നോബൽ സമ്മാനം 2006
2006 ലെ നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു.
വൈദ്യശാസ്ത്രം
തിരുത്തുകഅമേരിക്കൻ ശാസ്ത്രജ്ഞരായ ക്രെയിഗ് സി മെല്ലോയും ആന്ഡ്രൂ ഇസഡ് ഫയറും പങ്കിട്ടു. 'ആർ എൻ എ ഇടപെടൽ' എന്ന ഇവരുടെ കണ്ടുപിടിത്തം വൈറസ് ബാധക്കെതിരായ പ്രതിരോധത്തിലും ജീനുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും പ്രധാനമാണ്.
ഭൗതികശാസ്ത്രം
തിരുത്തുകഅമേരിക്കൻ ശാസ്ത്രജ്ഞരായ ജോർജ് സ്മൂട്ടും ജോൺ മാതറും പങ്കിട്ടു. പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള മഹാവിസ്ഫോടന സിദ്ധാന്തത്തെ ബലപ്പെടുത്തുന്ന കണ്ടുപിടിത്തത്തിനാണ് സമ്മാനം.
രസതന്ത്രം
തിരുത്തുകജീനുകൾ പ്രോട്ടീൻ നിർമ്മിക്കുന്നതെങ്ങനെ എന്ന കണ്ടുപിടിത്തത്തിന് റോജർ ഡി കോൺബർഗ് നേടി. അദ്ദേഹത്തിന്റെ പിതാവായ ആർതർ കോൺബർഗ് 1959 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനാർഹനായിരുന്നു .
സാമ്പത്തിക ശാസ്ത്രം
തിരുത്തുകഅമേരിക്കൻ പ്രഫ. എഡ്മുണ്ട് എസ് ഫെൽപ്സ് കരസ്ഥമാക്കി. സാമ്പത്തികനയങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് വ്യാപാര - വാണിജ്യ ഇടപാടുകളിൽ തിരുത്തലുകൾ വരുത്തി ഭാവിതലമുറയുടെ ക്ഷേമത്തിനായി ഇടപാടുകൾ മാറ്റുന്നതിനെപ്പറ്റി എഡ്മുണ്ടിന്റെ പഠനങ്ങൾ വിശദമാക്കുന്നതായി ജൂറി അഭിപ്രായപ്പെട്ടു.
സാഹിത്യം
തിരുത്തുകപ്രശസ്ത തുർക്കി എഴുത്തുകാരൻ ഓർഹാൻ പാമുക്കിനു ലഭിച്ചു. സാംസ്കാരിക വൈവിധ്യങ്ങളുടെ ഏറ്റുമുട്ടലിന്റെ ആത്മാംശങ്ങൾ നിറഞ്ഞ പാമുക്കിന്റെ നോവലുകൾ സാഹിത്യലോകത്തെ ഏറെ ആകർഷിച്ചതായി സ്വീഡിഷ് അക്കാദമി പത്രക്കുറിപ്പിൽ പറഞ്ഞു.സ്നോ, മൈ നെയിം ഈസ് റെഡ്, ദ വൈറ്റ് കാസിൽ, ദ ബ്ളാക്ക്ബോക്സ് തുടങ്ങിയവയാണ് പാമുക്കിന്റെ പ്രധാന കൃതികൾ.
സമാധാനം
തിരുത്തുകസാമൂഹികവും സാമ്പത്തികവുമായ വികസന സൃഷ്ടിക്കായി താഴെത്തട്ടിൽ നിന്നുള്ള പ്രവർത്തനങ്ങൾക്കായി ബംഗ്ലാദേശിലെ ഗ്രാമീണ ബാങ്കും അതിന്റെ സ്ഥാപകനായ മുഹമ്മദ് യൂസഫും പങ്കിട്ടു.
കുറിപ്പുകൾ
തിരുത്തുകഅവലംബം
ത��രുത്തുക- http://nobelprize.org/nobel_prizes/lists/2006.html Archived 2009-08-31 at the Wayback Machine.