Jump to content

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ലൈബ്രറി അസ്സോസിയേഷൻ ആന്റ് ഇൻസ്റ്റിറ്റ്യൂഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(International Federation of Library Associations and Institutions എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
International Federation of Library Associations and Institutions (IFLA)
International Federation of Library Associations and Institutions logo.png
TypeInternational nongovernmental organization
HeadquartersPrins Willem-Alexanderhof 5, Den Haag, The Netherlands
Websiteifla.org

ഗ്രന്ഥാലയ വിവര ശാസ്ത്ര മേഖലയെ പ്രതിനിധാനം ചെയ്യുന്ന പ്രമുഖ അന്താരാഷ്ട്ര സംഘടനയാണ് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ലൈബ്രറി അസ്സോസിയേഷൻ ആന്റ് ഇൻസ്റ്റിറ്റ്യൂഷൻ (International Federation of Library Associations and Institutions (IFLA)). 1927 ൽ സ്കോട്ട്‌ലൻഡിൽ തുടക്കമിട്ട ഐ.എഫ്.എൽ.എ. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്രസ്ഥാപനമാണ്. ഹേഗിൽ സ്ഥിതി ചെയ്യുന്ന നെതർലാന്റ് നാഷണൽ ലൈബ്രറിയിലാണ് ഐ.എഫ്.എൽ.എ യുടെ മുഖ്യകാര്യാലയം പ്രവർത്തിക്കുന്നത്. സാമ്പത്തികവും സാമൂഹികവും ജനകീയവും സാംസ്കാരികപരവുമായ ശാക്തികരണം ഉറപ്പുവരുത്തുവാനും വേണ്ടി അറിവിനായുള്ള സ്വാതന്ത്ര്യം സാർവ്വത്രികവും പക്ഷപാതരഹിത മാക്കിയും, ഉന്നതമായ ആശയങ്ങൾ പങ്കുവെച്ചും  ഐ.എഫ്.എൽ.എ. ലോക ഗ്രന്ഥാലയ വിവര ശാസ്ത്ര കോൺഗ്രസ് വർഷാവർവും നടത്താറുണ്ട്.

ഐ.എഫ്.എൽ.എ.യുടെ പലലക്ഷ്യപ്രഖ്യാപനങ്ങളും യുനെസ്കോ അംഗീകരിക്കുകയും അവയെ സ്വന്തം ലക്ഷ്യങ്ങളായി  കണ്ട് അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ഐ.എഫ്.എൽ.എ.യുടെ നല്ലൊരു പങ്കാളിയാണ് യുനെസ്കോ.

ചരിത്രം

[തിരുത്തുക]

1927 ൽ എഡിൻബറോയിലെ സ്കോട്ട്‌ലൻഡിലാണ് ഐ.എഫ്.എൽ.എ എന്ന ആശയത്തിന് തുടക്കമിട്ടത്. സ്വീഡനിലെ ദേശീയ ലൈബ്രറിയുടെ തലവനായിരുന്ന ഐസക് കൊളിജിൻ ആയിരുന്നു ഐ.എഫ്.എൽ.എ യുടെ ആദ്യ പ്രസിഡന്റ്. 1929 ൽ  ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ലൈബ്രറി അസ്സോസിയേഷൻ ആന്റ് ഇൻസ്റ്റിറ്റ്യൂഷൻ (ഐ.എഫ്.എൽ.എ.) സ്ഥാപിതമായത്. രൂപീകൃതമാകുന്ന സമയത്ത് യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള ലൈബ്രറി സംഘടനകൾ മാത്രമായിരുന്നു ഈ അന്താരാഷ്ട്ര സംഘടനയിലെ അംഗങ്ങൾ.


1930 ൽ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങൾ കൂടാതെ ഇന്ത്യ, ചൈന, ജപ്പാൻ, മെക്സിക്കോ, ഫിലിപ്പീൻസ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമുള്ള സംഘടനകൾ ഐ.എഫ്.എൽ.എ ചേർന്ന് തുടങ്ങി. 1958 ഓടുകൂടി 42 രാജ്യങ്ങളിൽ നിന്നുള്ള 64 സംഘടനകൾ ഐ.എഫ്.എൽ.എയിൽ അംഗങ്ങളായി. 1962 ൽ സ്ഥിരമായ ഒരു ഔദ്യോഗിക കാര്യാലയം സ്ഥാപിതമായി. 1970 ആയപ്പോഴേക്കും അംഗസംഖ്യ 52 രാജ്യങ്ങളിൽ നിന്നുമുള്ള 250 സംഘടനകളായി. 1971 ൽ ഹേഗിൽ സ്ഥിതി ചെയ്യുന്ന നെതർലാന്റ് നാഷണൽ ലൈബ്രറിയിലേക്ക് ഐ.എഫ്.എൽ.എ യുടെ മുഖ്യകാര്യാലയം സ്ഥലം മാറ്റുകയും ചെയ്തു. 1974 ആയപ്പോഴേക്കും 100 രാജ്യങ്ങളിൽ നിന്നുമുള്ള 600 സംഘടനകൾ ഐ.എഫ്.എൽ.എ യുടെ അംഗങ്ങളായി കഴിഞ്ഞിരുന്നു.[1]

1976 ൽ അംഗമാകാനുള്ള മാനദണ്ഡം സംഘടനകൾക്കുപുറമേ ലൈബ്രറികൾ,  ഗ്രന്ഥാലയ വിവര ശാസ്ത്ര വിദ്യാലയങ്ങൾ, ബിബ്ലിയോഗ്രഫിക് സ്ഥാപനങ്ങൾ അംഗങ്ങളാകാം എന്ന രീതിയിൽ വിപുലീകരിച്ചു. ഇത്തരത്തിൽ വിപുലീകരിച്ചതിന്റെ ഭാഗമായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ലൈബ്രറി അസ്സോസിയേഷൻ എന്ന ആദ്യകാല പേരിനോടുകൂടി ഇൻസ്റ്റിറ്റ്യൂഷൻ എന്ന വാക്ക് കൂടിച്ചേർന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ലൈബ്രറി അസ്സോസിയേഷൻ ആന്റ് ഇൻസ്റ്റിറ്റ്യൂഷൻ എന്നായി മാറി.[1]

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ലൈബ്രറി അസ്സോസിയേഷൻ ആന്റ് ഇൻസ്റ്റിറ്റ്യൂഷനിൽ ഇപ്പോൾ 150 രാജ്യങ്ങളിൽ നിന്നുമുള്ള 1,600 അംഗങ്ങളാണുള്ളത്. കൊനിൻക്ലിജകെ ബിബ്ലിയോത്തീക്ക് എന്ന നെതർലാന്റ് നാഷണൽ ലൈബ്രറിയിലാണ് ഐ.എഫ്.എൽ.എ യുടെ മുഖ്യകാര്യാലയം സ്ഥിതിചെയ്യുന്നത്.

ലക്ഷ്യങ്ങൾ

[തിരുത്തുക]

ഐ.എഫ്.എൽ.എ യുടെ ലക്ഷ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

  • അന്താരാഷ്ട്ര തലത്തിൽ ലൈബ്രേറിയൻവൃത്തിയെ പ്രതിനിധാനം ചെയ്യുക.
  • ഗ്രന്ഥശാലാപ്രവർത്തകരുടെ ഗവേഷണളും തുടർപഠനങ്ങളും പരിശീലനങ്ങളും അഭിവൃദ്ധിപ്പെടുത്തുക
  • ലൈബ്രറി സേവനങ്ങൾ മെച്ചപ്പെടുത്തുവാൻ വേണ്ടി ലൈബ്രറി സംബന്ധമായ നിലവാരങ്ങളും മാർഗനിർദ്ദേശകരേഖകളും മാനദണ്‌ഡങ്ങളും പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക

പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Henry, Carol.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]