Jump to content

ആംബ്ലിയോപ്പിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആംബ്ലിയോപ്പിയ
മറ്റ് പേരുകൾമടിയൻ കണ്ണ്[1]
ആംബ്ലിയോപ്പിയ ചികിൽസയിൽ ഉള്ള ഒരു കുട്ടി ഐപാച്ച് ഉപയോഗിച്ച് ഒരു കണ്ണ് മൂടിയിരിക്കുന്നു
ഉച്ചാരണം
സ്പെഷ്യാലിറ്റിനേത്രവിജ്ഞാനം ഒപ്റ്റോമെട്രി
ലക്ഷണങ്ങൾകാഴ്ച വൈകല്യം
സാധാരണ തുടക്കം5 വയസ്സിന് മുമ്പ്[2]
കാരണങ്ങൾകോങ്കണ്ണ്, അസ്റ്റിഗ്മാറ്റിസം, ഒരു കണ്ണിന് മാത്രമുള്ള കാഴ്ച വൈകല്യം, കുട്ടികളിലെ തിമിരം[1]
ഡയഗ്നോസ്റ്റിക് രീതിനേത്ര പരിശോധന[1]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്തലച്ചോറിനെയും വിഷ്വൽ പാത്ത്വേയെയും ബാധിക്കുന്ന മറ്റ് അസുഖങ്ങൾ[3]
Treatmentകണ്ണട, ഐപാച്ച്[1][2][4]
ആവൃത്തി~2% of adults[5]

ഒരു കണ്ണിൽ നിന്നുള്ള ഇൻപുട്ടുകൾ പ്രോസസ്സ് ചെയ്യുന്നതിൽ മസ്തിഷ്കം പരാജയപ്പെടുകയും കാലക്രമേണ മറ്റൊരു കണ്ണിനെ അനുകൂലിക്കുകയും ചെയ്യുന്ന, കാഴ്ചയുടെ ഒരു തകരാറാണ് ആംബ്ലിയോപിയ. ഇത് മടിയൻ കണ്ണ് എന്നും അറിയപ്പെടുന്നു. സാധാരണഗതിയിൽ, കൂടുതൽ കാഴ്ചക്കുറവുള്ള കണ്ണിലെ കാഴ്ചയാണ് ക്രമേണ കുറഞ്ഞ് വരുന്നത്. കുട്ടികൾക്കും ചെറുപ്പക്കാർക്കും ഇടയിൽ ഒരു കണ്ണിൽ മാത്രമായി കാഴ്ച കുറയാനുള്ള ഏറ്റവും സാധാരണ കാരണം ആംബ്ലിയോപിയയാണ്.[1]

കുട്ടിക്കാലത്ത് തന്നെ കണ്ണിലെ റെറ്റിനയിൽ പ്രകാശം ഫോക്കസ് ചെയ്യുന്നതിന് തടസ്സമാകുന്ന ഏത് അവസ്ഥയും ആംബ്ലിയോപിയയുടെ കാരണം ആകാം.[1] [6] കണ്ണുകളുടെ മോശം വിന്യാസത്തിൽ (കോങ്കണ്ണ്) നിന്ന് ഇത് സംഭവിക്കാം, ഒരു കണ്ണിൽ മാത്രമായി അപവർത്തന ദോഷം ഉണ്ടായാലോ, അല്ലെങ്കിൽ ഒരു കണ്ണിന് മറ്റൊന്നിനേക്കാൾ കൂടുതൽ ഹ്രസ്വദൃഷ്ടി അല്ലെങ്കിൽ ദീർഘദൃഷ്ടി ഉണ്ടെങ്കിലോ (അനൈസോമെട്രോപ്പിയ), കണ്ണിന്റെ ലെൻസ് വെളുത്ത് പോയാലൊ (തിമിരം) ഇത് ഉണ്ടാകാം. ആംബ്ലിയോപ്പിയ ഉണ്ടെങ്കിൽ അടിസ്ഥാന കാരണം പരിഹരിച്ചതിനുശേഷവും (ഉദാ: കണ്ണട ധരിക്കൽ, തിമിര ശസ്ത്രക്രിയ) കാഴ്ച പുനസ്ഥാപിക്കപ്പെടില്ല.[7] ആംബ്ലിയോപിയ കണ്ടുപിടിക്കാൻ പ്രയാസമാണ്, അതിനാൽ നാല് മുതൽ അഞ്ച് വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും കാഴ്ച പരിശോധന ശുപാർശ ചെയ്യുന്നു.[2]

നേരത്തെയുള്ള കണ്ടെത്തൽ ആംബ്ലിയോപ്പിയ ചികിത്സയുടെ വിജയം മെച്ചപ്പെടുത്തുന്നു.[2] ചില കുട്ടികൾക്ക് കണ്ണട മാത്രമേ ആവശ്യമായി വരികയുള്ളൂ.[4] ഇത് പര്യാപ്തമല്ലെങ്കിൽ, ദുർബലമായ കണ്ണ് കൂടുതൽ ഉപയോഗിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുന്ന അല്ലെങ്കിൽ നിർബന്ധിക്കുന്ന ചികിത്സകൾ ഉപയോഗിക്കുന്നു.[1] ഒന്നുകിൽ ഒരു പാച്ച് ഉപയോഗിച്ചോ അല്ലെങ്കിൽ കൂടുതൽ കാഴ്ചയുള്ള കണ്ണിൽ അട്രൊപിൻ ഇടുന്നതിലൂടെയോ ആണ് ഇത് ചെയ്യുന്നത്.[8] ചികിത്സിച്ചില്ലെങ്കിൽ ആംബ്ലിയോപിയ മാറ്റമില്ലാതെ നിലനിൽക്കുന്നു. അതേപോലെ ഒരു പ്രായം കഴിഞ്ഞാൽ ചികിത്സ ഫലപ്രദമാവണമെന്നുമില്ല.

സാധാരണയായി അഞ്ചുവയസ്സോടെയാണ് ആംബ്ലിയോപിയ ആരംഭിക്കുന്നത്.[2] മുതിർന്നവരിൽ, ഈ രോഗം, ജനസംഖ്യയുടെ 1–5% വരെ ആളുകളെ ബാധിച്ചിരിക്കാമെന്ന് കണക്കാക്കപ്പെടുന്നു.[5] ചികിത്സയിലൂടെ കാഴ്ച മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും, ഇത് ബാധിച്ച കണ്ണിലെ കാഴ്ച പൂർണ്ണമായ നിലയിലേക്ക് പുനസ്ഥാപിക്കുന്നില്ല. 1600 കളിലാണ് ആംബ്ലിയോപിയ എന്ന അവസ്ഥയെക്കുറിച്ച് ആദ്യമായി വിവരിച്ചത്.[9] ഈ അവസ്ഥ ആളുകളെ പൈലറ്റുമാരോ പോലീസ് ഉദ്യോഗസ്ഥരോ ആകാൻ യോഗ്യരാക്കില്ല.

പദോൽപ്പത്തി

[തിരുത്തുക]

പ്രാചീന ഗ്രീക്ക് ഭാഷയിലെ മുനയില്ലാത്ത എന്നർഥം വരുന്ന ἀμβλύς (amblys), കാഴ്ച എന്നർഥം വരുന്ന ὤψ (ōps) എന്നീവാക്കുകൾ ചേർന്നതാണ് ആംബ്ലിയോപ്പിയ എന്ന വാക്ക്.[10]

അടയാളങ്ങളും ലക്ഷണങ്ങളും

[തിരുത്തുക]

ഒരു കണ്ണിലെ കണ്ണിലെ കാഴ്ച സാധാരണമാണ് എന്നതിനാൽ ആംബ്ലിയോപിയ ഉള്ള പലർക്കും, പ്രത്യേകിച്ച് ചെറിയ അളവിൽ മാത്രം ഉള്ളവർക്ക്, ഈ അവസ്ഥയുണ്ടെന്ന് അറിയണമെന്നില്ല. ആംബ്ലിയോപിയ ഉള്ളവർക്ക് സാധാരണയായി ത്രിമാന കാഴ്ച സാധാരണയിലും കുറവാണ്. മെച്ചപ്പെട്ട ത്രിമാന കാഴ്ചയ്ക്ക് രണ്ട് കണ്ണുകളും ആവശ്യമാണ്. ആംബ്ലിയോപ്പിയ ബാധിച്ച കണ്ണിൽ, കാഴ്ചക്കുറവിനൊപ്പം മോശം പാറ്റേൺ തിരിച്ചറിയൽ, മോശം ദൃശ്യതീവ്രത, ചലനത്തിനോടുള്ള കുറഞ്ഞ സംവേദനക്ഷമത എന്നിവയും ഉണ്ടാകാം.[11] ആംബ്ലിയോപിയ ബാധിച്ച വ്യക്തികൾക്ക് ബൈനോക്കുലർ തകരാറുകളായ, ബലഹീനമായ സ്റ്റീരിയോസ്കോപ്പിക് അക്വിറ്റി, അസാധാരണമായ ബൈനോക്കുലർ സമ്മേഷൻ എന്നിവയും അനുഭവപ്പെടുന്നു.[12] കൂടാതെ, സാധാരണക്കാരുടെ കേന്ദ്ര കാഴ്ചയേക്കാൾ കൂടുതൽ ക്രൌഡഡ് ആയിരിക്കും ആംബ്ലിയോപ്പിയ ബാധിച്ചവരുടെ കേന്ദ്ര കാഴ്ച.[13]

ഈ കുറവുകൾ സാധാരണയായി ആംബ്ലിയോപിക് കണ്ണിന് പ്രത്യേകമാണ്. പക്ഷെ, ഇതോടൊപ്പം "മെച്ചപ്പെട്ട" കണ്ണിന്റെ സബ്ക്ലിനിക്കൽ കുറവുകളും പ്രകടമാണ്.[14]

പരിമിതമായ സ്റ്റീരിയോസ്കോപ്പിക് ഡെപ്ത് പെർസെപ്ഷൻ പോലുള്ള ബൈനോക്കുലർ കാഴ്ചയുടെ പ്രശ്നങ്ങളും ആംബ്ലിയോപിയ ഉള്ളവർക്ക് ഉണ്ടാകാം, മാത്രമല്ല ഓട്ടോസ്റ്റീരിയോഗ്രാം പോലുള്ള മറഞ്ഞിരിക്കുന്ന സ്റ്റീരിയോസ്കോപ്പിക് ഡിസ്പ്ലേകളിൽ ത്രിമാന ചിത്രങ്ങൾ കാണാൻ പ്രയാസമാണ്.[15] വലിപ്പം, കാഴ്ചപ്പാട്, ദൃഗ്‌ഭ്രംശം തുടങ്ങിയ മോണോക്യുലാർ സൂചകങ്ങളിൽ നിന്ന് കിട്ടുന്ന ആഴത്തെക്കുറിച്ചുള്ള ധാരണ പക്ഷെ സാധാരണമാണ്.

ആംബ്ലിയോപിയയ്ക്ക് മൂന്ന് പ്രധാന കാരണങ്ങളുണ്ട്:

പാത്തോഫിസിയോളജി

[തിരുത്തുക]

ആംബ്ലിയോപിയ, ഐബോളിലെ ആന്തരികവും ജൈവവുമായ ന്യൂറോളജിക്കൽ പ്രശ്‌നമല്ല പകരം തലച്ചോറിലെ ഒരു വികസന പ്രശ്നമാണ് (ജൈവ പ്രശ്നങ്ങൾ ആംബ്ലിയോപിയയിലേക്ക് നയിച്ചേക്കാമെങ്കിലും വൈദ്യശാസ്ത്രപരമായ ഇടപെടലിലൂടെ ജൈവ പ്രശ്‌നം പരിഹരിച്ചതിനുശേഷവും ആംബ്ലിയോപ്പിയ നിലനിൽക്കും).[17] ആംബ്ലിയോപ്പിയ ബാധിച്ച കണ്ണിൽ നിന്ന് ഇമേജുകൾ സ്വീകരിക്കുന്ന തലച്ചോറിന്റെ ഭാഗം ശരിയായി ഉത്തേജിപ്പിക്കപ്പെടുന്നില്ല, അതുകൊണ്ട് അത് അതിന്റെ പൂർണ്ണ ദൃശ്യ ശേഷിയിലേക്ക് വികസിക്കുന്നില്ല. നേരിട്ടുള്ള മസ്തിഷ്ക പരിശോധനയിലൂടെ ഇത് സ്ഥിരീകരിച്ചിട്ടുള്ളതാണ്. മനുഷ്യരിൽ ആംബ്ലിയോപ്പിയ ഉണ്ടാകാനുള്ള "നിർണായക കാലയളവ്" ജനനം മുതൽ രണ്ട് വയസ്സ് വരെയാണ്.[18]

ചികിത്സ

[തിരുത്തുക]

സ്ട്രാബിസ്മിക് അല്ലെങ്കിൽ അനൈസോമെട്രോപിക് ആംബ്ലിയോപിയയുടെ ചികിത്സയിൽ ഒപ്റ്റിക്കൽ പ്രശ്നം പരിഹരിക്കുക (ആവശ്യമായ കണ്ണട കുറിപ്പടി ധരിക്കുക), അതിന് ശേഷം, നല്ല കണ്ണ് മൂടുക, അല്ലെങ്കിൽ നല്ല കണ്ണിൽ ടോപ്പിക് അട്രൊപിൻ ഒഴിക്കുക, അല്ലെങ്കിൽ രണ്ടും കൂടി ചെയ്ത് ആംബ്ലിയോപിക് കണ്ണ് ഉപയോഗിക്കാൻ നിർബന്ധിക്കുക എന്നതാണ്. ഒപ്റ്റിക്കൽ പ്രശ്നം ഇല്ലാത്ത സ്ട്രബിസ്മിക് ആംബ്ലിയോപ്പിയയിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം[19] :130 [20]

അതാര്യത എത്രയും വേഗം നീക്കം ചെയ്തുകൊണ്ടാണ് ഡിംപ്രിവേഷൻ ആംബ്ലിയോപിയ ചികിത്സിക്കുന്നത്.[21] നേരത്തേ ചികിത്സ ആരംഭിച്ചാൽ 6/6 കാഴ്ച നേടാനുള്ള സാധ്യത കൂടുതലാണ്.[22]

മുതിർന്നവർ

[തിരുത്തുക]

പ്രായോഗിക പരിശീലനം മുതിർന്നവർക്കും ഗുണം ചെയ്യുമെന്ന് കാണിക്കുന്നു.[23] [24]

പരാമർശങ്ങൾ

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 1.6 "Facts About Amblyopia". National Eye Institute. September 2013. Archived from the original on 27 July 2016. Retrieved 27 July 2016.
  2. 2.0 2.1 2.2 2.3 2.4 "Amblyopia". BMJ. 351: h5811. November 2015. doi:10.1136/bmj.h5811. PMID 26563241.
  3. Ferri, Fred F. (2010). Ferri's differential diagnosis : a practical guide to the differential diagnosis of symptoms, signs, and clinical disorders (2nd ed.). Philadelphia, PA: Elsevier/Mosby. p. Chapter A. ISBN 978-0-323-07699-9. {{cite book}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)
  4. 4.0 4.1 "The challenges of amblyopia treatment". Biomedical Journal. 38 (6): 510–6. December 2015. doi:10.1016/j.bj.2015.06.001. PMC 6138377. PMID 27013450.
  5. 5.0 5.1 "Amblyopia: prevalence, natural history, functional effects and treatment" (PDF). Clinical & Experimental Optometry. 88 (6): 365��75. November 2005. doi:10.1111/j.1444-0938.2005.tb05102.x. PMID 16329744. Archived from the original (PDF) on 2017-09-22. Retrieved 2020-03-27.
  6. Schwartz, M. William (2002). The 5-minute pediatric consult (3rd ed.). Philadelphia: Lippincott Williams & Wilkins. p. 110. ISBN 978-0-7817-3539-1. {{cite book}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)
  7. "Linking assumptions in amblyopia". Visual Neuroscience. 30 (5–6): 277–87. November 2013. doi:10.1017/S0952523813000023. PMC 5533593. PMID 23879956.
  8. "Amblyopia (Lazy Eye)". National Eye Institute. 2019-07-02. Retrieved 2020-01-31. Putting special eye drops in the stronger eye. A once-a-day drop of the drug atropine can temporarily blur near vision, which forces the brain to use the other eye. For some kids, this treatment works as well as an eye patch, and some parents find it easier to use (for example, because young children may try to pull off eye patches).
  9. Bianchi PE, Ricciardelli G, Bianchi A, Arbanini A, Fazzi E (2016). "Chapter 2: Visual Development in Childhood". In Fazzi E, Bianchi PE (eds.). Visual Impairments and Developmental Disorders: From diagnosis to rehabilitation Mariani Foundation Paediatric Neurology. John Libbey Eurotext. ISBN 978-2-7420-1482-8. Archived from the original on 8 സെപ്റ്റംബർ 2017. Retrieved 27 ജൂലൈ 2016.
  10. "Online Etymology Dictionary". www.etymonline.com (in ഇംഗ്ലീഷ്). Archived from the original on 8 September 2017. Retrieved 5 May 2017.
  11. "Integration of local motion is normal in amblyopia". Journal of the Optical Society of America A. 23 (5): 986–92. May 2006. Bibcode:2006JOSAA..23..986H. doi:10.1364/JOSAA.23.000986. PMID 16642175.
  12. "Improving vision in adult amblyopia by perceptual learning". Proceedings of the National Academy of Sciences of the United States of America. 101 (17): 6692–7. April 2004. Bibcode:2004PNAS..101.6692P. doi:10.1073/pnas.0401200101. PMC 404107. PMID 15096608.
  13. Levi, Dennis M.; Song, Shuang; Pelli, Denis G. (2007). "Amblyopic reading is crowded". Journal of Vision. 7 (2): 21.1–17. doi:10.1167/7.2.21. ISSN 1534-7362. PMID 18217836.
  14. "Amblyopia characterization, treatment, and prophylaxis". Survey of Ophthalmology. 50 (2): 123–66. 2005. doi:10.1016/j.survophthal.2004.12.005. PMID 15749306.
  15. Tyler CW (2004). Tasman W, Jaeger EA (eds.). Binocular Vision In, Duane's Foundations of Clinical Ophthalmology. Vol. 2. Philadelphia: J.B. Lippincott Co.
  16. Mohammadpour, M; Shaabani, A; Sahraian, A; Momenaei, B; Tayebi, F; Bayat, R; Mirshahi, R (June 2019). "Updates on managements of pediatric cataract". Journal of current ophthalmology. 31 (2): 118–126. doi:10.1016/j.joco.2018.11.005. PMID 31317088.
  17. "The pattern of visual deficits in amblyopia". Journal of Vision. 3 (5): 380–405. 2003. doi:10.1167/3.5.5. PMID 12875634.
  18. Cooper, Jeffrey; Cooper, Rachel. "All About Strabismus". Optometrists Network. Retrieved 9 March 2008.
  19. Wright, Kenneth W.; Spiegel, Peter H.; Thompson, Lisa S. (2006). Handbook of Pediatric Strabismus and Amblyopia. New York, New York: Springer. ISBN 978-0-387-27924-4. {{cite book}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)
  20. Coats DK and Paysse EA. Overview of amblyopia UpToDate. Last updated: Sep 25, 2014
  21. "The treatment of amblyopia". Strabismus. 14 (1): 37–42. March 2006. doi:10.1080/09273970500536227. PMID 16513568.
  22. "Amblyopia treatment outcomes after screening before or at age 3 years: follow up from randomised trial". BMJ. 324 (7353): 1549. June 2002. doi:10.1136/bmj.324.7353.1549. PMC 116606. PMID 12089090.
  23. "Can perceptual learning be used to treat amblyopia beyond the critical period of visual development?". Ophthalmic & Physiological Optics. 31 (6): 564–73. November 2011. doi:10.1111/j.1475-1313.2011.00873.x. PMC 3428831. PMID 21981034.
  24. "Prentice award lecture 2011: removing the brakes on plasticity in the amblyopic brain". Optometry and Vision Science. 89 (6): 827–38. June 2012. doi:10.1097/OPX.0b013e318257a187. PMC 3369432. PMID 22581119.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആംബ്ലിയോപ്പിയ&oldid=3830530" എന്ന താളിൽനിന്ന് ശേഖരിച്ചത്