലാക്ക് ബുഷ്, പർപ്പിൾ റോക്ക് ക്രെസ്, റെയിൻബോ റോക്ക് ക്രെസ് എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു. ഈ സസ്യം 4a മുതൽ 9b വരെ മേഖലകളിൽ വളർത്തേണ്ടതുണ്ട്.[1]

തെക്കുകിഴക്കൻ യൂറോപ്പിലെ സ്വദേശിയാണെങ്കിലും ലോകമെമ്പാടും ഇവ ഒരു അലങ്കാര സസ്യമായി വളർത്തുന്നു. ചില പ്രദേശങ്ങളിൽ ഇത് പൂന്തോട്ടങ്ങളിൽ നിന്ന് രക്ഷപെട്ട് പുറത്തും വളരുന്നു. പച്ച സ്പൂൺ ആകൃതിയിലുള്ളതും ഓവൽ ആകൃതിയിലുള്ളതുമായ ഇലകളുള്ള ഈ ചെറിയ സസ്യം പരവതാനികളെപ്പോലെ കാണപ്പെടുന്നു.

എ. ഡെൽറ്റോയ്ഡ ഗ്രൗണ്ട്കവർ, റോക്ക് ഗാർഡൻ, അല്ലെങ്കിൽ ചുമരിലെ വിള്ളലുകൾ എന്നിവയിൽ വളർത്തുന്നു. വസന്തകാലത്ത് കടും നിറമുള്ള പൂക്കൾ കാണപ്പെടുന്നു. കൃഷി ചെയ്യുന്ന ഇനങ്ങൾ, ഹൈബ്രിഡ് നാമത്തിൽ ലിസ്റ്റുചെയ്തിട്ടുണ്ട്. എ. × കൾട്ടോറം,[2]ലാവെൻഡർ, റോസ്, ലിലാക്ക് എന്നിവയിൽ ലഭ്യമാണ്. ഇനിപ്പറയുന്ന കൾട്ടിവറുകൾ റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ഗാർഡൻ മെറിറ്റിന്റെ അവാർഡ് നേടിയിരുന്നു.

  • 'Argenteovariegata'[3]
  • 'Doctor Mules'[4]
  • 'Red Cascade'[5]

അവലംബം

[തിരുത്തുക]
  1. Dave's Garden
  2. RHS A-Z encyclopedia of garden plants. United Kingdom: Dorling Kindersley. 2008. p. 1136. ISBN 1405332964.
  3. "RHS Plant Selector - Aubrieta 'Argenteovariegata'". Retrieved 12 June 2013.
  4. "RHS Plant Selector - Aubrieta 'Doctor Mules'". Retrieved 12 June 2013.
  5. "RHS Plant Selector - Aubrieta 'Red Cascade'". Retrieved 12 June 2013.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]