തിരുനല്ലൂർ കരുണാകരൻ
തിരുനല്ലൂർ കരുണാകരൻ | |
---|---|
തൊഴിൽ | കവി, സാഹിത്യകാരൻ |
ദേശീയത | ഇന്ത്യ |
മലയാളത്തിലെ കവിയും സാഹിത്യകാരനും ഭാഷാ പണ്ഡിതനും വിവർത്തകനും അദ്ധ്യാപകനുമായിരുന്നു തിരുനല്ലൂർ കരുണാകരൻ.
ജീവിതരേഖ
[തിരുത്തുക]1924 ഒക്ടോബർ 8-ന് കൊല്ലം താലൂക്കിൽ അഷ്ടമുടിക്കായൽത്തീരഗ്രാമമായ പെരിനാട് പി.കെ.പത്മനാഭന്റെയും എൻ. ലക്ഷ്മിയുടെയും മകനായാണ് തിരുനല്ലൂർകരുണാകരൻ ജനിച്ചത്. പ്രാഥമികവിദ്യാഭ്യാസവും സംസ്‌കൃതപഠനവും ഒന്നിച്ചായിരുന്നു. എസ്.എൽ.സി.ക്ക് പ്രാക്കുളം എൻ.എസ്.എസ്. ഇംഗ്ലീഷ് ഹൈസ്ക്കൂളിലും ബി.എ.യ്ക്ക് കൊല്ലം എസ്.എൻ.കോളേജിലും പഠിച്ചു.
ഔദ്യോഗികജീവിതം
[തിരുത്തുക]ചരിത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം കൊല്ലം എസ്.എൻ. കോളേജിൽ മലയാളം ട്യൂട്ടറായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. ഒരു വർഷം ജോലി ചെയ്തു. 1954-ൽ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ എം.എ നേടി. ആ വർഷം തന്നെ കോളേജ് അദ്ധ്യാപകനായി സർക്കാർ സർവീസിൽ പ്രവേശിച്ചു. ആദ്യത്തെ മൂന്നുവർഷം ഗവ.ആർട്‌സ് കോളേജിലും അതിനുശേഷം 1975-വരെ യൂണിവേഴ്‌സിറ്റി കോളേജിലും. 1975-ൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗമായി. 1981-ൽ ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചു.
മറ്റു പ്രവർത്തനങ്ങൾ
[തിരുത്തുക]1989 മുതൽ 1994 വരെ ജനയുഗം വാരികയുടെ മുഖ്യപത്രാധിപസ്ഥാനം വഹിച്ചു. 1973-ൽ സോവിയറ്റ് റഷ്യയിൽ നടന്ന എഴുത്തുകാരുടെ സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധിസംഘത്തിൽ അംഗമായിരുന്നു.
സാഹിത്യവും ദർശനവും
[തിരുത്തുക]മലയാള കവിതയിലെ അരുണ ദശകത്തിലെ കവികളിൽ പ്രമുഖനായിരുന്ന അദ്ദേഹംപലപ്പോഴായി രചിച്ച ലളിതഗാനങ്ങൾ, കുട്ടിക്കവിതകൾ, നാടകഗാനങ്ങൾ , മാര്ച്ചിംഗ് ഗാനങ്ങൾ, കഥപ്രസംഗങ്ങൾ ,സംസ്കൃത കവിതകൾ തുടങ്ങി നിരവധി രചനകൾ പുസ്തക രൂപത്തിൽ ആക്കിയ���ട്ടില്ല[അവലംബം ആവശ്യമാണ്]. കുമാരനാശാൻറെ 'ച്ണ്ഡാല ഭിക്ഷുകി 'യുടെ സംസ്കൃത പരിഭാഷയും ഭാരതീയ സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളും ഇതിൽ പെടുന്നു[അവലംബം ആവശ്യമാണ്].[1]. ലഘുവായ ഭാവഗീതങ്ങൾ,ദീർഘമായ ആഖ്യാനകവിതകൾ, കുട്ടിക്കവിതകൾ, നാടൻപാട്ടിൻറെ ലളിത്യമുള്ള ഗാനങ്ങൾ ,പുരാണ പുനർവ്യാഖ്യാനങ്ങൾ എന്നിങ്ങനെ വിവിധ ശൈലിയിലുള്ള രചനകളുൾക്കൊള്ളുന്ന കാവ്യ പ്രപഞ്ചമാണ് തിരുനല്ലൂരിൻറേത്.
ഇന്ത്യൻ തത്ത്വചിന്തയിലും മാർക്സിസമുൾപ്പെടെയുള്ള പാശ്ചാത്യ ചിന്തയിലും പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹംജീവിതാന്ത്യം വരെ കമ്മ്യൂണിസ്റ്റാശയങ്ങളിൽ വിശ്വാസം പുലർത്തി[അവലംബം ആവശ്യമാണ്].[2]. അന്ത്യസമയത്ത് രാമായണത്തെ പുനർ വ്യാഖ്യാനം ചെയ്യുന്ന, പന്ത്രണ്ട് സർഗ്ഗങ്ങളായി വിഭാവനം ചെയ്ത 'സീത' എന്ന ദീർഘ കാവ്യത്തിൻറെ രചനയിലായിരുന്നു..[3]. ഭാരതീയ തത്ത്വചിന്ത മുഖ്യമായും ഭൗതികവാദ പരമാണെന്നും ഭഗവദ്ഗീതയെയും ശങ്കരദർശനത്തെയും വിമർശനപരമായി വിലയിരുത്തേണ്ട്തുണ്ടെന്നും അദ്ദേഹം വാദിച്ചു.[4].
പുരസ്കാരങ്ങൾ
[തിരുത്തുക]തിരുനല്ലൂർ കരുണാകരന്റെ കവിതകൾ എന്ന സമാഹാരത്തിന് 1985-ലെ ആശാൻ പുരസ്കാരവും 1988-ലെ വയലാർ അവാർഡും ലഭിച്ചു. ഗ്രീഷ്മ സന്ധ്യകൾക്ക്
പ്രധാന കൃതികൾ
[തിരുത്തുക]- സമാഗമം
- മഞ്ഞുതുള്ളികൾ
- സൗന്ദര്യത്തിന്റെ പടയാളികൾ
- പ്രേമം മധുരമാണ് ധീരവുമാണ്
- രാത്രി
- റാണി
- അന്തിമയങ്ങുമ്പോൾ(ഗാന സമാഹാരം)
- താഷ്‌കെന്റ്
- തിരുനല്ലൂർ കരുണാകരൻറെ കവിതകൾ
- ഗ്രീഷ്മസന്ധ്യകൾ
- വയലാർ
- മലയാള ഭാഷാപരിണാമം-സിദ്ധാന്തങ്ങളും വസ്തുതകളും
- ഒരു മഹായുദ്ധത്തിന്റെ പര്യവസാനം
- പുതുമഴ (കുട്ടിക്കവിതകൾ)
- അനുസ്മരണങ്ങൾ(ലേഖനങ്ങൾ)
- വെളിച്ചത്തിലേക്ക് ഒരു പിൻവാങ്ങൽ'' (കവിതാസമാഹാരം - മരണാനന്തര പ്രസിദ്ധീകരണം)
വിവർത്തനങ്ങൾ
[തിരുത്തുക]- മേഘസന്ദേശം
- അഭിജ്ഞാനശാകുന്തളം
- ജിപ്സികൾ.
- ഒമർഖയാമിൻറെ ഗാഥകൾ
- പ്രാചീന ഭാരതത്തിലെ ഭൗതികവാദം
മരണം
[തിരുത്തുക]ഏറെക്കാലം വാർദ്ധക്യസഹജമായ രോഗങ്ങളുമായി ബുദ്ധിമുട്ടിയ തിരുനല്ലൂർ കരുണാകരൻ 2006 ജൂലൈ 5-ന് തന്റെ 82- ആം വയസ്സിൽ സ്വവസതിയിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. നിരീശ്വരവാദിയായ തിരുനല്ലൂരിന്റെ ആഗ്രഹമനുസരിച്ച് മതാചാരങ്ങളെല്ലാം ഒഴിവാക്കി മൃതദേഹം അടക്കം ചെയ്യുകയായിരുന്നു.
സ്മാരക പ്രവർത്തനങ്ങൾ
[തിരുത്തുക]കവിയുടെ സ്മരണയ്ക്കായി "തിരുനല്ലൂർസ്മ്രുതികേന്ദ്രം"എന്ന സ്മാരകസമിതി പ്രവർത്തിക്കുന്നു. ഇതിൻറെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും കൊല്ലത്ത് മേയ് 1 (സർവ്വ ദേശീയ തൊഴിലാളി ദിനം) മുതൽ 3 ദിവസം നീളുന്ന തിരുനല്ലൂർ കാവ്യോത്സവം നടത്തിവരുന്നു.
അവലംബം
[തിരുത്തുക]- ↑ 2006 ജുലൈ-ഓഗസ്റ്റ് മാസങ്ങളിലെ വിവിധ വാരികക്ളിലെയും മാസികകളിലേയും ലേഖ്നങ്ങൾ
- ↑ 2006 ജൂലൈ 5 ലെ വിവിധ ദിനപത്രങ്ങളിലെ റിപ്പോര്ട്ടുകൾ
- ↑ 'ഭാഷാപോഷിണി'മാസിക, മേയ് 2004,കോട്ടയം
- ↑ 'പച്ചമലയാളം'മാസിക, ജനുവരി 2005,കൊല്ലം
- കൈരളിയുടെ കഥ ;എൻ. കൃഷ്ണപിള്ള ; എൻ.ബി.എസ്,,കോട്ടയം
- മലയാള കവിതാ സാഹിത്യ ചരിത്രം; എം. ലീലാവതി;കേരള സാഹിത്യ അക്കാഡമി; ത്രിശ്ശൂർ
- സാഹിത്യ വാരഫലം;എം.കൃഷ്ണൻ നായർ
- മാത്രുഭൂമി ദിനപത്രം (എഡിറ്റോറിയൽ , ജൂ ലായ് 7,2006)
- കേരള കൗമുദി ദിനപത്രം (എഡിറ്റോറിയൽ ,ജൂ ലായ് 6,2006)
- തിരുനല്ലൂർ കാവ്യോത്സവ പത്രിക 2009; തിരുനല്ലൂർസ്മ്രുതികേന്ദ്രം,കൊല്ലം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- - Honouring a poet differently Archived 2004-10-30 at the Wayback Machine
- Thirunalloor for movement to spread 'real Indian culture'
- -Poetic Obituaries
- -www.kerala.gov.in Archived 2009-04-26 at the Wayback Machine
- -Thirunellur laid to rest Archived 2012-11-04 at the Wayback Machine
- -Call to shun superstitions Archived 2007-02-17 at the Wayback Machine
- -Interview:G.Aravindan Archived 2010-01-19 at the Wayback Machine
- -An Idealistic Ordeal[പ്രവർത്തിക്കാത്ത കണ്ണി]
- -Kavyotsavam in Quilon from May 1 Archived 2011-07-13 at the Wayback Machine
- -Frontline;April 11-24 ,1998 Archived 2007-10-25 at the Wayback Machine
- Pages using Infobox writer with unknown parameters
- 1924-ൽ ജനിച്ചവർ
- 2006-ൽ മരിച്ചവർ
- ഒക്ടോബർ 8-ന് ജനിച്ചവർ
- ജൂലൈ 5-ന് മരിച്ചവർ
- Articles with dead external links from സെപ്റ്റംബർ 2021
- മലയാളകവികൾ
- മലയാളം വിവർത്തകർ
- വയലാർ പുരസ്കാരം ലഭിച്ചവർ
- സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- കേരളത്തിലെ സംസ്കൃതപണ്ഡിതർ
- നിരീശ്വരവാദികൾ
- കമ്മ്യൂണിസ്റ്റ് കവികൾ
- കവികൾ - അപൂർണ്ണലേഖനങ്ങൾ