സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ്
ദൃശ്യരൂപം
(Steel Authority of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊതുമേഖല സ്ഥാപനം | |
Traded as | എൻ.എസ്.ഇ.: SAIL ബി.എസ്.ഇ.: 500113 എൽ.എസ്.ഇ: SAUD |
വ്യവസായം | സ്റ്റീൽ |
സ്ഥാപിതം | 19 January 1954 |
ആസ്ഥാനം | ന്യൂഡൽഹി |
പ്രധാന വ്യക്തി | അനിൽ കുമാർ ചൗധരി (ചെയർമാൻ)[1] |
ഉത്പന്നങ്ങൾ | സ്റ്റീൽ, ഇന്ത്യൻ റെയിവേയ്ക്കുള്ള വീലുകൾ തുടങ്ങിയവ |
വരുമാനം | ₹58,042.91 കോടി (US$9.1 billion) (2018)[2] |
₹−785.37 കോടി (US$−120 million) (2018)[2] | |
₹−481.24 കോടി (US$−75 million) (2018)[2] | |
മൊത്ത ആസ്തികൾ | ₹1,06,539.47 കോടി (US$17 billion) (2017)[2] |
ജീവനക്കാരുടെ എണ്ണം | 74,719 (as on 1 September 2018) |
വെബ്സൈറ്റ് | www.sail.co.in |
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ഒരു ഇന്ത്യൻ പൊതുമേഖലാ സ്റ്റീൽ നിർമ്മാണ കമ്പനിയാണ് സെയിൽ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ്.
പ്രതിവർഷം 14,38 ദശലക്ഷം മെട്രിക് ടൺ സ്റ്റീൽ ഉൽപ്പാദിപ്പിയ്ക്കുന്ന സെയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാതാവും ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാതാക്കളിൽ ഒന്നുമാണ്.[3] കമ്പനിയുടെ ഹോട്ട് മെറ്റൽ ഉത്പാദനശേഷി 2025 ഓടെ പ്രതിവർഷം 50 ദശലക്ഷം ടണ്ണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.[4] സെയിലിന്റെ നിലവിലെ ചെയർമാൻ അനിൽ കുമാർ ചൗധരിയാണ്.
പ്രധാന യൂണിറ്റുകൾ
[തിരുത്തുക]സെയിൽ ഇന്റഗ്രേറ്റഡ് സ്റ്റീൽ പ്ലാൻറുകൾ
[തിരുത്തുക]- ഒഡീഷയിലെ റൂർക്കേല സ്റ്റീൽ പ്ലാന്റ് (ആർഎസ്പി) ജർമ്മൻ സഹകരണത്തോടെ സ്ഥാപിച്ചു.
- ഛത്തീസ്ഗഢിലെ ഭിലായ് സ്റ്റീൽ പ്ലാന്റ് (ബി.എസ്.പി) സോവിയറ്റ് യൂണിയൻ സഹകരണത്തോടെ 1959ൽ സ്ഥാപിച്ചു.
- പശ്ചിമ ബംഗാളിലെ ദുർഗാപൂരിലെ ദുർഗാപൂർ സ്റ്റീൽ പ്ലാന്റ് (ഡി.എസ്.പി) ബ്രിട്ടീഷ് സഹകരണത്തോടെ 1965ൽ സ്ഥാപിച്ചു.
- സോവിയറ്റ് സഹകരണത്തോടെ രൂപംകൊടുത്ത ഝാർഖണ്ഡിലെ ബൊക്കാറോ സ്റ്റീൽ പ്ലാന്റ് (ബി.എസ്.എൽ) (ഈ പ്ലാന്റ് എന്നത് രാജ്യത്തെ ആദ്യത്തെ സ്വദേശി സ്റ്റീൽ പ്ലാൻറാണ്, ഉപകരണങ്ങളുടെയും, മെറ്റീരിയലുകളുടെയും, അറിവുകളുടെയും കാര്യത്തിൽ തദ്ദേശീയമായ ഉള്ളടക്കത്തോടെ നിർമ്മിച്ച പ്ലാന്റ്).
- പശ്ചിമ ബംഗാളിലെ അസൻസോളിലെ ബർൻപൂരിൽ ഐഎൻസിഒ സ്റ്റീൽ പ്ലാൻറ് (ഐഎസ്പി) രാജ്യത്തെ ഏറ്റവും വലിയ ബ്ലാസ്റ്റ് ഫർണസ്സുകളുള്ള പ്ലാൻറ്, 2015 ൽ ആധുനികവത്കരിച്ച ഈ യൂണിറ്റിന് പ്രതിവർഷം 2.9 മില്ല്യൺ ടൺ സ്റ്റീൽ ഉത്പാദിപ്പിക്കാനാകും.[5]
പ്രത്യേക സ്റ്റീൽ പ്ലാന്റുകൾ
[തിരുത്തുക]- അലോയ് സ്റ്റീൽ പ്ലാന്റ് (ASP), ദുർഗാപൂർ, പശ്ചിമ ബംഗാൾ
- സേലം സ്റ്റീൽ പ്ലാൻറ് (എസ്.എസ്.പി), തമിഴ്നാട്
- കർണാടക ഭദ്രാവതിയിലെ വിശ്വേശ്വരയ്യ അയേൺ ആൻഡ് സ്റ്റീൽ ലിമിറ്റഡ് (വി.ഐ.എസ്.എൽ.)
ഫെറോ അലോയ് പ്ലാന്റ്
[തിരുത്തുക]- മഹാരാഷ്ട്രയിലെ ചന്ദ്രഫൂർ ഫെറോ അലോയ് പ്ലാന്റ് (സിഎഫ്പി)
റിഫ്രാക്ടറി പ്ലാന്റുകൾ - സെയിൽ റിഫ്രാക്ടറി യൂണിറ്റ് (എസ്ആർയു)
[തിരുത്തുക]- ഝാർഖണ്ഡിലെ സെയിൽ റിഫ്രാക്ടറി യൂണിറ്റ്, ഭണ്ഡാരിദ
- ഛത്തീസ്ഗഢിലെ സെയിൽ റിഫ്രാക്ടറി യൂണിറ്റ്, ഭിലായ്
- സെയിൽ റിഫ്രാക്ടറി യൂണിറ്റ്, ഐഎഫ്ഐസിഒ, രാംഗഡ് ജാർഖണ്ഡ്
- സെയിൽ റിഫ്രാക്ടറി യൂണിറ്റ്, റാഞ്ചി റോഡ്, ജാർഖണ്ഡ്
കേന്ദ്ര യൂണിറ്റു��ൾ
[തിരുത്തുക]- സെന്റർ ഫോർ എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി
- ഇരുമ്പ്, ഉരുക്ക് എന്നിവയുടെ ഗവേഷണ വികസന കേന്ദ്രം
- സെയിൽ കൺസൾട്ടൻസി ഓർഗനൈസേഷൻ [6]
- പരിസ്ഥിതി മാനേജ്മെന്റ് വിഭാഗം [7]
സംയുക്ത സംരംഭങ്ങൾ
[തിരുത്തുക]- എൻടിപിസി സെയ്ൽ പവർ കമ്പനി ലിമിറ്റഡ് (എൻഎസ്പിസിഎൽ)
- ബൊക്കാറോ പവർ സപ്ലൈ കമ്പനി ലിമിറ്റഡ് (ബി പി സി സി)
- Mjunction സർവ്വീസസ് ലിമിറ്റഡ്
- ഭിലായ് ജെ പി സിമെന്റ് ലിമിറ്റഡ്
- ബൊക്കാറോ ജെ.പി. സിമെന്റ് ലിമിറ്റഡ്
- സെയിൽ & മോയിൽ ഫെറോ അലോയ്സ് (പ്രൈവറ്റ്.) ലിമിറ്റഡ്
- എസ് ആന്റ് ടി മൈനിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്
- ഇന്റർനാഷണൽ കൽക്കരി വെൻചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്
- അഫ്ഗാനിസ്ഥാനിലെ ഹജീകക് ഇരുമ്പയിര് ഖനികളുടെ വികസനം
- ഔട്ട്സോഴ്സിംഗ് വഴി ഖനികളുടെ വികസനം
- സെയിൽ എസ്സിഎൽ ലിമിറ്റഡ്
- ഇന്റർനാഷണൽ കോൾ വെൻചറസ് പ്രൈവറ്റ് ലിമിറ്റഡ്
- സെയിൽ റൈറ്റ്സ് ബംഗാൾ അലോയ് കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്
അവലംബം
[തിരുത്തുക]- ↑ "Anil Kumar Chaudhary takes charge as SAIL chairman". economictimes.indiatimes.com. Retrieved 24 September 2018.
- ↑ 2.0 2.1 2.2 2.3 "Annual Report 2016-17". Steel Authority of India Ltd. 30 October 2017. Retrieved 30 October 2017.
- ↑ India on its way to be the second largest producer of steel. "India on its way to be the second largest producer of steel". The Economic Times. Archived from the original on 2015-01-07. Retrieved 5 January 2015.
- ↑ "SAIL to increase hot metal production". The Hindu Businessline.
- ↑ "Modernisation of steel plant". Business Standard.
- ↑ "Steel Authority of India Limited". SAIL. Archived from the original on 2010-10-02. Retrieved 23 August 2010.
- ↑ others_unit_environment Archived 2013-02-02 at the Wayback Machine. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും. Sail.co.in (28 May 2013). Retrieved on 29 July 2013.