Jump to content

ഇലക്ട്രിക്കൽ എൻജിനീയറിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Electrical engineering എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വലിയ പവർ സിസ്റ്റത്തിന്റേയും ഡിസൈൻ ഇലക്ട്രിക്കൽ എൻ‌ഞ്ചിനീയറിംഗിന്റെ ഭാഗമാണ്
ഇലക്ട്രോണിക്സ് സർക്യൂട്ടുകൾ

വൈദ്യുതിയുടെ ഉത്പാദനം,വിതരണം,വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട പഠനങൾ നടത്തുകയും അവ പ്രയോഗത്തിൽ വരുത്തുകയും ചെയ്യുന്ന എഞ്ചിനിയറിംഗ് ശാഖയാണ്‌ ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ്. മാനവരാശിയുടെ അത്ഭുതാവഹമായ പുരോഗമനത്തിന് വേഗം ലഭിച്ചത് വൈദ്യുതിയുടെ ഉപയോഗം തുടങ്ങിയതിനു ശേഷമാണ് എന്ന് പറയാം.

ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് പ്രധാനപ്പെട്ടതും വളരെ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നതും കൂടാതെ നിരവധി ഉപശാഖകളോടു കൂടിയതുമായ വിഭാഗമാണ്‌. ഇലകട്രോണിക്സ് എഞ്ചിനിയറിംഗ്, കമ്മ്യൂണിക്കേഷൻ എഞ്ചിനിയറിംഗ്, ഇൻസ്ട്രുമെന്റേഷൻ എഞ്ചിനിയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് ഇവയെല്ലാം ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് ശാഖയിൽ നിന്നും വികസിച്ച് ഉപശാഖകളായി നിലനിൽക്കുകയും പിന്നീട് പ്രധാന ശാഖകൾ ആയിത്തീർന്നവയുമാണ്.

പ്രധാന വിഭാഗങ്ങൾ

[തിരുത്തുക]
  1. ബേസിക് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങ്
  2. ഇലക്ട്രിക് സർക്യൂട്ട്സ്
  3. ഇലക്ട്രിക് മെഷിൻസ്
  4. കണ് ട്രോൾ സിസ്റ്റംസ്
  5. പവർ സിസ്റ്റംസ്
  6. ഇലക്ട്രോണിക്സ്
  7. പവർ ഇലക്ട്രോണിക്സ്
  8. മെഷറിങ് ഇൻസ്ട്രുമെന്റ്സ്

ചരിത്രം

[തിരുത്തുക]
ഫാരഡെയുടെ കണ്ടുപിടിത്തങ്ങളാണ് ഇലക്ട്രിക് മോട്ടോറിന്റെ കണ്ടുപിടിത്തത്തിലെക്കു വഴിവെച്ചതു

പതിനെഴാം നൂറ്റാണ്ടു മുതൽ തന്നെ വൈദ്യുതി ശാസ്ത്ര സാങ്കേതിക രംഗത്തെ ഒരു വിഷയമായി കരുതിയിരുന്നു.വെർസോരിയംഎന്ന ഉപകരണം നിർമിച്ച വില്യം ഗിൽബെർറ്റ് ആണ് ആദ്യത്തെ ഇലക്ട്രിക്കൽ എൻജിനിയറായി കരുതപ്പെടുന്നത്[1] . ഈ ഉപകരണം കൊണ്ടു സ്റ്റാറ്റിക് ചർജുള്ള വസ്തുക്കളെ തിരിച്ചറിയാമായിരുന്നു. ആദ്യമായി കാന്തിക ശക്തിയും വിദ്യുത്ച്ഛക്തിയും തമ്മിൽ വേർതിരിച്ചറിഞ്ഞത് ഇദ്ദേഹമാണ്.1800കളോട് കൂടി അലെസാൻഡ്റൊ വോൾട ആദ്യത്തെ ബാറ്ററീ (വോൾടെക് പൈൽ) നിർമ്മിച്ചു.

19 ാം നൂറ്റാണ്ട്

[തിരുത്തുക]

19 ാം നൂറ്റാണ്ടോടു കൂടി ഈ മേഖലയിലെ ഗവേഷണങ്ങൾ ശക്തിപ്പെടുവാൻ തുടങ്ങി.ജോർജ് സൈമൺ ഓം,മൈക്കേൽ ഫാരഡെ,ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ തുടങ്ങിയവരുടെ പ്രയത്നങ്ങൾ ഈ നൂറ്റാണ്ടിലെ ശ്രദ്ധേയമായ പുരോഗതികളാണ്.

ഉപ വിഷയങ്ങൾ

[തിരുത്തുക]

ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിനു ഒരുപാട് ഉപവിഷയങ്ങളുണ്ട്. പ്രധാനമായവ താഴെ കൊടുത്തിരിക്കുന്നു.

പവർ എഞ്ചിനീയറിംഗ് വൈദ്യുതിയുടെ ഉത്പാദനം, വിതരണം തുടങ്ങിയവയും അവയെ ബന്ധപ്പെട്ട ഉപകരണങ്ങളുടെ രൂപകല്പനകളേയും കൈകാര്യം ചെയ്യുന്നു. ഇത് ട്രാൻസ്ഫോർമർ,വൈദ്യുതജനിത്രം,വൈദ്യുത മോട്ടോറുകൾ,ഹൈ വോൾറ്റെജ് എഞ്ചിനീയറിംഗ്,പവർ ഇലക്ട്രോണിക്സ് എന്നിവയെ ഉൾക്കൊള്ളുന്നു.ലോകത്തിലെ മിക്ക ഇടങ്ങളിലും ഗവണ്മെന്റുകൾ പവർ ഗ്രിഡ് എന്നറിയപ്പെടുന്ന ഒരു വൈദ്യുത ശൃ൦ഖല നിലനിർത്തി വരുന്നു. ഉപഭോക്താക്കളെയും വൈദ്യുതജനിത്രങ്ങളേയും ഇത് യോജിപ്പിക്കുന്നു. പവർ എഞ്ചിനീയർ ഇത്തരം പവർ ഗ്രിഡിന്റെയോ അതിനെ ബന്ധപ്പെട്ടു കിടക്കുന്ന പവർ സിസ്റ്റംസിന്റെയോ രൂപകല്പനകളും നടത്തിപ്പുമായും ബന്ധപ്പെട്ടിരിക്കുന്നു.

കൺട്രോൾ

[തിരുത്തുക]

കൺട്രോൾ എൻജിനീയറിംഗ് ഡൈനാമിക് സിസ്റ്റംസിന്റെ രൂപീകരണത്തിലും അവ ആവശ്യാനുസരണം പ്രവർത്തിക്കാൻ വേണ്ട കൺട്രോളറുകളുടെ രൂപകൽപ്പനയിലും ശ്രദ്ധ ചെലുത്തുന്നു. ഇത്തരം കൺട്രോളറുകൾ നടപ്പിലാക്കാൻ ഇലക്ട്രിക്കൽ എഞ്ചിനീയർമാർ ഇലക്ട്രോണിക് സർക്യൂട്ട്സ്,ഡിജിറ്റൽ സിഗ്നൽ പ്രൊസസ്സർ,മൈക്രോ കൺട്രോളറുകൾ, PLC മുതലായവ ഉപയോഗിക്കുന്നു.

ഇലക്ട്രോണിക്സ്

[തിരുത്തുക]

മൈക്രോ ഇലക്ട്രോണിക്സ്

[തിരുത്തുക]

സിഗ്നൽ പ്രോസിസ്സിംഗ്

[തിരുത്തുക]

ടെലികമ്യൂണിക്കേഷൻ

[തിരുത്തുക]

ഇൻസ്ട്രുമെന്റെഷൻ

[തിരുത്തുക]

കമ്പ്യൂട്ടർ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "William Gilbert (1544-1603)". Archived from the original on 2013-07-12. Retrieved 2023-09-10.


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Electrical engineering എന്ന താളിൽ ലഭ്യമാണ്