എൻഡവർ
Endeavour OV-105 | |
---|---|
OV designation | OV-105 |
Country | United States |
Contract award | July 31, 1987 |
Named after | HMS Endeavour |
Status | Active |
First flight | STS-49 May 7, 1992 - May 16, 1992 |
Last flight | STS-134 May 16, 2011 - June 1, 2011 |
Number of missions | 25 |
Crews | 148 |
Time spent in space | 280 days, 9 hours, 39 minutes, 44 seconds |
Number of orbits | 4,429 |
Distance travelled | 166,003,247 കി.മീ (103,149,636 മൈ) |
Satellites deployed | 3 |
Mir dockings | 1 |
ISS dockings | 10 |
യു.എസ് ബാഹ്യാകാശ ഏജൻസി ആയ നാസയുടെ (NASA ) ഒരു ബഹിരാകാശപേടകമാണ് എൻഡവർ. നാസയുടെ അഞ്ചാമത്തേതും, അവസാനത്തെതുമായി ചലഞ്ചറിനുള്ള പകരമായാണ് എൻഡവർ നിർമ്മിക്കപ്പെട്ടത്. 1992 മേയ് ഏഴിനാണ് എൻഡവർ ആദ്യമായി പറന്നത്. 2010-ൽ അവസാനിപ്പിക്കാനായിരുന്നു പദ്ധതി.[1] [2]. പക്ഷേ അവസാനത്തെ വിക്ഷേപണം 2011 മേയ് 16 നാണ് നടത്തിയത്.
എൻഡവർ ചരിത്രം
[തിരുത്തുക]1986 ജനുവരി 28-ന് ചലഞ്ചർ ബഹിരാകാശ ദുരന്തത്തിൽ 6 യാത്രികർ കൊല്ലപ്പെട്ടു. തുടർന്ന്, 1987ല് എൻഡവർ നിർമ്മിക്കാൻ അമേരിക്കൻ കോൺഗ്രെസ് അനുമതി നൽകി. ക്യാപ്റ്റൻ ജെയിംസ് കുക്കിന്റെ , അമേരിക്ക കണ്ടുപിടിക്കപ്പെട്ട 1768 -1771 ലെ [3] സമുദ്രയാത്രക്ക് ഉപയോഗിച്ച ബ്രിട്ടന്റെ കപ്പലായ എൻഡവറിന്റെ ഓർമ്മക്കായി , അതേ പേരാണ് പുതിയ ബഹിരാകാശ വാഹനത്തിനും നൽകിയത്. പേര് നിർദ്ദേശിക്കാൻ വേണ്ടി അമേരിക്കൻ സ്കൂൾ വിദ്യാർഥികൾ നടത്തിയ ഉപന്യാസ മത്സരത്തിലും തെരഞ്ഞെടുക്കപ്പെട്ടത് എൻഡവർ എന്നാണ്. വിജയിച്ച സ്കൂൾ വിദ്യാർത്ഥികൾക്ക് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് , വൈറ്റ് ഹൌസിലെ ചടങ്ങിൽ വച്ച് സമ്മാനവും നൽകി.[4] റോക്ക്വെൽ ഇന്റർനാഷണൽ എന്ന കമ്പനി 1991 ല് ഇത് നിർമിച്ചു നൽകി. 1992 മെയ് മാസത്തിലെ പ്രഥമ വിക്ഷേപണത്തിൽത്തന്നെ, വഴിതെറ്റിയ ഇന്റെൽസാറ്റ് (INTELSAT) എന്ന വാർത്താവിനിമയ ഉപഗ്രഹത്തെ നേർവഴിയിലാക്കി. മായേ ജെമിസൺ എന്ന പ്രഥമ ആഫ്രോ-അമേരിക്കൻ വനിതാ ഗഗനസഞ്ചാരിയും ആവർഷം സെപ്റ്റംബർ 12 നു ബാഹ്യാകാശ യാത്ര നടത്തി. 1998 ഡിസംബറിൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു വേണ്ട ഘടകങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചു.
അവലംബം
[തിരുത്തുക]- ↑ "Space Shuttle Overview: Endeavour (OV-105)". NASA. Archived from the original on 2020-02-22. Retrieved 2011-05-17.
- ↑ "STS-49". NASA KSC. Archived from the original on 2013-02-17. Retrieved 2011-05-17.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-21. Retrieved 2011-05-18.
- ↑ "The Naming Of The Space Shuttle Endeavour". NASA. Archived from the original on 2011-08-23. Retrieved 2011-05-18.