പാൽത്തുമ്പികൾ
ദൃശ്യരൂപം
പാൽത്തുമ്പികൾ | |
---|---|
മഞ്ഞക്കാലി പാൽത്തുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Superfamily: | |
Family: | Platycnemididae Jacobson and Bianchi, 1905
|
Genera | |
ലേഖനത്തിൽ കാണുക |
സൂചിത്തുമ്പികളിലെ ഒരു കുടുംബമാണ് പാൽത്തുമ്പി (Platycnemididae). വെള്ളക്കാലുള്ള സൂചിത്തുമ്പികൾ എന്നാണ് പൊതുവേ അറിയപ്പെടുന്നത്.[1] പഴയലോക.[2]ക്കാരായ 400 -ലേറെ സ്പീഷിസുകൾ ഈ കുടുംബത്തിലുണ്ട്. ഇത് പല ഉപകുടുംബങ്ങളായി വേർതിരിച്ചിരിക്കുന്നു.[2]
വിവരണം
[തിരുത്തുക]ചെറുതോ ഇടത്തരം വലുപ്പമുള്ളതോ ആയ തുമ്പികളാണ് പാൽത്തുമ്പികൾ. ഈ കുടുംബത്തിലെ അധിക തുമ്പികളുടെയും നിറം കറുപ്പാണ്. കറുത്ത ശരീരത്തിൽ മഞ്ഞയും നീലയും ചുവപ്പും നിറങ്ങളിലുള്ള അടയാളങ്ങൾ ഉണ്ടായിരിയ്ക്കും. കാട്ടരുവികളാണ് ഇവയുടെ പ്രധാന പ്രജനനകേന്ദ്രങ്ങൾ[3].
ഈ കുടുംബത്തിൽ ഏതാണ്ട് 48 ജനുസുകളുണ്ട്.[4]
ചില ജനുസുകൾ
[തിരുത്തുക]കേരളത്തിലെ പാൽത്തുമ്പികൾ
[തിരുത്തുക]Caconeura, Copera, Disparoneura, Elattoneura, Esme, Melanoneura, Onychargia, Phylloneura, Prodasineura എന്നീ ജീനസുകളിലായി 16 തരം പാൽത്തുമ്പികൾ കേരളത്തിൽ കാണപ്പെടുന്നുണ്ട്[5].
- Caconeura gomphoides (കാട്ടുമുളവാലൻ)
- Caconeura ramburi (മലബാർ മുളവാലൻ)
- Caconeura risi (വയനാടൻ മുളവാലൻ)
- Copera marginipes (മഞ്ഞക്കാലി പാൽത്തുമ്പി)
- Copera vittata (ചെങ്കാലി പാൽത്തുമ്പി)
- Disparoneura apicalis (ചുട്ടിച്ചിറകൻ മുളവാലൻ)
- Disparoneura quadrimaculata (കരിം ചിറകൻ മുളവാലൻ)
- Elattoneura souteri (ചെങ്കറുപ്പൻ മുളവാലൻ)
- Elattoneura tetrica (മഞ്ഞക്കറുപ്പൻ മുളവാലൻ)
- Esme cyaneovittata (പഴനി മുളവാലൻ)
- Esme longistyla (നീലഗിരി മുളവാലൻ)
- Esme mudiensis (തെക്കൻ മുളവാലൻ)
- Melanoneura bilineata (വടക്കൻ മുളവാലൻ)
- Onychargia atrocyana (എണ്ണക്കറുപ്പൻ)
- Phylloneura westermanni (ചതുപ്പു മുളവാലൻ)
- Prodasineura verticalis (കരിഞ്ചെമ്പൻ മുളവാലൻ)
ഇതും കാണുക
[തിരുത്തുക]- List of damselflies of the world (Platycnemididae)
അവലംബം
[തിരുത്തുക]- ↑ "Platycnemididae". Archived from the original on 2019-01-07. Retrieved 2016-10-30.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ 2.0 2.1 Dijkstra, K. D. B., Kalkman, V. J., Dow, R. A., Stokvis, F. R., & Van Tol, J. (2014).
- ↑ C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
- ↑ Theischinger, G., Gassmann, D., & Richards, S. J. (2015).
- ↑ Kalkman, V. J.; Babu, R.; Bedjanič, M.; Conniff, K.; Gyeltshenf, T.; Khan, M. K.; Subramanian, K. A.; Zia, A.; Orr, A. G. (2020-09-08). "Checklist of the dragonflies and damselflies (Insecta: Odonata) of Bangladesh, Bhutan, India, Nepal, Pakistan and Sri Lanka". Zootaxa. 4849. Magnolia Press, Auckland, New Zealand: 001–084. doi:10.11646/zootaxa.4849.1.1. ISBN 978-1-77688-047-8. ISSN 1175-5334.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Media related to Platycnemididae at Wikimedia Commons
- Platycnemididae എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.