നൈൽ നദി
നൈൽ നദി | |
---|---|
Countries | ഈജിപ്ത്, സുഡാൻ, തെക്കേ സുഡാൻ, എത്യോപിയ, ഉഗാണ്ട, കോംഗോ, കെനിയ, ടാൻസാനിയ, റുവാണ്ട, ബുറുഡ് |
Major cities | Jinja, Juba, Khartoum, Cairo |
Physical characteristics | |
പ്രധാന സ്രോതസ്സ് | White Nile Burundi 2,000 മീ (6,600 അടി) 02°16′56″S 29°19′53″E / 2.28222°S 29.33139°E |
രണ്ടാമത്തെ സ്രോതസ്സ് | Blue Nile Lake Tana, Ethiopia 12°02′09″N 037°15′53″E / 12.03583°N 37.26472°E |
നദീമുഖം | Mediterranean Sea Nile Delta, Egypt Sea level 30°10′N 31°09′E / 30.167°N 31.150°E |
നീളം | 6,650 കി.മീ (4,130 മൈ)[n 1] |
വീതി |
|
ആഴം |
|
Discharge |
|
Discharge (location 2) | |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 3,400,000 കി.m2 (1,300,000 ച മൈ) |
നൈൽ നദി ഭൂഗോളത്തിലെ ഏറ്റവും നീളമേറിയ നദിയാണ്.[2] (അറബിയിൽ : النيل an-nīl, ഈജിപ്ഷ്യനിൽ : iteru, എന്നാൽ നദി ) 6,650 കിലോമീറ്റർ നീളമുള്ള ഈ നദി പതിനൊന്ന് രാജ്യങ്ങളിലായി ആഫ്രിക്കൻ വൻകരയിലൂടെ ഒഴുകുന്നു.(എന്നാൽ ഇതിനെക്കുറിച്ച് വിവാദങ്ങൾ നിലവിലുണ്ട്. പരമ്പാരഗതമായി നൈലിനാണ് ഏറ്റവും നീളം കൂടുതൽ എന്നായിരുന്നു കരുതി വന്നിരുന്നത് എങ്കിലും അടുത്തകാലത്തായി ബ്രസീലിലും പെറുവിലും നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത് ആമസോണും അതിനോട് ചേർന്ന കായലും ചേർന്നഭാഗമാണ് ഏറ്റവും നീളം ഏറിയത് എന്നാണ്.[3][4][5][6] വിക്റ്റോറിയ തടാകം ആണ് നൈലിന്റെ പ്രഭവകേന്ദ്രം എന്നാണ് കരുതിവരുന്നത്. എന്നാൽ തടാകത്തിന് നല്ല നീളമുള്ള പോഷകനദികൾ ഉണ്ട്. ഇതിൽ കഗേര നദി ആണ് ഏറ്റവും നീളമേറിയത്. ടാൻസാനിയയിലെ ബുകോബ പട്ടണത്തിൽ നിന്ന് ഉത്ഭവിക്കുന്നു. എന്നാൽ പലരും ഈ നീട്ടം കണക്കാക്കാത്തതിനാൽ നൈലിന് ഏറ്റവും നീളം ഏറിയ നദി എന്ന സ്ഥാനം ന��്ടപ്പെടുന്നു [7] ഈജിപ്ഷ്യൻ സംസ്ക്കാരമുൾപ്പെടെ ഒട്ടേറെ പുരാതന സംസ്ക്കാരങ്ങളുടെ കളിത്തട്ടുകൂടിയാണ് നൈൽനദീതടം.ഉഗാണ്ടയിലെ ജിൻജ എന്ന സ്ഥലത്തുനിന്നു വിക്ടോറിയ തടാക ത്തിന്റെ ഭാഗത്തുവെച്ച് ഉൽഭവിച്ച് ഈജിപ്റ്റിന്റെ വടക്ക് ഭാഗത്ത് മെഡിറ്റേറിയൻ ഉൾക്കടലിൽ പതിയ്ക്കുന്നു.
പേരിന്റെ ഉൽപത്തി
[തിരുത്തുക]അറബിയിൽ നൈൽ ( ا��نيلan-nī)എന്ന വാക്കിൽ നിന്നാണ് പേരിന്റെ ഉത്ഭവം. നദീതടം എന്നർത്ഥമുള്ള നൈലോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് നൈൽ എന്ന അറബി പദം ഉണ്ടായത് . ഗ്രീക്കിൽഐജിപ്റ്റോസ് എന്ന മറ്റൊരു പേരുകൂടിയുണ്ട്. ഈജിപ്റ്റ് എന്ന പേരുണ്ടായത് ഈ വാക്കിൽ നിന്നാണ്. പുരാതന ഈജിപുകാർ നൈൽ നദിയെ അവരുടെ നാടിന്റെ പിതാവായും ഈജിപ്തിനെ ആ നദിയുടെ പുത്രിയായും കരുതിയിരുന്നു.
ചരിത്രം
[തിരുത്തുക]പുരാതന ഈജിപ്തുമായി ബന്ധപ്പെട്ട എല്ലാ ചരിത്രവും ഫലത്തിൽ നൈലുമായും ബന്ധമുള്ളവയാണ്. ആഫ്രിക്കൻ ഭൂഘണ്ഡത്തിന്റെ വടക്കുഭാഗത്ത്, നൈൽനദിയുടെ കരയിൽ നിലനിന്നിരുന്ന സംസ്കാരമാണ് ഈജിപ്ഷ്യൻ സംസ്കാരം. നൈൽനദിയുടെ എക്കൽ നിക്ഷേപഫലമായി രൂപപ്പെട്ട കറുത്ത ഫലഭൂയിഷ്ടമായ മണ്ണ്, കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന നവീനശിലായുഗമനുഷ്യരെ ഈജിപ്റ്റിലേക്ക് ആകർഷിക്കുകയും, കാർഷികാഭിവൃദ്ധിയും ജലലഭ്യതയും അവരെ സമ്പന്നമായ ജനസമൂഹമാക്കി ഉയർത്തുകയും ചെയ്തുവെന്നാണ് അനുമാനം.
നൈൽ നദിയെ ഇറ്റേരു എന്നാണ് ഈജിപ്ത്യൻ ഭാഷയിൽ വിളിക്കുന്നത്. ഇതിനർത്ഥം നദി എന്നാണ്. ശിലായുഗം മുതൽ ഈജിപ്തിന്റെ ജീവനാഡിയാണ് നൈൽ. ഈജിപ്ഷ്യൻ നാഗരികത മിക്കതും വികസിച്ചത് നൈലിന്റെ തടങ്ങളിലാണ്. പണ്ട് നൈൽ ഇന്നത്തേക്കാൾ പരന്ന് ഒഴുകിയിരുന്നു. ഇന്ന് ലിബിയയുടെ ഭാഗമായ ഹമീം മക്കാർ താഴ്‌വരകളിലൂടെ ഒഴുകി സിദ്ര ഉൾക്കടലിൽ പതിച്ചിരുന്നു [8] എന്നാൽ ശിലാ യുഗത്തിനു മുൻപ് സമുദ്രനിരപ്പ് ഉയർന്നത് മൂലം മണ്ണൊലിപ്പ് സംഭവിച്ച് അസ്യുത്തിനടുത്ത് ഉണ്ടായിരുന്ന പുരാതന നൈലിനെ കാർന്നു തിന്ന് ഇന്ന് കാണുന്ന നീല നൈൽ ഉണ്ടായി [9] ഈ കാലാവസ്ഥാ വ്യതിയാനം തന്നെയാണ് ക്രിസ്തവിനു 3400 വർഷം മുൻപ് സഹാറ മരുഭൂമിയുണ്ടാകാൻ കാരണമായത് . 7 ദശലക്ഷം വർഷം മുൻപ് സഹാറ മരുഭൂമി ഉണ്ടാവാൻ തുടങ്ങി എങ്കിലും അത് ഇന്നത്തെ രീതിയിൽ വളർന്നത് 6000 വർഷമെടുത്താണെന്നു കണക്കാക്കപ്പെടുന്നു.[10]
പ്രാചീന ഈജിപ്തുകാർ ഉണ്ടാക്കിയ കലണ്ടർ 30 ദിവസമുള്ള 12 മാസങ്ങളായി വിഭജിച്ചവയായിരുന്നു. ഇത് നൈൽ നദിയുടെ ചാക്രിക ചംക്രമണം ആധാരമാക്കി മൂന്ന് ഋതുക്കളായി തിരിച്ചിരുന്നു . ആഖേത് എന്ന പ്രളയകാലവും പെരേത് എന്ന വളരുന്ന കാലവും ഷെമു എന്ന വരൾച്ചക്കാലവുമായിരുന്നു അത്. ആഖേതിൽ അടുക്കുകളായി വളക്കൂറുള്ള മണ്ണ് പ്രളയമുണ്ടാവുന്ന സമതലത്തിൽ നിക്ഷേപിക്കപ്പെട്ടുരുന്നു. ഇക്കാലത്ത് ഒരു തരത്തിലുമുള്ള കൃഷി ചെയ്യാൻ അവർക്ക് സാധിക്കുമായിരുന്നില്ല. പെറേത് എന്ന സമയത്ത് ഇവർ കൃഷിയിൽ ഏർപ്പെടുകയും ഷേമുവിനു മുന്നായി കൊയ്യുകയും ചെയ്യുമായിരുന്നു. ഷെമു, ആഖേത് എന്നീ കാലങ്ങളിൽ പിരമിഡ് പണിപോലെ ഫറവോയുടെ ജോലികൾ ആയിരുന്നു അവർ ചെയ്തിരുന്നത്.
ഉത്ഭവം
[തിരുത്തുക]വിക്ടോറിയ തടാകമാണ് നൈലിന്റെ പ്രഭവകേന്ദ്രം എന്നാണ് കരുതിവരുന്നത്. എന്നാൽ തടാകത്തിന് നല്ല നീളമുള്ള പോഷകനദികൾ ഉണ്ട്. ഇതിൽ കഗേര നദി ആണ് ഏറ്റവും നീളമേറിയത്. ടാൻസാനിയയിലെ ബുകോബ പട്ടണത്തിൽ നിന്ന് ഉത്ഭവിക്കുന്നു. എന്നാൽ പലരും ഈ നീട്ടം കണക്കാക്കാത്തതിനാൽ നൈലിന് ഏറ്റവും നീളം ഏറിയ നദി എന്ന സ്ഥാനം നഷ്ടപ്പെടുന്നു [7] പോഷക നദിയായി കണക്കാക്കുന്നത് റുവിയറോൺസഎന്നറിയപ്പെടുന്ന ബറുണ്ടിയിൽ നിന്നുത്ഭവിക്കുന്ന നദിയോ💖 [11] റുവാണ്ട യിലെ ന്യുങ്വേ കാടുകളിൽ നിന്നാരംഭിക്കുന്ന ന്യാബരോംഗോ എന്ന നദിയോ ആണ് [12] ഈ രണ്ടു നദികളും റുവാണ്ടാ ടാൻസാനിയ അതിർത്തിക്കടുത്ത് റുസുമോ വെള്ളാച്ചട്ടത്തിനടുത്ത് സംഗമി
2010 ൽ ഈജിപ്തിലെ ദേശീയ ചാനലായ ഐടിവിയിൽ പ്രത്യക്ഷപ്പെട്ട പരിപാടിയിൽ ഒരു പര്യവേഷണ സംഘം [13] റുക്കാരാര എന്ന പോഷക നദിയുടെ ഉത്ഭവസ്താനത്തേക്ക് പോയി [14] അവർ കാടിനുള്ളിലേക്ക് ആരും പോകാത്ത വഴിയിലൂടെയും മലഞ്ചരിവുകളിലൂടെയും സഞ്ചരിച്ച് വേനൽകാലത്ത് പോലും നല്ല നീർവാർച്ചയുള്ള ഉത്ഭവസ്ഥാനം കണ്ടെത്തി. ഇത് നൈൽ നദിക്ക് പുതിയ നീളം നൽകിയ സംഭവമാണ്. 6,758 കി.മീ (22,172,000 അടി) ഗിഷ് അഭായ് എന്ന സ്ഥലത്താണ് നൈൽ നദിയുടെ പുണ്യസ്വഭാവം വരുത്തുന്ന ആദ്യത്തെ ജലകണങ്ങൾ രൂപപ്പെടുന്നതെന്ന് കരുതുന്നു ഇത് എത്യോപ്യയിലാണ്. [15]
നശിച്ചു പോയ പ്രഭവസ്ഥാനങ്ങൾ
[തിരുത്തുക]ആദ്യകാലങ്ങളിൽ താൻഗാൻയീക്ക തടാകം വെളുത്ത നൈലിലേക്ക് അതിന്റെ ജലം ഒഴുക്കിയിരുന്നു. അക്കാലത്ത്തിന്റെ നീളം ചേർത്താൽ 1400 കിമീ നീളം 1,400 കിലോമീറ്റർ (870 മൈ) കൂടുതൽ ഉണ്ടായിരുന്നു നൈലിന്. ഇത് പിൽക്കാലത്ത് വിരുംഗ അഗ്നി പർവ്വതത്തിന്റെ ലാവ മൂലം തടസ്സപ്പെട്ടു.
പോഷകനദികൾ
[തിരുത്തുക]നൈൽ നദിക്കു രണ്ടു പോഷക നദികളാണുള്ളത്. കിഴക്കൻ ആഫ്രിക്കയിൽ നിന്ന് ഒഴുകിയേത്തുന്ന വൈറ്റ് നൈലും എത്യോപ്യയിൽ നിന്നും ഒഴുകിയെത്തുന്ന ബ്ലൂനൈലും. ആർബറ എന്ന മൂന്നാമതൊരു പോഷക നദികൂടെയുണ്ട്.[16]
വെൺനൈൽ
[തിരുത്തുക]ടാൻസാനിയ, ഉഗാണ്ട അതിർത്തിയിലുള്ള വിക്ടോറിയ തടാകമാണ് വെൺനൈലിന്റെ പ്രഭവകേന്ദ്രം എന്നു പൊതുവായി പറയുന്നുവെങ്കിലും ഈ തടാകത്തിന് മറ്റു പോഷക അരുവികൾ ഉണ്ട്. ഇതിൽ ഏറ്റവും നീളം കൂടിയ അരുവി റുവണ്ടയിലെ ന്യുങ്ങ്‌വേ കാടുകളിൽ നിന്നും തുടങ്ങുന്നു. മറ്റൊരു അരുവിയായ കാഗ്ഗെറാ, ബറുണ്ടിയിൽ നിന്നുൽഭവിച്ചു ഇതുമായി ചേർന്ന് ബുകോബായ്ക്കടുത്ത് വിക്ടോറിയതടാകത്തിൽ പതിയ്ക്കുന്നു. ഉഗാണ്ടയിലെ ജിൻജ്ജ എന്ന സ്ഥലത്തു വച്ച് ലോക പ്രസിദ്ധമായ വിക്ടോറിയ വെള്ളച്ചാട്ടം സൃഷ്ടിച്ചശേഷം വിക്ടോറിയ നൈൽ രൂപമെടുക്കുന്നു. വിക്ടോറിയ നൈൽ പിന്നെ ക്യൊഗാ , ക്വാന്യ എന്നീ തടാകങ്ങളെയും സ്പർശിച്ച് വടക്കോട്ടൊഴുകി ആൽബർട്ട് തടാകത്തിൽ പതിയ്ക്കുന്നു. ഇത് ഉഗാണ്ടയിലായാണ് സ്ഥിതിചെയ്യുന്നത്.
എന്നാൽ ഇതേ പൊലെ കോംഗൊയിലും ഉഗാണ്ടയിലുമയി സ്ഥിതി ചെയ്യുന്ന എഡ്വേർഡ് തടാകത്തിൽ നിന്നുൽഭവിക്കുന്ന മറ്റൊരരുവിയും നേരിട്ടല്ലെങ്കിലും ഇതിന്റെ പോഷകമാവാറുണ്ട്. ഈ അരുവി ആൽബർട്ട് തടാകത്തിൽ വന്നു പതിയ്കുകയാണ് ചെയ്യുന്നത്. ഇതേ ആൽബർട്ട് തടാകത്തിന്റെ മറ്റൊരുവശത്താണ് വിക്ടോറിയ നൈൽ ചേരുന്നത്.
ആൽബർട്ട് തടാകത്തിൽ നിന്നു തുടങ്ങുന്ന നൈലിന്റെ പോഷക നദിയെ ആൽബർട്ട് നൈൽ എന്നാണു വിളിക്കുന്നത്. ഇതാണ് വൈറ്റ് നൈൽ. നിരവധി തടാകങ്ങളിൽ നിന്ന് ഒഴുകിവരുന്നതു കൊണ്ട് ഇതിൽ ഊറൽ ഇല്ലാത്തതും വെളളം തെളിമയാർന്നതുമായതിനാലാണ് വെളുത്ത നിറം ലഭിക്കുന്നത്. വടക്ക് കിഴക്കോട്ടൊഴുകുന്ന ഈ പോഷകനദി സുഡാനിലെ ഖാർത്തൂംമിൽ ബ്ലൂനൈലുമായി ചേരുന്നു. വിക്ടോറിയ തടാകം മുതൽ ഖാർത്തൂം വരെ ഏകദേശം 3700 കിലോമീറ്ററാണ് വൈറ്റ് നൈലിന്റെ നീളം. ചിലഭാഗങ്ങളിൽ മൗണ്ടെയ്ൻ നൈലെന്നും അറിയപ്പെടുന്നു. ഖാർത്തൂം ഭാഗത്തെത്തുമ്പോഴുള്ള വെളുത്ത എക്കൽമണ്ണാണ് ഈ പോഷകനദിക്ക് വൈറ്റ്നൈൽ എന്ന പേരു നൽകുന്നത്
നീല നൈൽ
[തിരുത്തുക]നൈലിന്റെ മറ്റൊരു പാതിയായ ബ്ലൂനൈൽ (എത്യൊപ്യർക്ക് ടിക്വുർ അബ്ബായും,Ṭiqūr ʿĀbbāy (Black Abay) സുഡാനികൾക്ക് ബാ:ർ അൽ അസർഖ് Bahr al Azraqഉം ആണീ നദി. എത്യൊപ്യയിലെ ടാനാ[17] എന്ന തടാകത്തിൽ നിന്നാണിത് ജന്മമെടുക്കുന്നത്. 1400 കി. മീ. ആണിതിന്റെ നീളം. ഉൽഭവസ്ഥാനത്തുനിന്നും ആദ്യം കിഴക്കോട്ടും പിന്നെ തെക്കോട്ടും അതിനുശേഷം പടിഞ്ഞാറേയ്ക്കും ഗതി മാറ്റുന്ന ഈ ചെറിയ നദി ഒരു ചൂണ്ടക്കോളുത്തിന്റെ ആകൃതി സ്വീകരിയ്ക്കുന്നു. പടിഞ്ഞാറേയ്ക്കൊഴുകുന്ന നദി സുഡാനിലെ ഖാർതൂമിൽ വച്ച് സഹോദര നദിയായ വെള്ള നൈലുമായി ചേർന്ന് ത്രിവേണി സംഗമമൊരുക്കുന്നു.
നൈൽ (Nile Proper)
[തിരുത്തുക]വേനലിൽ ഏത്യൊപിയയിൽ ലഭിക്കുന്ന ജലമാണിതിന്റെ അളവിന്റെ പ്രധാനകാരണം മറ്റുകാലങ്ങളിൽ തീരെ ശുഷ്കമാണ് ജലത്തിന്റെ അളവ്. എത്യൊപിയയിലെ വേനലിൽ ഉണ്ടാകുന്ന പെരും മഴ അത്ബറയേയും ബ്ലൂ നൈലിനെയും നിറയ്ക്കുന്നു. അത്ബറ എന്നാൽ പെട്ട��ന്നുണങ്ങിപ്പോവുന്നു. ബ്ലൂ നൈലിലും അധികം ജലം മറ്റു കാലങ്ങളിൽ ശേഷിക്കറില്ല. നൈൽ വറ്റിപ്പോവാത്തതിന്റെ ശരിക്കും കാരണം സ്ഥിരമായി ഒരേ അളവിൽ ഒഴുകുന്ന വൈറ്റ്(വെള്ള)നൈലാണ്.
സുഡാനിൽ
[തിരുത്തുക]രണ്ടു നദികളുറ്റെയും സംഗമത്തിനു ശേഷം എത്യൊപ്യയിലെ ഠാണാ തടാകത്തിൽ നിന്നുള്ള മറ്റൊരു നദിയായ അത്ബര മാത്രമെ (അർബറ) പ്രധാനമായും ഇതിന്റെ പോഷകമാകുന്നുള്ളു ഖാർതൂമിൽ നിന്നും 300 കി, മി, മാറിയാണിതു നൈലിൽ ചേരുന്നത്. എന്നാൽ പ്രകൃതി വിരുദ്ധമായി നൈ)ലിന്റെ ശക്തി കുറഞ്ഞുവരികയാണവിടുന്നു പിന്നീട്. ഇതിനു കാരണം പിന്നീട് ഉള്ള പ്രദേശങ്ങളെല്ലാം മരുഭൂമികളാണെന്നുള്ളതാണ്,
കൂടാതെ ഇവിടങ്ങളിൽ നെയിൽ ആറു വെള്ളച്ചാട്ടങ്ങൾ സൃഷ്ടിക്കുന്നു. മലയിടുക്കുകളിലൂടെ സഞ്ചരിക്കുന്ന നൈൽ ഈ വെള്ളച്ചാട്ടങ്ങൾക്കു ശേഷം തുലോം കുഞ്ഞാവുന്നു. ആറു വെള്ളച്ചാട്ടങ്ങൾ താഴെപറയുന്നവയാണ്
- 1. ആദ്യത്തേത് മേറോവ് എന്ന പുരാതന നഗരത്തിനു സ്ഥലത്തിനു മുൻപായി കാണപ്പെടുന്ന അഗ്നിപർവ്വതശിലകളിലൂടെ സഞ്ചരിക്കുമ്പോഴാണ് .(16.88° N 33.66° E)
- 2. ആടുത്തത് അത്ബറയുള്ള സംഗമസ്ഥലത്തിനു അരികെയാണ് (17.677° N 33.970° E)
- 3. മൂന്നാമത്തേത് മാനസീർ മരുഭൂമിയിലാണ്. പണിപൂർത്തിയായിക്കൊണ്ടിരിക്കുന്ന മെറൊവ് അണക്കെട്ട് ഇതിനെ ജലസമ്പുഷ്ടമാക്കുന്നു.[18] പുരാതന ഖോഷ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഇവിടം [19]
- 4. നാലാമത്തേത് ഡങ്കോളയ്ക്കു ശേഷം ടോമ്പൊസിനടുത്താണ്. പുരാതനകാലത്ത് പത്തു പിരമിഡുകൾ സ്ഥിതി ചെയ്തിരുന്നു എന്നു പറയപ്പെടുന്ന സ്ഥലമാണിത് [20]
- 5. ഇതു നുബിയയിലാണ്. പുരാവസ്തുശാസ്ത്രജ്നർക്ക് പ്രിയപ്പെട്ട സ്ഥലമാണിത്. ഇന്നിത് നാസ്സർ തടാകത്താൽ മൂടപ്പെട്ടുപോയിരിക്കുന്നു. അശ്വാനു ഖാർതൂമിനുമിറ്റയിലുള്ള സ്ഥലമാണ് നുബിയ എന്നറിയപ്പെടുന്നത്.
- 6 അവസാനത്തേത് അസ്വാൻ നഗരത്തിനടുത്താണ്. (24.078° N 32.878° E)
ഇതു കൂടാതെ ചെറിയ മലഞ്ചരിവുകൾ നൈലിലുണ്ട്. ഇവയെല്ലാം ആദ്യകാലത്ത് ഈ നദിയിലൂടെയുള്ള ജലഗതാഗതം ദുഷ്കരമാക്കിയിരുന്നു
നൈൽ ഈജിപ്തിൽ
[തിരുത്തുക]ഈജിപ്തിലെ സഞ്ചാരമാർഗ്ഗേന നൈൽ നദി സഹാറാ മരുഭൂമിയിൽ ആഴത്തിൽ അടയാളം സൃഷ്ടിക്കുന്നുണ്ട്. മലയിടുക്കുകളായി ഇവ രൂപപ്പെട്ടിരിക്കുന്നു.
അശ്വാനു വടക്കായി നൈൽ നദി യ്ക്ക് നല്ല ആഴവും ഉപരിതലം തിരകൾ കുറഞ്ഞതുമാണ് . ഇവിടെനിന്നും വടക്കോട്ടൊഴുകുന്ന നൈൽ ലക്സറിനു ശേഷം ക്വേന എന്ന സ്ഥലത്തു വച്ചു 'റ' പോലെ വളയുന്നു. 180 കി, മി വരുന്ന ഈ ഭാഗത്തെ തീരപ്രദേശത്തെ തെക്കു വടക്കായി വിഭജിച്ചുകൊണ്ടാണ് നൈൽ ഒഴുകുന്നത്
വിതരണ നദികൾ
[തിരുത്തുക]ഈജിപ്തിന്റെ വടക്ക് തീരങ്ങൾക്കടുത്ത് നൈൽ നദി രണ്ടു ചെറിയ വിതരണ നദികളായി പിരിയുന്നു. പടിഞ്ഞാറോട്ടൊഴുകുന്ന റോസറ്റ നദിയും കിഴക്കോട്ടൊഴുകുന്ന ഡാമിയെറ്റ നദിയും. അവസാനം ഇവ രണ്ടും മെഡിറ്ററേനിയൻ കടലിൽ പതിയ്ക്കുന്നു.
അസ്വാൻ അണക്കെട്ടിനു ശേഷം
[തിരുത്തുക]അസ്വാൻ അണക്കെട്ടിന്റെ നിർമ്മാണത്തിനു മുൻപു ഈ ആറു മലയിടുക്കുകളിലൂടെയായിരുന്നു നൈൽ ഒഴുകിയിരുന്നത്. എന്നാൽ ഇന്ന് അത് ദിശ മാറിയാണ് ഒഴുകുന്നത്.[21] ചില മലയിടുക്കുകളെല്ലാം അണക്കെട്ടിലെ ജലത്തിന്റെ ഉയരം മൂലം മുങ്ങിപ്പോയിരിക്കുന്നു, ചില പുരാതന നഗരഭാഗങ്ങളെല്ലാം ശ്രദ്ധയോടെ സംരക്ഷിക്കപ്പെട്ടിട്ടുമുണ്ട്.
അസ്വാൻ അണക്കെട്ടു ഇവിടെ ഉണ്ടാക്കിയ മാറ്റങ്ങൾ നിരവധിയാണ്.[22] എത്യോപ്യയിലെ വേനൽ മഴയിൽ ഇപ്പോൾ ഈജിപ്തിൽ പ്രളയം ഉണ്ടാകാറില്ല. ഈജിപ്തിലെ വൈദ്യുതിയുടെ പ്രധാന ഉറവിടം മറ്റൊന്നുമല്ല. എന്നാൽ അണക്കെട്ടു മൂലം ചരിത്ര പ്രധാന്യമർഹിക്കുന്ന പലസ്ഥലങ്ങളും ആയിരക്കണക്കിനു വീടുകളും വെള്ളത്തിനടിയിലായി. നാസ്സർ തടാകം ജന്മമെടുത്തു എന്നതും ശ്രദ്ധേയമാണ്. മറ്റൊരു വസ്തുത കാലാവസ്ഥയിലെ മാറ്റമാണ്. ഈ തടാകം ഗണ്യമായ തോതിൽ ചൂടു കുറച്ചിട്ടുണ്ട്. മലയിടുക്കുകൾ വെള്ളത്തിനടിയിലായതിനാൽ ഇപ്പോൾ ജലഗതാഗതവും സാദ്ധ്യമാണ്. വൈദ്യുതിക്കു പുറമേ ജലസേചനവും മീൻ പിടുത്തവും, തടാകത്തിൽ വിനോദ സഞ്ചാരവും സാധ്യമായിരിയ്ക്കുന്നു. പ്രശ്നമുണ്ടാക്കുന്ന വസ്തുത അവിടത്തെ കർഷകർക്കാണ്. ഫലഭൂയിഷ്ടമായ മേൽമണ്ൺ ഇപ്പോൾ വെള്ളത്തിനടിയിലായതിനാൽ അവർക്ക് വളരെയധികം വളപ്രയോഗം നടത്തേണ്ടി വരുന്നു. പഴയ പോലത്തെ ശക്തിയായ ഒഴുക്ക് അണക്കെട്ടു വന്നതിനുശേഷം ഇല്ലാത്തതിനാൽ മെഡിറ്ററേനിയൻ കടലിലെ ഉപ്പുവെള്ളം വേലിയേറ്റ സമയത്ത് നദിയിൽ പ്രവേശിക്കുകയും തന്മൂലം അതിലെ ജൈവ സമ്പത്തിന് ദോഷമായി ഭവിക്കുകയും ചെയ്യുന്നുമുണ്ട്.
നൈലിന്റെ സംഭാവനകൾ
[തിരുത്തുക]ഗ്രീക്ക് ചരിത്രകാരനായിരുന്ന് ഹെറൊഡൊട്ടസ് പറഞ്ഞത് ഈജിപ്ത് നൈൽ നദിയുടെ സമ്മാനമാണ് എന്നാണ്. നൈൽ നദി ഏല്ലാവർഷവും പ്രളയവുമായിട്ടാണെത്തുന്നത്. പ്രളയത്തിനോടൊപ്പം ഫലഭൂയിഷ്ടമായ എക്കൽ മണ്ണും അതു കൊണ്ടുവന്നു തള്ളുന്നു. ഈ എക്കൽ മണ്ണിൽ അവിടത്തെ കർഷകർ പൊന്നു വിളയിച്ചു വന്നു. ഇത് ദശലക്ഷക്കണക്കിനു വർഷങ്ങൾ മുതലുള്ള പ്രക്രിയയായതിനാൽ, ഈജിപ്തിയൻ സംസ്കാരം ഇതിന്റെ തീരങ്ങളിൽ തഴച്ചു. കൃഷി ചെയ്തിരുന്ന കർഷകർക്ക് വളം ഉപയോഗിക്കേണ്ട ആവശ്യം ഇല്ലയിരുന്നു, നദിയിലെ ജലം ഒട്ടകങ്ങളെയും പോത്തുകളെയും ആകൃഷിച്ചിരുന്നു. ഇവയെ പിടിച്ചു ഭക്ഷണത്തിനും, മെരുക്കി വളർത്തി കൃഷിയിടങ്ങൾ ഉഴുന്നതിനും മറ്റും ഉപയോഗിച്ചിരുന്നു. ചരിത്രത്താളുകളിൽ ഈജിപ്തിന്റെ സ്ഥിരത അമ്പരപ്പിക്കുന്നതാണ്. യഥാർത്ഥത്തിൽ അത് ഫലഭൂയിഷ്ടതയുടെ മറുപുറം തന്നെ. ആധുനിക കാലങ്ങളിലെ പല സമൂഹങ്ങളുമായും താരതമ്യമോ, അതിനപ്പുരമോ വരുന്നതാണ് ഈജിപ്തിന്റെ സ്ഥിരത. നദിമാർഗ്ഗമുള്ള വാണിജ്യത്തിന് നൈൽ വളരെ സഹായകരമായിരുന്നു. ഗോതമ്പ് ആയിരുന്നു അവരുടെ പ്രധാന വരുമാന മാർഗ്ഗം. മധ്യേഷ്യയിലെ നിത്യ സംഭവങ്ങളായിരുന്ന വരൾച്ചക്കാലത്ത് ഈ ഗോതമ്പ് വ്യാപാരം അവൈടത്തെ രാജ്യങ്ങളുമായി നയതന്ത്ര തലത്തിൽ ഉറച്ച ബന്ധം ഉണ്ടാക്കുന്നതിന് സഹായിച്ചു.
രാഷ്ട്രീയരംഗത്തിലും നൈൽ ഒഴിച്ചുകൂടാനാവത്തതായിരുന്നു. ഈജിപ്തിന്റെ ഭരണാധികാരിയായിരുന്ന ഫറൊവയാണ് വെള്ളപ്പൊക്കം സൃഷ്ടിക്കുന്നെന്ന് മിഥ്യധാരണ ജനങ്ങളിൽ നിലനിന്നിരുന്നു. ഇതിനു പകരമായി കർഷകർ അവരുടെ വിളയുടെ ഒരു ഭാഗം ഫറവോയ്ക്കു നൽകി വന്നിരുന്നു. ഫറവോ അതു ജനങ്ങളുടെ പൊതുനന്മക്കായി ഉപയോഗിച്ചിരുന്നു. ആദ്ധ്യാത്മിക മാനദണ്ഡങ്ങളിലും മികച്ച പ്രകടനമാണ് നൈൽ നദിയുടേത്. ഈജിപ്തിലെ ജനങ്ങളുടെ ജീവിതത്തെ മൊത്തമായിത്തന്നെ അതിന്റെ പ്രളയം സ്വാധീനിച്ചിട്ടുണ്ട്. നൈൽ നദിയുടെ ഈ പ്രത്യേക സവിശേഷതയ്ക്കു കാരണം ഹപി എന്ന ദേവതയാണെന്നവർ കരുതിപ്പോന്നു, ഫറവോയ്ക്കും ഹപിയ്ക്കും പ്രളയം സൃഷ്ടിക്കാൻ കഴിയുമായിരുന്നു എന്നുമവർ വിശ്വസിച്ചിരുന്നു. ജനനം, മരണം, പുനർജ്ജനനം എന്നിവയ്ക്കെല്ലാം ആധാരവും നൈൽ നദിയാണെന്ന് അവർ വിശ്വസിച്ചിരുന്നു. റാ എന്ന സൂര്യദേവൻ കിഴക്കുദിച്ചു നദിയുടെ പടിഞ്ഞാറ് അസ്തമിക്കുന്നതും വീണ്ടും കിഴക്കുദിയ്ക്കുന്നതും ഇതിന്റെ പ്രതീകമായി അവർ കണ്ടു, ഇക്കാരണത്താൽ നദിയുടെ കിഴക്കുഭാഗം ജനനത്തെയും പടിഞ്ഞാറു വശം മരണത്തെ യും പ്രതിനിധീകരിക്കുന്നു എന്നും അവർ കരുതിപ്പോന്നു. അങ്ങനെ എല്ലാ ശവകുടീരങ്ങളും നദിയുടെ പടിഞ്ഞാറുവശത്തു പണികഴിക്കപ്പെട്ടു, വീണ്ടും ജനിക്കണമെങ്കിൽ ഈ വശത്തുതന്നെ അടക്കം ചെയ്യപ്പെടണമെന്ന വിശ്വാസം ഊട്ടി ഉറപ്പിക്കുന്ന പ്രവൃത്തിയായിരുന്നു അത്.
മൂവായിരം വർഷങ്ങൾ നിലനിൽക്കുന്ന ഏല്ലാ വർഷവും സമ്പുഷ്ടമാക്കപ്പെടുന്ന തരത്തിലുള്ള ഒരു മഹത്തായ സമ്മാനം തന്നെയായിരുന്നു ഈജിപ്തിനു നൈൽ നൽകിയതെന്ന കാര്യത്തിൽ സംശയമില്ല. ഒരിക്കൽ നൈൽ നദി തന്നെയും ഇന്നു അസ്വാൻ അണക്കെട്ടുമായി ചേർന്നു ഇവിടത്തെ ജനങ്ങളുടെ ജീവസ്പന്ദനമായി നൈൽ മാറിയിരിക്കുന്നു.
അവലംബം
[തിരുത്തുക]- സർവ്വവിജ്ഞാനകോശം ബ്രിട്ടാണിക്ക. 2004. പതിപ്പ്
- ↑ Struglia, Maria Vittoria; Mariotti, Annarita; Filograsso, Angelo (15 December 2004). "River Discharge into the Mediterranean Sea: Climatology and Aspects of the Observed Variability". Journal of Climate. 17 (24): 4740–4751. Bibcode:2004JCli...17.4740S. doi:10.1175/JCLI-3225.1.
- ↑ ""Nile," Microsoft® Encarta® Online Encyclopedia 2007 ശേഖരിച്ചത് 2007 ഏപ്രിൽ 19". Archived from the original on 2008-05-13. Retrieved 2007-04-20.
- ↑ "Amazon river 'longer than Nile'". BBC News. 16 June 2007. Retrieved 3 August 2010.
- ↑ "Studies from INPE indicate that the Amazon River is 140km longer than the Nile". Brazilian National Institute for Space Research. Archived from the original on 2011-04-11. Retrieved 3 August 2010.
- ↑ "Amazon River". Encyclopædia Britannica. 2010. Retrieved 3 August 2010.
- ↑ "Nile River". Encyclopædia Britannica. 2010. Retrieved 3 August 2010.
- ↑ 7.0 7.1 McLeay, Cam (July 2, 2006). "The Truth About the Source of R. Nile". New Vision. Archived from the original on 2011-04-09. Retrieved August 31, 2011.
- ↑ Carmignani, Luigi; Salvini, Riccardo; Bonciani, Filippo (2009). "Did the Nile River flow to the Gulf of Sirt during the late Miocene?" (PDF). Bollettino della Societa Geologica Italiana (Italian Journal of Geoscience). 128 (2): 403–408. doi:10.3301/IJG.2009.128.2.403.
- ↑ Salvini, Riccardo; Carmignani, Luigi; Francionib, Mirko; Casazzaa, Paolo (2015). "Elevation modelling and palaeo-environmental interpretation in the Siwa area (Egypt): Application of SAR interferometry and radargrammetry to COSMO-SkyMed imagery". Catena. 129: 46–62. doi:10.1016/j.catena.2015.02.017.
- ↑ Schuster, Mathieu; et al. (2006). "The age of the Sahara desert" (PDF). Science. 311 (5762): 821–821. doi:10.1126/science.1120161.
- ↑ "Nile River". Retrieved February 5, 2011.
- ↑ "Team Reaches Nile's 'True Source'". BBC News. March 31, 2006. Retrieved April 4, 2011.
{{cite news}}
: Invalid|ref=harv
(help) - ↑ Described in Joanna Lumley's Nile, 7 pm to 8 pm, ITV, Sunday 12 August 2011.
- ↑ "Journey to the source of the Nile". Telegraph. Retrieved 2012-09-06.
- ↑ Next on Egypt's to-do: Ethiopia and the Nile
- ↑ ആർബറ എന്ന പോഷക നദി
- ↑ "ഹൊളിവാർ2006 എന്ന സൈറ്റിലെ ലേഖനം പിഡിഎഫിൽ ശേഖരിച്ചത് 2007 ഏപ്രിൽ 19" (PDF). Archived from the original (PDF) on 2006-09-28. Retrieved 2006-10-14.
- ↑ http://en.wikipedia.org/wiki/Merowe_Dam
- ↑ http://www.sudani.co.za/tourism_areas.htm
- ↑ [1]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-10-29. Retrieved 2006-10-14.
- ↑ http://geography.about.com/od/specificplacesofinterest/a/nile.htm
കൂടുതൽ അറിവിന്/ബന്ധപ്പെട്ട വിഷയങൾ
[തിരുത്തുക]- ഗ്രീക്ക് ചരിത്രകാരനായിരുന്ന് ഹെറൊഡൊട്ടസ്
- ചരിത്രം ഉറങ്ങുന്ന നൂബിയ
കുറിപ്പുകൾ
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;length
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.