ഫ്രഡറിക് ഡഗ്ലസ്സ്
ഫ്രഡറിക് ഡഗ്ലസ്സ് | |
---|---|
ജനനം | ഫ്രഡറിക് ഡഗ്ളസ്സ് (ഏകദേശം) ഫെബ്രുവരി 1818ൽ[1] താൽബോട്ട് കൗണ്ടി, മേരിലാൻഡ്, അമേരിക്കൻ ഐക്യനാടുകൾ |
മരണം | ഫെബ്രുവരി 20, 1895 (ഏതാണ്ട് 77 വയസ്സ് പ്രായം) വാഷിങ്ടൺ ഡി.സി., അമേരിക്കൻ ഐക്യനാടുകൾ |
തൊഴിൽ | അബോളീഷനിസ്റ്റ്, രചയിതാവ്, എഡിറ്റർ, നയതന്ത്രജ്ഞൻ |
ജീവിതപങ്കാളി(കൾ) | അന്ന മുറെ-ഡഗ്ലസ് (1838–1882) ഹെലെൻ പിറ്റ്സ് (1884-1895) (അദ്ദേഹത്തിന്റെ മരണംവരെ) |
കുട്ടികൾ | 5 |
മാതാപിതാക്ക(ൾ) | ഹാരിയട്ട് ബെയ്‌ലിയും, (ഒരുപക്ഷേ) ആരൺ ആന്റണിയും[2] |
ഒപ്പ് | |
അമേരിക്കയിലെ അടിമ വിമോചനപ്പോരാളിയായിരുന്നു ഫ്രഡറിക് ഡഗ്ളസ്സ്. പത്രപ്രവർത്തകൻ, ഗ്രന്ഥകാരൻ, വാഗ്മി എന്നീ നിലകളിൽ പ്രസിദ്ധൻ. വശ്യവും പണ്ഡിതോചിതവുമായ പ്രസംഗചാതുരിയും സാമർഥ്യവും കൊണ്ട് 19-ആം നൂറ്റാണ്ടിലെ പ്രഗൽഭനായ അടിമവിമോചകനെന്ന ഖ്യാതി നേടുവാൻ ഇദ്ദേഹത്തിനു സാധിച്ചു. കിഴക്കൻ മെരിലാൻഡിലെ തുക്കാഹോവിൽ (Tuckahoe) 1817 ഫെബ്രുവരിയിലാണ് ജനനം. വെള്ളക്കാരനായ അച്ഛന്റേയും നീഗ്രോ അടിമയായിരുന്ന ഹാരിയറ്റ് ബെയ്ലി എന്ന അമ്മയുടേയും മകനായി ജനിച്ച ഇദ്ദേഹത്തിന്റെ യഥാർഥ നാമം ഫ്രഡറിക് അഗസ്റ്റസ് വാഷിങ്ടൺ ബെയ്ലി എന്നാണ്. ചെറുപ്പത്തിലേ അടിമപ്പണിക്കു നിയോഗിക്കപ്പെട്ട ഇദ്ദേഹം സ്വപ്രയത്നത്തിലൂടെ വിദ്യാഭ്യാസം നേടി. കപ്പലിൽ ജോലിക്കായി നിയോഗിക്കപ്പെട്ടപ്പോൾ നാവികനെന്ന വ്യാജേന 1838-ൽ ന്യൂയോർക്കിലേക്ക് ഒളിച്ചുകടന്ന് അടിമപ്പണിയിൽനിന്നും രക്ഷപ്പെട്ടു. പിന്നീട് ന്യൂ ബെഡ്ഫോഡിലെത്തി ഫ്രഡറിക് ഡഗ്ലസ്സ് എന്ന പേരു സ്വീകരിച്ച് മൂന്നു വർഷം സാധാരണ തൊഴിലാളിയായി ജീവിച്ചു.
അടിമത്തത്തിനെതിരായ പോരാട്ടം
[തിരുത്തുക]1841-ൽ മസ്സാച്ചുസെറ്റ്സിലെ നാൻറ്റെക്കിൽ (Nantucket) അടിമത്തത്തിനെതിരായുള്ള സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടു നടത്തിയ ഉജ്ജ്വല പ്രസംഗം മസ്സാച്ചുസെറ്റ്സിലെ അടിമത്തവിരുദ്ധ സൊസൈറ്റിയുടെ ഏജന്റായി ഇദ്ദേഹം നിയമിക്കപ്പെടാൻ കാരണമായി. തുടർന്ന് ന്യൂ ഇംഗ്ലണ്ടിലും മറ്റു പല സ്ഥലങ്ങളിലും അടിമത്തത്തിനെതിരായി നിരന്തരം പ്രഭാഷണം നടത്തി. ഒരു അടിമയായി വളർന്നുവന്നയാളാണിദ്ദേഹം എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുന്നതരത്തിൽ ഗംഭീരമായിരുന്നു ഇദ്ദേഹത്തിന്റെ വാഗ്ധോരണി. നരേറ്റീവ് ഒഫ് ദ് ലൈഫ് ഒഫ് ഫ്രഡറിക് ഡഗ്ലസ്സ് എന്ന ആത്മകഥാഗ്രന്ഥം 1845-ൽ പ്രസിദ്ധീകരിച്ചു. ഇതിനെത്തുടർന്നുണ്ടായ പ്രതിബന്ധങ്ങളും എതിർപ്പുകളുംമൂലം ഡഗ്ളസ്സ് ഇംഗ്ലണ്ടിലേക്കു പോയി. 1845 മുതൽ 1847 വരെയുള്ള കാലത്ത് നടത്തിയ അടിമത്ത വിരുദ്ധ പ്രസംഗങ്ങൾ ഇംഗ്ലണ്ടിൽ ഡഗ്ളസിനെ ശ്രദ്ധേയനാക്കി. ഇംഗ്ലണ്ടിലെ സുഹൃത്തുക്കൾ പണം സ്വരൂപിച്ച് മുൻ ഉടമയ്ക്ക് നൽകി ഇദ്ദേഹത്തെ അടിമയെന്ന ബന്ധനത്തിൽ നിന്നും ഔദ്യോ��ികമായി മോചിപ്പിച്ചു. 1847-ൽ യു. എസ്സിൽ മടങ്ങിയെത്തിയ ഡഗ്ളസ്സ് 60 വരെയും പ്രഭാഷണങ്ങൾ തുടർന്നു. അടിമത്തവിരുദ്ധ പ്രചാരണത്തിനായി നോർത്ത് സ്റ്റാർ എന്ന ഒരു പ്രസിദ്ധീകരണവും ഇദ്ദേഹം 1863 വരെ നടത്തിയിരുന്നു. പിന്നീട് ഇത് ഫ്രഡറിക് ഡഗ്ളസ് പേപ്പർ എന്ന പേരിലും പ്രസിദ്ധീകരിച്ചു തുടങ്ങി. എബ്രഹാം ലിങ്കണുമായി ആശയ വിനിമയം നടത്തുവാനും അടുപ്പം സ്ഥാപിക്കുവാനും ഡഗ്ളസ്സിനു കഴിഞ്ഞിരുന്നു. അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് ഇദ്ദേഹം നീഗ്രോകളെ സംഘടിപ്പിച്ച് യൂണിയൻ സേനയിൽ ചേർത്തിരുന്നു. 1850-കളുടെ അന്ത്യത്തോടെ റിപ്പബ്ളിക്കൻ പാർട്ടിയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ സമീപനം സ്വീകരിച്ച ഡഗ്ളസ്സിന് 1870-കൾ മുതൽ ചില ഉന്നത ഔദ്യോഗികസ്ഥാനങ്ങളിലേക്കുള്ള നിയമനം യു. എസ്. ഗവൺമെന്റ് നൽകിയിരുന്നു. ഒടുവിൽ 1889 മുതൽ 1891 വരെ ഹെയ്തിക്കുവേണ്ടിയുള്ള മന്ത്രിയായി നിയമിതനായി.
- മൈ ബോണ്ടേജ് ആൻഡ് മൈ ഫ്രീഡം (1855),
- ലൈഫ് ആൻഡ് ടൈംസ് ഒഫ് ഫ്രഡറിക് ഡഗ്ലസ് (1881)
എന്നീ രണ്ട് ആത്മകഥാഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1895 ഫെബ്രുവരി 20-ന് ഇദ്ദേഹം വാഷിങ്ടണിൽ നിര്യാതനായി
അവലംബം
[തിരുത്തുക]- ↑ "Frederick Douglass". Retrieved 2011-04-20.
- ↑ http://nationalhumanitiescenter.org/tserve/freedom/1609-1865/essays/aafamilies.htm
പുറം കണ്ണികൾ
[തിരുത്തുക]ഡഗ്ലസ് സ്രോതസ്സുകൾ ഓൺലൈനിൽ
- Fourth of July Speech, "What to the slave is the 4th of July?," July 5, 1852
- Letter to Thomas Auld (September 3, 1848)
- The Frederick Douglass Papers Edition Archived 2017-09-21 at the Wayback Machine. : A Critical Edition of Douglass' Complete Works, including speeches, autobiographies, letters, and other writings.
- Frederick Douglass എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by or about ഫ്രഡറിക് ഡഗ്ലസ്സ് at Internet Archive
- ഫ്രഡറിക് ഡഗ്ലസ്സ് public domain audiobooks from LibriVox
- Works by Frederick Douglass at Online Books Page
- Narrative of the Life of Frederick Douglass, an American Slave. Written by Himself. Boston: Anti-Slavery Office, 1845.
- The Heroic Slave. From Autographs for Freedom, Ed. Julia Griffiths. Boston: John P. Jewett and Company. Cleveland, Ohio: Jewett, Proctor, and Worthington. London: Low and Company., 1853.
- My Bondage and My Freedom. Part I. Life as a Slave. Part II. Life as a Freeman. New York: Miller, Orton & Mulligan, 1855.
- Life and Times of Frederick Douglass: His Early Life as a Slave, His Escape from Bondage, and His Complete History to the Present Time. Hartford, Conn.: Park Publishing Co., 1881.
- Frederick Douglass lecture on Haiti[പ്രവർത്തിക്കാത്ത കണ്ണി] – Given at the World's Fair in Chicago, January 1893.
- The Frederick Douglass Diary (1886–87) Archived 2015-06-11 at the Wayback Machine.
- The Liberator Files, Items concerning Frederick Douglass from Horace Seldon's collection and summary of research of William Lloyd Garrison's The Liberator, original copies at the Boston Public Library, Boston, Massachusetts.
- Video. In the Words of Frederick Douglass യൂട്യൂബിൽ January 27, 2012.
- Frederick Douglass frequently spoke in Bloomington - Pantagraph (Bloomington, Illinois newspaper)
Resource Guides
- Frederick Douglass: Online Resources from the Library of Congress
ജീവചരിത്രപരമായ വിവരങ്ങൾ
- Frederick Douglass Project, University of Rochester.
- "Frederick Douglass", (American Memory, Library of Congress) Includes timeline.
- Timeline of Frederick Douglass and family
- Timeline of "The Life of Frederick Douglass" – Features key political events
- Read more about Frederick Douglass
- Frederick Douglass NHS – Douglass' Life
- Frederick Douglass NHS – Cedar Hill, National Park Service website
- Frederick Douglass Western New York Suffragists
- Mr. Lincoln and Freedom: Frederick Douglass Archived 2016-03-03 at the Wayback Machine.
- Mr. Lincoln's White House: Frederick Douglass Archived 2006-09-27 at the Wayback Machine.
- "Writings of Frederick Douglass", from C-SPAN's American Writers: A Journey Through History
ഫ്രെഡറിക് ഡഗ്ലസ് അനുസ്മരണങ്ങൾ
- Frederick Douglass National Historic Site, Washington, DC home of Frederick Douglass
- Frederick Douglass Gardens at Cedar Hill, Frederick Douglass Gardens
- Frederick Douglass Circle, in Harlem overlooking Central Park has a statue of Frederick Douglass. North of this point, 8th Avenue is referred to as Frederick Douglass Boulevard
- The Frederick Douglass Prize Archived 2005-10-27 at the Wayback Machine., a national book prize
- Lewis N. Douglass as a Sergeant Major in the 54th Massachusetts Volunteer Infantry
- ഷോർട്ട് ഫിലിം Fighter for Freedom: The Frederick Douglass Story (1984) ഇന്റർനെറ്റ് ആർക്കൈവിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡഗ്ളസ്സ്, ഫ്രഡറിക് (1817-95) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
- Pages using the JsonConfig extension
- Pages using infobox person with multiple spouses
- Pages using infobox person with multiple parents
- Pages using infobox person with unknown empty parameters
- Articles with BNC identifiers
- Articles with BNE identifiers
- Articles with KBR identifiers
- Articles with NLK identifiers
- Articles with NSK identifiers
- Articles with PortugalA identifiers
- Articles with ULAN identifiers
- Articles with NARA identifiers
- അമേരിക്കൻ പത്രപ്രവർത്തകർ
- 1818-ൽ ജനിച്ചവർ
- 1895-ൽ മരിച്ചവർ
- ഫെബ്രുവരി 20-ന് മരിച്ചവർ