സണ്ടർലന്റ് എ.എഫ്.സി.
പ്രമാണം:Logo Sunderland.svg | |||||||||||||||||||||||||||||||||||||||||||||||||
പൂർണ്ണനാമം | സണ്ടർലന്റ് അസോസിയേഷൻ ഫുബോൾ ക്ലബ്ബ് | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേരുകൾ | ദ ബ്ലാക്ക് കാറ്റ്സ്, ദ മാക്കംസ് , ദ ലാഡ്സ് | ||||||||||||||||||||||||||||||||||||||||||||||||
സ്ഥാപിതം | 1879[1] (as Sunderland and District Teachers) | ||||||||||||||||||||||||||||||||||||||||||||||||
മൈതാനം | സ്റ്റേഡിയം ഓഫ് ലൈറ്റ് സണ്ടർലന്റ് (കാണികൾ: 49,000) | ||||||||||||||||||||||||||||||||||||||||||||||||
ഉടമ | എല്ലിസ് ഷോർട്ട് | ||||||||||||||||||||||||||||||||||||||||||||||||
ചെയർമാൻ | നിയാൽ ക്വിൻ | ||||||||||||||||||||||||||||||||||||||||||||||||
മാനേജർ | സ്റ്റീവ് ബ്രൂസ് | ||||||||||||||||||||||||||||||||||||||||||||||||
ലീഗ് | പ്രീമിയർ ലീഗ് | ||||||||||||||||||||||||||||||||||||||||||||||||
2010–11 | പ്രീമിയർ ലീഗ്, 10th | ||||||||||||||||||||||||||||||||||||||||||||||||
വെബ്സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||
Current season |
ഇംഗ്ലണ്ടിലെ ടൈൻ ആന്റ് വെയർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഫുട്ബോൾ ക്ലബ്ബാണ് 'സണ്ടർലന്റ് അസോസിയേഷൻ ഫുബോൾ ക്ലബ്ബ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലാണ് ഇവർ നിലവിൽ കളിക്കുന്നത്. 1879-ൽ സ്ഥാപിതമായ ഈ ക്ലബ്ബ് ആറ് തവണ ഒന്നാം ഡിവിഷൻ കിരീടവും (1892, 1893, 1895, 1902, 1913,1936) രണ്ട് തവണ എഫ്.എ. കപ്പും (1937,1973.) നേടിയിട്ടുണ്ട്.
1937-ൽ പ്രെസ്റ്റൺ നോർത്ത് എന്റിനെതിരെ 3-1-ന് ജയിച്ചാണ് സണ്ടർലന്റ് അവരുടെ ആദ്യത്തെ എഫ്.എ. കപ്പ് നേടിയത്. അതിനുശേഷം, 1958-ൽ ആദ്യമായി തരംതാഴ്തപ്പെടുംവരെ തുടർച്ചയായ 68 സീസണുകൾ അവർ ഒന്നാം ലീഗിൽ കളിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ക്ലബ്ബിന്റെ ഏറ്റവും പ്രധാനപ്പെട്ട വിജയം 1973-ലെ എഫ്.എ. കപ്പായിരുന്നു. കലാശക്കളിയിൽ ലീഡ്സ് യുണൈറ്റഡിനെ 1-0-നു തോല്പിച്ചു. സണ്ടർലന്റ് രണ്ടാം നിര ലീഗിൽ 5 തവണയും മൂന്നാം നിര ലീഗിൽ ഒരു തവണയും ഒന്നാമതെത്തിയിട്ടുണ്ട്.
1997-ൽ റോക്കർ പാർക്കിൽ നിന്ന് മാറിയശേഷം, 49,000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയം ഓഫ് ലൈറ്റിലാണ് സണ്ടർലന്റ് കളിക്കുന്നത്. അയൽക്കാരായ ന്യൂകാസിൽ യുണൈറ്റഡാണ് ബദ്ധവൈരികൾ. 1898 മുതൽ പരസ്പരം മത്സരിക്കാൻ ആരംഭിച്ച ഇവർ തമ്മിലുള്ള കളികൾ ടൈൻ-വെയർ ഡെർബി എന്നറിയപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "Sunderland". Soccerbase. Archived from the original on 2010-05-10. Retrieved 19 September 2008.