ലയനം (ചലച്ചിത്രം)
ലയനം | |
---|---|
സംവിധാനം | തുളസീദാസ് |
നിർമ്മാണം | ആർ.ബി. ചൗധരി |
രചന | തുളസീദാസ് |
അഭിനേതാക്കൾ | സിൽക്ക് സ്മിത നന്ദു അഭിലാഷ ദേവിശ്രീ |
സംഗീതം | ജെറി അമൽദേവ് |
ഛായാഗ്രഹണം | മെല്ലി ദയാളൻ |
ചിത്രസംയോജനം | ജി. മുരളി |
വിതരണം | സൂപ്പർ ഗുഡ് ഫിലിംസ് |
റിലീസിങ് തീയതി | 2000 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 110 മിനിറ്റ് |
സോഫ്റ്റ് പോണോഗ്രാഫി വിഭാഗത്തിൽപ്പെടുന്ന ഒരു മലയാളചലച്ചിത്രമാണ് ലയനം. ആർ.ബി. ചൗധരി നിർമ്മിച്ച ചിത്രം തുളസീദാസ് സംവിധാനം ചെയ്തിരിക്കുന്നു. 1989 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. സിൽക്ക് സ്മിത, അഭിലാഷ, ദേവിശ്രീ, വി.കെ. ശ്രീരാമൻ, നന്ദു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സാധാരണ അശ്ലീല ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായാണ് തുളസീദാസ് ലയനം അണിയിച്ചൊരുക്കിയത്.[1]
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം അണിയിച്ചൊരുക്കിയത്. തുളസീദാസ് തന്നെ ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കി. പുതിയങ്കം മുരളി സംഭാഷണമെഴുതിയ ചിത്രം വൻവിജയം നേടിയിരുന്നു. തുടർന്ന് തമിഴിലും ഹിന്ദിയിലും മൊഴിമാറ്റം ചെയ്യപ്പെട്ടു. പുതിയങ്കം മുരളിയും ദേവദാസും രചിച്ച ഗാനങ്ങൾക്ക് ജെറി അമൽദേവ് സംഗീതം നൽകി.
അഭിനേതാക്കൾ
[തിരുത്തുക]- സിൽക്ക് സ്മിത - മാധുരി
- അഭിലാഷ - ആശ
- ദേവിക - ദേവി
- നന്ദു - നന്ദു
- ശ്രീരാമൻ - മാധുരിയുടെ ഭർത്താവ്
കഥ
[തിരുത്തുക]ഒരു നാട്ടി��� നിന്നും രക്ഷപെട്ടോടുന്ന നന്ദു (ചിത്രത്തിലും യഥാർഥ പേർ ഉപയോഗിച്ചിരിക്കുന്നു) എന്ന കൗമാരക്കാരൻ മാധുരി (സിൽക്ക് സ്മിത) എന്ന വിധവയുടെ കാറിൽ അഭയം തേടുകയും അവൾ അവനെ രക്ഷിക്കുകയും ചെയ്യുന്നു. മാധുരിയോട് നന്ദി വാക്കൊന്നും പറയാതെ പോയ നന്ദുവിനെ പിന്നീട് ഒരു അമ്പലനടയിൽ വച്ച് കണ്ടെത്തുന്ന മാധുരി അവനെ സ്വഭവനത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.
മാധുരിയുടെ ജീവിതത്തിൽ വിവാഹ ദിവസം ആദ്യരാത്രിക്കു മുൻപു തന്നെ ഭർത്താവിനു പട്ടാളത്തിലേക്ക് തിരിക്കേണ്ടി വരുന്നു. പിന്നീട് ഒരു യുദ്ധത്തിൽ ഭർത്താവ് മരിച്ചെന്ന സന്ദേശവും മാധുരിക്ക് ലഭിക്കുന്നു. ഈ വിഷാദങ്ങളിൽ നിന്നെല്ലാം അകലാൻ മാധുരി ക്ഷേത്രങ്ങളെ ആശ്രയിക്കുന്നു. ഈ വേളയിലാണ് നന്ദുവിനെ കണ്ടെത്തുന്നത്. ഭർത്താവ് മരിച്ച സ്ത്രീയുടെ വസ്ത്രധാരണ രീതികളെ ഇഷ്ടപ്പെടാത്ത നാട്ടുകാർ മാധുരിയെ പിഴച്ചവളെന്ന് മുദ്ര കുത്തുന്നു.
നന്ദുവുമായുള്ള ബന്ധത്തെ മാധുരിയുടെ കാമം തീർക്കാനുള്ള മാർഗ്ഗമായി സമൂഹം കാണുന്നു. മാധുരി യഥാർത്തത്തിൽ തനിക്കൊരു രക്ഷകനായാണ് നന്ദുവിനെ തന്റെയൊപ്പം കൂട്ടുന്നത്. കാമാർത്തിയോടെ തന്നെ നോക്കിക്കാണുന്ന സമൂഹത്തിൽ നിന്നും രക്ഷപെടാമെന്ന് മാധുരി കരുതുന്നു. എന്നാൽ അവളുടെ വിശ്വാസങ്ങൾ എല്ലാം കീഴ്മേൽ മറിഞ്ഞു.
നന്ദു മുൻപ് ജോലി ചെയ്തിരുന്ന സ്ഥലത്തുനിന്നും രതിയുടെ അവിശുദ്ധ പാഠങ്ങൾ അവനു സ്വന്തമായ��രുന്നു. ആ വീട്ടിലെ ദേവി എന്ന സ്ത്രീയുമായി നന്ദു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഈ വിവരമറിഞ്ഞ ദേവിയുടെ ബന്ധുക്കൾ നന്ദുവിനെ അവിടെ നിന്നും പുറത്താക്കുകയായിരുന്നു. അവിടെ നിന്നുമാണ് നന്ദു മാധുരിയുടെ പക്കൽ എത്തിച്ചേരുന്നത്.
മാധുരിയുടെ അമ്മ അവളുടെ ചെറുപ്പത്തിലെ മരിച്ചു പോയതിനാൽ അവളുടെ പിതാവ് മറ്റൊരു വിവാഹം കഴിക്കുകയും അതിൽ ആശ എന്ന മറ്റൊരു പെൺകുട്ടി ജനിക്കുകയും ചെയ്തിരുന്നു. അവർ അറിയാതെ ആശ മാധുരിയുടെ വീട്ടിൽ വരുമായിരുന്നു. നന്ദു ആശയിൽ ആകൃഷ്ടനായി. ഒപ്പം മാധുരിയുടെ ശരീരം നന്ദുവിൽ ലൈംഗിക വിചാരങ്ങൾ ജനിപ്പിക്കുകയും ഒരിക്കൽ രാത്രിയിൽ ഷോക്കേറ്റു വീണ മാധുരിയെ ശുശ്രൂഷിക്കവെ നന്ദുവിൽ പൗരുഷം ഉണരുകയും അവർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. പ്രായം മറന്നുള്ള അവരുടെ പ്രവർത്തികൾ അവിടെ ആരംഭിച്ചു.
മരണപ്പെട്ടു എന്നു കരുതിയിരുന്ന മാധുരിയുടെ ഭർത്താവ് (ശ്രീരാമൻ) തിരികെയെത്തുന്നതോടെ ചിത്രം മറ്റൊരു വഴി തിരിയുന്നു. സന്തോഷവധിയാകേണ്ടിയിരുന്ന മാധുരി ഭയചകിതയായി മാറി. ഒരു വശത്തു ഭർത്താവും മറുവശത്ത് നന്ദുവും ആയതോടെ മാധുരിയുടെ മനസ്സ് ആകെ കലുഷിതമായി മാറി. മാധുരിയുടെ മനസ്സിൽ ഉണ്ടായ മാറ്റങ്ങൾ ഭർത്താവ് പതിയെ തിരിച്ചറിയുകയും തന്റെ ജീവിതത്തിൽ പാളിച്ച സംഭവിച്ചു എന്നു മനസ്സിലാക്കുകയും ചെയ്തു. അതിനു കാരണം നന്ദുവുമായുള്ള വഴിവിട്ട ബന്ധമെന്ന് അയാൾ തിരിച്ചറിയുന്നു.
ഭർത്താവുമായി അടുക്കുന്ന മാധുരിക്കു താൻ അന്യനാകുന്നു എന്ന ചിന്ത നന്ദുവിൽ ഉടലെടുക്കുകയും പ്രണയിനിയെ ഇനി ഒരിക്കലും തനിക്കു സ്വന്തമാക്കാൻ ആവില്ല എന്ന സത്യവും അവനെ മാനസികമായി തകർക്കുന്നു. തുടർന്ന് നന്ദു മാധുരിയുടെ ഭർത്താവിന്റെ റൈഫിൾ ഉപയോഗിച്ച് സ്വയം വെടി വെച്ച് മരിച്ചു. ഇത് കണ്ട് വന്ന മാധുരി ഗോവണിപ്പടിയിൽ നിന്നും തലയടിച്ച് വീണ് മരിക്കുന്നു. ഇരുവരും മരണനിമിഷം സ്വന്തം കൈകൾ പരസ്പരം സ്പർശിക്കാൻ ശ്രമിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
കുറിപ്പ്
[തിരുത്തുക]- ഉർവ്വശിയുടെ സഹോദരനായ നന്ദുവാണ് ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചത്. നന്ദു പിന്നീട് ആത്മഹത്യ ചെയ്തു. പ്രണയ നൈരാശ്യത്താലാണ് നന്ദു ആത്മഹത്യ ചെയ്തതെന്ന് പറയപ്പെടുന്നു.[2]
അവലംബം
[തിരുത്തുക]- ↑ "മരണത്തിലൂടെ ലയിച്ചവർ". മംഗളം ദിനപത്രം. 2013-07-23. Archived from the original on 2013-07-31. Retrieved 2016-01-25.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ഉറങ്ങാത്ത രാവുകൾ". മംഗളം ദിനപത്രം. 2013-03-30. Archived from the original on 2013-04-03. Retrieved 2016-01-25.
{{cite web}}
: CS1 maint: bot: original URL status unknown (link)