എക്യുമിനിസം എന്ന ആംഗലപദത്തിന്റെ സമാനപദമായാണു സഭൈക്യ പ്രസ്ഥാനം എന്ന പ്രയോഗം ഭാഷയിൽ കടന്നു വന്നതു. ഭിന്നിച്ചു നില്ക്കുന്ന ക്രൈസ്തവസഭകളെ ഒരുമിച്ചു അണിനിരത്തുവാൻ പത്തൊമ്പതാം നൂറ്റാണ്ടിൽ നവീകരണസഭയിൽപെട്ടവർ മുൻകയ്യെടുത്താരംഭിച്ച പ്രസ്ഥാനമാണിതു.

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
ക്രിസ്തുമതം കവാടം

ഇരുപതാം നൂറ്��ാണ്ടിൽ ഈ പ്രസ്ഥാനം ജനങ്ങൾക്കിടയിൽ വമ്പിച്ച സ്വാധീനം നേടി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ നവീകരണസഭകളും ഓറിയന്റൽ ഓർത്തഡോക്സ്‌ സഭകളും കിഴക്കൻ ഓർത്തഡോക്സ്‌ സഭകളും ഉൾപ്പെടുന്ന ഫെയ്ത്ത് ആന്റ് ഓർഡർ, വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് (സഭകളുടെ ഉലക പരിഷത്തു)തുടങ്ങിയ സംഘടനകൾ രൂപം കൊണ്ടതു സഭൈക്യ പ്രസ്ഥാനത്തിന്റെ പ്രധാന കാൽവയ്പായിരുന്നു. വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിൽ (സഭകളുടെ ഉലക പരിഷത്തു) അംഗത്വമെടുത്തില്ലെങ്കിലും റോമൻ കത്തോലിക്കാ സഭയും അതിനോടു സഹകരിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ റോമൻ കത്തോലിക്കാ സഭയുടെ രണ്ടാം വത്തിക്കാൻ സുന്നഹദോസ്‌ സഭൈക്യപ്രസ്ഥാനത്തോടു പ്രോത്സാഹജനകമായ സമീപനം സ്വീകരിച്ചു.

1000 വർഷത്തെ ശീശ്മയ്ക്കു വിരാമമിട്ടു കൊണ്ടു റോമാ മാർപാപ്പ പൗലോസ് ആറാമനും ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭകളുടെ പ്രധാന പാത്രിയർക്കീസായ എക്യുമിനിക്കൽ പാത്രിയാർക്കീസ്‌ അത്തനാഗോറസ് ബാവയും തമ്മിലും 1500 വർഷത്തെ ശീശ്മയ്ക്കു് ശേഷം റോമാ മാർപാപ്പ പൗലോസ് ആറാമനും ഓറിയന്റൽ ഓർത്തഡോക്സ്‌ സഭകളുടെ പാത്രിയർക്കീസുമാരിൽ ഒന്നാമനായ അലക്സാന്ത്രിയാ മാർപാപ്പ ഷെനൂദ തൃതീയനും തമ്മിലും 1960-കളിൽ നടത്തിയ കൂടിക്കാഴ്ചകൾ ഐതിഹാസികമായിരുന്നു.

"https://ml.wikipedia.org/w/index.php?title=സഭൈക്യപ്രസ്ഥാനം&oldid=2552588" എന്ന താളിൽനിന്ന് ശേഖരിച്ചത്