ഷിർവാൻ
കിഴക്കൻ കോക്കസസ് മേഖലയിലുള്ള അസർബൈജാനിലെ ചരിത്ര പട്ടണമാണ് ഷിർവാൻ ( പേർഷ്യൻ: شروان; Azerbaijani: Şirvan; Tat: Şirvan).[1] അസർബൈജാൻ റിപ്പബ്ലിക്കിലെ കാർഷികപരമായും വാണിജ്യപരമായും അഭിവൃദ്ധി പ്രാപിച്ച പട്ടണമാണിത്. കാസ്പിയൻ കടലിന്റെ പടിഞ്ഞാറേ തീരത്തിനും കുറാ നദിയുയ്ക്കുമിടയിൽ ഷിർവാൻ സമതലത്തിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.[2]
മദ്ധ്യകാല ചരിത്രം
[തിരുത്തുക]വ്ലാഡിമീർ മിനോർസ്കിയുടെ അഭിപ്രായത്തിൽ, ഷിർവാൻ, ലെയ്സാൻ, ബെയ്‍ലാഖാൻ തുടങ്ങിയ പേരുകൾ കാസ്പിയൻ കടൽ തീരമേഖലയിലെ ഇറാനിയൻ ഭാക്ഷകളിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്നാണ്.[3]
ഈ പേരിനേക്കുറിച്ച് പലവിധ വാദങ്ങൾ നിലനിൽക്കുന്നുണ്ട്. ഷിർവാൻ, ഷർവാൻ എന്നീ പേരുകൾ 'ഗവർണർ' എന്നർത്ഥം വരുന്ന പേർഷ്യൻ വാക്കുകളുടെ അവാന്തരവിഭാഗങ്ങളായ "ഷഹർബാൻ" അഥവാ "شهربان" എന്നിവയാണെന്നാണ് വിദഗ്ദ്ധ മതം. പേർഷ്യൻ ഭാഷയിൽ ഷെർവാൻ എന്ന പദത്തിൻ സൈപ്രസ് മരം എന്നൊരു അർത്ഥവുമുണ്ട്. ഈ വാക്ക് സസാനിയൻ രാജാവായി അരുഷിർവാനെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നു.[4] ഷിർവാൻ എന്ന വാക്കിന് ദേഖോഡ നിഘണ്ടുവിൽ സിംഹത്തിൻറെ സംരക്ഷകൻ എന്നർത്ഥമുളളതായി കാണുന്നു. കുർദുകളുടെ ഇടയിൽ ഈ പേർ സർവ്വസാധാരണമാണ്. ഖുലെ ഷിർവാന എന്ന പേരിൽ തെക്കൻ കുർദിസ്ഥാനിൽ ഒരു കോട്ട സ്ഥിതി ചെയ്യുന്നുണ്ട്. അതുപോലെതന്നെ ഇറാക്കി കുർദിസ്ഥാൻ മേഖലയിലെ എർബിൽ പ്രവിശ്യയുടെ വടക്കുള്ള ഒരു വർഗ്ഗത്തിനു ഷെർവാനി എന്ന പേരുണ്ട്.
അവലംബം
[തിരുത്തുക]- ↑ Barthold, W. "SHīrwān , Shirwān or Sharwān." Encyclopaedia of Islam, Second Edition. Edited by: P. Bearman , Th. Bianquis , C.E. Bosworth , E. van Donzel and W.P. Heinrichs. Brill, 2009.
- ↑ Shirvan Plain (plain, Azerbaijan) Encyclopædia Britannica
- ↑ Minorsky, Vladimir. “A History of Sharvan and Darband in the 10th-11th Centuries”, Cambridge, 1958. Excerpt: Such names as Sharvan, Layzan, Baylaqan, etc., suggest that the Iranian immigration proceeded chiefly from Gilan and other regions on the southern coast of the Caspian.
- ↑ Dehkhoda dictionary