Jump to content

ഇന്ത്യൻ ഓവർസീസ് ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indian Overseas Bank എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Indian Overseas Bank
Public (BSE, NSE)
വ്യവസായംBanking
Capital Markets and
allied industries
സ്ഥാപിതംMadras, February 10, 1937
ആസ്ഥാനംChennai, India
പ്രധാന വ്യക്തി
Chairman & MD S A Bhat Executive Directors: Nupur Mitra and A.K.Bansal
ഉത്പന്നങ്ങൾLoans, Credit Cards, Savings, Investment vehicles etc.
വെബ്സൈറ്റ്www.iob.in

ഭാരതത്തിലെ ഒരു പൊതുമേഖലാ ബാങ്കാണ് ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐ.ഓ.ബി)(ബി.എസ്.ഇ :532388, എൻ.എസ്.ഇ:IOB ) ഭാരതത്തിൽ 2018 ശാഖകളും വിദേശത്ത് 6 ശാഖകളും ഉണ്ട്.ബാങ്കിനുള്ളിൽ പ്രവർത്തിക്കുന്ന ഐ.എസ്.ഓ അംഗീകൃത ഐ. ടി വിഭാഗം എല്ലാ ശാഖകളിലും ഉപയോക്താക്കൾക്ക് ഓൺലൈൻ ബാങ്കിങ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള സോഫ്റ്റ്‌വേർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

നാൾവഴികൾ

[തിരുത്തുക]
  • 1937: ശ്രീ ചിദംബരം ചെട്ടിയാർ വിദേശബാങ്കിങും വിദേശവിനിമയ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഐ.ഓ.ബി സ്ഥാപിച്ചു.3 ശാഖകളാണ് ഒരേ സമയം പ്രവർത്തനമാരംഭിച്ചത്.
  • 1960:5 ബാങ്കുകൾ ഐ.ഓ.ബിയിൽ ലയിച്ചു.
  • 1969:മറ്റു 13 ബാങ്കുകൾക്കൊപ്പം ഐ.ഓ.ബി ദേശസാൽക്കരിക്കപ്പെട്ടു.ഇതിനു മുൻപ് ആകെ 80 ശാഖകളുള്ളതിൽ 20ഓളം വിദേശരാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്നു. ദേശസാൽക്കരണത്തിനു ശേഷം ഭാരതത്തിനുള്ളിൽ കൂടുതൽ പ്രവർത്തനങ്ങൾ തുടങ്ങി.
  • 1988-89:ബാങ്ക് ഓഫ് തമിഴ് നാടിനെ ഏറ്റെടുത്തു
  • 2000: ഐ.ഓ.ബി ഇനീഷ്യൽ പബ്ലിക് ഓഫറിങ് എന്ന ആശയം പ്രാവർത്തികമാക്കി. ഇതുവഴി സർക്കരിന്റെ ഓഹരി 75% ആയി കുറഞ്ഞു.

വിദേശരാജ്യങ്ങളിൽ

[തിരുത്തുക]
  • ബാങ്കിന്റെ പ്രാരംഭപ്രവർത്തനങ്ങൾ തന്നെ റങ്കൂണ്‍,പെനങ്,സിംഗപൂർ എന്നീ വിദേശരാജ്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു.
  • 1941: മലേഷ്യയിൽ ശാഖ തുറന്നു എങ്കിലും യുദ്ധത്തെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ചു.
  • 1946: സിലോണിൽ പ്രവർത്തനമാരംഭിച്ചു.
  • 1947:ബാങ്കോക്കിൽ പ്രവർത്തനമാരഭിച്ചു.
  • 1977: സോളിൽ പ്രവർത്തനമാരംഭിച്ചു.

അവലംബം

[തിരുത്തുക]

IOB Archived 2011-05-10 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_ഓവർസീസ്_ബാങ്ക്&oldid=4110250" എന്ന താളിൽനിന്ന് ശേഖരിച്ചത്