Jump to content

പി.ആർ. ചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P.R.Chandran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാള നാടക കൃത്തും നാടകസംവിധായകനും സാംസ്‌കാരിക പ്രവർത്തകനുമാണ് പി.ആർ. ചന്ദ്രൻ ( - 3 മേയ് 2012).നാടകരംഗത്ത് ഏറെ മാറ്റങ്ങൾക്ക് തിരികൊളുത്തിയ ചന്ദ്രന്റെ നിരവധി നാടകങ്ങൾ ഇന്ത്യയിലെ വിവിധ സർവകലാശാലകളിലെ പുസ്തകങ്ങളായിരുന്നു.[1] നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

കെ.എസ്.ആർ.ടി.സി. യിൽ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിച്ച് ഡി.ടി.ഒ. ആയി വിരമിച്ചു. 1970-80 കാലഘട്ടത്തിൽ സ്റ്റേജ്, റേഡിയോ നാടകങ്ങളിലൂടെ സ്വന്തമായ തട്ടകമൊരുക്കിയെടുത്ത ചന്ദ്രന്റെ നാടകങ്ങൾ ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട് അക്കൽദാമ, അഹല്യ, തടവുകാർ എന്നീ കൃതികൾ വിവിധ സർവകലാശാലകൾ പാഠപുസ്തകങ്ങളാക്കി. ഇതിൽ അക്കൽദാമ ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്തു. അക്കൽദാമ, മിഥ്യ, അഹല്യ എന്നീ നാടകകൃതികൾ ചലച്ചിത്രങ്ങളായി. കാമം ക്രോധം മോഹം എന്ന പേരിലാണ് മിഥ്യ തീയേറ്ററുകളിലെത്തിയത്. നടനും നിർമ്മാതാവുമായ മധുവാണ് അക്കൽദാമയും കാമം ക്രോധം മോഹവും സംവിധാനം ചെയ്തത്.

കൃതികൾ

[തിരുത്തുക]
  • അക്കൽദാമ
  • അവനെ ക്രൂശിക്ക
  • ദി ഗ്യാപ്പ്
  • സാലഭഞ്ജിക
  • തീരം തേടുന്ന തിരകൾ
  • ജ്വാല
  • വിസ്മൃതി
  • ജ്വാലാമുഖികളുടെ സംഘഗാനം
  • തടവുകാർ
  • തമസോമാ
  • സത്യം ശിവം സുന്ദരം
  • ഹരിശ്രീ
  • അലഞ്ഞു തിരിയുന്ന ആത്മാവ്
  • ഉണർന്ന ജീവിതം
  • കണ്ണാടി,
  • സെക്‌സ് 21,
  • അപ്രിയ സത്യം
  • അഹല്യ

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-12. Retrieved 2012-05-04. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
"https://ml.wikipedia.org/w/index.php?title=പി.ആർ._ചന്ദ്രൻ&oldid=4084322" എന്ന താളിൽനിന്ന് ശേഖരിച്ചത്