ഓർഹാൻ പാമൂക്ക്

നോബൽ പുരസ്കാര ജേതാവായ ടർക്കിഷ് എഴുത്തുകാരനാണ്.
(ഓർഹാൻ പാമുക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓർഹാൻ പാമൂക്ക് (ജ. ജൂൺ 7, 1952, ഇസ്താംബുൾ) നോബൽ പുരസ്കാര ജേതാവായ ടർക്കിഷ് എഴുത്തുകാരനാണ്. ഉത്തരാധുനിക സാഹിത്യത്തിന്റെ വക്താക്കളിലൊരാളായ പമുക് തുർക്കിയിൽനിന്നുള്ള മുൻ‌നിര എഴുത്തുകാരിലൊരാളാണ്.ജന്മദേശത്തിന്റെ വൈവിധ്യങ്ങൾ തന്റെ കൃതികളിൽ അദ്ദേഹം സന്നിവേശിപ്പിച്ചു.അദ്ദേഹത്തിന്റെ നോവലുകൾ നാല്പതിലേറെ വിദേശഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2006 ഒക്ടോബർ 12നു സാഹിത്യത്തിനുള്ള നോബൽ പുരസ്കാര ജേതാവായി തിരഞ്ഞെടുക്കപ്പെട്ടു.

ഓർഹാൻ പാമൂക്ക്
തൊഴിൽഎഴുത്തുകാരൻ
ദേശീയതTurkish
Period1974–present
സാഹിത്യ പ്രസ്ഥാനംPostmodern literature
ശ്രദ്ധേയമായ രചന(കൾ)Karanlık ve Işık (Dark and Light; debut)

The White Castle
The Black Book
The New Life
My Name is Red
Snow

Istanbul: Memories and the City
അവാർഡുകൾNobel Prize in Literature
2006
വെബ്സൈറ്റ്
http://www.orhanpamuk.net/

ജീവിതരേഖ

തിരുത്തുക

1952 ഇസ്താംബുളിലാണ്‌ പമുക് ജനിച്ചത്.പ്രാഥമിക പഠനത്തിനു ശേഷം ആർക്കിടെക്‌ചർ പഠനത്തിനായി ഇസ്റ്റാംബുൾ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ ചേർന്നെങ്കിലും പഠനം ഉപേക്ഷിച്ചു.തുടർന്ന് പത്രപ്രവർത്തനത്തിൽ ബിരുദം.ഇരുപത്തിമൂന്നാമത്തെ വയസ്സിൽ നോവലെഴുത്തിലേക്ക് ശ്രദ്ധ തിരിഞ്ഞു.ഇടയ്ക്ക് കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഗവേഷണമാരംഭിച്ചെങ്കിലും ജന്മനാടിനോടുള്ള പ്രിയം പാമുക്കിനെ തിരികെ ഇസ്റ്റാംബുളിൽ എത്തിച്ചു.

2002ൽ പ്രസിദ്ധീകൃതമായ് “മഞ്ഞ്” (Snow) എന്ന നോവലാണ് പമുകിന്റെ ഏറ്റവും ശ്രദ്ധേയമായ നോവൽ. ഇസ്ലാമിക തത്ത്വസംഹിതകളും പാശ്ചാത്യ സംസ്കാരവും തമ്മിലുള്ള സംഘർഷമാണ് നോവലിന്റെ പ്രമേയം. തുർക്കി യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള ശ്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ പാശ്ചാത്യ മൂല്യങ്ങളും ഇസ്ലാമിക തത്ത്വശാസ്ത്രങ്ങളും എങ്ങനെ ചേർന്നുപോകുമെന്ന സാധാരണ തുർക്കിക്കാരന്റെ ചിന്തകളാണ് നോവലിനെ ശ്രദ്ധേയമാക്കിയത്.

പുരസ്കാരങ്ങൾ

തിരുത്തുക
  • 2003 ഇന്റർനാഷ്ണൽ ഇംപാക് ഡബ്ലിൻ ലിറ്റററി അവാർഡ്- അയർലണ്ട്(ചുവപ്പാണെന്റെ പേര് എന്ന നോവലിന്)
  • 2006 സാഹിത്യത്തിനുള്ള നോബൽ സമ്മാനം- സ്വീഡൻ
  • 2008 ഒവിഡിയസ് പ്രൈസ്-റുമാനിയ
  • 2010 നോർമൻ മെയിലർലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്- അമേരിക്ക

പ്രധാന കൃതികൾ

തിരുത്തുക
  • സൈലന്റ് ഹൗസ്[1].
  • ‌വെൺ‌കോട്ട (The White Castle)
  • കറുത്ത പുസ്തകം (The Black Book)
  • പുതിയ ജീവിതം (The New Life)
  • എന്റെ പേരു ചുവപ്പ് (My Name is Red)
  • മഞ്ഞ് (Snow)
  • ഇസ്താംബുൾ:ഓർമ്മകളും നഗരവും (Istanbul:Memories and the City)
  • മറ്റ് നിറങൾ (Other Colours)
  • നിഷ്കളങ്കതയുടെ മ്യൂസിയം (Museum of Innocence)
  1. "വാതായനം" (PDF). മലയാളം വാരിക. 2012 നവംബർ 30. Archived from the original (PDF) on 2016-03-06. Retrieved 2013 മാർച്ച് 04. {{cite news}}: Check date values in: |accessdate= and |date= (help)


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-)

2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക്‌ | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ |




"https://ml.wikipedia.org/w/index.php?title=ഓർഹാൻ_പാമൂക്ക്&oldid=3627304" എന്ന താളിൽനിന്ന് ശേഖരിച്ചത്