Jump to content

പോളിയോ വാക്സിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Polio vaccine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോളിയോ വാക്സിൻ
Vaccine description
TargetPoliomyelitis
Vaccine typeOPV: Attenuated; IPV: Killed
Clinical data
AHFS/Drugs.comMultum Consumer Information
Pregnancy
category
  • C (both OPV and IPV)
Routes of
administration
Parenteral (IPV), By mouth (OPV)
ATC code
Legal status
Legal status
  • Administered by or under the supervision of a health care professional.
Identifiers
ChemSpider
  • none
  (verify)

[[Category:Infobox drug articles with contradicting parameter input |]]

പോളിയോ തളർവാതരോഗത്തിനു കാരണമാകുന്ന പോളിയോവൈറസിന് എതിരെയുള്ള പ്രതിരോധ വാക്സിനാണ് പോളിയോ വാക്സിൻ (Polio vaccines).[1] IPV (കുത്തിവെപ്പ്), OPV (വായിലൂടെ) എന്നിങ്ങനെ രണ്ടു തരത്തിലാണ് പോളിയോ വാക്സിൻ നൽകിപ്പോരുന്നത്.   നിർജീവമായ പോളിയോ വൈറസുകളെയാണ് IPV  കുത്തിവെപ്പിനായി ഉപയോഗിക്കുന്നത് എന്നാൽ  ദുർബലമായ പോളിയോ വൈറസുകളെ തുള്ളിമരുന്നിലൂടെ നൽകുന്നതാണ് OPV വാക്സിനേഷൻ. എല്ലാ കുട്ടികൾക്കും പോളിയോ വാക്സിൻ എടുത്തിരിക്കണമെന്നാണ് ലോകാരോഗ്യസംഘടനയുടെ ശുപാർശ.[1] ലോകത്തിലാകമാനമുള്ള പോളിയോ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുവരുത്താൻ പോളിയോ വാക്സിനേഷൻ കൊണ്ട് സാധിച്ചിട്ടുണ്ട്[2][3] 1988ൽ ഏകദേശം 350,000ത്തോളം രോഗികളുണ്ടായിരുന്നതിൽ 2014ഓടെ 359 ആയി ചുരുങ്ങിയിട്ടുണ്ട്.[4]

പോളിയോ പ്രതിരോധകുത്തിവെപ്പ് വളരെ സുരക്ഷിതമാണ്. കുത്തിവെപ്പെടുത്ത ശരീരഭാഗത്ത് നേരിയ ചുവന്ന നിറമോ, ചെറിയ വേദനയോ ഉണ്ടാവാൻ സാധ്യതയുണ്ട്.  എന്നാൽ തുള്ളിമരുന്ന് പോളിയോ വാക്സിൻ ദശലക്ഷത്തിൽ മൂന്നുപേർക്കെന്ന അനുപാതത്തിൽ പക്ഷാഘാതത്തിനു കാരണമാകാനിടയുണ്ട്. ആരോഗ്യവതികളായ ഗർഭിണികൾക്കും രോഗലക്ഷണങ്ങൾ പ്രകടമാക്കാത്ത ഐ‍ഡ്സ് ബാധിതർക്കും ഈ രണ്ടു തരം വാക്സിനേഷനുകളും സുരക്ഷിതമാണ്l.[1]

1955 ൽ ഔഷധഗവേഷകനും വൈറോളജിസ്റ്റുമായിരുന്ന ജോനസ് സാൽക് നിർജീവ പോളിയോ വൈറസുകളുപയോഗിച്ചാണ് ആദ്യ പോളിയോ വാക്സിൻ ഉണ്ടാക്കിയത്.[1] പോളിയോ തുള്ളിമരുന്ന് ആദ്യമായി വികസിപ്പിച്ചത് 1961 ൽ വൈറോളജിസ്റ്റായ ആൽബെർട്ട് സാബിൻ ആണ്. .[1][5] ലോകാരോഗ്യസംഘടനയുടെ അടിസ്ഥാന മരുന്നുകളുടെ മാതൃകാ പട്ടികയിൽ ഉൾപ്പെടുത്തിയ ആരോഗ്യവ്യവസ്ഥയ്ക്ക് ആവശ്യമായ ഏറ്റവും പ്രധാനമായ മരുന്നാണ് പോളിയോ വാക്സിൻ.[6] 2014 ലെ കണക്കുകളനുസരിച്ച് വികസ്വര രാജ്യങ്ങളിൽ 0.25 യു. എസ്. ഡോളർ ആണ് ഇതിന്റെ വില.[7] എന്നാൽ അമേരിക്കൻ ഐക്യനാടുകളിൽ യു. എസ്. ഡോളർ 25നും 50നുമിടയിലാണ് ഇതിന്റെ വില.[8]

ചികിത്സാഉപയോഗങ്ങൾ

[തിരുത്തുക]
സി.ഡി.സി. യുടെ  1963 ലെ പൊതുജനാരോഗ്യ ദേശീയ ചിഹ്നം. ഇതിലെ "Wellbee"  പോളിയോ തുള്ളിമരുന്ന് വാക്സിൻ സ്വീകരിക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്.

പോളിയോ വാക്സിനേഷൻ വഴി പോളിയോ നിർമാർജ്ജനം വളരെ ഫലപ്രദമാണ്, കാരണം പോളിയോ വാക്സിനേഷൻ പോളിയോ വൈറസ് വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് സഹായിക്കുന്നു.[9]


നിർജീവമാക്കിയ വൈറസ്

[തിരുത്തുക]

നിർജീവമായ പോളിയോ വൈറസുകളെയാണ് IPV (inactivated polio vaccine) വാക്സിനിനായി ഉപയോഗിക്കുന്നത്. IPVയിൽ നിർജ്ജീവീകരിച്ച വൈറസുകളെ ഉപയോഗിക്കുന്നതിനാൽ  ഇതിലെ വൈറസ്സുകൾക്ക് രൂപമാറ്റം സംഭവിച്ച് അത് വീണ്ടും രോഗമുണ്ടാക്കാൻ സാധിക്കുന്ന നിലയിലേക്ക് മാറാനുള്ള സാധ്യത ഇല്ലാത്തതുകൊണ്ടു തന്നെ IPV വാക്സിൻ സുരക്ഷിതവും പ്രയോജനപ്രദവുമാണ്. 2 ഡോസ് IPV നൽകുക വഴി 90% മോ അതിൽ കൂടുതൽ ആളുകളിലോ പോളിയോക്കെതിരായ പ്രതിദ്രവ്യം (antibody) ശരീരത്തിൽ നിർമ്മിക്കപ്പടുന്നു. ഇത്തരത്തിൽ രൂപപ്പെടുന്ന പ്രതിദ്രവ്യങ്ങൾ പോളിയോ വൈറസ്സിന്റെ 3 പരിണാമരൂപത്തിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു. 3 ഡോസ് IPV നൽകുക വഴി 99%ത്തോളം പേതിൽ പ്രതിരോധശേഷി നേടിയെടുക്കാൻ സഹായകമാണ്. IPV വാക്സിനേഷൻ വഴി പോളിയോക്കെതിരെ കുറേകാലം പ്രതിരോധശേഷി നിലനിൽക്കും, എത്രകാലം വരെ എന്നതിന് കൃത്യമായ അറിവുകളൊന്നും ഇല്ല.[10]

ദുർബലമാക്കിയ വൈറസ്

[തിരുത്തുക]

ജീവനുള്ള പോളിയോ വൈറസുകളെ ദുർബലപ്പെടുത്തിയാണ് പോളിയോതുള്ളിമരുന്ന്  (Oral Polio Vaccine (OPV)) യിൽ ഉപയോഗിക്കുന്നത്. യഥോചിതം കൂടുതൽ പേർക്ക് വായിലൂടെ,  അണു വിമുക്ത സിറിഞ്ചുകളും മറ്റും കൂടാതെ തന്നെ കൊടുക്കാം എന്നുള്ളതു കൊണ്ട് ഇത് വളരെ പെട്ടെന്ന് കൂടുതൽപേരിൽ നടപ്പാക്കാവുന്ന ഒന്നാണ്. ഇതിൽ ദുർബലമാക്കിയ ജീവനുള്ള വൈറസുകളെ ഉപയോഗിക്കുന്നതിനാൽ, ഇവയ്ക്ക് രൂപമാറ്റം സംഭവിച്ച് അത്തരം വൈറസുകൾ വീണ്ടും രോഗമുണ്ടാക്കാൻ കാരണമാകുന്നു  എന്ന ചെറിയ സാധ്യത നിലനിൽക്കുന്നതിനാൽ IPV വാക്സിനിലേക്ക് പൂർണ്ണമായി മാറാനാണ് ലോകാരോഗ്യസംഘടനയുടെ ശുപാർശ.


1 ഡോസ് OPV നൽകുക വഴി, വാക്സിനേഷൻ ലഭിച്ച 50% ആളുകളുടെ ശരീരത്തിൽ പോളിയോക്കെതിരായ പ്രതിദ്രവ്യം (antibody)  നിർമ്മിക്കപ്പടുന്നു.[11] 3 ഡോസ് OPV നൽകുക വഴി, വാക്സിനേഷൻ ലഭിച്ച 95% പേരുടെ ശരീരത്തിൽ ഇത്തരത്തിൽ രൂപപ്പെടുന്ന പ്രതിദ്രവ്യങ്ങൾ പോളിയോ വൈറസ്സിന്റെ 3 പരിണാമരൂപത്തിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു. രോഗകാരിയായ പോളിയോ വൈറസ് പ്രധാനമായും ശരീരത്തിലേയ്ക്കു കടന്നു വരുന്ന മാർഗ്ഗമായ ആമാശയം, കുടൽ തുടങ്ങിയ ഭാഗങ്ങളിലെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ OPV സഹായകമാണ്.[12]  OPV നൽകിയകുട്ടികളുടെ കുട്ടികളുടെ മലത്തിലൂടെ ജീവനുള്ള പോളിയോ വൈറസ്സുകൾ പുറത്തേക്കു വരികയും, പോളിയോ തുള്ളിമരുന്ന് ലഭിക്കാത്ത സമീപ പ്രദേശത്തെ ആളുകളിലേക്ക് കൂടി വൈറസ്സുകൾ പ്രവേശിക്കുകയും വാക്സിനേഷൻ ലഭിക്കാത്ത ആലുകൽക്കുകൂടി അവർക്കും കൂടി ഇതുവഴി രോഗ പ്രതിരോധശേഷി ലഭിക്കാനിടയാകാറുണ്ട്. OPV വഴി ലഭിക്കുന്ന പ്രതിരോധശേഷി മിക്കവാറും ജീവിതകാലം മുഴുവൻ നിലനിൽക്കാനിടയുണ്ട്.[10]


പ്രധാനമായും 3 തരത്തിലുള്ള(1,2,3) പോളിയോ വൈറസ്സുകളുണ്ട്. ഈ മൂന്നു തരം വൈറസ്സുകൾക്കെതിലേയും ഉപയോഗിക്കാൻ സാധിക്കുന്ന ട്രൈവാലന്റ് OPV ( trivalent (against wild type 1, 2 and 3) OPV) ഉപയോഗിച്ചാണ് ലോകനെമ്പാടുമുള്ള പോളിയോ ബാധ നിയന്ത്രക്കാൻ സാധിച്ചത്.

പദ്ധതി

[തിരുത്തുക]

രണ്ടുമാസം പ്രായമുള്ള കുട്ടികൾക്ക് മൂന്നോ നാലോ ഡോസ് പോളിയോ വാക്സിൻ നൽകണമെന്നതാണ് ലോകാരോഗ്യ സംഘടനയുടെ ശുപാർശ.[1]

പാർശ്വഫലങ്ങൾ

[തിരുത്തുക]
പശ്ചിമ ജർമ്മനിയിലെ ബോൺ എന്ന പട്ടണത്തിൽ വാക്സിൻ പ്രചരണത്തിനു പോളിയോ തുള്ളിമരുന്ന് ഡോസുകൾ ഉപയോഗിക്കുന്നതിനായി പഞ്ചസാര കട്ടകളിലേക്ക്  ചേർക്കുന്നു.

IPV പോളിയോ പ്രതിരോധകുത്തിവെപ്പ് വളരെ സുരക്ഷിതമാണ്. കുത്തിവെപ്പെടുത്ത ശരീരഭാഗത്ത് നേരിയ ചുവന്ന നിറമോ, ചെറിയ വേദയോ ഉണ്ടാവാൻ സാധ്യതയുണ്ട്. എന്നാൽ തുള്ളിമരുന്ന് പോളിയോ വാക്സിൻ ദശലക്ഷത്തിൽ മൂന്നുപേർക്കെന്ന അനുപാതത്തിൽ പക്ഷാഘാതത്തിനു കാരണമാകാനിടയുണ്ട്. ആരോഗ്യവതികളായ ഗർഭിണികൾക്കും രോഗലക്ഷണങ്ങൾ പ്രകടമാക്കാത്ത ഐ‍ഡ്സ് ബാധിതർക്കും ഈ രണ്ടു തരം വാക്സിനേഷനുകളും സുരക്ഷിതമാണ്. [1]

പ്രതിരോധമരുന്നു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ

[തിരുത്തുക]

തുള്ളിമരുന്ന് പോളിയോ വാക്സിൻ വളരെ വിരളമായി വിപരീതഫലങ്ങൾക്ക് കാരണമാകാറുണ്ട്. തുള്ളിമരുന്നു് പോളിയോവാക്സിനിലെ ദുർബലപ്പെടുത്തിയ വൈറസ്സുകൾക്ക് രൂപമാറ്റം സംഭവിച്ച് അത് വീണ്ടും രോഗമുണ്ടാക്കാൻ സാധിക്കുന്ന നിലയിലേക്ക് മാറ്റം സംഭവിച്ച്, നാഡീവ്യൂഹ അണുബാധ മൂലം പക്ഷാഘാതത്തിനു കാരണമാകാനുമിടയുണ്ട്.[13] പോളിയോ വാക്സിൻ വഴിയുണ്ടായ പക്ഷാഘാതം പോലുള്ള അസുഖങ്ങളും അല്ലാതെയുണ്ടാകുന്ന പോളിയോ അണുബാധയും വേർതിരിച്ചറിയാൻ സാധിക്കുകയില്ല.[14] 

മലിനീകരണ ആശങ്കകൾ

[തിരുത്തുക]

1960 ൽ  പോളിയോ പ്രതിരോധ മരുന്നു നിർമ്മിക്കുവാനായി  ഉപയോഗിച്ചിരുന്ന റീസസ് കുരങ്ങുകളുടെ വൃക്ക കോശങ്ങളിൽ SV40 വൈറസ് (Simian Virus-40) അണുബാധയുണ്ടായ കണ്ടെത്തിയിരുന്നു.[15] കുരങ്ങുകളിൽ വൈറസ് ബാധയുണ്ടാക്കുന്ന SV40 വൈറസ്സുകളെ 1960 ൽ തന്നെയാണ് കണ്ടെത്തിയതും.  1961 ൽ  SV40 വൈറസ്സുകൾ കരണ്ടുതീനി സസ്തനി വിഭാഗത്തിലെ ജീവികളിൽ മുഴകൾക്ക് കാരണമാകുമെന്ന് കണ്ടെത്തി.[16] മനുഷ്യരിൽ കാണുന്ന മസ്തിഷ്തക അർബുദം, അസ്ഥി അർബുദം തുടങ്ങിയ അർബുദങ്ങളിൽ SV40 വൈറസ്സുകളെ കണ്ടെത്തിയിട്ടുണ്ട്.[17][18] എന്നിരുന്നാൽ പോലും SV40 വൈറസ്സുകൾ അർബുദത്തിന് കാരണമാകും എന്നത് ഇതുവരെ നിർണ്ണയിക്കപ്പെട്ടിട്ടില്ല.[19]

1955 മുതൽ 1963 വരെ  ഉപയോഗിച്ചിരുന്ന പോളിയോ പ്രതിരോധ കുത്തിവെപ്പു് (IPV) ശേഖരത്തിൽ SV40 വൈറസ്സുകളുടെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നു.[15] പോളിയോ തുള്ളി മരുന്നുകളിൽ (OPV) ഇത്തരം വൈറസ്സുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല.[15] 1955, 1963 കാലഘട്ടത്തിൽ പോളിയോ പ്രതിരോധമരുന്ന് ഏകദേശം 98 ദശലക്ഷത്തിലധികം അമേരിക്കൻ ജനത ഒന്നോ അതിൽ കൂടുതൽ ഡോസുകളോ സ്വീകരിച്ചിട്ടുണ്ട്, അതിൽ 10-30 ദശലക്ഷം ആളുകൾക്ക് SV40 വൈറസ്സുകൾ കലർന്ന പോളിയോ പ്രതിരോധമരുന്നാണ് നൽകിയത്.[15] പിന്നീട് വിശകലനം വാക്സിനുകളും മുൻ നിർമ്മിക്കുന്ന നിർദ്ദേശിച്ചു സോവിയറ്റ് അനുകൂല 1980 വരെ രാജ്യങ്ങളിലും ഉപയോഗിക്കുന്ന സോവ്യറ്റ് , ചൈന , ജപ്പാൻ , ഒപ്പം നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ മായം ഉണ്ടായിരുന്നിരിക്കാം; നൂറുകണക്കിന് കൂടുതൽ ദശലക്ഷക്കണക്കിന് അർഥം SV40 അനുവാചകനു ചെയ്തിരിക്കാം. 1980 വരെ പഴയ സോവിയറ്റ് ബ്ലോകിൽ നിർമിച്ച് പല ആഫ്രിക്കൻ രാജ്യങ്ങൾ, സോവിയറ്റ് യൂണിയൻ, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ ഉപയോഗിച്ച പോളിയോ വാക്സിനുകളിൽ SV40 വൈറസ്സുകൾ കലർന്നിച്ചുണ്ടായിരുന്നുവെന്ന് പിന്നീട് നിർണ്ണയിച്ചിരുന്നു.[20]

1998 ൽ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സീർ ഡാറ്റബേസിൽ നിന്നും കാൻസർ സംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ച് പഠനം നടത്തിയിരുന്നു, ഈ പഠനത്തിന്റെ കണ്ടെത്തലനുസരിച്ച് വർദ്ധിച്ച തോതിലുള്ള കാൻസർ SV40 വൈറസ്സുകളടങ്ങിയ പോളിയോ വാക്സിൻ ലഭിച്ചവരിൽ ഉണ്ടായിരുന്നില്ല.[21] സ്വീഡനിൽ നടത്തിയ മറ്റൊരു പ്രധാന പഠനത്തിൽ 1957 നു ശേഷം മലിനമായ പോളിയോ വാക്സിൻ സ്വീകരിച്ച 700,000 ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ,  മറ്റുള്ളവരെ (SV40 അടങ്ങാത്ത വാക്സിൻ ലഭിച്ചവർ) അപേക്ഷിച്ച് ഇവരിൽ കാൻസറിന്റെ അളവിൽ വർദ്ധനവ് കണ്ടെത്തിയില്ല.[22] SV40 വൈറസ് മനുഷ്യർക്ക് കാൻസറിനു കാരണമാകുമോ എന്ന ചോദ്യം വിവാദമായി തുടരുന്നു, മനുഷ്യകോശങ്ങളിൽ SV40 വൈറസ്സുകളെ കണ്ടെത്താനുള്ള മികച്ച പരിശോധനകൾ ഇത്തരം വിവാദങ്ങൾക്ക് പരിഹാരമാകുമെന്നു കരുതാം.[19]

പോളിയോ തുള്ളിമരുന്നു വികസിപ്പിക്കുന്ന വേളയിൽ വൻതോതിൽ പരീക്ഷണങ്ങൾ മനുഷ്യരിൽ നടത്തിയിരുന്നു.

നിർജീവമാക്കിയ വൈറസ്

[തിരുത്തുക]

ജീവനുള്ള പോളിയോ വൈറസുകളെ ദുർബലപ്പെടുത്തിയാണ് പോളിയോതുള്ളിമരുന്ന്  (Oral Polio Vaccine (OPV)) യിൽ ഉപയോഗിക്കുന്നത്. യഥോചിതം കൂടുതൽ പേർക്ക് വായിലൂടെ,  അണു വിമുക്ത സിറിഞ്ചുകളും മറ്റും കൂടാതെ തന്നെ കൊടുക്കാം എന്നുള്ളതു കൊണ്ട് ഇത് വളരെ പെട്ടെന്ന് കൂടുതൽപേരിൽ നടപ്പാക്കാവുന്ന ഒന്നാണ്. ഇതിൽ ദുർബലമാക്കിയ ജീവനുള്ള വൈറസുകളെ ഉപയോഗിക്കുന്നതിനാൽ, ഇവയ്ക്ക് രൂപമാറ്റം സംഭവിച്ച് അത്തരം വൈറസുകൾ വീണ്ടും രോഗമുണ്ടാക്കാൻ കാരണമാകുന്നു  എന്ന ചെറിയ സാധ്യത നിലനിൽക്കുന്നതിനാൽ IPV വാക്സിനിലേക്ക് പൂർണ്ണമായി മാറാനാണ് ലോകാരോഗ്യസംഘടനയുടെ ശുപാർശ.


1 ഡോസ് OPV നൽകുക വഴി, വാക്സിനേഷൻ ലഭിച്ച 50% ആളുകളുടെ ശരീരത്തിൽ പോളിയോക്കെതിരായ പ്രതിദ്രവ്യം (antibody)  നിർമ്മിക്കപ്പടുന്നു.[11] 3 ഡോസ് OPV നൽകുക വഴി, വാക്സിനേഷൻ ലഭിച്ച 95% പേരുടെ ശരീരത്തിൽ ഇത്തരത്തിൽ രൂപപ്പെടുന്ന പ്രതിദ്രവ്യങ്ങൾ പോളിയോ വൈറസ്സിന്റെ 3 പരിണാമരൂപത്തിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു. രോഗകാരിയായ പോളിയോ വൈറസ് പ്രധാനമായും ശരീരത്തിലേയ്ക്കു കടന്നു വരുന്ന മാർഗ്ഗമായ ആമാശയം, കുടൽ തുടങ്ങിയ ഭാഗങ്ങളിലെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ OPV സഹായകമാണ്.[12]  OPV നൽകിയകുട്ടികളുടെ കുട്ടികളുടെ മലത്തിലൂടെ ജീവനുള്ള പോളിയോ വൈറസ്സുകൾ പുറത്തേക്കു വരികയും, പോളിയോ തുള്ളിമരുന്ന് ലഭിക്കാത്ത സമീപ പ്രദേശത്തെ ആളുകളിലേക്ക് കൂടി വൈറസ്സുകൾ പ്രവേശിക്കുകയും വാക്സിനേഷൻ ലഭിക്കാത്ത ആലുകൽക്കുകൂടി അവർക്കും കൂടി ഇതുവഴി രോഗ പ്രതിരോധശേഷി ലഭിക്കാനിടയാകാറുണ്ട്. OPV വഴി ലഭിക്കുന്ന പ്രതിരോധശേഷി മിക്കവാറും ജീവിതകാലം മുഴുവൻ നിലനിൽക്കാനിടയുണ്ട്.[10]


പ്രധാനമായും 3 തരത്തിലുള്ള(1,2,3) പോളിയോ വൈറസ്സുകളുണ്ട്. ഈ മൂന്നു തരം വൈറസ്സുകൾക്കെതിലേയും ഉപയോഗിക്കാൻ സാധിക്കുന്ന ട്രൈവാലന്റ് OPV ( trivalent (against wild type 1, 2 and 3) OPV) ഉപയോഗിച്ചാണ് ലോകനെമ്പാടുമുള്ള പോളിയോ ബാധ നിയന്ത്രക്കാൻ സാധിച്ചത്.

പാർശ്വഫലങ്ങൾ

[തിരുത്തുക]
പശ്ചിമ ജർമ്മനിയിലെ ബോൺ എന്ന പട്ടണത്തിൽ വാക്സിൻ പ്രചരണത്തിനു പോളിയോ തുള്ളിമരുന്ന് ഡോസുകൾ ഉപയോഗിക്കുന്നതിനായി പഞ്ചസാര കട്ടകളിലേക്ക്  ചേർക്കുന്നു.

പ്രതിരോധമരുന്നു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ

[തിരുത്തുക]

സമൂഹവും സംസ്കാരവും

[തിരുത്തുക]

2014 ലെ കണക്കുകളനുസരിച്ച് വികസ്വര രാജ്യങ്ങളിൽ 0.25 യു. എസ്. ഡോളർ ആണ് ഇതിന്റെ വില.[7] എന്നാൽ അമേരിക്കൻ ഐക്യനാടുകളിൽ യു. എസ്. ഡോളർ 25നും 50നുമിടയിലാണ് ഇതന്റെ വില.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 1.6 "Polio vaccines: WHO position paper, January 2014."
  2. Aylward RB (2006).
  3. Schonberger L, Kaplan J, Kim-Farley R, Moore M, Eddins D, Hatch M (1984).
  4. "Poliomyelitis: Fact sheet N°114".
  5. Smith, DR; Leggat, PA (2005).
  6. "WHO Model List of EssentialMedicines" (PDF).
  7. 7.0 7.1 "Vaccine, Polio" Archived 2017-02-28 at the Wayback Machine..
  8. Hamilton, Richart (2015).
  9. Fine P, Carneiro I (15 November 1999).
  10. 10.0 10.1 10.2 Robertson, Susan.
  11. 11.0 11.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; PinkPages എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും ���ൽകിയിട്ടില്ല.
  12. 12.0 12.1 "Poliomyelitis prevention: recommendations for use of inactivated poliovirus vaccine and live oral poliovirus vaccine.
  13. Shimizu H, Thorley B, Paladin FJ, et al.
  14. Cono J, Alexander LN (2002).
  15. 15.0 15.1 15.2 15.3 "Simian Virus 40 (SV40), Polio Vaccine, and Cancer". ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "SV" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  16. Eddy B, Borman G, Berkeley W, Young R (1961).
  17. Carbone M (1999).
  18. Vilchez R, Kozinetz C, Arrington A, Madden C, Butel J (2003).
  19. 19.0 19.1 Engels E (2005).
  20. Bookchin D (2004-07-07).
  21. Strickler H, Rosenberg P, Devesa S, Hertel J, Fraumeni J, Goedert J (1998).
  22. Olin P, Giesecke J (1998).

[[വർഗ്ഗം:ലോകാരോഗ്യസംഘടനയുടെ അടിസ്ഥാന മരുന്നുകളുടെ മാതൃകാ പട്ടികയിലുൾപ്പെട്ടിട്ടുള്ള പ്രതിരോധമരുന്നുകൾ]] [[വർഗ്ഗം:ഡബ്ല്യു. എച്ച്. ഒ യുടെ അടിസ്ഥാന മരുന്നുകളുടെ മാതൃകാ പട്ടികയിലുൾപ്പെട്ടിട്ടുള്ള പ്രതിരോധമരുന്നുകൾ]]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പോളിയോ_വാക്സിൻ&oldid=3637951" എന്ന താളിൽനിന്ന് ശേഖരിച്ചത്