ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ്
ഇന്ത്യയിലെ സർവ്വകലാശാലകളിൽ ജ്യോതിശാസ്ത്രം, ജ്യോതിർഭൗതികം എന്നീ വിഷയങ്ങളിലെ പഠന പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും ഏകോപിക്കുന്നതിനും വേണ്ടി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ( യു.ജി.സി.) സ്ഥാപിച്ച സ്വയംഭരണസ്ഥാപനമാണ് ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് അഥവാ അയുക (IUCAA). മഹാരാഷ്ട്രയിൽ പുണെ സർവ്വകലാശാലയുടെ കാമ്പസിൽ നാഷണൽ സെന്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്സിന് സമീപത്താണ് ഇതിന്റെ സ്ഥാനം.
ചരിത്രം
[തിരുത്തുക]1988-ലാണ് അയുക സ്ഥാപിക്കപ്പെട്ടത്. പ്രപഞ്ചത്തിന്റെ സ്ഥിരസ്ഥിതി സിദ്ധാന്തത്തിന്റെ പ്രധാന വക്താവായ ജയന്ത് നർലികറായിരുന്നു ആദ്യത്തെ ഡയറക്ടർ. സോമക് റായ് ചൌദരി ആണ് ഇപ്പോഴ��്തെ ഡയറക്ടർ.അയുകയുടെ ക്യാമ്പസ് രൂപകല്പന ചെയ്തത് പ്രശസ്ത വാസ്തു ശില്പിയായ ചാൾസ് കോറിയയാണ്.
പഠന പ്രവർത്തനങ്ങൾ
[തിരുത്തുക]പ്രപഞ്ചത്തിലെ കാന്തിക ശ്രോതസുകൾ, ഗുരുത്വാകർഷണ തരംഗങ്ങൾ, റേഡിയോ ജ്യോതിശാസ്ത്രം തുടങ്ങി നിരവധി വിഷയങ്ങളിൽ അയുകയിൽ ഗവേഷണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
അധ്യാപകർ - വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം ഉണ്ടാക്കുന്നതിന് എല്ലാമാസവും പ്രഗല്ഭരായ വ്യക്തികളുടെ അവതരണങ്ങളും ശില്പശാലകളും അയുകയിൽ നടത്തി വരുന്നു.
അവലംബം
[തിരുത്തുക]https://www.iucaa.in/index.html