പ്രൊട്ടസ്റ്റന്റ് നവീകരണം

(Protestant Reformation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിനാറാം നൂറ്റാണ്ടിൽ മാർട്ടിൻ ലൂഥർ[1], ജോൺ കാൽവിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ യൂറോപ്പിലെ ക്രിസ്തുമത വിശ്വാസികളുടെ ഇടയിൽ നടന്ന നവീകരണനീക്കങ്ങളെയാണ് പ്രൊട്ടസ്റ്റന്റ് നവീകരണം എന്ന് പറയുന്നത്. കത്തോലിക്കാ സഭയിലെ ചടങ്ങുകളെയും സിദ്ധാന്തങ്ങളെയും എതിർത്ത് പ്രൊട്ടസ്റ്റന്റ് സഭകളുടെ ഉദ്ഭവത്തിന് കാരണമായി. അയർലന്റ്, ബ്രിട്ട���്റെ ചില ഭാഗങ്ങൾ എന്നിവയൊഴികെയുള്ള വടക്കൻ യൂറോപ്പിലെ ഭാഗങ്ങളിലെ ജനങ്ങൾ പ്രൊട്ടസ്റ്റന്റ് വിശ്വാസികളായിത്തീർന്നെങ്കിലും തെക്കൻ യൂറോപ്പിലുള്ളവർ കത്തോലിക്കാ വിശ്വാസത്തിൽ തുടർന്നു.


പ്ര��ട്ടസ്റ്റന്റ് നവീകരണത്തെ തുടർന്ന് പാശ്ചാത്യ ക്രിസ്തീയസഭയിൽ ഉണ്ടായ സ്ഥിതിവിശേഷത്തെ നേരിടാനായി പതിനാറാം നൂറ്റാണ്ടിൽ റോമൻ കത്തോലിക്കാ സഭ ഒരു സഭാസമ്മേളനം വിളിച്ചുകൂട്ടി, ത്രെന്തോസ് സൂനഹദോസ് എന്നറിയപ്പെടുന്ന ഈ സഭാസമ്മേളനം,കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സഭാസമ്മേളനങ്ങളിൽ ഒന്നായി ഇതു പരിഗണിക്കപ്പെടുന്നു.[2]

  1. Hillerbrand, Hans J. "Martin Luther: Significance," Encyclopaedia Britannica, 2007.
  2. Wetterau, Bruce. World history. New York: Henry Holt and company. 1994.