മാർട്ടിൻ ലൂഥർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മാർട്ടിൻ ലൂഥർ (വിവക്ഷകൾ) എന്ന താൾ കാണുക. മാർട്ടിൻ ലൂഥർ (വിവക്ഷകൾ)

പതിനാറാം നൂറ്റാണ്ടിൽ ജർമ്മനിയിൽ ജീവിച്ചിരുന്ന (ജനനം: 10 നവംബർ 1483; മരണം 18 ഫെബ്രുവരി 1546) പുരോഹിതനും ദൈവശാസ്ത്രജ്ഞനും സർവകലാശാലാദ്ധ്യാപകനും സഭാനവീകർത്താവുമായിരുന്നു[1] മാർട്ടിൻ ലൂഥർ. പ്രൊട്ടസ്റ്റന്റ് സഭകളുടെ ഉത്ഭവത്തിന് കാരണമായ ഇദ്ദേഹത്തിന്റെ ചിന്തകൾ പാശ്ചാത്യക്രിസ്തീയതയുടേയും, പാശ്ചാത്യ സംസ്കാരത്ത��ന്റെ തന്നെയും ഗതിയെ മാറ്റിമറിച്ചു.[2]

മാർട്ടിൻ ലൂഥർ
ലൂക്കാസ് ക്രാനാച്ച് 1529-ൽ വരച്ച ചിത്രം
ജനനം(1483-11-10)നവംബർ 10, 1483
സാക്സ്ണി, ജർമ്മനി
മരണംഫെബ്രുവരി 18, 1546(1546-02-18) (പ്രായം 62)
സാക്സ്ണി, ജർമ്മനി
തൊഴിൽദൈവശാസ്ത്രജ്ഞൻ, പുരോഹിതൻ
ജീവിതപങ്കാളി(കൾ)കാഥറീന വോൺ ബോറ
കുട്ടികൾഹാൻസ്, ഇലിസബത്ത്, മഗ്ദലേന, മാർട്ടിൻ, പോൾ, മർഗരീത്തെ
മാതാപിതാക്ക(ൾ)ഹാൻസ് ലൂഥർ, മാർഗരീത്തെ ലൂഥർ
ഒപ്പ്

റോമൻ കത്തോലിക്ക സഭയുടെ വിശ്വാസാചാരങ്ങളിൽ പലതും ബൈബിളിന്‌ നിരക്കാത്തതാണെന്നായിരുന്നു‌ ഇദ്ദേഹത്തിന്റെ നിലപാട്.[3] മതപരമായ ആധികാരികതയുടെ ഏകമാത്രമായ ഉറവിടം വേദപുസ്തകമാണെന്നു വാദിച്ച ഇദ്ദേഹം മാർപ്പാപ്പയുടെ അധികാരത്തെ ചോദ്യം ചെയ്തു.[4] യേശുവിന്റെ നാമത്തിൽ ജ്ഞാനസ്നാനം ലഭിച്ചവരെല്ലാം പുരോഹിത വർഗ്ഗമാണെന്നും ഇദ്ദേഹം വാദിച്ചു.[5] ലൂഥറിന്റെ അഭിപ്രായത്തിൽ, നിത്യരക്ഷ ദൈവത്തിൽനിന്നുള്ള സൗജന്യ ദാനമാണ്. അത് നന്മപ്രവർത്തികളിലൂടെ നേടാവുന്നതല്ല. യഥാർത്ഥ പശ്ചാത്താപവും യേശുവാണ് രക്ഷകൻ എന്ന വിശ്വാസവുമാണ് അതിലേയ്ക്കുള്ള വഴി. പാപമോചനത്തിനായി പള്ളിക്ക് സംഭാവനകൾ നൽകുന്നതിനോടുള്ള എതിർപ്പിലായിരുന്നു, സഭയിലെ വ്യവസ്ഥാപിത നേതൃത്വത്തിനെതിരായുള്ള ലൂഥറുടെ കലാപത്തിന്റെ തുടക്കം.[3]

ഒരു ജർമ്മൻ ദേശീയവാദി കൂടി ആയിരുന്ന ലൂഥർ, ആരാധനയിലും മതപ്രബോധനങ്ങളിലും ലത്തീനിനു പകരം തദ്ദേശീയമായ ഭാഷകളുടെ ഉപയോഗത്തെ പ്രോൽസാഹിപ്പിക്കുകയും ബൈബിളിനെ ജർമ്മൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു.[3] വിവർത്തനകലയിൽ പ്രാമാണികമായ നിയമങ്ങൾ കൊണ്ടുവന്ന ഈ പരിഭാഷ, ജർമ്മൻ ഭാഷയിലും സംസ്കാരത്തിലും വലിയ സ്വാധീനം ചെലുത്തി.[6] ബൈബിളിന്റെ ഇംഗ്ലീഷ് പരിഭാഷയായ കിങ് ജെയിംസ് ബൈബിളിനേയും ലൂഥറിന്റെ ജർമൻ വിവർത്തനം സ്വാധീനിച്ചു.[7] ലൂഥർ രചിച്ച കീർത്തനങ്ങൾ, ക്രിസ്തീയ സഭകളിൽ ആരാധനാസമൂഹം ഒത്തുചേർന്ന് ഗാനങ്ങൾ ആലപിക്കുന്ന സമ്പ്രദായത്തിന്റെ വളർച്ചക്ക് വഴിയൊരുക്കി.[8] കാഥറീന വോൺ ബോറ എന്ന മുൻ കന്യാസ്ത്രീയുമായുള്ള ലൂഥറുടെ വിവാഹം, പ്രൊട്ടസ്റ്റന്റ് സഭകളിൽ പുരോഹിതരുടെ വിവാഹത്തിന് തുടക്കംകുറിച്ചു.[9]

അവസാനകാലത്ത് ലൂഥർ ജൂതരേക്കുറിച്ചെഴുതിയ കാര്യങ്ങൾ വിവാദപരമായിരുന്നു. ജൂതന്മാരുടെ ഭവനങ്ങൾ നശിപ്പിക്കണമെന്നും സിനഗോഗുകൾ കത്തിച്ച്‌കളയണമെന്നും സമ്പാദ്യം കണ്ടുകെട്ടണമെന്നും സ്വാതന്ത്ര്യം പരിമിതമാക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഈ പ്രസ്താവനകൾ നാത്സികൾ 1933–45 കാലയളവിൽ അവരുടെ യഹൂദവിരുദ്ധ പ്രചാരണത്തിൽ ഉപയോഗിച്ചിരുന്നു.[10]

ആദ്യകാലജീവിതം

തിരുത്തുക
 
ലൂഥറുടെ മാതാപിതാക്കളായ ഹാൻസ്-മർഗരെത്തെ ലൂഥർമാർ - ലൂക്കാസ് ക്രാനാച്ച് 1527-ൽ വരച്ച ചിത്രം

ജനനം, വിദ്യാഭ്യാസം

തിരുത്തുക

ഹാൻസ് ലൂഥറുടേയും[11] അദ്ദേഹത്തിന്റെ പത്നി മർഗരെത്തെ ലൂഥറുടേയും മൂത്ത മകനായി 1483 നവംബർ 10-ന് ജർമ്മനിയിൽ, വിശുദ്ധറോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈസ്ലെബെൻ നഗരത്തിൽ ലൂഥർ ജനിച്ചു. അടുത്ത ദിവസം പ്രഭാതത്തിൽ ടൂർസിലെ വിശുദ്ധ മാർട്ടിന്റെ തിരുനാളിൽ അദ്ദേഹത്തെ ജ്ഞാനസ്നാനപ്പെടുത്തി. 1484-ൽ അദ്ദേഹത്തിന്റെ കുടുംബം മാൻസ്ഫീൽഡ് എന്ന സ്ഥലത്തേയ്ക്ക് താമസം മാറ്റി. അവിടെ ചെമ്പുഖനികളിൽ, ലോഹം സ്ഫുടം ചെയ്യുന്ന തൊഴിൽ പാട്ടക്കരാറിൽ ചെയ്യുന്ന ആളായിരുന്നു ലൂഥറുടെ പിതാവ്[12]. അദ്ദേഹം പ്രാദേശികഭരണകൂടത്തിലെ നാലു ജനപ്രതിനിധികളിൽ ഒരാളുമായിരുന്നു.[11] മതപണ്ഡിതനായ മാർട്ടിൻ മാർട്ടിയുടെ അഭിപ്രായത്തിൽ ലൂഥറുടെ അമ്മ, ഇടത്തരം സാമ്പത്തികപശ്ചാത്തലത്തിൽ പെട്ട ഒരു കച്ചവടകുടുംബത്തിൽ നിന്നുള്ള അദ്ധ്വാനശീലയായ വനിതയായിരുന്നു. അവരെ ഒരു വേശ്യയും സ്നാനഘട്ടം കാവൽക്കാരിയും ആയി പിൽക്കാലത്ത് ലൂഥറുടെ ശത്രുക്കൾ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും അതിൽ യാഥാർത്ഥ്യമില്ല.[11] പല സഹോദരങ്ങൾ ഉണ്ടായിരുന്ന ലൂഥർ അവരിൽ ജേക്കബ് എന്ന സഹോദരനുമായി വലിയ അടുപ്പം കാട്ടി.[13] തന്റെയും കുടുംബത്തിന്റേയും അഭ്യുന്നതിയിൽ താത്പര്യം വച്ചിരുന്ന ഹാൻസ് ലൂഥർ, മൂത്ത മകൻ മാർട്ടിൻ വക്കീലാകണമെന്നാഗ്രഹിച്ചിരുന്നു. അദ്ദേഹം മാർട്ടിനെ ആദ്യം മാൻസ്ഫീൽഡിലെ ലത്തീൻ സ്കൂളിലും, തുടർന്ന് 1497-ൽ മാഗ്ദെബർഗ്ഗിൽ "സാധാരണജീവിതത്തിന്റെ സഹോദരങ്ങൾ" എന്ന വിഭാഗം നടത്തിയിരുന്ന സ്കൂളിലും തുടർന്ന് 1498-ൽ ഐസനാക്കിലും പഠനത്തിനയച്ചു.[14] ഈ മൂന്നു സ്കൂളുകളിലേയും പഠനം വ്യാകരണം, പ്രഭാഷണകല, തർക്കശാസ്ത്രം(യുക്തി) എന്നിവ ചേർന്ന ത്രിവിഷയപദ്ധതിയാണ് (ട്രിവിയും) പിന്തുടർന്നിരുന്നത്. അതിന് ശേഷം അദ്ദേഹം നവോദ്ദാന പ്രസ്ഥാനം ആരംഭിച്ചു അത് പിൽക്കാലത്ത് അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാവാൻ കാരണമായി പിന്നീട് ലൂഥർ തന്റെ വിദ്യാഭ്യാസത്തെ ശുദ്ധീകരണസ്ഥലവും നരകവും ആയി താരതമ്യപ്പെടുത്തിയിട്ടുണ്ട്.[15][൧]

1501-ൽ പത്തൊൻപതാമത്തെ വയസ്സിൽ ലൂഥർ ജർമ്മനിയിലെ എയ്ഫൂട്ട് സർവകലാശാലയിൽ വിദ്യാർത്ഥിയായി. ഈ സ്ഥാപനത്തെ അദ്ദേഹം പിൽക്കാലത്ത് ഒരു മദ്യശാലയും എന്നും വേശ്യാലയവും എന്നും വിശേഷിപ്പിച്ചിട്ടുണ്ട്.[16] പ്രഭാതത്തിൽ നാലുമണിക്ക് എഴുന്നേൽക്കുമ്പോൾ തുടങ്ങിയുള്ള വിരസമായ പഠനവും മടുപ്പിക്കുന്ന ആത്മീയാഭ്യാസങ്ങളുമായിരുന്നു അവിടത്തെ ദിനചര്യ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.[16] 1505-ൽ ലൂഥർ ബിരുദാനന്തര ബിരുദം സമ്പാദിച്ചു.[17]

പിതാവിന്റെ ഇച്ഛയനുസരിച്ച് എയ്ഫൂട്ട് സർവകലാശാലയിലെ നിയമവിഭാഗത്തിൽ ലൂഥർ വിദ്യാർത്ഥിയായെങ്കിലും അധികം താമസിയാതെ അദ്ദേഹം ആ പഠനം ഉപേക്ഷിച്ചു. നിയമം അനിശ്ചിതത്ത്വം നിറഞ്ഞതാണെന്ന വിശ്വാസമായിരുന്നു അതിനു കാരണം.[17] ജീവിതത്തിൽ പ്രത്യാശ അന്വേഷിച്ച ലൂഥർ തുടർന്ന് തെരഞ്ഞെടുത്തത് ദൈവശാസ്ത്രവും തത്ത്വചിന്തയുമാണ്. അരിസ്റ്റോട്ടിൽ, ഓക്കമിലെ വില്യം, ഗബ്രിയേൽ ബിയേൽ എന്നീ ചിന്തകന്മാരിൽ അദ്ദേഹം പ്രത്യേകം താത്പര്യം കാട്ടി.[17] ബർത്തലോമയസ് ആർനോൾഡി വോൺ ഉസിഞ്ഞൻ, ജോദോക്കസ് ട്രറ്റ്ഫെറ്റർ എന്നീ അദ്ധ്യാപകർ അദ്ദേഹത്തെ പ്രത്യേകം സ്വാധീനിച്ചു. എറ്റവും മഹാന്മാരായ ചിന്തകന്മാരെപ്പോലും സംശയപൂർവം കാണാനും[17] എല്ലാറ്റിനേയും സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ വിലയിരുത്താനും അദ്ദേഹത്തെ പഠിപ്പിച്ചത് അവരായിരുന്നു.[18] തത്ത്വചിന്ത, യുക്തിയുടെ പ്രയോജനത്തെക്കുറിച്ച് ഉറപ്പുകൾ തന്നെങ്കിലും അത് അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല. കൂടുതൽ പ്രധാനമായി താൻ കരുതിയ ദൈവത്തിന്റെ കാര്യത്തിൽ ഉറപ്പുകളൊന്നും തരുന്നില്ല എന്നതായിരുന്നു തത്ത്വചിന്തയെക്കുറിച്ച് ലൂഥറിനുള്ള പരാതി. യുക്തി മനുഷ്യനെ ദൈവത്തിലേക്കു നയിക്കുകയില്ലെന്ന തിരിച്ചറിവിനെ തുടർന്ന്, യുക്തിക്ക് പ്രാധാന്യം കല്പിച്ച അരിസ്റ്റോട്ടിലുമായി അദ്ദേഹം ഒരുതരം സ്നേഹ-ദ്വേഷബന്ധത്തിലായി.[18] മനുഷ്യനേയും മാനുഷികസ്ഥാപനങ്ങളേയും വിലയിരുത്താൻ യുക്തി മതിയാകുമെങ്കിലും ദൈവത്തെ മനസ്സിലാക്കാൻ യുക്തി മതിയാവുകയില്ലെന്നു ലൂഥർ കരുതി. മനുഷ്യർക്ക് ദൈവികവെളിപാടിലൂടെ മാത്രമേ ദൈവത്തെക്കുറിച്ചറിയാനാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. അങ്ങനെ ലൂഥർ ബൈബിളിന്റെ പ്രാധാന്യത്തിൽ കൂടുതലായി വിശ്വസിക്കാൻ തുടങ്ങി.[18]

സന്യാസി, അദ്ധ്യാപകൻ

തിരുത്തുക

തുടർന്ന് ലൂഥർ സന്യാസജീവിതം തെരഞ്ഞെടുത്തു. പിൽക്കാലത്ത് അദ്ദേഹം ഈ തീരുമാനത്തെ 1505 ജനുവരി 2-നുണ്ടായ ഒരനുഭവത്ത അടിസ്ഥാനത്തിൽ വിശദീകരിച്ചു. വീട്ടിൽ നിന്നു സർവകലാശാലയിലേക്കു കുതിരപ്പുറത്ത് മടങ്ങുകയായിരുന്ന അദ്ദേഹം ഒരു കൊടുങ്കാറ്റിലും ഇടിമിന്നലിലും പെട്ടു. മരണത്തെ മുന്നിൽക്കണ്ട അദ്ദേഹത്തെ തന്നെ കാത്തിരിക്കുന്ന ദൈവവിധി ഭയപ്പെടുത്തി. "അന്നാ പുണ്യവതീ രക്ഷിച്ചാലും, ഞാൻ സന്യാസിയായിക്കൊള്ളാം!"[19] എന്നദ്ദേഹം വിളിച്ചു പറഞ്ഞു. ആ സഹായാഭ്യർത്ഥനയെ അലംഘനീയമായ ഒരു പ്രതിജ്ഞയായി കണ്ട അദ്ദേഹം സർവകലാശാല വിട്ടുപോയി 1505 ജൂലൈ 17-ന് എയ്ഫർട്ടിലെ അഗസ്റ്റീനിയൻ സന്യാസഭവനത്തിൽ പ്രവേശിച്ചു.[20] എന്നാൽ രണ്ടു സുഹൃത്തുക്കളുടെ മരണം മൂലമുണ്ടായ വിഷാദമാണ് ലൂഥറുടെ തീരുമാനത്തിനു പിന്നിൽ പ്രവർത്തിച്ചതെന്ന് ഒരു സുഹൃത്ത് കരുതി. ഈ മാറ്റം ലൂഥറെത്തന്നെ ദുഃഖിപ്പിച്ചതായി കരുതാൻ ന്യായമുണ്ട്. വിടവാങ്ങൽ അത്താഴത്തിൽ പങ്കെടുത്തശേഷം, സന്യാസഭവനത്തിന്റെ വാതിലോളം തന്നെ അനുഗമിച്ച സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞത്, "ഇന്നു നിങ്ങൾ എന്നെ കാണുന്നു, എന്നാൽ ഇനിയൊരിക്കലും കാണുകയില്ല", എന്നായിരുന്നു.[18] മകന്റെ വിദ്യാഭ്യാസം വ്യർത്ഥമായി എന്ന ചിന്ത ലൂഥറുടെ പിതാവിനെ രോഷാകുലനാക്കി.[21]

 
അഗസ്റ്റീനിയൻ സന്യാസിയായിരിക്കെ ലൂഥർ
 
ക്രിസ്തീയ സന്യാസിയുടെ മട്ടിൽ മുണ്ഡനം ചെയ്യപ്പെട്ട ശിരസുമായി ലൂഥർ

ക്രിസ്തീയസന്യാസിയുടെ സമർപ്പിതജീവിതം സ്വീകരിച്ച ലൂഥർ ദീർഘമായ ഉപവാസങ്ങളും, പ്രാർത്ഥനകളും, തീർത്ഥയാത്രകളും, ഇടക്കിടെയുള്ള കുമ്പസാരവും ആയി ജീവിച്ചു.[22] "സന്യാസത്തിലൂടെ ആർക്കെങ്കിലും സ്വർഗ്ഗം പ്രാപിക്കാൻ കഴിയുമെങ്കിൽ എനിക്കു കഴിയേണ്ടതായിരുന്നു" എന്നാണ് ഈ കാലത്തെക്കുറിച്ച് അദ്ദേഹം പിന്നീട് പറഞ്ഞത്.[23] ആഴമായ ആത്മീയനൈരാശ്യത്തിന്റെ കാലമായി അതിനെ അദ്ദേഹം വിശേഷിപ്പിച്ചു. "രക്ഷകനും ആശ്വാസകനുമായ ക്രിസ്തുവുമായുള്ള ബന്ധം നഷ്ടപ്പെട്ട ഞാൻ അവനെ എന്റെ പാവപ്പെട്ട ആത്മാവിന്റെ ജയിലധികാരിയും ആരാച്ചാരുമായി കണ്ടു" എന്ന് അദ്ദേഹം പറഞ്ഞു.[24]

അതിരുകടന്ന ആത്മശോധനയിൽ നിന്നു രക്ഷപെടാനായി ലൂഥർ അക്കാദമിക രംഗത്തേക്കു തിരിയുന്നത് നന്നായിരിക്കുമെന്ന് ആശ്രമാധിപൻ ജോഹാൻ വോൺ സ്റ്റൗപിറ്റ്സ് കരുതി. 1507-ൽ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ട ലൂഥർ, 1508-ൽ വിറ്റൻബർഗ്ഗ് സർവകലാശാലയിൽ ദൈവശാസ്ത്രാദ്ധ്യ���പകനായി.[25] അതേവർഷം അദ്ദേഹത്തിന് ബൈബിൾ പഠനത്തിലും, 1509-ൽ പീറ്റർ ലൊംബാർഡിന്റെ "സെന്റൻസുകൾ" എന്ന കൃതിയിലും ബിരുദങ്ങൾ ലഭിച്ചു.[26] 1512 ഒക്ടോബർ 19-ന് ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദം നേടിയ ലൂഥർ, വിറ്റൻബർഗ് സർവകലാശലയിലെ തിയോളജിക്കൽ ഫാക്കൽറ്റിയിൽ ബൈബിൾ പണ്ഡിതൻ(Doctor in Bible) എന്ന നിലയിൽ സ്വീകരിക്കപ്പെട്ടു.[27] ജീവിതാവസാനം വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു.

നവീകരണത്തിന്റെ തുടക്കം

തിരുത്തുക

ദണ്ഡവിമോചനത്തർക്കം

തിരുത്തുക
 
ലൂഥർ തന്റെ വിഖ്യാതമായ "95 വാദങ്ങൾ" ആണിയടിച്ചുവച്ചതായി പറയപ്പെടുന്ന വിറ്റൻബർഗ്ഗിലെ സകലവിശുദ്ധരുടേയും പള്ളിയുടെ മുൻവാതിൽ

1516-17-ൽ റോമിലെ പത്രോസിന്റെ ഭദ്രാസനപ്പള്ളി പുതുക്കിപ്പണിയാൻ വേണ്ട ധനം ദണ്ഡവിമോചനവിപണനം വഴി ശേഖരിക്കാനായി, ഡൊമിനിക്കൻ സന്യാസിയും ദണ്ഡവിമോചനാധികാരിയുമായ ജൊഹാൻ ടെറ്റ്സലിനെ കത്തോലിക്കാസഭയുടെ അധികാരികൾ നിയോഗിച്ചു.[28] ദൈവത്തിന്റെ മുൻപിൽ നീതീകരണം കണ്ടെത്താൻ വിശ്വാസത്തിനു പുറമേ സത്പ്രവൃത്തികൾ കൂടി ആവശ്യമാണെന്നാണ് റോമൻ കത്തോലിക്കാ ദൈവശാസ്ത്രം പഠിപ്പിച്ചിരുന്നത്.[29] സഭയ്ക്കുള്ള ധനസഹായം, സത്പ്രവൃത്തികളുടെ ഫലം നേടാനുള്ള മാർഗ്ഗങ്ങളിലൊന്നായി കരുതപ്പെട്ടു.

1517 ഒക്ടോബർ 31-ആം തിയതി ലൂഥർ, ദണ്ഡവിമോചനവിപണനത്തിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട്, ആൽബർട്ട് മായിൻസ് മെത്രാന് കത്തെഴുതി. കത്തിനോടൊപ്പം അദ്ദേഹം, "ദണ്ഡവിമോചനങ്ങളുടെ ശക്തിയേയും ഫലസിദ്ധിയേയും കുറിച്ച് മാർട്ടിൻ ലൂഥറുടെ തർക്കം" എന്ന പേരിലുള്ള രചനയും അയച്ചിരുന്നു. ഇതാണ് പിന്നീട് "95 വാദങ്ങൾ" (95 Theses) എന്ന പേരിൽ പ്രസിദ്ധമായത്. സഭാനേതൃത്വവുമായി ഏറ്റുമുട്ടാൻ ലൂഥർ ഉദ്ദേശിച്ചിരുന്നില്ലെന്നും സഭയിലെ ഒരു നടപടിയെക്കുറിച്ചുള്ള ഒരു ബൗദ്ധികതർക്കം എന്ന നിലയിൽ അന്വേഷണാത്മകശൈലിയിലാണ് അദ്ദേഹം വിഷയം ഉന്നയിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.അതിനു ശേഷം അദ്ദേഹം നവോത്ഥ പ്രസ്ഥാനത്തിന് തുടക്കം ഇട്ടു അത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു നാഴിക കല്ല് ആയി [30] അതേസമയം ചില വാദങ്ങളിൽ വെല്ലുവിളിയുടെ അടിയൊഴുക്കു കാണാമെന്നതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി, "ഇത്രയേറെ ധനം സ്വന്തമായുള്ള മാർപ്പാപ്പ, പാവപ്പെട്ട വിശ്വാസികളുടെ സംഭാവനകളെ ആശ്രയിക്കുന്നതിനു പകരം സ്വന്തം ധനം കൊണ്ട് പത്രോസിന്റെ ഭദ്രാസനം പുതുക്കിപ്പണിയാത്തതെന്ത്" എന്ന ചോദ്യമാണ് 86-ആമത്തെ വാദത്തിലുള്ളത്.[30]

പണപ്പെട്ടിയിൽ നാണയത്തിന്റെ മുഴക്കം കേൾക്കുമ്പോൾ, ശുദ്ധീകരണസ്ഥലത്തിലെ ആത്മാവ് പറന്നുയരുന്നു എന്ന് ടെറ്റ്സൽ അവകാശപ്പെട്ടിരുന്നതായി പറയപ്പെടുന്നു. ലൂഥർ ഇതിനെ ചോദ്യം ചെയ്തു. പാപപ്പൊറുതി ദൈവദാനമാണെന്നും ദണ്ഡവിമോചനങ്ങൾ വാങ്ങുന്നവർ പാപങ്ങളിൽ നിന്നു മോചിതരായി സ്വർഗ്ഗം അവകാശപ്പെടുത്തുന്നു എന്ന വാദം പൊള്ളയാണെന്നും ലൂഥർ ചൂണ്ടിക്കാട്ടി. ക്രിസ്ത്യാനികൾ കപടമായ ഉറപ്പുകൾ പിന്തുടർന്ന് ക്രിസ്തുവിനെ അനുഗമിക്കുന്നതിൽ ശുഷ്കാന്തിയില്ലാത്തവരാകരുതെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.

 
ദണ്ഡവിമോചനക്കച്ചവടം: 1530-നടുത്തെങ്ങോ നിന്നുള്ള ഒരു ചിത്രീകരണം

1518-ൽ ലൂഥറുടെ സുഹൃത്തുക്കൾ "95 വാദങ്ങൾ" ലത്തീനിൽ നിന്ന് ജർമ്മൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തി അച്ചടിച്ച് വ്യാപകമായി വിതരണം ചെയ്തതോടെ ദണ്ഡവിമോചനത്തർക്കം, മുദ്രണവിദ്യയുടെ സഹായത്തോടെ പടർന്ന ചരിത്രത്തിലെ ആദ്യത്തെ തർക്കങ്ങളിൽ ഒന്നായി തീർന്നു.[31] രണ്ടാഴ്ചക്കകം 95 വാദങ്ങളുടെ പ്രതികൾ ജർമ്മനിയൊട്ടാകെയും രണ്ടു മാസത്തിനകം യൂറോപ്പു മുഴുവനും പ്രചരിച്ചു.

ഗലാത്തിയർക്കെഴുതിയ ലേഖനത്തിന്റെ ഒരു ചെറിയ വ്യാഖ്യാനവും സങ്കീർത്തനങ്ങളെക്കുറിച്ച് ഒരു രചനയും ലൂഥർ അക്കാലത്ത് പ്രസിദ്ധീകരിച്ചു. ലൂഥറുടെ പൊതുജീവിതത്തിന്റെ ഈ ആദ്യഘട്ടം ഏറെ സൃഷ്ടിപരമായിരുന്നു.[32] ലൂഥറുടെ ഏറ്റവും അറിയപ്പെടുന്ന മൂന്നു രചനകൾ 1520-ൽ വെളിച്ചം കണ്ടു: "ജർമ്മൻ ദേശത്ത് അഭിജാതക്രിസ്ത്യാനികളോട്", "സഭയുടെ ബാബിലോൺ പ്രവാസത്തെക്കുറിച്ച്", "ക്രിസ്ത്യാനിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച്" എന്നിവയായിരുന്നു ആ കൃതികൾ. ലൂഥറുടെ രചനകൾ 1519 മുതൽ ഫ്രാൻസിലും, ഇംഗ്ലണ്ടിലും, ഇറ്റലിയിലും പ്രചരിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിക്കാൻ വിദ്യാർത്ഥികൾ വിറ്റൻബർഗ്ഗിൽ തടിച്ചുകൂടി.

വിശ്വാസത്താലുള്ള നീതീകരണം

തിരുത്തുക

1510 മുതൽ 1520 വരെ ലൂഥർ ബൈബിളിലെ സങ്കീർത്തനങ്ങളേയും, എബ്രായർക്കെഴുതിയ ലേഖനത്തേയും, റോമാക്കാർക്കും ഗലാത്തിയർക്കുമുള്ള പൗലോസിന്റെ ലേഖനങ്ങളെയും കുറിച്ച് പ്രഭാഷണങ്ങൾ നടത്തി. ഈ ബൈബിൾ ഗ്രന്ഥങ്ങൾ കൂടുതൽ പഠിച്ചതോടെ, പ്രായശ്ചിത്തം, വിശുദ്ധി എന്നീ സങ്കല്പങ്ങളുടെ ക്രിസ്തീയമായ പ്രസക്തിയെ അദ്ദേഹം പുതിയ രീതിയിൽ കാണാൻ തുടങ്ങി. സഭയുടെ രീതികൾ കളങ്കപ്പെട്ടിരിക്കുന്നെന്നും ക്രിസ്തീയവിശ്വാസത്തിന്റെ കേന്ദ്രസത്യങ്ങളിൽ പലതിനേയും അതു മറന്നിരിക്കുന്നുവെന്നും അദ്ദേഹത്തിനു തോന്നി. ഇവയിൽ ഏറ്റവും പ്രധാനമായി അദ്ദേഹം കരുതിയത് നീതീകരണമാണ് -ദൈവം ഒരു പാപിയെ നീതിമാനെന്നു നടത്തുന്ന പ്രഖ്യാപനം - ഇതു ദൈവത്തിന്റെ കൃപയാൽ വിശ്വാസംമൂലം മാത്രമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.ഈ തിരിച്ചറിവിനെ തുടർന്ന്, രക്ഷകനായ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ദാനമായി ലഭിക്കുന്ന ദൈവകൃപയുടെ പ്രാപ്തിയാണ് നിത്യരക്ഷയെന്ന് അദ്ദേഹം പഠിപ്പിക്കാൻ തുടങ്ങി.[33] "നീതീകരണസിദ്ധാന്തം എന്നു നാം വിളിക്കുന്ന ഉറപ്പുള്ള ഈ പാറ, ക്രിസ്തീയചിന്തയുടെ കാതലായിരുന്ന്, ദൈവപരായണതയെ മുഴുവൻ ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം പഠിപ്പിച്ചു."[34]

പിന്നീട് ലൂഥർ നീതീകരണത്തെ തികച്ചും ദൈവത്തിന്റെ മാത്രം പ്രവൃത്തിയായി കണക്കാക്കി. "സ്വതന്ത്രമനസ്സിനെക്കുറിച്ച്" എന്ന പേരിൽ മാനവീയചിന്തകനായ ഇറാസ്മസ് പ്രസിദ്ധീകരിച്ച രചനക്കു മറുപടിയായി 1525-ൽ എഴുതിയ "മനസ്സിന്റെ അടിമത്തത്തെക്കുറിച്ച്" എന്ന കൃതിയിലാണ് ഈ നിലപാട് അദ്ദേഹം തെളിവായി അവതരിപ്പിച്ചത്. രക്ഷാ-ശിക്ഷകളുടെ മുൻനിശ്ചയത്തെക്കുറിച്ചുള്ള തന്റെ ബോദ്ധ്യത്തിനു ലൂഥർ ആശ്രയിച്ചത് പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനം രണ്ടാം അദ്ധ്യായം 8 മുതൽ 10 വരെ വാക്യങ്ങളായിരുന്നു. വിശ്വാസികളുടെ സൽപ്രവൃത്തികൾ ദൈവവുമായുള്ള സഹകരണത്തിൽ സാദ്ധ്യമാകുന്നു എന്ന അക്കാലത്തെ പൊതുനിലപാടിനോടു വിയോജിച്ച ലൂഥർ, വിശ്വാസികളുടെ നന്മ അവർക്കുള്ളിൽ ജനിക്കുന്നതോ ക്രിസ്തുവിൽ നിന്ന് അവർ സ്വാശീകരിക്കുന്നതു പോലുമോ അല്ലെന്നും ക്രിസ്തുവിന്റെ നന്മ വിശ്വാസം മൂലം അവരുടേതായി ഗണിക്കപ്പെടുന്നതു മാത്രമാണെന്നും വാദിച്ചു.[35] "അതുകൊണ്ടാണ് വിശ്വാസത്താൽ മാത്രം ഒരാൾ നീതീകരിക്കപ്പെടുന്നത്" എന്നദ്ദേഹം എഴുതി. "വിശ്വാസമാണ് ക്രിസ്തുവിന്റെ യോഗ്യതയിലൂടെ പരിശുദ്ധാത്മാവിനെ നൽകുന്നത്."[36] വിശ്വാസം ലൂഥറിന്റെ ദൃഷ്ടിയിൽ ദൈവദാനമാണ്; വിശ്വാസത്തിലൂടെയുള്ള നീതീകരണത്തിന്റെ അനുഭവം "വീണ്ടും ജനിച്ചാലെന്ന പോലെയാണ്." ദൈവനീതിയുടെ സ്വഭാവത്തെക്കുറിച്ചുള്ള പുതിയ ബോദ്ധ്യം, "നീതിമാൻ വിശ്വാസത്തിലൂടെ ജീവിക്കുന്നു" എന്ന കണ്ടെത്തൽ, ലൂഥറിന് പറുദീസപ്രവേശനത്തിൽ ഒട്ടും കുറഞ്ഞ അനുഭവമായിരുന്നില്ല.[37] ഈ സങ്കല്പത്തെ അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു:

ആദ്യത്തേതും പ്രധാനവുമായ പ്രമാണം ഇതാണ്: നമ്മുടെ ദൈവവും കർത്താവുമായ യേശുക്രിസ്തു നമ്മുടെ പാപങ്ങളുടെ പേരിൽ മരിക്കുകയും നമ്മുടെ നീതീകരണത്തിനായി ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു (റോമാക്കാർക്കെഴുതിയ ലേഖനം 3:24–25). ലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് അവൻ മാത്രമാണ് (യോഹന്നാൻ എഴുതിയ സുവിശേഷം 1:29), നമ്മുടെ അതിക്രമങ്ങൾ ദൈവം അവന്റെ മേൽ ചുമത്തി. (ഏശയ്യായുടെ പുസ്തകം 53:6). എല്ലാവരും പാപം ചെയ്തെന്നിരിക്കെ സ്വന്തം പ്രവൃത്തികളാലും യോഗ്യതകളാലുമല്ലാതെ കൃപ മൂലം ക്രിസ്തുയേശുവിലും അവന്റെ രക്തത്തിലുമുള്ള രക്ഷ മൂലം സൗജന്യമായി നീതീകരിക്കപ്പെടുന്നു (റോമാക്കാർക്കെഴുതിയ ലേഖനം 3:23–25). ഈ വിശ്വാസം ഒഴിവാക്കാനാവാത്തതാണ്. നീതീകരണം ഏതെങ്കിലും പ്രവൃത്തിയിലൂടെയോ നിയമത്തിലൂടെയോ യോഗ്യതയിലൂടെയോ ലഭിക്കുന്നതല്ല. വിശ്വാസത്താൽ മാത്രം നീതീകരണം ലഭിക്കുന്നുവെന്ന് വ്യക്തമാണ്. ... ഈ പ്രമാണത്തിലെ ഒരംശവും, ആകാശവും ഭൂമിയും മറ്റുള്ളതെല്ലാം നിപതിച്ചാൽ പോലും വിട്ടുകളയാവുന്നതല്ല.(മർക്കോസ്‌ എഴുതിയ സുവിശേഷം 13:31).[38]

'റോമിൽ' നിന്നുള്ള വേർപിരിയൽ

തിരുത്തുക
 
ലിയോ പത്താമൻ മാർപ്പാപ്പ, റാഫേലിന്റെ ചിത്രം

മഗ്ദേബർഗ്ഗിലെ മായിൻസ് മെത്രാപ്പോലീത്ത ലൂഥറുടെ 95 വാദങ്ങൾ അടങ്ങിയ കത്തിനു മറുപടി കൊടുത്തില്ല. എങ്കിലും ശീശ്മയുണ്ടോ എന്നു പരിശോധിച്ച ശേഷം അദ്ദേഹം അതിനെ 1517 ഡിസംബറിൽ റോമിലേക്കയച്ചു.[39] ഒന്നിലേറെ രൂപതകളുടെ ചുമതല കൈവശം വയ്ക്കുന്നതിനായി മാർപ്പാപ്പയുടെ ഭരണത്തിനു കൊടുക്കേണ്ടിയിരുന്ന പണം കൊടുക്കാൻ അദ്ദേഹത്തിന് തന്റെ അധികാരസീമയിൽ ദണ്ഡവിമോചനവില്പനയുടെ ഓഹരിയായി കിട്ടുന്ന ധനം ആവശ്യമായിരുന്നു. ദണ്ഡവിമോചനവില്പനയിൽ നിന്നു കിട്ടുന്ന തുകയിൽ, മെത്രാന്റെ ഓഹരി കഴിഞ്ഞുള്ളതായിരുന്നു പത്രോസിന്റെ ഭദ്രാസനപ്പള്ളിയുടെ പുനർനിർമ്മിതിക്കായി മാർപ്പാപ്പയുടെ ഭരണത്തിനുള്ളത്.[40]

നവീകരണക്കാരേയും ശീശ്മകളേയും നേരിട്ട പരിചയം മുന്നേ ഉണ്ടായിരുന്ന ലിയോ പത്താമൻ മാർപ്പാപ്പ,[41] ലൂഥറുടെ വെല്ലുവിളിയോടു പ്രതികരിച്ചത് മെല്ലെ, "ഉചിതമായ ശ്രദ്ധയോടെയാണ്."[42] അടുത്ത മൂന്നു വർഷത്തിനിടെ അദ്ദേഹം ദൂതന്മാരുടേയും പാപ്പാപക്ഷക്കാരായ ദൈവശാസ്ത്രജ്ഞന്മാരുടേയും ഒരു നിരയെ തന്നെ ലൂഥറിനെതിരെ നിയോഗിച്ചെങ്കിലും ലൂഥറുടെ മാർപ്പാപ്പാ-വിരുദ്ധ ദൈവശാസ്ത്രത്തെ ഉറപ്പിക്കാൻ മാത്രമാണ് അതുപകരിച്ചത്. ആദ്യം ഡൊമിനിക്കൻ ദൈവശാസ്ത്രജ്ഞൻ സിൽവെസ്റ്റർ മസോളിനി ലൂഥറിനെതിരെ ശീശ്മക്കുറ്റത്തിനു കേസുണ്ടാക്കിയതിനെ തുടർന്ന് ലൂഥർ റോമിലേക്കു വിളിക്കപ്പെട്ടു. എങ്കിലും സാക്സണിയിലെ ഭരണാധികാരിയായിരുന്ന ഫ്രെഡറിക്ക് മൂന്നാമന്റെ ഇടപെടൽ മൂലം, വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ രാജകീയ പ്രതിനിധി സഭ ചേരാനിരുന്ന ജർമ്മനിയിലെ ഓഗ്സ്ബർഗ്ഗിൽ മാർപ്പാപ്പയുടെ പ്രതിനിധി സമക്ഷം ലൂഥർ വിശദീകരണം നൽകിയാൽ മതിയെന്നു തീരുമാനമായി.[43] അവിടെ 1518 ഒക്ടോബറിൽ ലൂഥർ, മാർപ്പാപ്പയുടെ ദൂതനായ തോമസ് കാജെത്താനോട്, താൻ മാർപ്പാപ്പ സ്ഥാനത്തെ സഭയുടെ ഭാഗമായി കണക്കാക്കുന്നില്ലെന്നു പറഞ്ഞതോടെ അവരുടെ കൂടിക്കാഴ്ച ഒച്ചപ്പാടിൽ കലാശിച്ചു.[44] നിലപാടു മാറ്റാൻ വിസമ്മതിച്ചാൽ ലൂഥറെ അറസ്റ്റു ചെയ്യാനായിരുന്നു കാജെത്താനു നൽകിയിരുന്ന നിർദ്ദേശം. എങ്കിലും സാക്സണിയിലെ ഭരണാധികാരി അദ്ദേഹത്തിനു സുരക്ഷ വാഗ്ദാനം ചെയ്തിരുന്നതു കൊണ്ട് ഓഗ്സ്ബർഗ്ഗിൽ അദ്ദേഹത്തെ പിടികൂടാൻ കാജെത്താനു കഴിഞ്ഞില്ല.[45] രാത്രിയിൽ കാജെത്താന്റ് അനുമതി നേടാതെ ലൂഥർ ഓഗ്സ്ബർഗ് വിട്ടുപോയി.[46]

1519-ൽ സാക്സണിയിലെ ആൾട്ടൻബർഗ്ഗിലെത്തിയ മാർപ്പാപ്പായുടെ പ്രതിനിധി കാൾ വോൺ മിൽറ്റിസ് കൂടുതൽ അനുനയത്തോടു കൂടിയാണു പെരുമാറിയത്. സാക്സണിയിലെ ഭരണാധികാരിയുടെ ബന്ധുവായിരുന്ന മിൽറ്റിസിനു മുൻപിൽ ലൂഥറും ചില വിട്ടുവീഴ്ചകൾ ചെയ്തു. എതിരാളികൾ നിശ്ശബ്ദത പാലിച്ചാൽ താനും നിശ്ശബ്ദനായിരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു.[47] എങ്കിലും ദൈവശാസ്ത്രജ്ഞനായ ജൊഹാൻ മായിർ വോൺ എക്ക് ലൂഥറെ പരസ്യമായി "തുറന്നു കാട്ടാൻ" നിശ്ചയിച്ചതു പ്രശ്നമായി. 1519 ജൂൺ-ജൂലൈ മാസങ്ങളിൽ ലൂഥറുടെ സഹപ്രവർത്തകൻ അന്ദ്രേ കാൾസ്ഡാറ്റുമായി ലീപ്സിഗ് നഗരത്തിൽ ഒരു പൊതുസംവാദം സംഘടിപ്പിച്ച അദ്ദേഹം അതിൽ സംസാരിക്കാൻ ലൂഥറേയും ക്ഷണിച്ചു.[48] ഈ ചർച്ചയിൽ ലൂഥർ നടത്തിയ ഏറ്റവും കടുത്ത അവകാശവാദം, മത്തായിയുടെ സുവിശേഷം 16:18, വിശുദ്ധലിഖിതത്തിന്റെ വ്യാഖ്യാനത്തിൽ മാർപ്പാപ്പായ്ക്ക് പ്രത്യേകമായ അധികാരമൊന്നും നൽകുന്നില്ലെന്നും മാർപ്പാപ്പായ്ക്കും സഭാസൂനഹദോസുകൾക്കും തെറ്റാവരമൊന്നും ഇല്ലെന്നും ആയിരുന്നു.[49] അതിന്റെ പേരിൽ എക്ക് ലൂഥറെ ഒരു പുതിയ ജാൻ ഹസ് എന്നു വിശേഷിപ്പിച്ചു. ഒരു നൂറ്റാണ്ടു മുൻപ് ശീശ്മയുടെ പേരിൽ കോൺസ്റ്റൻസിലെ സൂനഹദോസിന്റെ തീരുമാനപ്രകാരം എരിച്ചുകൊല്ലപ്പെട്ട ബൊഹീമിയൻ നവീകർത്താവായിരുന്നു ഹസ്. അപ്പോൾ മുതൽ എക്ക് ലൂഥറെ തോല്പിക്കാൻ തുനിഞ്ഞിറങ്ങി.[50]

സഭാഭ്രഷ്ട്

തിരുത്തുക

"95 വാദങ്ങൾ" ഉൾപ്പെടെയുള്ള രചനകളിലെ 41 നിലപാടുകൾ 60 ദിവസത്തിനകം പിൻവലിച്ചില്ലെങ്കിൽ ലൂഥറെ സഭാഭ്രഷ്ടനാക്കുമെന്ന് മാർപ്പാപ്പ 1520 ജൂൺ 15-ലെ ഒരുത്തരവിൽ ലൂഥർക്ക് മുന്നറിയിപ്പു നൽകി. ഈ ഉത്തരവിനെ ജൊഹാൻ എക്ക്, ജർമ്മനിയിലെ നഗരങ്ങളിൽ പ്രചരിപ്പിച്ചു. മാർപ്പാപ്പയുടെ പ്രതിനിധിയായ കാൾ വോൺ മിൽറ്റിറ്റ്സ് ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മാർപ്പാപ്പയുടെ ഉത്തരവിനെ 1520 ഡിസംബർ 10-ന് ലൂഥർ വിറ്റൻബർഗിൽ പരസ്യമായി അഗ്നിക്കിരയാക്കി.[51] തുടർന്ന് 1521 ജനുവരി 3-ന് ലിയോ 10-ആമൻ മാർപ്പാപ്പ ലൂഥറെ സഭയിൽ നിന്നു പുറത്താക്കുകയും അദ്ദേഹത്തിന്റെ രചനകൾക്ക് വിലക്കു കല്പിക്കുകയും ചെയ്തു.

വേംസിലെ പ്രതിനിധിസഭയിൽ

തിരുത്തുക
 
"വേംസിലെ സഭയ്ക്കു മുൻപിൽ ലൂഥർ"

1521 ഏപ്രിൽ 18-ന്, ജർമ്മനിയിൽ റൈൻ നദീതീരത്തുള്ള വേംസ് നഗരത്തിൽ സമ്മേളിച്ചിരുന്ന രാജകീയ പ്രതിനിധിസഭക്കു മുൻപാകെ ഹാജരാകാൻ ലൂഥർ വിളിക്കപ്പെട്ടു. വിശുദ്ധറോമാസാമ്രാജ്യത്തിലെ പ്രാദേശികപ്രതിനിധികളുടെ ഒരു പൊതുസമ്മേളനമായിരുന്നു ഇത്. സാമ്രാട്ട് ചാൾസ് അഞ്ചാമനായിരുന്നു അതിൽ അദ്ധ്യക്ഷപദം വഹിച്ചിരുന്നത്. സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്ന ലൂഥറിന്, സാക്സണിയിലെ ഭരണാധികാരി ഫ്രെഡറിക്ക് മൂന്നാമൻ നടത്തിപ്പ് സംരക്ഷണം (Safe conduct) വാങ്ങിക്കൊടുത്തു.

ട്രയറിലെ മെത്രാപ്പോലീത്തയുടെ സഹായി എന്ന നിലയിൽ സാമ്രാജ്യത്തെ പ്രതിനിധീകരിച്ചു സംസാരിച്ച ജൊഹാൻ എക്ക്, ലൂഥറിനെ അദ്ദേഹത്തിന്റെ രചനകളുടെ പ്രതികൾ കാണിച്ചുകൊടുത്തിട്ട് അവ അദ്ദേഹം എഴുതിയതാണോയെന്നും, എങ്കിൽ അവയിലെ നിലപാടുകൾ ഇപ്പോഴും വച്ചുപുലർത്തുന്നുണ്ടോയെന്നും ചോദിച്ചു. രചനകൾ തന്റേതാണെന്നു സമ്മതിച്ച ലൂഥർ രണ്ടാമത്തെ ചോദ്യത്തിനു മറുപടി പറയാൻ സമയം ആവശ്യപ്പെട്ടു. പ്രാർത്ഥനയ്ക്കും സുഹൃത്തുക്കളുമായുള്ള ചർച്ചയ്ക്കും ശേഷം അടുത്ത ദിവസം സഭയിൽ വീണ്ടും ഹാജരായ ലൂഥർ ഇങ്ങനെ മൊഴികൊടുത്തു:

പലപ്പോഴും പരസ്പരവിരുദ്ധമായ തീരുമാനങ്ങൾ നൽകിയിട്ടുള്ള മാർപ്പാപ്പയെയോ സൂനഹദോസുകളേയോ ആശ്രയിക്കാൻ നിവൃത്തിയില്ലാത്തതിനാൽ, വിശുദ്ധലിഖിതങ്ങളിൽ നിന്നുള്ള തെളിവുകളുടേയോ വ്യക്തമായ യുക്തിയുടേയോ അടിസ്ഥാനത്തിൽ എന്നെ ബോദ്ധ്യപ്പെടുത്താത്ത കാലത്തോളം, ഞാൻ എടുത്തെഴുതിയ വേദവാക്യങ്ങളോടുള്ള വിശ്വസ്തതയിൽ എന്റെ മനഃസാക്ഷി ദൈവവചനത്തിന്റെ ബന്ധനത്തിലായിരിക്കുന്നു. എന്തെങ്കിലും തിരുത്തിപ്പറയാൻ എനിക്കു സാദ്ധ്യമോ, ഞാൻ ഒരുക്കമോ അല്ല; കാരണം, മനഃസാക്ഷിക്കെതിരേ പ്രവർത്തിക്കുകയെന്നത് ശരിയല്ല; സുരക്ഷിതവുമല്ല. ദൈവം എന്ന കാത്തുരക്ഷിക്കട്ടെ. ആമേൻ.[൨][52]

"ദൈവം എന്ന കാത്തുരക്ഷിക്കട്ടെ" എന്ന അവസാനവാക്യത്തിനു മുൻപ്, "ഇതാണെന്റെ നില, മറ്റൊരുവിധത്തിൽ എനിക്കാവില്ല" എന്നുകൂടി ലൂഥർ പറഞ്ഞതായി ഒരു ഭാഷ്യമുണ്ട്. എന്നാൽ അത് ലൂഥറുടെ മൊഴിയുടെ പാഠത്തിൽ പിന്നീട് എഴുതിച്ചേർത്തതാണെന്നാണ് ഇപ്പോൾ പൊതുവേ വിശ്വസിക്കപ്പെടുന്നത്.[53]

അടുത്ത 5 ദിവസങ്ങളിൽ ലൂഥറുടെ ഗതി നിശ്ചയിക്കാനായി സ്വകാര്യചർച്ചകൾ നടന്നു. 1521 മേയ് 25-ന് പ്രതിനിധിസഭയിൽ വിശുദ്ധറോമാസാമ്രാട്ട് അവതരിപ്പിച്ച പ്രമേയം ലൂഥറെ നിയമനിഷേധിയായി പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ രചനകൾ വിലക്കുകയും അദ്ദേഹത്തിന്റെ അറസ്റ്റിനു വ്യവസ്ഥചെയ്യുകയും ചെയ്തു: "കുപ്രസിദ്ധനായൊരു മതദ്രോഹിയായെന്ന നിലയിൽ അയാളെ പിടികൂടി ശിക്ഷിക്കാനാണ് നാം തീരുമാനിച്ചിരിക്കുന്നത്." [54] ലൂഥർക്ക് ഭക്ഷണമോ അഭയമോ നൽകുന്നത് അതോടെ കുറ്റകരമായി. നിയമപരമായ പ്രത്യാഘാതങ്ങളില്ലാതെ അദ്ദേഹത്തെ ആർക്കും കൊല്ലാമെന്നായി.

വാർട്ട്ബർഗ് കോട്ടയിൽ

തിരുത്തുക
 
ഒരു വർഷത്തിനടുത്ത് ലൂഥർ ഒളിവിൽ കഴിഞ്ഞ വാർട്ട്ബർഗ് കോട്ട; അദ്ദേഹം ജർമ്മൻ ഭാഷയിലേക്ക് പുതിയനിയമം പരിഭാഷപ്പെടുത്തിയത് ഇവിടെയാണ്.

വേംസിൽ നിന്നു വിറ്റൻബർഗ്ഗിലേക്കുള്ള മടക്കത്തിനിടെ ലൂഥർ അപ്രത്യക്ഷനായി. ലൂഥറിന്റെ വിമുഖസമ്മതത്തോടെ, സാക്സണിയിലെ ഭരണാധികാരി ഫ്രെഡറിക്കിന്റെ നിർദ്ദേശാനുസരണം, വേഷപ്രച്ഛന്നരായ അശ്വാരൂഢർ അദ്ദേഹത്തെ തട്ടിയെടുത്ത് ഐസനാക്കിലെ വാർട്ട്ബർഗ് കോട്ടയിലേക്കു കൊണ്ടുപോവുകയാണു ചെയ്തത്.[55] തന്റെ പാത്മോസ് എന്നു ലൂഥർ വിശേഷിപ്പിച്ച[൩] ഈ സ്ഥലത്തെ താമസക്കാലത്ത്,[56] ലൂഥർ പുതിയ നിയമം ഗ്രീക്കിൽ നിന്ന് ജർമ്മൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയതിനു പുറമേ സൈദ്ധന്തികവും സംവാദപരവുമായ മറ്റു രചനകളിലും ഏർപ്പെട്ടു. ഇക്കാലത്ത് ലൂഥർ നടത്തിയ ആക്രമണം, മായിൻസിലെ മെത്രാപ്പോലീത്ത ആൽബർട്ടിനെ, തന്റെ അധികാരസീമയിൽ ദണ്ഡവിമോചനങ്ങളുടെ വിപണനം നിർത്തൽ ചെയ്യാൻ നിർബ്ബന്ധിതനാക്കി.[57]

"ലാറ്റോമസിനു മറുപടി" എന്ന കൃതിയായിരുന്നു ഇക്കാലത്തെ മറ്റൊരു രചന. യാഥാസ്ഥിതിക ദൈവശാസ്ത്രജ്ഞനായ ജാക്കോബസ് ലാറ്റോമസിന്റെ വാദങ്ങൾക്കു മറുപടി പറഞ്ഞ ഈ രചനയിൽ ലൂഥർ, വിശ്വാസത്തിലൂടെ മാത്രമുള്ള നീതീകരണത്തെക്കുറിച്ചുള്ള തന്റെ സിദ്ധാന്തം സമഗ്രമായി അവതരിപ്പിച്ചു.[58] ലൂഥറുടെ വിശ്വാസത്തിന്റെ ഏറ്റവും ഉറച്ചപ്രഖ്യാപനങ്ങളിലൊന്നായ ഈ രചനയിൽ അദ്ദേഹം, ദൈവത്തിന്റെ കൃപ ലക്ഷ്യമാക്കി ചെയ്യുന്ന ഓരോ സല്പവൃത്തിയും പാപമാണെന്നു വാദിച്ചു.[59] എല്ലാ മനുഷ്യരും പാപികളാണെന്നതിനാൽ, അവകാശമായല്ലാതെ കിട്ടുന്ന ദൈവകൃപമാത്രമാണ് അവരെ നീതീകരിക്കുന്നത്. 1521 ആഗസ്റ്റ് 1-ന് ലൂഥർ തന്റെ പണ്ഡിതസുഹൃത്ത് മെലാഞ്ച്തണും ഇതേ വിഷയത്തിൽ എഴുതി: "പാപിയായിരിക്കുക, നിന്റെ പാപങ്ങൾ ശക്തിയുള്ളവയാകട്ടെ; എന്നാൽ ദൈവത്തിലുള്ള നിന്റെ ശരണവും ശക്തമായിരിക്കട്ടെ. പാപത്തേയും മരണത്തേയും ലോകത്തേയും പരാജയപ്പെടുത്തിയ ക്രിസ്തുവിൽ ആനന്ദിക്കുക. ഇവിടെയായിരിക്കെ നമുക്ക് പാപം ചെയ്യാതിരിക്കുക വയ്യ; എന്തെന്നാൽ, ഈ ജീവിതം നീതിയുടെ വാസസ്ഥാനമല്ല.[60]

 
വാർട്ട്ബർട്ട് കോട്ടയിൽ ലൂഥർ താമസിച്ചിരുന്ന മുറി.

1521 വേനൽക്കാലമായപ്പോൾ, ലൂഥർ വ്യക്തിപരമായ ഭക്ത്യഭ്യാസങ്ങളേയും കടന്ന് സഭയുടെ അടിസ്ഥാനസിദ്ധാന്തങ്ങളിൽ പലതിനേയും ചോദ്യം ചെയ്യാൻ തുടങ്ങി. സ്വകാര്യക്കുർബാന നിർത്തൽ ചെയ്യുന്നതിനെക്കുറിച്ച്, എന്ന പേരിൽ പ്രസിദ്ധീകരിച്ച രചനയിൽ അദ്ദേഹം, വിശുദ്ധ കുർബാന ഒരു ബലിയാണെന്ന ആശയത്തെ ചോദ്യം ചെയ്തു. മുഴുവൻ വിശ്വാസിസമൂഹവും നന്ദിയോടെ സ്വീകരിക്കേണ്ട ഒരു സമ്മാനമാണതെന്ന് അദ്ദേഹം വാ��ിച്ചു.[61] കുമ്പസാരം: അതിനു നിർബ്ബന്ധിക്കാൻ മാർപ്പാപ്പയ്ക്ക് അധികാരമുണ്ടോ എന്ന പ്രബന്ധത്തിൽ അദ്ദേഹം നിർബ്ബന്ധിതകുമ്പസാരത്തെ തള്ളിപ്പറയുകയും, എല്ലാ ക്രിസ്ത്യാനിയും കുമ്പസാരക്കാരനാണെന്ന ന്യായത്തിൽ സ്വകാര്യമായ പാപസങ്കീർത്തനത്തേയും പാപപ്പൊറുതിയേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.[62] ആ വർഷം നവംബറിൽ ലൂഥർ, സന്യാവ്രതങ്ങളെക്കുറിച്ചുള്ള മാർട്ടിൻ ലൂഥറുടെ വിലയിരുത്തൽ എന്ന കൃതി എഴുതി. സന്യാസവ്രതങ്ങൾ അവിഹിതവും, നിത്യരക്ഷ നൽകാൻ അസമർത്ഥവുമാണെന്നതിനാൽ, പാപഭയം കൂടാതെ അവ ലംഘിക്കാവുന്നതാണെന്ന് ആ രചനയിൽ അദ്ദേഹം സന്യാസികൾക്കും സന്യാസിനികൾക്കും ഉറപ്പുകൊടുത്തു.[63]

ഇതിനിടെ, തന്റെ അസാന്നിദ്ധ്യത്തിൽ വിറ്റൻബർഗ്ഗിൽ കാര്യങ്ങൾ മറ്റൊരു വഴിക്കും നീങ്ങുന്ന കാര്യം ലൂഥർ അറിയുന്നുണ്ടായിരുന്നു. അവിടെ, ആന്ദ്രേ കാൾസ്റ്റാഡ്റ്റ് എന്നയാൾ മുൻ അഗസ്റ്റീനിയൻ സന്യാസിയായ ഗബ്രിയേൽ സ്വില്ലിങ്ങിന്റെ സഹായത്തോടെ, ലൂഥറിന്റെ സങ്കല്പങ്ങളെയെല്ലാം അതിലംഘിക്കുന്ന തരം നാടകീയമായ ഒരു മതസാമൂഹ്യനവീകരണത്തിനു ശ്രമിക്കുകയായിരുന്നു. അവയുടെ ഫലമായി, അഗസ്റ്റീനിയൻ സന്യാസിമാർ അവരുടെ ശ്രേഷ്ഠന്മാർക്കെതിരെ തിരിയുകയും, ദേവാലയങ്ങളിലെ രൂപങ്ങൾ നശിപ്പിക്കപ്പെടുകയും, സിവിൽ അധികാരികളെ ജനങ്ങൾ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയായി. 1521 ഡിസംബർ മാസം രഹസ്യമായി വിറ്റൻബർഗ്ഗ് സന്ദർശിച്ച ലുഥർ "അട്ടിമറിക്കും, കലാപത്തിനുമെതിരെ ജാഗ്രതപുലർത്താൻ എല്ലാ ക്രിസ്ത്യാനികളോടുമുള്ള മാർട്ടിൻ ലൂഥറുടെ ആത്മാർത്ഥമായ ആഹ്വാനം" എന്ന കൃതി പ്രസിദ്ധീകരിച്ചു.[64] ക്രിസ്മസ് കാലത്ത് സ്വിക്കാവ് പ്രവാചകന്മാർ എന്ന പേരിൽ നഗരത്തിലെത്തിയ സ്വപ്നജീവികളായ ഒരുകൂട്ടം തീവ്രവാദികൾ, എല്ലാ മനുഷ്യരുടേയും സമത്വം, പ്രായപൂർത്തിക്കുശേഷം മാത്രമുള്ള ജ്ഞാനസ്നാനം, ക്രിസ്തുവിന്റെ അത്യാസന്നമായ രണ്ടാം വരവ്, തുടങ്ങിയ ആശയങ്ങൾ പ്രചരിപ്പിക്കുക കൂടി ചെയ്തപ്പോൾ വിറ്റൻബർഗിലെ സ്ഥിതി കൂടുതൽ മോശമായി.[65] ഒടുവിൽ വിറ്റൻബർഗ്ഗിലെ നഗരസഭ തിരിച്ചുവരാൻ ആവശ്യപ്പെട്ടപ്പോൾ, അനുസരിക്കുക തന്റെ കടമായി ലൂഥർ കരുതി.[66]

വിറ്റൻബർഗിൽ തിരികെ

തിരുത്തുക
 
1581-ൽ ��ർമ്മൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ലൂഥറുടെ രചനകളുടെ ശേഖരത്തിന്റെ പുറംചട്ടയും അതിൽ ചേർത്തിരുന്ന ചിത്രവും

1522 മാർച്ച് 6-ന് ലൂഥർ രഹസ്യമായി വിറ്റൻബർഗ്ഗിൽ മടങ്ങിയെത്തി. "ഞാൻ ഇല്ലാതിരുന്നപ്പോൾ എന്റെ ആട്ടിൻപറ്റത്തിനുള്ളിൽ കടന്നുകയറിയ സാത്താൻ, വരുത്തിവച്ചിരിക്കുന്ന നാശങ്ങൾ എഴുത്തുകൾ കൊണ്ടു പരിഹരിക്കാവുന്നവയല്ല; എന്റെ സാന്നിദ്ധ്യവും ജീവിക്കുന്ന വാക്കുകളുമാണ് അവയ്ക്കു പരിഹാരം" എന്ന് ലൂഥർ സാക്സണിയിലെ ഭരണാധികാരി ഫ്രെഡറിക്കിന് എഴുതി.[67]ഓശാന ഞായർ ആയിരുന്ന മാർച്ച് 9 മുതൽ, വലിയനോയമ്പു കാലത്തെ 8 ദിവസങ്ങളിലായി അദ്ദേഹം 8 പ്രഭാഷണങ്ങൾ നടത്തി. "ഓശാന ഞായർ പ്രഭാഷണങ്ങൾ" എന്നാണ് അവ അറിയപ്പെടുന്നത്. ഇവയിൽ അദ്ദേഹം സ്നേഹം, ക്ഷമ, ഔദാര്യം, സ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാന ക്രിസ്തീയമൂല്യങ്ങളുടെ പ്രാധാന്യം എടുത്തുകാട്ടുകയും മാറ്റങ്ങൾക്കായി അക്രമത്തെ ആശ്രയിക്കാതെ ദൈവവചനത്തിൽ ശരണംവയ്ക്കാൻ ജനങ്ങളെ ഉപദേശിക്കുകയും ചെയ്തു.[68]

സുവിശേഷപ്രചരണത്തിനായി മനുഷ്യർ അക്രമത്തെ ആശ്രയിക്കുമ്പോൾ സാത്താൻ എന്താണു ചിന്തിക്കുന്നതെന്നു നിങ്ങൾക്കറിയാമോ? നരകത്തീക്കു പിന്നിൽ വൃത്തികെട്ട നോട്ടവുമായി കയ്യുംകെട്ടി ഇളിച്ചിരുന്നു അവൻ ഇങ്ങനെ പറയും: "എന്റെ കളി കളിക്കാൻ ഈ ഭ്രാന്തന്മാർക്ക് എന്തു മിടുക്കാണെന്നു നോക്കൂ! അവർ അതു തുടരട്ടെ; അതിന്റെ ഫലം ഞാൻ കൊയ്യും. എന്നെ അത് ഏറെ സന്തോഷിപ്പിക്കുന്നു." എന്നാൽ ദൈവവചനം യുദ്ധക്കളത്തിൽ ഒറ്റക്ക് ഓടിനടന്നു വാദിക്കുന്നതു കാണുമ്പോൾ അവൻ ഞെട്ടുകയും ഭയന്നു വിറക്കുകയും ചെയ്യുന്നു.[69]

ലൂഥറുടെ ഇടപെടൽ പെട്ടെന്നു ഫലം ചെയ്തു. എട്ടു പ്രഭാഷണങ്ങളിൽ ആറാമത്തേതു കഴിഞ്ഞപ്പോൾ, വിറ്റൻബർഗ്ഗിൽ അഭിഭാഷകനായിരുന്ന ജെറോം ഷുർഫ് സാക്സണിയിലെ ഭരണാധികാരി ഫ്രെഡറിക്കിന് ഇങ്ങനെ എഴുതി: "ഡോക്ടർ മാർട്ടിന്റെ തിരിച്ചുവരവ് ഞങ്ങൾക്കിടയിൽ എത്ര സന്തോഷം വരുത്തിയെന്നോ! ദൈവത്തിന്റെ കൃപ മൂലം അദ്ദേഹത്തിന്റെ വാക്കുകൾ ഓരോ ദിവസവും വഴിതെറ്റിയ മനുഷ്യരെ സത്യമാർഗ്ഗത്തിലേക്കു തിരിച്ചു കൊണ്ടുവന്നുകൊണ്ടിരിക്കുന്നു."[69]

പുതിയ സഭയുടെ ചട്ടങ്ങൾ ക്രമീകരിക്കുന്നതിൽ ലൂഥർ വ്യാപൃതനായി. ജനജീവിതത്തിൽ ക്രമവും സമാധാനവും വരുത്തുന്നതിൽ അധികാരികളോടു ചേർന്നു പ്രവർത്തിച്ച അദ്ദേഹം നവീകരണപ്രസ്ഥാനത്തിനുള്ളിൽ പുത്തൻ വ്യവസ്ഥാപികതയായി സ്വയം രൂപപ്പെടുത്തി.[70] വ്യവസ്ഥാപിതമായ പഴയ സഭയോടെന്ന പോലെ അക്രമവും തീവ്രവാദവും വഴി സമൂഹത്തിൽ അസമാധാനവും അരാജകത്വവും സൃഷ്ടിച്ചേക്കാവുന്ന നവീകരണവാദികളോടും അദ്ദേഹത്തിനു മല്ലടിക്കേണ്ടി വന്നു.[71]

പിൽക്കാലം

തിരുത്തുക

കർഷകസമരം

തിരുത്തുക

വിറ്റൻബർഗ്ഗിൽ ലൂഥറുടെ നിലപാട് വിജയം കണ്ടെങ്കിലും ജർമ്മനിയുടെ ഇതരഭാഗങ്ങളിലുള്ള തീവ്രവാദികളെ നിയന്ത്രിക്കാൻ ലൂഥറിനു കഴിഞ്ഞില്ല. 1524-25 കാലത്തെ ജർമ്മൻ കർഷകരുടെ സമരം, ലൂഥറുടെ ആശയങ്ങളുടെ ഒരു പ്രത്യേകഭാഷ്യം ഉപയോഗിച്ച് തീവ്രനവീകരണവാദികൾ നടത്തിയ പ്രചാരണത്തിന്റെ ഫലമായിരുന്നു. ഈ സമരത്തിന്റെ ഭാഗമായി നടന്ന പല അതിക്രമങ്ങളും ലൂഥറുടെ പേരിലായിരുന്നു. മദ്ധ്യയുഗത്തിന്റെ അവസാനകാലത്ത് യൂറോപ്പിൽ പലപ്പോഴും ചെറിയ കർഷകകലാപങ്ങൾ നടന്നിട്ടുണ്ട്.[72] സഭാനേതൃത്വത്തിനെതിരെ, സ്വാതന്ത്ര്യവാദത്തിന്റെ പദാവലികൾ ഉപയോഗിച്ച് ലൂഥർ നടത്തിയ ആഹ്വാനങ്ങൾ, ഉപരിവർഗ്ഗത്തിനെതിരെയുള്ള ഒരു പൊതുകലാപത്തെ അദ്ദേഹം പിന്തുണക്കും എന്ന ധാരണ കർഷക ജനതക്കിടയിൽ സൃഷ്ടിച്ചു.[73] ഫ്രാങ്കോണിയ, സ്വാബിയ, തൂറിഞ്ചിയ എന്നീ പ്രവിശ്യകളിൽ 1524-ൽ പൊട്ടിപ്പുറപ്പെട്ട കലാപം, കടബാദ്ധ്യതമൂലം അസന്തുഷ്ടരായിരുന്ന പ്രഭുക്കന്മാരിൽ ചിലരുടെ പോലും പിന്തുണ നേടി. തൂറിഞ്ചിയയിലെ മുന്റ്സർ, തൈറോലിലെ മൈക്കൽ ഗൈസാമൈർ തുടങ്ങിയ തീവ്രവാദികളുടെ നേതൃത്വത്തിൽ ശക്തിപ്രാപിച്ച കലാപം ക്രമേണ യുദ്ധമായി മാറി.[74]

 
ലൂഥർ 1522-ൽ

കർഷകരുടെ പരാതികളിൽ പലതിനോടും ലൂഥർ സഹതപിച്ചിരുന്നു. അതേസമയം സിവിൽ അധികാരികളെ ധിക്കരിക്കുന്നതിനെ അദ്ദേഹം അനുകൂലിച്ചില്ല.[75] തൂറിഞ്ചിയായിൽ ചുറ്റി സഞ്ചരിച്ച അദ്ദേഹം, അഗ്നിക്കിരയാക്കപ്പെട്ട കന്യാസ്ത്രീമഠങ്ങളും, സന്യാസഭവനങ്ങളും, മെത്രാസനമന്ദിരങ്ങളും ഗ്രന്ഥശാലകളും കണ്ടു രോഷാകുലനായി. വിറ്റൻബർഗ്ഗിൽ മടങ്ങിയെത്തിയ ശേഷം എഴുതിയ "കൊലപാതകികളും കള്ളന്മാരുമായ കർഷകപ്പടക്കെതിരെ" എന്ന രചനയിൽ അദ്ദേഹം, സമ്പത്തിനെക്കുറിച്ചുള്ള സുവിശേഷപ്രബോധങ്ങൾ വിശദീകരിക്കുകയും, അക്രമത്തെ ചെകുത്താന്റെ വേലയെന്നു വിളിച്ചപലപിക്കുകയും കലാപകാരികളെ പേപ്പട്ടികളെപ്പോലെ അടിച്ചമർത്താൻ പ്രഭുക്കന്മാരോടാവശ്യപ്പെടുകയും ചെയ്തു:

അതിനാൽ കഴിയുന്നവരൊക്കെ, രഹസ്യത്തിലോ പരസ്യമായോ ഇടിക്കുകയും കൊല്ലുകയും കുത്തുകയും ചെയ്യട്ടെ. കലാപകാരിയെപ്പോലെ വിഷമയവും, അപകടകരവും പൈശാശികവും ആയി മറ്റൊന്നുമില്ല.... ജ്ഞാനസ്നാനം ആത്മാവിലല്ലാതെ, ശരീരത്തിലോ സ്വത്തിലോ ഒരാളെ സ്വതന്ത്രനാക്കുന്നില്ല; നടപടിപ്പുസ്തകത്തിൽ പറയുന്നതു പോലെ സ്വതന്ത്രമനസ്സോടെ തീരുമാനിക്കുന്നവരുടെ ഇടയിലല്ലാതെ, സുവിശേഷം സ്വത്തിനെ പൊതുമുതലാക്കുന്നില്ല. നമ്മുടെ ഭ്രാന്തുപിടിച്ച കർഷകർ അവരുടെ ആർപ്പുവിളികളിൽ ആവശ്യപ്പെടുന്നതുപോലെ അവർ പീലാത്തോസിന്റേയോ ഹേറോദോസിന്റെയോ സ്വത്ത് പൊതുമുതലാകണമെന്ന് മുറവിളികൂട്ടിയില്ല. നമ്മുടെ കർഷകരാവട്ടെ, തങ്ങൾക്കുള്ളതു കൈവശം വച്ചുകൊണ്ടിരിക്കുന്നതിനൊപ്പം മറ്റുള്ളവരുടെ സ്വത്ത് കൈയ്യടക്കാൻ ആഗ്രഹിക്കുന്നു. അവർ നല്ല ക്രിസ്ത്യാനികൾ തന്നെ! നരകത്തിൽ ചെകുത്താന്മാരൊന്നും ബാക്കിയില്ലെന്നാണ് എനിക്കു തോന്നുന്നത്; അവരെല്ലാം കർഷകരിൽ കയറിക്കൂടിയിരിക്കുന്നു. അവരുടെ ജല്പനങ്ങൾ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു.[76]

കലാപകാരികളോടുള്ള ഈ തീവ്രവിരോധത്തിനു ലൂഥർ പറഞ്ഞത് മൂന്നു ന്യായങ്ങളായിരുന്നു. രാജാക്കന്മാരുടെ അധികാരം ദൈവസിദ്ധമാണെന്ന വാദത്തെ പിന്തുണക്കുന്നതായി കരുതപ്പെടുന്ന ബൈബിൾ വാക്യങ്ങളെ ആശ്രയിച്ചുള്ളതായിരുന്നു ആദ്യന്യായം. നിയമാനുസൃതമായ സിവിൽ അധികാരികളെ അനുസരിക്കുന്നതിനു പകരം ആക്രമിച്ച കർഷകർ, "സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക" എന്ന യേശുവിന്റെ അനുശാസനത്തെ അവഗണിക്കുകയായിരുന്നു; അധികാരസ്ഥാനങ്ങളിലുള്ളവർ ദൈവനിയുക്തരായതിനാൽ അവരെ ധിക്കരിക്കരുതെന്ന് റോമാക്കാർക്കെഴുതിയ ലേഖനത്തിൽ പൗലോസ് അപ്പസ്തോലൻ പറയുന്നുണ്ട്. കലാപം, പിടിച്ചുപറി, കൊള്ള തുടങ്ങിയ പ്രവൃത്തികൾ വഴി ദൈവത്തിന്റേയും ദേശത്തിന്റേയും നിയമങ്ങളുടെ പരിധിക്കു പുറത്തായ കർഷകർ കൊള്ളക്കാരേയും കൊലപാതകികളേയും പോലെ ശരീരത്തിലും ആത്മാവിലും മരണം അർഹിക്കുന്നു എന്നായിരുന്നു ലൂഥറുടെ അടുത്ത വാദം. ക്രിസ്തീയ സഹോദന്മാർ എന്നു സ്വയം വിശേഷിപ്പിച്ച ശേഷം സുവിശേഷത്തിന്റെ കൊടിക്കീഴിൽ പാപകൃത്യങ്ങൾ ചെയ്ത കലാപകാരികൾ ദൈവദൂഷകന്മാരാണെന്നായിരുന്നു മൂന്നാമത്തെ വാദം.[77]

ലൂഥറുടെ പിന്തുണ ഇല്ലെന്നറിഞ്ഞതോടെ കലാപകാരികളിൽ പലരും കീഴടങ്ങി; അവശേഷിച്ചവർക്ക്, തങ്ങൾ വഞ്ചിതരായെന്ന തോന്നലുണ്ടായി. 1525 മേയ് 15-നു ഫ്രാങ്കൻഹൗസനിൽ നടന്ന യുദ്ധത്തിൽ സ്വാബിയൻ സഖ്യം കലാപകാരികളെ തോല്പിക്കുകയും അവരുടെ നേതാവായിരുന്ന മുന്റ്സർക്ക് വധശിക്ഷ ലഭിക്കുകയും ചെയ്തതോടെ, നവീകരണത്തിന്റെ വിപ്ലവഘട്ടത്തിനു തിരശീല വീണു.[78] അതിനു ശേഷം തീവ്രപക്ഷനിലപാടുകൾക്ക്, ശിശുജ്ഞാനസ്നാനത്തെ എതിർത്തിരുന്ന ആനബാപ്റ്റിസ്റ്റുകളെപ്പോലുള്ള വിഭാഗങ്ങളിലാണ് അഭയം കിട്ടിയത്. ലൂഥറുടെ നവീകരണമാകട്ടെ, സിവിൽ അധികാരത്തിന്റെ തണലിൽ മുന്നേറി.[79]

1526 ആയപ്പോൾ, ലൂഥറുടെ ശ്രദ്ധയുടെ വലിയൊരു ഭാഗം താൻ തുടക്കമിട്ട വിഭജിതസഭയെ സംഘടിപ്പിക്കുന്നതിലായി. സഭാസംഘങ്ങൾ ശുശ്രൂഷകന്മാരെ സ്വയം തെരഞ്ഞെടുക്കുകയെന്ന ബൈബിൾ അധിഷ്ഠിതമായ അദ്ദേഹത്തിന്റെ ആശയം ഫലപ്രദമല്ലെന്നു അതിനകം തെളിഞ്ഞിരുന്നു.[80] "സഭയെ ഒരേ സമയം, വ്യക്തിപരമായ ബോദ്ധ്യങ്ങളേയും അനുഭവങ്ങളേയും അടിസ്ഥാനമാക്കിയുള്ള വിശ്വാസികളുടെ കൂട്ടായ്മയും ഒരോ പ്രദേശത്തേയും മുഴുവൻ വ്യക്തികളേയും ഉൾക്കൊള്ളുന്ന പ്രാദേശികസമൂഹവും ആക്കി നിലനിർത്തുകയെന്നത് അദ്ദേഹത്തെ ഒരു ധർമ്മസങ്കടത്തിലെത്തിച്ചുവെന്നും തെരഞ്ഞെടുപ്പ് ഒഴിവാക്കാനാവാതെ വന്നപ്പോഴൊക്കെ ജനസാമാന്യത്തിനൊപ്പം നിൽക്കുകയെന്ന നയത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം മുന്നേറിയതെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.[81] 1525-നും 1529-നും ഇടയ്ക്ക് അദ്ദേഹം സഭയിൽ ഒരു മേൽനോട്ടസമിതിയ്ക്കു രൂപം കൊടുക്കുകയും പുതിയ ആരാധനാരീതികൾ ചിട്ടപ്പെടുത്തുകയും വിശ്വാസത്തിന്റെ വ്യക്തസംഗ്രഹമായി രണ്ടു വേദപാഠങ്ങൾ രചിക്കുകയും ചെയ്തു.

 
ജർമ്മനിയിലെ വേംസ് നഗരത്തിലെ ലൂഥർ സ്മാരകം

ജനങ്ങളെ ചിന്താക്കുഴപ്പത്തിലും സംശയത്തിലും പെടുത്തുംവിധമുള്ള തീവ്രവ്യതിയാനങ്ങൾ ലൂഥർ കഴിയുന്നത്ര ഒഴിവാക്കി. പഴയ അധികാരശ്രേണിയുടെ സ്ഥാനത്ത് മറ്റൊന്നു പ്രതിഷ്ഠിക്കുന്നതും അദ്ദേഹം ഇഷ്ടപ്പെട്ടില്ല. പ്രധാനമായും സാക്സണിയിലെ സഭയുടെ കാര്യത്തിലാണ് അദ്ദേഹം ശ്രദ്ധിച്ചത്. അവിടത്തെ സഭയുടെ മാതൃക പിന്തുടർന്ന മറ്റുപ്രദേശങ്ങളിലെ സഭകളിൽ അദ്ദേഹം ഉപദേശകന്റെ ചുമതല മാത്രം നിർവഹിച്ചു. സാക്സണിയിലെ പുതിയ ഭരണാധികാരി ജോണുമായി ലൂഥർ അടുത്തു സഹകരിച്ചു. റോമിൽ നിന്നുള്ള വേർപിരിയലിനു ശേഷം ധനശ്രോതസ്സു വറ്റിയ സഭയ്ക്കു ആവശ്യമായിരുന്ന സാമ്പത്തിക സഹായത്തിനായും മതേതരകാര്യങ്ങളിൽ നേതൃത്വത്തിനായും ലൂഥർ ജോണിനെ ആശ്രയിച്ചു.[82] ജോണുമായുള്ള ലൂഥറുടെ ഈ സഹകരണം, "സഭാഭരണത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ കൈകളിലെത്തിക്കുകയെന്ന അനാരോഗ്യകരവും അനുദ്ദിഷ്ടവുമായ പരിണാമത്തിനു വഴിയൊരുക്കിയെന്ന്" ലൂഥരുടെ ജീവചരിത്രകാരനായ മാർട്ടിൻ ബ്രെഷ്ട് വിമർശിച്ചിട്ടുണ്ട്.[83] പലപ്പോഴും ലൂഥർ അവതരിപ്പിച്ച പരിഷ്കാരങ്ങൾ നവീകരണാശയങ്ങളുടെ മൗലികതകളുമായി ഒത്തുപോകാത്തവയായിരുന്നു. ഉദാഹരണമായി, ലൂഥറുടെ അംഗീകാരത്തോടു കൂടി അദ്ദേഹത്തിന്റെ സഹകാരി മെലാഞ്ച്തൻ എഴുതി 1528-ൽ പ്രസിദ്ധീകരിച്ച ഒരു രേഖ, പാപപ്പൊറുതിയിൽ പാശ്ചാത്താപത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു. നീതീകരണം വിശ്വാസത്തിലൂടെ മാത്രമാണെന്ന നവീകരണനിലപാടിനു വിരുദ്ധമായിരുന്നു ഇത്.[84] വ്യവസ്ഥാപിത സഭയുടെ നിലപാടിനോടുള്ള ഈ വിട്ടുവീഴ്ചയെ ഐസ്ലെബെനിലെ നവീകർത്താവ് ജോഹാനാസ് അഗ്രിക്കോള ചോദ്യം ചെയ്തപ്പോൾ ലൂഥർ അദ്ദേഹത്തെ വിശ്വാസത്തേയും പ്രവൃത്തികളേയും വേർതിരിച്ചു കാണുന്നതിന്റെ പേരിൽ അപലപിച്ചു.[85]

ജർമ്മൻ ഭാഷയിലുള്ള പ്രാർത്ഥനകൾക്കുവേണ്ടിയുള്ള വേണ്ടിയുള്ള ആവശ്യത്തോടു പ്രതികരിച്ച്, ലൂഥർ 1526-ന്റെ തുടക്കത്തിൽ ആ ഭാഷയിൽ ഒരു കുർബ്ബാനക്രമം പ്രസിദ്ധീകരിച്ചു.[86] നേരത്തേ 1523-ൽ ലത്തീൻ കുർബ്ബാനയുടെ ഒരു പരിഷ്കൃതരൂപം അദ്ദേഹം ജർമ്മൻ ഭാഷയിൽ അവതരിപ്പിച്ചിരുന്നു. അതിനു പകരം വയ്ക്കാൻ വേണ്ടിയുള്ളതായിരുന്നില്ല ഈ പുതിയ കുർബ്ബാന. സാധാരണക്കാർക്കും, വിശ്വസിക്കാനും ക്രിസ്തുമതം പിന്തുടരാനും ആഗ്രഹിക്കുന്ന തുടക്കാർക്കും വേണ്ടി മാത്രമുള്ള രചനയായിരുന്നു അത്.[87] കത്തോലിക്കാ കുർബ്ബാനയുടെ ക്രമം പിന്തുടർന്നപ്പോഴും ലൂഥർ, കുർബ്ബാനയ്ക്ക് ബലിസ്വഭാവം നൽകുന്ന എല്ലാ ഘടകങ്ങളേയും ഒഴിവാക്കി; വിശ്വാസിസമൂഹം ഒന്നു ചേർന്ന് അപ്പവും വീഞ്ഞും പങ്കിടുന്ന ആഘോഷമായിരുന്നു അദ്ദേഹത്തിന്റെ പുതിയ കുർബ്ബാന.[88] ബലിവസ്തുക്കളെ ഉയർത്തുന്ന ചടങ്ങ് കുർബ്ബാനയിൽ നിലനിർത്തിയ ലൂഥർ, സവിശേഷമായ ചമയങ്ങളും, അൾത്താരയും, മെഴുകുതിരിയും മറ്റും ഇഷ്ടമുണ്ടെങ്കിൽ മാത്രം ഉൾപ്പെടുത്താമെന്നാക്കി.[89] സ്വിറ്റ്സർലണ്ടിലെ നവീകർത്താവ് സ്വിംഗ്ലിയുടെ അനുയായികളെപ്പോലുള്ള പ്രൊട്ടസ്റ്റന്റുകൾ, കുർബ്ബാനയിൽ ആവശ്യത്തിലധികം പരമ്പരാഗതഘടകങ്ങൾ നിലനിർത്തിയതിന് ലൂഥറെ വിമർശിച്ചു. കത്തോലിക്കാ കുർബ്ബാനക്ക് പകരം ലൂഥർ അവതരിപ്പിച്ച കുർബ്ബാനയുടെ യാഥാസ്ഥിതിക സ്വഭാവം ആധുനിക പണ്ഡിതന്മാരും തിരിച്ചറിഞ്ഞിട്ടുണ്ട്.[90] അതേസമയം വിശ്വാസികൾ ഒന്നു ചേർന്ന് ജർമ്മൻ ഭാഷയിൽ പ്രാർത്ഥനാഗാനങ്ങളും ആലപിക്കുന്നതും വിശ്വാസപ്രമാണം ചൊല്ലുന്നതും ലൂഥറുടെ കുർബ്ബാനയുടെ പുതുമയായിരുന്നു.[91] സാധാരണക്കാരുടേയും യുവജനങ്ങളുടേയും പ്രയോജനത്തിനായി ലൂഥർ, സാധാരണദിവസങ്ങളിലെ ആരാധനയിൽ, വേദപാഠത്തിന്റെ രൂപത്തിൽ മതബോധനം ഉൾപ്പെടുത്തി.[92] ജ്ഞാനസ്നാനം, വിവാഹം തുടങ്ങിയ ചടങ്ങുകളുടെ ലളിതരൂപങ്ങളും അദ്ദേഹം അവതരിപ്പിച്ചു.[93]

1527 മുതൽ സാക്സണിയിലെ വിശ്വാസി സമൂഹങ്ങൾ സന്ദർശിച്ച ലൂഥറും സഹപ്രവർത്തകരും, പുതിയ ആരാധനാക്രമത്തിന്റെ അവതരണത്തിന് അത് അവസരമാക്കി.[94] ഒപ്പം, വിശ്വാസിസമൂഹങ്ങളുടെ പരിപാലനത്തിന്റേയും ക്രിസ്തീയ അനുശാസനത്തിന്റേയും നിലവിലിരുന്ന സംവിധാനങ്ങളെ അവർ വിലയിരുത്തി. "കരുണാമയനായ ദൈവമേ, ഞാൻ കണ്ട സ്ഥിതി എത്ര ദയനീയമായിരുന്നു....സാധാരണജനങ്ങൾക്ക് ക്രിസ്തീയവിശ്വാസത്തെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ ... പാസ്റ്റർമാരിൽ തന്നെ പലരും പിടിപ്പുകെട്ടവരും പഠിപ്പിക്കാൻ കഴിവില്ലാത്തവരും ആയിരുന്നു" എന്ന് അദ്ദേഹം എഴുതി.[95]

ബൈബിൾ പരിഭാഷ

തിരുത്തുക

1522-ൽ പുതിയനിയമത്തിന്റെ ജർമ്മൻ പരിഭാഷ പൂർത്തിയാക്കിയിരുന്ന ലൂഥർ, തന്റെ സഹകാരികളോടു ചേർന്ന് 1534-ൽ പഴയനിയമത്തിന്റെ കൂടി പരിഭാഷ നിർവഹിച്ചതോടെ ജർമ്മൻ ഭാഷയിൽ സമ്പൂർണ്ണബൈബിൾ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ പരിഭാഷയുടെ നവീകരണവും മെച്ചപ്പെടുത്തലും ലൂഥർ ജീവിതാവസാനം വരെ തുടർന്നു.[96] ജർമ്മൻ ഭാഷയിൽ ബൈബിളിനു വേറെയും പരിഭാഷകൾ ഉണ്ടായിരുന്നു. എന്നാൽ ലൂഥറുടെ പരിഭാഷ അദ്ദേഹത്തിന്റെ നവീകരണസിദ്ധാന്തങ്ങൾ പിന്തുടരുന്നതായിരുന്നു.[97] റോമാക്കാർക്കെഴുതിയ ലേഖനം 3-28-ൽ "വിശ്വാസത്താൽ" എന്ന വാക്കിനു ശേഷം "മാത്രം" എന്നു കൂടി ചേർത്തതിന്റെ പേരിലുണ്ടായ വിമർശനത്തിന്[98] ലൂഥർ ഇങ്ങനെ മറുപടി നൽകി: "മൂലപാഠം തന്നെയും പൗലോസിന്റെ ഉദ്ദിഷ്ടാർത്ഥവും അത്തരം പരിഭാഷ ആവശ്യപ്പെടുന്നു. എന്തെന്നാൽ ആ ഭാഗത്ത് ക്രിസ്തീയവിശ്വാ���ത്തിന്റെ ഈ കേന്ദ്രബിന്ദുവിനെയാണ് അദ്ദേഹം പരിഗണിക്കുന്നത്...അതായത്, നാം നിയമം അനുശാസിക്കുന്ന പ്രവൃത്തികൾ മൂലമല്ലാതെ ക്രിസ്തുവിലുള്ള വിശ്വാസം മാത്രം കൊണ്ട് രക്ഷിക്കപ്പെടുന്നു... പ്രവൃത്തികൾ ഇവ്വിധം പൂർണ്ണമായി വെട്ടിമാറ്റപ്പെട്ടിരിക്കുമ്പോൾ, അതിനർത്ഥം വിശ്വാസം മാത്രം നീതീകരിക്കുന്നു എന്നാണ് – പ്രവൃത്തികളുടെ ഈ തിരസ്കാരത്തെക്കുറിച്ച് നേരായും വ്യക്തമായും പറയാനാഗ്രഹിക്കുന്നവൻ ആരായാലും അവന് "വിശ്വാസം മാത്രം നീതീകരിക്കുന്നു, പ്രവൃത്തികളല്ല" എന്നു തന്നെ പറയേണ്ടി വരും."[99]

സാക്സണിയിലെ സംസാരിച്ചിരുന്ന ജർമ്മൻ ഭാഷാരൂപമാണ് ലൂഥർ തന്റെ പരിഭാഷയിൽ ഉപയോഗിച്ചത്. വടക്കും തെക്കുമുള്ള ജർമ്മൻകാർക്ക് മനസ്സിലാകുന്ന ഭാഷയായിരുന്നു അത്.[100] തന്റെ ചടുലമായ നേർഭാഷയിൽ എല്ലാ ജർമ്മൻകാർക്കും ബൈബിൾ ലഭ്യമാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. "മറ്റുള്ളവർക്ക് ഏളുപ്പത്തിൽ വായിക്കാനാകും വിധം തടസ്സങ്ങളും ബുദ്ധിമുട്ടുകളും നീക്കുകയാണ് നാം ചെയ്യുന്നത്" എന്ന് അദ്ദേഹം പറഞ്ഞു.[101]

ജർമ്മൻ ഭാഷയിലെ രചനകൾക്കു വേണ്ടിയുള്ള ആവശ്യം വർദ്ധിച്ചുവന്നിരുന്ന കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ലൂഥറുടെ മൊഴിമാറ്റം, ഏറെ സ്വാധീനവും പ്രചാരവുമുള്ള ബൈബിൾ പരിഭാഷയായി. അതിനാൽ ജർമ്മൻ ഭാഷയുടേയും സാഹിത്യത്തിന്റേയും വളർച്ചയെ അത് ഗണ്യമായി സ്വാധീനിച്ചു.[102] ലൂഥറുടെ കുറിപ്പുകളും ആമുഖങ്ങളും ലൂക്കാസ് ക്രാഞ്ച് വരച്ച മാർപ്പാപ്പാവിരുദ്ധ ചിത്രീകരണങ്ങളും ചേർത്തു പ്രസിദ്ധീകരിക്കപ്പെട്ട ആ പരിഭാഷ, ജർമ്മനിയിലൊട്ടാകെ ലൂഥറുടെ ആശയങ്ങളുടെ പ്രചാരത്തെ സഹായിച്ചു.[103] വില്യം ടിൻഡേലിന്റെ പരിഭാഷയും കിങ്ങ് ജെയിംസ് പരിഭാഷയും ഉൾപ്പെടെയുള്ള ഇംഗ്ലീഷ് പരിഭാഷകളേയും മറ്റു ഭാഷകളിലെ ബൈബിൾ പരിഭാഷകളേയും അതു സ്വാധീനിച്ചു.[104]

ദിവ്യകാരുണ്യസംവാദം

തിരുത്തുക
 
ബെർളിനിലെ വിശുദ്ധമറിയത്തിന്റെ ദേവാലയത്തിനു പുറത്തുള്ള ലൂഥറുടെ പ്രതിമ

1529 ഒക്ടോബർ മാസം ഹെസ്സേയിലെ ഫിലിപ്പ് ഒന്നാമൻ, വികസിച്ചുകൊണ്ടിരുന്ന പ്രൊട്ടസ്റ്റന്റ് സഭകൾക്കിടയിൽ ഐക്യം ഉറപ്പാക്കാനായി സ്വിറ്റ്സർലണ്ടിലേയും ജർമ്മനിയിലേയും ദൈവശാസ്ത്രജ്ഞന്മാരുടെ ഒരു ചർച്ച സംഘടിപ്പിച്ചു.[105] ചർച്ചയിൽ പരിഗണിക്കപ്പെട്ട പതിനഞ്ചു വിഷയങ്ങളിൽ പതിനാലിന്റേയും കാര്യത്തിൽ ഒത്തുതീർപ്പുണ്ടായി. ലൂഥർ ഏറെ പ്രാധാന്യം കല്പിച്ച ദിവ്യകാരുണ്യത്തിന്റെ വിഷയത്തിൽ ഒത്തുതീർപ്പ് സാദ്ധ്യമായില്ല.[106]

സ്വിംഗ്ലി, മെലാഞ്ച്തൺ, മാർട്ടിൻ ബ്യൂസർ, ജോഹാന്നസ് ഓക്കോലമ്പാഡിയസ് എന്നിവർക്കിടയിൽ, അന്ത്യഅത്താഴവേളയിൽ യേശു ഉരുവിട്ട വചനങ്ങളുടെ പ്രസക്തിയുടെ കാര്യത്തിൽ ആഭിപ്രായൈക്യമുണ്ടായില്ല: "ഇതെന്റെ ശരീരമാകുന്നു", "എന്റെ രക്തത്താലെയുള്ള പുതിയ ഉടമ്പടിയാകുന്നു ഇത്" (1 കൊറീന്ത്യൻ 11:23–26)[107] എന്നിവയായിരുന്നു ആ വചനങ്ങൾ. കൂദാശചെയ്യപ്പെട്ട അപ്പത്തിലും വീഞ്ഞിലും യേശുവിന്റെ യഥാർത്ഥസാന്നിദ്ധ്യം (real presence) കൗദാശികമായ, ഒത്തുചേരലിലൂടെ ഉണ്ടാകുന്നെന്ന് ലൂഥർ വാദിച്ചു.[108] എന്നാൽ ബലിവസ്തുക്കളിൽ യേശുവിന്റെ ആത്മീയവും പ്രതീകാത്മകവുമായ സാന്നിദ്ധ്യമേയുള്ളെന്നാണ് എതിർപക്ഷം കരുതിയത്.[109] ഒരേ സമയത്ത് ഒന്നിലേറെ സ്ഥലങ്ങളിൽ ആയിരിക്കാൻ യേശുവിനാവില്ലെന്ന് സ്വിംഗ്ലി കരുതിയപ്പോൾ യേശുവിന്റെ സർവവ്യാപിത്വത്തിൽ ലൂഥർ വിശ്വസിച്ചു.[110] ചർച്ചയുടെ രേഖകൾ അനുസരിച്ച്, അത് പലപ്പോഴും സംഘർഷം നിറഞ്ഞതായിരുന്നു. യോഹന്നാന്റെ സുവിശേഷത്തിലെ "ശരീരം ഒന്നിനും ഉപകരിക്കുന്നില്ല" എന്ന വാക്യം(യോഹന്നാൻ 6:63) ചൂണ്ടിക്കാട്ടിയിട്ട്, "ഇതു താങ്കളുടെ കഴുത്തൊടിക്കുന്നു" എന്നു സ്വിംഗ്ലി പറഞ്ഞു. "ഏറെ അഹങ്കരിക്കാതിരിക്കുക,....ജർമ്മൻ കഴുത്തുകൾ അത്ര എളുപ്പം ഒടിയുന്നവയല്ല. ഇതു ഹെസ്സേ ആണ് സ്വിറ്റ്സർലണ്ട് അല്ല" എന്നായിരുന്നു ഇതിനു ലൂഥർ കൊടുത്ത മറുപടി.[111] തന്റെ മേശയിൽ, "ഇതെന്റെ ശരീരമാകുന്നു" എന്ന യേശുവിന്റെ വചനം ചോക്കുപയോഗിച്ച്, ലത്തീൻ ഭാഷയിൽ (Hoc est corpus meum) ആവർത്തിച്ച് കോറിയിട്ടും അദ്ദേഹം തന്റെ നിലപാട് ഉറപ്പിച്ചു.[112]

ദിവ്യകാരുണ്യത്തിന്റെ കാര്യത്തിലെ അഭിപ്രായഭിന്നത പരിഹരിക്കാനായില്ലെങ്കിലും, മാർബെർഗിലെ ചർച്ച പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾക്കിടയിൽ വ്യാപകമായ ഐക്യം സൃഷ്ടിച്ച്, 1530-ലെ ഓഗ്സ്ബർഗ് വിശ്വാസപ്രഖ്യാപനത്തിനും, അടുത്ത വർഷം പ്രൊട്ടസ്റ്റന്റ് രാഷ്ട്രീയനേതൃത്വങ്ങൾ ചേർന്ന ഷ്മാൽകാഡിക് സഖ്യത്തിന്റെ രൂപീകരണത്തിനും വഴിതെളിച്ചു. എങ്കിലും സ്വിറ്റ്സർലണ്ടിൽ, കാൽവിനെ പിന്തുടർന്ന നഗരങ്ങൾ ഈ ഒത്തുതീർപ്പുകളിൽ പങ്കുചേർന്നില്ല.[113]

ഓഗ്സ്ബർഗ് വിശ്വാസപ്രഖ്യാപനം

തിരുത്തുക

ഓട്ടമൻ സൈനികഭീഷണി ഭയന്ന വിശുദ്ധറോമാസാമ്രാട്ട് ചാൾസ് അഞ്ചാമൻ, തുർക്കികൾക്കെതിരെ സാമ്രാജ്യത്തിൽ ഐക്യം സ്ഥാപിക്കാനായി പ്രതിനിധിസഭയായ റീച്ച്സ്റ്റാഗിന്റെ സമ്മേളനം ഓഗ്സ്ബർഗ്ഗ് നഗരത്തിൽ 1530-ൽ വിളിച്ചു കൂട്ടി.[114]"എല്ലാവരുടേയും നിലപാടുകളെ സ്നേഹത്തോടെയും ദയയോടെയും പരിഗണിച്ച്" തന്റെ അധികാരസീമയിൽ നിലവിലുണ്ടായിരുന്ന മതപരമായ തർക്കങ്ങൾ പരിഹരിക്കു���യായിരുന്നു സാമ്രാട്ടിന്റെ പ്രഖ്യാപിതലക്ഷ്യം.[115] നവീകർത്താക്കളോട് അവരുടെ നിലപാടിന്റെ ഒരു പ്രഖ്യാപനം അവതരിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ ലൂഥർ പക്ഷം അത് എഴുതിയുണ്ടാക്കി. "ഓഗ്സ്ബർഗ് വിശ്വാസപ്രഖ്യാപനം" എന്നറിയപ്പെട്ട ഈ രേഖ മുഖ്യമായും മെലാഞ്ച്തന്റെ രചനയായിരുന്നു. അതുമായി ഓഗ്സ്ബർഗിലേക്കു പോയ മെലഞ്ച്തൻ 1530 ജൂൺ 25-ന് അത് സാമ്രാട്ടിന്റേയും പ്രതിനിധിസഭയുടേയും മുൻപിൽ വായിച്ചു.[116] സാമ്രാജ്യത്തിന്റെ വിലക്കിന്റെ ഭീഷണിയുണ്ടായിരുന്നതിനാൽ സുരക്ഷാപരിഗണന മൂലം ലൂഥർ ഓഗ്സ്ബർഗ്ഗിലേക്കു പോകാതെ തെക്കൻ സാക്സണിയിലെ കോബർഗ് കോട്ടയിൽ കഴിഞ്ഞു.[117] അവിടെ കഴിഞ്ഞ 165 ദിവസങ്ങളിലെ ലൂഥറുടെ രചനകളിൽ നിന്ന്, എതിർപക്ഷവുമായി ഐക്യം സ്ഥാപിക്കാൻ വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യുന്നതിനുള്ള മെലാഞ്ച്തണിന്റെ സന്നദ്ധത അദ്ദേഹം പങ്കുപറ്റിയിരുന്നില്ലെന്നു മനസ്സിലാക്കാം.[118]

വിശ്വാസപ്രഖ്യാപനം മാർപ്പാപ്പക്കെതിരെ നിശിതമായ ഭാഷയും ശകാരവും പ്രയോഗിക്കുന്നതിൽ നിന്നു വിട്ടുനിന്നെങ്കിലും, സെപ്തംബർ 22-ന് പ്രതിനിധി സഭ അതു തള്ളിക്കളയുകയും, നവീകർത്താക്കളോട് അടുത്ത ഏപ്രിൽ മാസത്തിനു മുൻപ് കലാപം അവസാനിപ്പിച്ച് സഭാനേതൃത്വത്തോടു വിധേയത്വം പ്രഖ്യാപിക്കുകയോ അല്ലെങ്കിൽ സാമ്രാജ്യത്തിന്റെ സൈനികശക്തിയെ നേരിടാൻ തയ്യാറാവുകയോ ചെയ്യാൻ ആവശ്യപ്പെട്ടു.[119] അനുരഞ്ജനദൗത്യം അനാവശ്യമായിരുന്നു എന്ന ലൂഥറുടെ വിശ്വാസത്തെ അതു സ്ഥിരീകരിച്ചു. ലൂഥർ പക്ഷപാതികളായ ഭരണാധികാരികൾ അതോടെ ഷ്മാൾകാദിക് ലീഗ് എന്ന പേരിൽ ഒരു എന്ന സൈനികസഖ്യം രൂപീകരിച്ചു. സ്വയംരക്ഷക്കുള്ള അവകാശത്തിന്റെ ന്യായം പറഞ്ഞ് ലൂഥർ അതിനെ പിന്തുണച്ചു.[120] ഓഗ്സ്ബർഗ് വിശ്വാസപ്രമാണം ലൂഥർ പക്ഷപാതികൾക്ക് ഈ പോരാട്ടത്തിൽ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനരേഖയായിത്തീർന്നു. ലൂഥറുടെ നിലപാടുകളെ അവയുടെ തനിരൂപത്തിൽ പ്രതിഫലിപ്പിക്കുന്നില്ലെങ്കിലും ആ രേഖ, ലൂഥറൻ വിശ്വാസത്തിന്റെ ആദ്യത്തെ ആധികാരികരേഖയായി കണക്കാക്കപ്പെടുന്നു.[121]

ഫിലിപ്പ് ഹെസ്സേ വിവാദം

തിരുത്തുക

പ്രൊട്ടസ്റ്റന്റ് നവീകരണത്തെ ശക്തമായി പിന്തുണച്ച ജർമ്മൻ ഭരണാധികാരികളിലൊരാളായിരുന്ന ഹെസ്സേയിലെ ഫിലിപ്പിന്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ലൂഥറുടെ യശസ്സിൽ തീരാക്കളങ്കമായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. വിശ്വസ്തയും ഒട്ടേറെ മക്കളെ പ്രസവിച്ചവളുമായ സവോയിലെ ക്രിസ്റ്റീനുമായി വിവാഹബന്ധം നിലനിൽക്കെ, സാലെയിലെ മാർഗരീത്തെയെ വിവാഹം കഴിക്കാൻ ഫിലിപ്പ് ആഗ്രഹിച്ചു. വ്യഭിചാരത്തിലൂടെ പകർന്നുകിട്ടിയ സിഫിലിസ് രോഗത്തിനു ചികിത്സയിലായിരിക്കെ ഭാര്യയുടെ പരിചാരികയായ മർഗരീത്തെയുമായി അടുപ്പത്തിലായതായിരുന്നു അദ്ദേഹം. ഈ പുതിയബന്ധത്തിനു നിയമസാധുത ലഭിക്കാത്തപ്പോൾ താൻ പാപാവസ്ഥയിലായിരിക്കുമെന്നു കരുതിയ ഹെസ്സേയ്ക്ക്, ദേവാലയത്തിലെ അനുഷ്ഠാനപരമായ സ്നേഹവിരുന്നിൽ, അപ്പവും വീഞ്ഞും സ്വീകരിക്കാൻ മനഃസാക്ഷിക്കുത്തുണ്ടായി. തുടർന്ന്, ബൈബിളിലെ ഉദാഹരണങ്ങൾ ഉദ്ധരിച്ച്, നവീകൃതസഭ ബഹുഭാര്യാത്വം അനുവദിക്കണമെന്ന് ഹെസ്സേ ലൂഥറോടാവശ്യപ്പെട്ടു. അതു വിസമ്മതിച്ച ലൂഥർ, കാമുകിയെ രഹസ്യത്തിൽ വിവാഹം കഴിക്കാൻ ഫിലിപ്പിനെ അനുവദിച്ചു. വിവാഹത്തിനു ശേഷം, "ഉറപ്പുള്ള ഒരു നല്ല നുണ" പറഞ്ഞ് അക്കാര്യം നിഷേധിക്കാൻ ഉപദേശിക്കുകയും ചെയ്തു. എങ്കിലും ലൂഥറുടെ ഏറ്റവും അടുത്ത സഹകാരി മെലാഞ്ച്തന്റെ സാന്നിദ്ധ്യത്തിൽ നടന്ന രണ്ടാം വിവാഹം താമസിയാതെ പരസ്യമായത്, നവീകർത്താക്കൾക്കു പൊതുവേയും ലൂഥറിനു പ്രത്യേകിച്ചും വലിയ പേരുദോഷം ഉണ്ടാക്കി. മെലാഞ്ച്തണെ അതു തീവ്രദുഃഖത്തിലാഴ്ത്തി. ലൂഥറുടെ പൊതുജീവിതത്തിലെ ഏറ്റവും വലിയ അബദ്ധങ്ങളിലൊന്നായി ജീവചരിത്രകാരന്മാർ ഈ സംഭവത്തെ കാണുന്നു.[122]

ജൂതവിരോധം

തിരുത്തുക
 
1543-ൽ ലൂഥർ രചിച്ച "ജൂതരും അവരുടെ നുണകളും" എന്ന കൃതിയുടെ പുറംചട്ട

തുടക്കം

തിരുത്തുക

തന്റെ ദീർഘമായ പൊതുജീവിതത്തിനിടെ ലൂഥർ യഹൂദരെക്കുറിച്ച് ഒട്ടേറെ എഴുതിയിട്ടുണ്ടെങ്കിലും അവരെ മാത്രം വിഷയമാക്കിയ അദ്ദേഹത്തിന്റെ രചനകൾ അധികമില്ല.[123] യഹൂദരുമായി ലൂഥറിന് നേരിട്ട് ഇടപെടേണ്ടി വന്നിട്ടില്ല എന്നു തന്നെ പറയാം. എങ്കിലും അവരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട്, യേശുവിന്റെ കൊലയ്ക്ക് ഉത്തരവാദികളായ തിരസ്കൃതജനതയായി അവരെ കാണുന്ന ദൈവശാസ്ത്രപരവും സാംസ്കാരികവുമായ പരമ്പരാഗതമനോഭാവം പിന്തുടർന്നു. 90 വർഷം മുൻപ് യഹൂദരെ മുഴുവൻ പുറത്താക്കിയ ഒരു പ്രാദേശികസമൂഹത്തിലാണ് ലൂഥർ ജീവിച്ചത്.[124] ക്രിസ്ത്യാനികൾ രക്ഷകനായി കരുതി ആരാധിച്ച യേശുവിന്റെ ദൈവികതയെ നിഷേധിച്ച യഹൂദരെ അദ്ദേഹം ദൈവദൂഷകരും നുണയന്മാരുമായി കണ്ടു.[125] അതേസമയം, പാപം വഴി ദൈവഹിതം ധിക്കരിച്ചവരെന്ന നിലയിൽ എല്ലാ മനുഷ്യരും യഹൂദരുടെ ഈ തെറ്റിൽ പങ്കുപറ്റുന്നവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു.[126] 1516-ൽ ലൂഥർ ഇങ്ങനെ എഴുതി: "...പലരും അവിശ്വസനീയമായ മൗഢ്യത്തിന്റെ അഹങ്കാരത്തിൽ യഹൂദരെ, വായിൽ തോന്നിയവിധം നായ്ക്കളെന്നും തിന്മപ്രവർത്തിക്കുന്നവരെന്നും മറ്റും വിളിച്ച് അധിക്ഷേപിക്കുകയും ദൈവത്തിന്റെ ദൃഷ്ടിയിൽ തങ്ങളുടെ തന്നെ അവസ്ഥ തി��ിച്ചറിയാതിരിക്കുകയും ചെയ്യുന്നു.".[127] 1523-ൽ യഹൂദരോട് കരുണകാണിക്കാൻ ആവശ്യപ്പെട്ട ലൂഥർ യേശു യഹൂദനായാണു ജനിച്ചതെന്ന് ഓർമ്മിപ്പിച്ചു. പരമ്പരാഗത ക്രിസ്തീയതയിൽ നിന്ന് അകന്നു നിന്ന യഹൂദർക്ക് ക്രിസ്തുമതത്തിന്റെ നവീകൃതഭാഷ്യം ആകർഷകമായിരിക്കും എന്നാണ് അന്നൊക്കെ അദ്ദേഹം കണക്കുകൂട്ടിയത്. യഹൂദരെ പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിലേക്കു പരിവർത്തനം ചെയ്യിക്കാനാകും എന്നദ്ദേഹം കരുതി.[128] പരിവർത്തനശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ അവരോടുള്ള അദ്ദേഹത്തിന്റെ മനോഭാവം ഒന്നിനൊന്നു ദയാരഹിതമായി മാറി.[129]

തീവ്രരൂപം

തിരുത്തുക

മരിക്കുന്നതിനു മൂന്നു വർഷം മുൻപ് 1543-ൽ പ്രസിദ്ധീകരിച്ച രണ്ടു കൃതികളിൽ ലൂഥറുടെ യഹൂദവിരോധം പൂർത്തീകരണത്തിലെത്തി നിൽക്കുന്നതു കാണാം. "യഹൂദരും അവരുടെ നുണകളും", "വിശുദ്ധനാമവും യേശുവിന്റെ വംശചരിത്രവും" എന്നിവയാണ് ആ കൃതികൾ.[130] യഹൂദർ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത അല്ലാതായിരിക്കുന്നെന്നും "സാത്താന്റെ ജനത"-യാണ് അവരെന്നും അദ്ദേഹം വാദിച്ചു. യഹൂദർക്കെതിരെ അദ്ദേഹം ഉപയോഗിച്ചത് അക്രമസ്വഭാവമുള്ള വഷളൻ ഭാഷ ആയിരുന്നു.[131][132] സിനഗോഗുകൾക്കു തീവയ്ക്കുക, യഹൂദരുടെ പ്രാർത്ഥനാഗ്രന്ഥങ്ങൾ നശിപ്പിക്കുക, റബൈമാരെ പ്രബോധനങ്ങൾ നടത്താൻ അനുവദിക്കാതിരിക്കുക, യഹൂദരുടെ വസ്തുക്കളും പണവും പിടിച്ചെടുക്കുക, വീടുകൾ ഇടിച്ചുനിരത്തുക എന്നീ നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടു വച്ചു. "വിഷം നിറഞ്ഞ ഈ പുഴുക്കളെ" എന്നത്തേക്കുമായി അടിമകളാക്കുകയോ ബഹിഷ്കരിക്കുകയോ ചെയ്യാൻ ഇതല്ലാതെ വഴിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം.[133] "അവരെ കൊല്ലാതിരിക്കുമ്പോൾ നാം തെറ്റുചെയ്യുന്നു" എന്ന ലൂഥറുടെ പ്രസ്താവന, കൊലപാതകത്തിന് അനുമതി നൽകലായി എന്ന് റോബർട്ട് മൈക്കൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.[134] മറ്റുള്ളവരെ കപടദൈവങ്ങളിലേക്കു നയിക്കുന്നവർക്കായി, ബൈബിളിലെ നിയമാവർത്തനപ്പുസ്തകം 13-ആം അദ്ധ്യായത്തിൽ മോശ നിർദ്ദേശിക്കുന്ന "നിശിതദയ"-യുടെ(sharp mercy) നീതിയെയാണ് ഈ നിർദ്ദേശങ്ങൾ അനുസ്മരിപ്പിച്ചത്.[135] ഒരു ലൂഥറൻ പ്രബോധകൻ ലൂഥറുടെ നിർദ്ദേശങ്ങൾ ഉദ്ധരിച്ച്, യഹൂദരെ കൊലചെയ്യാൻ ആഹ്വാനം ചെയ്തതിനെ തുടർന്ന് സ്ട്രാസ്ബർഗ് നഗരത്തിലെ അധികാരികൾക്ക് ഈ യഹൂദവിരുദ്ധരചനകൾക്ക് വിലക്ക് ഏർപ്പെടുത്തേണ്ടി വരുക പോലും ചെയ്തു. ഇക്കാര്യത്തിൽ ലൂഥറുടെ സ്വാധീനം അദ്ദേഹത്തിന്റെ കാലശേഷവും നിലനിന്നു. 1580-കളിലുടനീളം ജർമ്മനിയിലെ പല ലൂഥറൻ പ്രവിശ്യകളിലും യഹൂദവിരുദ്ധലഹളകൾ പൊട്ടിപ്പുറപ്പെടുകയും യഹൂദർ ബഹിഷ്കൃതരാവുകയും ചെയ്തു.[136]

അന്ത്യപ്രഭാഷണം

തിരുത്തുക

മരിക്കുന്നതിനു മൂന്നു ദിവസം മുൻപ്, ജന്മസ്ഥലമായ ഏസ്ലെബനിൽ ലൂഥർ നടത്തിയ അന്ത്യപ്രഭാഷണം തീവ്രമായ യഹൂദവിരോധം നിറഞ്ഞതായിരുന്നു.[137] "മർക്കടമുഷ്ടിക്കാരായ യഹൂദരെ" ജർമ്മൻ ഭൂമിയിൽ നിന്ന് തുരത്തേണ്ടതിന്റെ അടിയന്തരമായ ആവശ്യകതയെക്കുറിച്ച് കേൾവിക്കാരെ ബോദ്ധ്യപ്പെടുത്താനാണ് ആ പ്രഭാഷണം അദ്ദേഹം പൂർണ്ണമായും വിനിയോഗിച്ചതെന്ന്, യഹൂദവിരുദ്ധതയുടേയും(Antisemetism) ജൂതഹത്യകളുടെയും(Holocaust) ചരിത്രകാരനായ ലിയോൺ പോളിയാക്കോവ് പറയുന്നു.[138]"വിദ്വേഷപ്രചരണവും, പലിശവാങ്ങലും അവസാനിപ്പിച്ച് ക്രിസ്ത്യാനികളാകാൻ തയ്യാറാകാത്ത യഹൂദന്മാരെയെല്ലാം അടിമുടി പിഴുതെറിയാനുള്ള" തീചിതറുന്ന ആഹ്വാനത്തോടെയാണ് ആ പ്രഭാഷണം സമാപിച്ചതെന്ന് ജെയിംസ് മക്കിന്നനും പറയുന്നു.[139] "അവർക്കു നേരേ ക്രിസ്തീയമായ സ്നേഹം പ്രകടിപ്പിക്കാനും അവരുടെ പരിവർത്തനത്തിനായി പ്രാർത്ഥിക്കാനും നാം ആഗ്രഹിക്കുന്നു", എങ്കിലും അവർ "നമ്മുടെ പൊതുശത്രുക്കളാണ് ... നമ്മെയൊന്നായി കൊന്നൊടുക്കാൻ കഴിയുമായിരുന്നെങ്കിൽ അവർ സന്തോഷപൂർവം അതു ചെയ്യുമായിരുന്നു...." എന്നിങ്ങനെ പോയി ആ പ്രഭാഷണം.[140]

ചരിത്രപ്രസക്തി

തിരുത്തുക
 
ജർമ്മനിയിലെ വിറ്റൻബർഗ്ഗ് പള്ളിയിൽ യഹൂദരെ അപമാനിക്കുന്ന ശില്പം

തന്റെ കാലഘട്ടത്തിൽ ഏറ്റവുമേറെ വായിക്കപ്പെട്ട എഴുത്തുകാരനും, ജർമ്മനിയിലെങ്കിലും പ്രവാചകപരിവേഷമുള്ളവനുമായിരുന്നു ലൂഥർ.[141] അദ്ദേഹത്തിന്റെ യഹൂദവിരുദ്ധമനോഭാവം നവീകരണത്തെ തുടർന്നു വന്ന നൂറ്റാണ്ടുകളെ സ്വാധീനിച്ചെന്നും, ആധുനികകാലത്തെ വംശീയസ്വഭാവമുള്ള യഹൂദവിരുദ്ധതയിൽ പ്രൊട്ടസ്റ്റന്റുകളുടെ യഹൂദവിരുദ്ധതയുടെ പിന്തുടർച്ച കാണാമെന്നുമുള്ള വിശ്വാസം ഇന്നു പ്രബലമാണ്; ലൂഥറുടെ യഹൂദവിരുദ്ധവാദങ്ങൾ ജർമ്മനിയിൽ യഹൂദവിരോധത്തിന്റെ വളർച്ചയെ ഗണ്യമായി സഹായിച്ചു.[142] 1930/40-കളിൽ, യഹൂദർക്കെതിരായ നാത്സി ആക്രമണത്തിന്റെ താത്ത്വികസ്രോതസ്സുകളിലൊന്ന് ലൂഥറുടെ യഹൂദവിരുദ്ധരചനകൾ ആയിരുന്നു.[143] "യഹൂദർക്കെതിരെ എഴുതിയവരൊക്കെ, സ്വന്തം നിലപാടുകളുടെ ന്യായീകരണത്തിന് ലൂഥറെ ഉദ്ധരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് എങ്ങനെയോ വിശ്വസിച്ചിരുന്നു" എന്ന് റീൻഹോൾഡ് ലെവിൻ പറയുന്നു. നാത്സിഭരണത്തിൽ കീഴിൽ പ്രസിദ്ധീകരിച്ച എല്ലാ യഹൂദവിരുദ്ധരചനകളും ലൂഥറെ പരാമർശിക്കുകയും അദ്ദേഹത്തിന്റെ രചനകളിൽ നിന്നുള്ള ഉദ്ധരണികൾ ഉൾക്കൊള്ളുകയും ചെയ്തു എന്നു റോബർട്ട് മൈക്കലും പറയുന്നു. നാത്സി നേതാവും രഹസ്യപ്പോലീസ് മേധാവിയും ആയിരുന്ന ഹീൻറിച്ച് ഹിംലർ, യഹൂദർക്കെതിരായുള്ള ലൂഥറുടെ രചനകളേയും പ്രഭാഷണങ്ങളേയും കുറിച്ച് 1940-ൽ അംഗീകാരപൂർവം എഴുതി.[144]

സ്വകാര്യജീവിതം

തിരുത്തുക
 
ലൂഥറുടെ പത്നി കാതറീന വോൺ ബോറ, ലൂക്കാസ് ക്രാനച്ചിന്റെ 1526-ലെ ചിത്രം

1523 ഏപ്രിൽ മാസത്തിൽ നിംബേഷനിലെ സിസ്റ്റേർഷ്യൻ ആശ്രമത്തിൽ നിന്നു മീൻവീപ്പകളിൽ ഒളിച്ചിരുന്നു രക്ഷപെടാൻ ലൂഥർ സാഹായിച്ച12 സന്യാസിനികളിൽ ഒരാളായിരുന്ന കാതറീന വോൺ ബോറയെ ലൂഥർ വിവാഹം കഴിച്ചു.[145] "പെട്ടെന്ന്, ഞാൻ മറ്റു കാര്യങ്ങളിൽ മുഴുകിയിരിക്കുമ്പോൾ, കർത്താവ് എന്നെ വിവാഹത്തിലേക്ക് തള്ളിയിട്ടു" എന്ന് അദ്ദേഹം വെൻസ്ലൗസ് ലിങ്കിന് എഴുതി.[146] അവർ വിവാഹിതരാകുമ്പോൾ കാതറീനയ്ക്ക് 26 വയസ്സും ലൂഥറിനു 41 വയസ്സുമായിരുന്നു.

1525 ജൂൺ 13-ന് അവരുടെ വിവാഹനിശ്ചയത്തിൽ ജോഹാനസ് ബ്യൂഗൻഹേഗൻ, ജസ്റ്റസ് ജോനാസ്, ജോഹാനസ് ഏപൽ, ഫിലിപ്പ് മെലാഞ്ച്തൻ, ലൂക്കാസ് ക്രാനാച്ച് എന്നിവരും ക്രാനാച്ചിന്റെ പത്നിയും സാക്ഷികളായിരുന്നു.[147] അതേ സായാഹ്നത്തിൽ തന്നെ ബ്യൂഗൻഹേഗൻ അവരെ വിവാഹിതരാക്കി.[147] പള്ളിയിലേക്കുള്ള ആഘോഷമായ നടത്തവും വിവാഹസദ്യയും രണ്ടാഴ്ച കഴിഞ്ഞ് ജൂൺ 27-നായിരുന്നു നടത്തിയത്.[147]

ചില പ്രമുഖ പുരോഹിതരും മുൻസന്യാസികളും നേരത്തേ വിവാഹിതരായിരുന്നെങ്കിലും, പുരോഹിതവിവാഹത്തിനു സ്വീകാര്യത ലഭിച്ചത് ലൂഥർ വിവാഹിതനായ ശേഷമാണ്.[148] ബ്രഹ്മചര്യവ്രതത്തെ ബൈബിളിനെ അടിസ്ഥാനമാക്കി ലൂഥർ നേരത്തേ തന്നെ ചോദ്യം ചെയ്തിരുന്നെങ്കിലും വിവാഹം കഴിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം പലരേയും അത്ഭുതപ്പെടുത്തി; എടുത്തുചാട്ടമായാണ്, മെല്ലാഞ്ച്തൺ പോലും അതിനെ കണ്ടത്.[149] 1524 നവംബർ 30-ന് ലൂഥർ ജോർജ്ജ് സ്പലാട്ടിന് ഇങ്ങനെ എഴുതിയിരുന്നു: "ഇപ്പോഴത്തെ എന്റെ മനോനില വച്ചു നോക്കിയാൽ ഞാൻ ഒരിക്കലും വിവാഹിതനാവുകയില്ല; ഞാൻ എന്റെ മാംസത്തേയോ ലൈംഗികതയേയോ പരിഗണിക്കുന്നില്ല എന്നല്ല ഇതിനർത്ഥം (എന്തെന്നാൽ, ഞാൻ മരമോ കല്ലോ അല്ല); പക്ഷേ, ഒരു മതദ്രോഹിയുടെ മരണം എന്നും എന്നെ കാത്തിരിക്കുന്നതിനാൽ ഞാൻ വിവാഹത്തോട് വിമുഖനായിരിക്കുന്നു."[150] വിവാഹത്തിനു മുൻപ് താൻ വെറും സാധാരണ ഭക്ഷണമാണ് കഴിച്ചിരുന്നതെന്ന് ലൂഥർ സമ്മതിച്ചിട്ടുണ്ട്. തന്റെ കിടക്ക മാസങ്ങളോളം വൃത്തിയാക്കാതെ പൂപ്പൽ പിടിച്ചു കിടന്നിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.[151] സാക്സണിയിലെ പുതിയ ഭരണാധികാരി ജോൺ, ലൂഥർ ദമ്പതിമാർക്ക് ഒരു പഴയ സന്യാസാശ്രമം വസതിയായി നൽകി. സാമ്പത്തിക ഞെരുക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും പൊതുവേ വിജയകരവും സന്തുഷ്ടവുമായിരുന്ന ലൂഥർ ദമ്പതിമാരുടെ കുടുംബജീവിതം.[152]

ബൃഹദ്കുടുംബം

തിരുത്തുക
 
വിറ്റൻബർഗിൽ ലൂഥറുടെ വസതിയായിരുന്ന അഗസ്റ്റിയം, 2006-ൽ എടുത്ത ചിത്രം.

മനുഷ്യരുടെ പ്രത്യുൽപാദനരീതി വിലക്ഷണമാണെന്ന് ലൂഥർ ഫലിതം പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ തന്റെ അഭിപ്രായം ചോദിച്ചിരുന്നെങ്കിൽ, ആദത്തെ സൃഷ്ടിച്ചതു പോലെ മണ്ണിൽ നിന്നു മനുഷ്യനെ മെനഞ്ഞെടുക്കുന്ന രീതി തുടരാൻ താൻ ദൈവത്തെ ഉപദേശിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.[153] ലൂഥർ ദമ്പതിമാർക്ക് ഹാൻസ് (ജൂൺ 1526}, എലിസബത്ത്(10 ഡിസംബർ 1527), മഗ്ദലനെ (1529), മാർട്ടിൻ (1531), പോൾ (ജനുവരി 1533), മാർഗരറ്റ് (1534) എന്നിങ്ങനെ ആറു മക്കൾ പിറന്നു. ഇവരിൽ എലിസബത്ത് ഏതാനും മാസങ്ങൾക്കകവും മഗ്ദലേലനെ 1542-ൽ 14-ആം വയസ്സിലും മരിച്ചു. കൃഷി ചെയ്തും വീട്ടിൽ വാടകക്കാരെ താമസിപ്പിച്ചും ജീവിക്കാനുള്ള വകയുണ്ടാക്കുന്നതിൽ ലൂഥറെ കാതറീന സഹായിച്ചു.[154] 1526 ആഗസ്റ്റ് മാസത്തിൽ ലൂഥർ മൈക്കൽ സ്റ്റീഫലിനോട് ഇങ്ങനെ പറഞ്ഞു: "എന്റെ കാത്തി എല്ലാക്കാര്യങ്ങളിലും എന്നെ സഹായിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ എന്റെ ദാരിദ്ര്യം കുബേരസ്ഥാനത്തേക്കാൾ ധനികമായി ഞാൻ കരുതുന്നു."[155]

തനിക്കു പിറന്ന ആറു മക്കൾക്കു പുറമേ ലൂഥർ തന്റെ സഹോദരുടെ കുട്ടികളിൽ അനാഥരായിരുന്ന 11 പേരെ ദത്തെടുത്തു സ്വന്തം വീട്ടിൽ മക്കളെപ്പോലെ വളർത്തി. ഭക്ഷണമേശയിൽ അവർക്കൊപ്പം അദ്ദേഹം ദീർഘസംഭാഷണങ്ങളിൽ ഏർപ്പെട്ടു. ഈ ബൃഹദ്കുടുംബം ഭർത്താവിനെ പിടിച്ചെടുത്തെന്ന് കതറീൻ പരാതിപറയുകപോലും ചെയ്തു.

'പാനോപചാരങ്ങൾ'

തിരുത്തുക

ലൂഥറുടെ ബൃഹദ്കുടുംബത്തിലെ ദത്തുമക്കളിൽ പലരും ഭക്ഷണമേശയിലെ അദ്ദേഹത്തിന്റെ സംഭാഷണങ്ങളുടെ അസംശോധിതമായ കുറിപ്പുകൾ സൂക്ഷിച്ചു. 'പാനോപചാരങ്ങൾ' (Tischereden - toasts) എന്നറിയപ്പെടുന്ന ഈ ശേഖരം 6596 കുറിപ്പുകൾ അടങ്ങിയതാണ്. ഗാംഭീര്യത്തിലും ഫലിതത്തിലും വിജ്ഞാനത്തിലും ഇവ സാമുവൽ ജോൺസണെക്കുറിച്ചുള്ള ബോസ്വെല്ലിന്റെ സ്മരണകളേയും നെപ്പോളിയന്റെ രേഖപ്പെടുത്തപ്പെട്ട സംഭാഷണങ്ങളേയും അതിശയിക്കുന്നുവെന്നും ലൂഥറെ മറയില്ലാതെ തനിരൂപത്തിൽ കണ്ടെത്താൻ, അദ്ദേഹം പങ്കെടുത്ത ദൈവശാസ്ത്രപരമായ സംവാദങ്ങളുടെ രേഖകളേക്കാൾ വിശ്വസിക്കാവുന്നത് ഇവയാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[156]

അവസാനവർഷങ്ങൾ

തിരുത്തുക

അവസാനകാലത്ത് ഒട്ടേറെ രോഗങ്ങൾ ലൂഥറെ ദുർബ്ബലനാക്കി. ദഹനക്കേട്, ഉറക്കമില്ലായ്ക, തലചുറ്റൽ, വയറുവേദന, വൃക്കരോഗം, ചെവിപഴുപ്പ്, കുടൽപ്പുണ്ണ്, സന്ധിവാതം, നടുവുവേദന, കിതപ്പ് എന്നിവയെല്ലാം അദ്ദേഹത്തെ വലച്ചു. വേദനശമനത്തിനും ഉറക്കത്തിനുമായി ലൂഥർ മദ്യത്തെ ആശ്രയിക്കുകയും വിവിധതരം ഔഷധങ്ങളും പ്രാർത്ഥനയും പരീക്ഷിക്കുകയും ചെയ്തു. രോഗപീഡ അദ്ദേഹത്തിന്റെ മാനസികാവസ്ഥയേയും ബാധിച്ചു. "സമയവും ഭക്ഷണവും മദ്യവും ചേർന്ന് മസ്തിഷ്കം ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങളെ വിഷലിപ്തമാക്കിയപ്പോൾ",[157] ലൂഥറുമായി ഇടപെടുന്നത് മെലാഞ്ച്തൺ ഉൾപ്പെടെയുള്ള ഉറ്റസുഹൃത്തുക്കൾക്കു പോലും പ്രയാസമായി.

 
ജന്മസ്ഥലമായ എസ്ലെബാനിലെ ഈ വീട്ടിലാണ് ലൂഥർ മരിച്ചത്

ഈ അവസ്ഥയിലും ലൂഥർ തന്റെ തൂലിക കൈവെടിഞ്ഞില്ല. എന്നാൽ രചനകളിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ ഒന്നിനൊന്ന് യാഥാസ്ഥിതികവും ക്രൂരവും മയമില്ലാത്തതും ആയിത്തീർന്നു. രാജനീതിയിൽ ഇക്കാലത്ത് അദ്ദേഹം സ്വീകരിച്ച നിലപാടുകൾ അതിയാഥാസ്ഥിതികവും ദുർബ്ബലവിഭാഗങ്ങൾക്കെതിരെ അധികാരിവർഗ്ഗത്തേയും ബലപ്രയോഗത്തേയും പിന്തുണക്കുന്നവയും ആയി. "ലോകത്തെ ജപമാല കൊണ്ടു ഭരിക്കാനാവില്ല" എന്നായിരുന്നു ഒരു നിരീക്ഷണം. അടിമവ്യവസ്ഥയെ ന്യായീകരിക്കാൻ അദ്ദേഹം ബൈബിളിലെ പഴയനിയമത്തെ ആശ്രയിച്ചു. "ആടും, കന്നുകാലികളും, ആൺവേലക്കാരും പെൺവേലക്കാരും മറ്റും, യജമാനന്മാർക്ക് ഇഷ്ടം പോലെ കൈമാറ്റം ചെയ്യാൻ അവകാശമുള്ള സ്വത്തുക്കളാണെന്ന് അദ്ദേഹം കരുതി. എല്ലാവരും ദൈവം അവരെ ആക്കിയ അവസ്ഥയോടു സമരസപ്പെട്ടു ജീവിക്കണം എന്ന ലൂഥറുടെ സിദ്ധാന്തം പിൽക്കാലത്ത്, പ്രൊട്ടസ്റ്റന്റ് നാടുകളിൽ യാഥാസ്ഥിതികതയുടെ മുഖ്യ ആശ്രയമായിത്തീർന്നു.

ശീതകാലത്ത് വിറ്റൻബർഗ്ഗിൽ നിന്നു ജന്മസ്ഥലമായ എസ്ലെബാനിലേക്ക് ഒരു തർക്കം പരിഹരിക്കാനായി 1546 ജനുവരിയിൽ നടത്തിയ യാത്രക്കൊടുവിലാണു ലൂഥറുടെ അന്ത്യം സംഭവിച്ചത്. എസ്ലെബാനിലെ താമസത്തിനിടെ അദ്ദേഹം അവിടെ നിന്ന് ഭാര്യയ്ക്ക് സ്നേഹവും ഫലിതവും നിറഞ്ഞ കത്തുകൾ എഴുതി. ഫെബ്രുവരി 17-ന് ആഹ്ലാദകരമായ ഒരു വിരുന്നിൽ പങ്കെടുത്ത അദ്ദേഹത്തിന് അടുത്ത പ്രഭാതത്തിൽ കടുത്ത വയറ്റിൽ-വേദന തുടങ്ങി. താമസിയാതെ (1546 ഫെബ്രുവരി 18-ന്) അദ്ദേഹം മരിച്ചു. വിറ്റൻബർഗ്ഗിലേക്കു കൊണ്ടുപോയ ലൂഥറുടെ മൃതദേഹം, 29 വർഷം മുൻപ് അദ്ദേഹം, 95 വാദങ്ങൾ വാതിലിൽ തറച്ച് പ്രൊട്ടസ്റ്റന്റ് നവോത്ഥാനത്തിന്റെ കൊടുങ്കാറ്റ് അഴിച്ചുവിട്ട അവിടത്തെ ദേവാലയത്തിൽ സംസ്കരിച്ചു.[158]

അവസാനകാലത്ത് എഴുതിയ വിൽപത്രത്തിൽ ലൂഥർ, അത്തരമൊരു രേഖയുടെ നൈയ്യാമികമായ രൂപ-വ്യവസ്ഥകളെ അവഗണിച്ചു. വിൽപത്രത്തിന്റെ ഔപചാരികഭാഷയോ മുക്ത്യാരുടെ (attorney) സാക്ഷ്യമോ, നീചപാപിയെങ്കിലും ക്രിസ്തുവിന്റെ സുവിശേഷവേലക്കാരൻ എന്ന നിലയിൽ ഭൂ-സ്വർഗ്ഗ-നരകങ്ങളിൽ പേരെടുത്തിരിക്കുന്ന തന്റെ കാര്യത്തിൽ ആവശ്യമില്ല എന്ന് അതിൽ അദ്ദേഹം എഴുതി. "ദൈവത്തിന്റെ നോട്ടറിയും സുവിശേഷത്തിന്റെ സാക്ഷിയുമായ ഡോക്ടർ മാർട്ടിൽ ലൂഥർ ഇതെഴുതി" എന്ന സ്വന്തം സാക്ഷ്യത്തിലാണ് ആ രേഖ സമാപിച്ചത്. ലൂഥറുടെ ഈ സാക്ഷ്യം അംഗീകരിച്ച സാക്സണിയിലെ ഭരണാധികാരി, അസാധാരണമായ ഈ വിൽപത്രത്തെ മാനിച്ചു.[158]

കുറിപ്പുകൾ

തിരുത്തുക
 
Tomus secundus omnium operum, 1562

^ ഒരു നാമപദത്തിന്റെ വിഭക്തി രൂപം തെറ്റിച്ചതിന് ഒരു ദിവസം അദ്ദേഹത്തിനു കിട്ടിയത് 15 അടിയായിരുന്നു.[159]

^ ലത്തീനിൽ ചോദിച്ച ചോദ്യത്തിനു ലൂഥർ ജർമ്മൻ ഭാഷയിലാണ് മറുപടി പറഞ്ഞത്. ലൂഥറുടെ മറുപടിയെ വിഖ്യാത ഇംഗ്ലീഷ് ചരിത്രകാരൻ തോമസ് കാർലൈൽ, "ആധുനികമനുഷ്യന്റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ സന്ദർഭം" (the greatest moment in the modern history of man) എന്നു വിശേഷിപ്പിച്ചിട്ടുണ്ട്.[160]

^ യേശുശിഷ്യനായ യോഹന്നാൻ, പാത്മോസ് ദ്വീപിൽ പ്രവാസിയായിരിക്കെയാണ് പുതിയനിയമത്തിലെ അന്തിമഖണ്ഡമായ വെളിപാടു പുസ്തകം എഴുതിയത്.

അവലംബങ്ങൾ

തിരുത്തുക
  1. Plass, Ewald M. "Monasticism," in What Luther Says: An Anthology. St. Louis: Concordia Publishing House, 1959, 2:964.
  2. Hillerbrand, Hans J. "Martin Luther: Significance," Encyclopaedia Britannica, 2007
  3. 3.0 3.1 3.2 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 8, Devotional paths to the divine, Page 119, ISBN 817450724
  4. Ewald M. Plass, What Luther Says, 3 vols., (St. Louis: CPH, 1959), 88, no. 269; M. Reu, Luther and the Scriptures, Columbus, Ohio: Wartburg Press, 1944), 23
  5. Luther, Martin. Concerning the Ministry (1523), tr. Conrad Bergendoff, in Bergendoff, Conrad (ed.) Luther's Works. Philadelphia: Fortress Press, 1958, 40:18 ff.
  6. Fahlbusch, Erwin and Bromiley, Geoffrey William. The Encyclopedia of Christianity. Grand Rapids, MI: Leiden, Netherlands: Wm. B. Eerdmans; Brill, 1999–2003, 1:244.
  7. Tyndale's New Testament, trans. from the Greek by William Tyndale in 1534 in a modern-spelling edition and with an introduction by David Daniell. New Haven, CT: Yale University Press, 1989, ix–x.
  8. Bainton, Roland Here I Stand: a Life of Martin Luther. New York: Penguin, 1995, 269.
  9. Bainton, Roland. Here I Stand: a Life of Martin Luther. New York: Penguin, 1995, 223.
  10. McKim, Donald K. (ed.) The Cambridge Companion to Martin Luther. New York: Cambridge University Press, 2003, 58; Berenbaum, Michael. "Anti-Semitism," Encyclopaedia Britannica, accessed January 2, 2007. For Luther's own words, see Luther, Martin. "On the Jews and Their Lies," tr. Martin H. Bertram, in Sherman, Franklin. (ed.) Luther's Works. Philadelphia: Fortress Press, 1971, 47:268–72.
  11. 11.0 11.1 11.2 Marty, Martin. Martin Luther. Viking Penguin, 2004, p. 1.
  12. Brecht, Martin. Martin Luther. tr. James L. Schaaf, Philadelphia: Fortress Press, 1985–93, 1:3–5.
  13. Marty, Martin. Martin Luther. Viking Penguin, 2004, p. 3.
  14. Rupp, Ernst Gordon. "Martin Luther," Encyclopædia Britannica, accessed 2006.
  15. Marty, Martin. Martin Luther. Viking Penguin, 2004, pp. 2–3.
  16. 16.0 16.1 Marty, Martin. Martin Luther. Viking Penguin, 2004, p. 4.
  17. 17.0 17.1 17.2 17.3 Marty, Martin. Martin Luther. Viking Penguin, 2004, p. 5.
  18. 18.0 18.1 18.2 18.3 Marty, Martin. Martin Luther. Viking Penguin, 2004, p. 6.
  19. Brecht, Martin. Martin Luther. tr. James L. Schaaf, Philadelphia: Fortress Press, 1985–93, 1:48.
  20. Schwiebert, E.G. Luther and His Times. St. Louis: Concordia Publishing House, 1950, 136.
  21. Marty, Martin. Martin Luther. Viking Penguin, 2004, p. 7.
  22. Bainton, Roland. Here I Stand: a Life of Martin Luther. New York: Penguin, 1995, 40–42.
  23. Kittelson, James. Luther The Reformer. Minneapolis: Augsburg Fortress Publishing House, 1986), 53.
  24. Kittelson, James. Luther The Reformer. Minneapolis: Augsburg Fortress Publishing House, 1986, 79.
  25. Bainton, Roland. Here I Stand: a Life of Martin Luther. New York: Penguin, 1995, 44–45.
  26. Brecht, Martin. Martin Luther. tr. James L. Schaaf, Philadelphia: Fortress Press, 1985–93, 1:93.
  27. Brecht, Martin. Martin Luther. tr. James L. Schaaf, Philadelphia: Fortress Press, 1985–93, 1:12–27.
  28. Johann Tetzel, Encyclopaedia Britanica, 2007
  29. ത്രെന്തോസ് സൂനഹദോസിന്റെ പ്രമാണരേഖകൾ, l. c., can. xii
  30. 30.0 30.1 Hillerbrand, Hans J. "Martin Luther: Indulgences and salvation," Encyclopaedia Britannica, 2007.
  31. Brecht, Martin. Martin Luther. tr. James L. Schaaf, Philadelphia: Fortress Press, 1985–93, 1:204–205.
  32. Spitz, Lewis W. The Renaissance and Reformation Movements, St. Louis: Concordia Publishing House, 1987, 338.
  33. Wriedt, Markus. "Luther's Theology," in The Cambridge Companion to Luther. New York: Cambridge University Press, 2003, 88–94.
  34. Bouman, Herbert J. A. "The Doctrine of Justification in the Lutheran Confessions" Archived 2009-04-03 at the Wayback Machine., Concordia Theological Monthly, 26 November 1955, No. 11:801.
  35. Dorman, Ted M., "Justification as Healing: The Little-Known Luther" Archived 2009-04-03 at the Wayback Machine., Quodlibet Journal: Volume 2 Number 3, Summer 2000. Retrieved 13 July 2007.
  36. "Luther's Definition of Faith".
  37. "Justification by Faith: The Lutheran-Catholic Convergence". Archived from the original on 2017-06-29. Retrieved 2011-08-27.
  38. Luther, Martin. "The Smalcald Articles," in Concordia: The Lutheran Confessions. Saint Louis: Concordia Publishing House, 2005, 289, Part two, Article 1.
  39. Michael A. Mullett, Martin Luther, London: Routledge, 2004, ISBN 978-0-415-26168-5, 78; Oberman, Heiko, Luther: Man Between God and the Devil, New Haven: Yale University Press, 2006, ISBN 0-300-10313-1, 192–93.
  40. Mullett, 68–69; Oberman, 189.
  41. Richard Marius, Luther, London: Quartet, 1975, ISBN 0-7043-3192-6, 85.
  42. Papal Bull Exsurge Domine, 15 June 1520.
  43. Mullett, 81–82.
  44. Mullett, 82.
  45. Mullett, 83.
  46. Oberman, 197.
  47. Mullett, 92–95; Roland H. Bainton, Here I Stand: A Life of Martin Luther, New York: Mentor, 1955, OCLC 220064892, 81.
  48. Marius, 87–89; Bainton, Mentor edition, 82.
  49. Marius, 93; Bainton, Mentor edition, 90.
  50. G. R. Elton, Reformation Europe: 1517–1559, London: Collins, 1963, OCLC 222872115, 177.
  51. Brecht, Martin. (tr. Wolfgang Katenz) "Luther, Martin," in Hillerbrand, Hans J. (ed.) Oxford Encyclopedia of the Reformation. New York: Oxford University Press, 1996, 2:463.
  52. Brecht, 1:460.
  53. Wilson, 153, 170; Marius, 155.
  54. Bratcher, Dennis. "The Diet of Worms (1521)," in The Voice: Biblical and Theological Resources for Growing Christians. Retrieved 13 July 2007.
  55. Reformation Europe: 1517–1559, London: Fontana, 1963, 53; Diarmaid MacCulloch, Reformation: Europe's House Divided, 1490–1700, London: Allen Lane, 2003, 132.
  56. Luther, Martin. "Letter 82," in Luther's Works. Jaroslav Jan Pelikan, Hilton C. Oswald and Helmut T. Lehmann (eds), Vol. 48: Letters I, Philadelphia: Fortress Press, 1999, c1963, 48:246; Mullett, 133. John, author of Revelation, had been exiled on the island of Patmos.
  57. Brecht, 2:12–14.
  58. Mullett, 132, 134; Wilson, 182.
  59. Brecht, 2:7–9; Marius, 161–62; Marty, 77–79.
  60. Martin Luther, "Let Your Sins Be Strong," a Letter From Luther to Melanchthon, August 1521, Project Wittenberg, retrieved 1 October 2006.
  61. Brecht, 2:27–29; Mullett, 133.
  62. Brecht, 2:18–21.
  63. Marius, 163–64.
  64. Mullett, 135–36.
  65. Wilson, 192–202; Brecht, 2:34–38.
  66. Bainton, Mentor edition, 164–65.
  67. Letter of 7 March 1522. Schaff, Philip, History of the Christian Church, Vol VII, Ch IV; Brecht, 2:57.
  68. Brecht, 2:60; Bainton, Mentor edition, 165; Marius, 168–69.
  69. 69.0 69.1 Schaff, Philip, History of the Christian Church, Vol VII, Ch IV.
  70. Marius, 169.
  71. Mullett, 141–43.
  72. Michael Hughes, Early Modern Germany: 1477–1806, London: Macmillan, 1992, ISBN 0-333-53774-2, 45.
  73. A. G. Dickens, The German Nation and Martin Luther, London: Edward Arnold, 1974, ISBN 0-7131-5700-3, 132–33. Dickens cites as an example of Luther's "liberal" phraseology: "Therefore I declare that neither pope nor bishop nor any other person has the right to impose a syllable of law upon a Christian man without his own consent".
  74. Hughes, 45–47.
  75. Hughes, 50.
  76. Jaroslav J. Pelikan, Hilton C. Oswald, Luther's Works, 55 vols. (St. Louis and Philadelphia: Concordia Pub. House and Fortress Press, 1955–1986), 46: 50–51.
  77. Mullett, 166.
  78. Hughes, 51.
  79. Andrew Pettegree, Europe in the Sixteenth Century, Oxford: Blackwell, ISBN 0-631-20704-X, 102–103.
  80. MacCulloch, 164.
  81. Bainton, Mentor edition, 243.
  82. Brecht, 2:260–63, 67; Mullett, 184–86.
  83. Brecht, 2:267; Bainton, Mentor edition, 244.
  84. Mullett, 186–87; Brecht, 2:264–65, 267.
  85. Brecht, 2:264–65.
  86. Brecht, 2:251–54; Bainton, Mentor edition, 266.
  87. Brecht, 2:255.
  88. Mullett, 183; Eric W. Gritsch, A History of Lutheranism, Minneapolis: Fortress Press, 2002, ISBN 0-8006-3472-1, 37.
  89. Brecht, 2:256; Mullett, 183.
  90. Brecht, 2:256; Bainton, Mentor edition, 265–66.
  91. Brecht, 2:256; Bainton, Mentor edition, 269–70.
  92. Brecht, 2:256–57.
  93. Brecht, 2:258.
  94. Brecht, 2:263.
  95. Mullett, 186. Quoted from Luther's preface to the Small Catechism, 1529; MacCulloch, 165.
  96. Mullett, 145; Lohse, 119.
  97. Mullett, 148–50.
  98. Mullett, 148; Wilson, 185; Bainton, Mentor edition, 261
  99. Lindberg, Carter. "The European Reformations: Sourcebook". Blackwell Publishing Ltd., 2000. pg. 49. Original sourcebook excerpt taken from "Luther's Works". St. Louis: Concordia/Philadelphia: Fortress Press, 1955–86. ed. Jaroslav Pelikan and Helmut T. Lehmann, vol. 35. pgs. 182, 187–189, 195.
  100. Wilson, 183; Brecht, 2:48–49.
  101. Mullett, 149; Wilson, 302.
  102. Marius, 162.
  103. Lohse, 112–17; Wilson, 183; Bainton, Mentor edition, 258.
  104. Daniel Weissbort and Astradur Eysteinsson (eds.), Translation—Theory and Practice: A Historical Reader, Oxford: Oxford University Press, 2002, ISBN 0-19-871200-6, 68.
  105. Mullett, 194–95.
  106. Brecht, 2:325–34; Mullett, 197.
  107. Wilson, 259.
  108. Weimar Ausgabe 26, 442; Luther's Works 37, 299–300.
  109. Oberman, 237.
  110. Marty, 140–41; Lohse, 74–75.
  111. Quoted by Oberman, 237.
  112. Brecht 2:329.
  113. Oberman, 238.
  114. Hughes, 55.
  115. Gritsch, 45.
  116. Mullett, 198–200; Elton, 148–49.
  117. Wilson, 265.
  118. Mullett, 201–203; Marius, 223.
  119. Mullett, 207; Wilson, 269.
  120. Mullett, 208; Gritsch, 48–49; Marius, 244.
  121. Mullett, 203–204.
  122. വിൽ ഡുറാന്റ്, ദ റിഫർമേഷൻ, സംസ്കാരത്തിന്റെ കഥ നാലാം ഭാഗം(പുറം 449)
  123. Michael, Robert.[disambiguation needed  ] Holy Hatred: Christianity, Antisemitism, and the Holocaust. New York: Palgrave Macmillan, 2006, 109; Mullett, 242.
  124. Edwards, Mark.[disambiguation needed  ] Luther's Last Battles. Ithaca: Cornell University Press, 1983, 121.
  125. Brecht, 3:341–43; Mullett, 241; Marty, 172.
  126. Rupp, Gordan. Martin Luther and the Jews. London: , 1972, 9.
  127. Luther, "Lectures on Romans", Luthers Werke. 25:428.
  128. Brecht, 3:334; Marty, 169; Marius, 235.
  129. Noble, Graham. "Martin Luther and German anti-Semitism," History Review (2002) No. 42:1–2; Mullett, 246.
  130. Brecht, 3:341–47.
  131. Luther, On the Jews and their Lies, quoted in Michael, 112.
  132. Luther, Vom Schem Hamphoras, quoted in Michael, 113.
  133. Luther, On the Jews and Their Lies, Luthers Werke. 47:268–271.
  134. Luther, On the Jews and Their Lies, quoted in Robert Michael, "Luther, Luther Scholars, and the Jews," Encounter 46 (Autumn 1985) No. 4:343–344.
  135. "Deuteronomy 13". [[The Bible]] (in en Standard Version). {{cite book}}: URL–wikilink conflict (help)CS1 maint: unrecognized language (link)
  136. Michael, 117–18.
  137. Luther, Martin. Sermon No. 8, "Predigt über Mat. 11:25, Eisleben gehalten," 15 February 1546, Luthers Werke, Weimar 1914, 51:196–197.
  138. Poliakov, Léon. From the Time of Christ to the Court Jews, Vanguard Press, p. 220.
  139. Mackinnon, James. Luther and the Reformation. Vol. IV, (New York: Russell & Russell, 1962, p. 204.
  140. Luther, Martin. Admonition against the Jews, added to his final sermon, cited in Oberman, Heiko. Luther: Man Between God and the Devil, New York: Image Books, 1989, p. 294. A complete translation of Luther's Admonition can be found in Wikisource.s:Warning Against the Jews (1546)
  141. Gritsch, 113–14; Michael, 117.
  142. Berger, Ronald. Fathoming the Holocaust: A Social Problems Approach (New York: Aldine De Gruyter, 2002), 28; Johnson, Paul. A History of the Jews (New York: HarperCollins Publishers, 1987), 242; Shirer, William. The Rise and Fall of the Third Reich, (New York: Simon and Schuster, 1960).
  143. Grunberger, Richard. The 12-Year Reich: A Social History of Nazi German 1933–1945 (NP:Holt, Rinehart and Winston, 1971), 465.
  144. Himmler wrote: "what Luther said and wrote about the Jews. No judgment could be sharper."
  145. Wilson, 232.
  146. Schaff, Philip, History of the Christian Church, Vol VII, Ch V, rpt. Christian Classics Ethereal Library. Retrieved 17 May 2009; Bainton, Mentor edition, 226.
  147. 147.0 147.1 147.2 Scheible, Heinz (1997). Melanchthon. Eine Biographie (in ജർമ്മൻ). Munich: C.H.Beck. p. 147. ISBN 3406422233.
  148. Lohse, Bernhard, Martin Luther: An Introduction to his Life and Work,, translated by Robert C. Schultz, Edinburgh: T & T Clark, 1987, ISBN 0-567-09357-3, 32; Brecht, 2:196–97.
  149. Brecht, 2:199; Wilson, 234; Lohse, 32.
  150. Schaff, Philip. "Luther's Marriage. 1525.", History of the Christian Church, Volume VII, Modern Christianity, The German Reformation. § 77, rpt. Christian Classics Ethereal Library. Retrieved 17 May 2009; Mullett, 180–81.
  151. Marty, 109; Bainton, Mentor edition, 226.
  152. Brecht, 2: 202; Mullett, 182.
  153. വിൽ ഡുറാന്റ്, ദ റിഫർമേഷൻ, സംസ്കാരത്തിന്റെ കഥ നാലാം ഭാഗം(പുറങ്ങൾ 415-16)
  154. Oberman, 278–80; Wilson, 237; Marty, 110.
  155. Bainton, Mentor edition, 228; Schaff, "Luther's Marriage. 1525."; Brecht, 2: 204.
  156. വിൽ ഡുറാന്റ്, ദ റിഫർമേഷൻ, സംസ്കാരത്തിന്റെ കഥ നാലാം ഭാഗം(പുറം 362)
  157. വിൽ ഡുറാന്റ്, ദ റിഫർമേഷൻ, സംസ്കാരത്തിന്റെ കഥ നാലാം ഭാഗം(പുറം 450)
  158. 158.0 158.1 വിൽ ഡുറാന്റ്, ദ റിഫർമേഷൻ, സംസ്കാരത്തിന്റെ കഥ നാലാം ഭാഗം(പുറം 451-52)
  159. വിൽ ഡുറാന്റ്, ദ റിഫർമേഷൻ, സംസ്കാരത്തിന്റെ കഥ നാലാം ഭാഗം(പുറം 342)
  160. വിൽ ഡുറാന്റ്, ദ റിഫർമേഷൻ, സംസ്കാരത്തിന്റെ കഥ നാലാം ഭാഗം(പുറം 361)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

  Media related to Martin Luther at Wikimedia Commons

"https://ml.wikipedia.org/w/index.php?title=മാർട്ടിൻ_ലൂഥർ&oldid=3799121" എന്ന താളിൽനിന്ന് ശേഖരിച്ചത്