കർണാടക ഭക്ഷണവിഭവങ്ങൾ
ഇന്ത്യൻ വിഭവങ്ങൾ എന്ന പരമ്പരയുടെ ഭാഗം |
കവാടം ഇന്ത്യ |
ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ ഭക്ഷണവിഭവങ്ങളെ പറയുന്നതാണ് കർണാടക ഭക്ഷണവിഭവങ്ങൾ ( cuisine of Karnataka ). ഇതിൽ പലതരത്തിലുള്ള സസ്യ , മാംസ ഭക്ഷണവിഭവങ്ങൾ അടങ്ങിയിരിക്കുന്നു. കർണാടകത്തിലെ ഭക്ഷണവിഭവങ്ങളിലെ വൈവിധ്യത്തിന്റെ തെക്കെ ഇന്ത്യയിലെ സംസ്ഥാനങ്ങളായ കേരളം, തമിഴ് നാട്, ആന്ധ്രപ്രദേശ് എന്നിവടങ്ങിളിലേയും മഹാരാഷ്ട്രയിലേയും വിവിധ പ്രാദേശിക ജീവിതരീതികളുടെ പ്രഭാവമുണ്ട്. കർണാടക ഭക്ഷണവിഭവങ്ങളിലെ ചില തനതായ വിഭവങ്ങൾ ബിസി ബെലെ ബാത്, ജോളദ റൊട്ടീ, ചപ്പാത്തി, റാഗി റൊട്ടി, അക്കി റോട്ടി, സാറു, ഹുലി, വംഗി ബാത്, ഖര ബാത്, കേസരി ബാത്, ദാവൻഗിരി ബെന്നെ ദോസ, റാഗി മുദ്ദെ, ഉപ്പിട്ടു എന്നിവയാണ്. തെക്കെ കർണാടകയിലെ ചില പ്രധാന വിഭവങ്ങൾ റവെ ഇഡ്ഡലി, മൈസൂർ മസാല ദോശ , മദുർ വട എന്നിവയാണ്. കൂർഗ് ജില്ലയിൽ നല്ല എരിവുള്ള പോർക്ക് കറികൾക്ക് ശ്രദ്ധേയമാണ്. തീരദേശ കർണാടകയിൽ സമുദ്രഭക്ഷണം വളരെയധികം പ്രിയപ്പെട്ടതാണ്. മധുരങ്ങളിൽ പ്രധാനം മൈസൂർ പാക്, ഹോളിഗെ, അല്ലെങ്കിൽ ഒബ്ബട്ടു, ധാർവാഡ് പേഡ, ചിരോട്ടി എന്നിവയാണ്.
പ്രധാന ഭക്ഷണവിഭവങ്ങൾ
[തിരുത്തുക]ഒരു കന്നട ഊട്ട (കന്നട ഉച്ച ഭക്ഷണം) പ്രധാനമായും താഴെപ്പറയുന്ന വിഭവങ്ങൾ അടന്നിയതാണ്. ഇതിൽ പ്രാദേശികമായി ചില വ്യത്യാസങ്ങൾ ഉണ്ട്. ഉച്ചഭക്ഷണം വിളമ്പുന്നത് വാഴയിലയിലാണ്.
- ഉപ്പു (salt),
- കൊസമ്പരി,
- അച്ചാർ
- പല്യ
- ഗൊജ്ജു
- റായ്ത
- മധുരം
- തൊവ്വെ ,
- ചിത്രന്ന
- അരി ഭക്ഷണം
ഇത്രയും വിളമ്പിയതിനു ശേഷം നെയ്യ് വിളമ്പുന്നു. ഇതിനുശേഷമാണ് ഭക്ഷണം കഴിച്ചു തുടങ്ങുന്നത്. ഇതിനു ശേഷം സൂപ്പ് വിഭവങ്ങളായ സാരു, മുഡ്ഡിപാളയ, മജ്ജിഗെ, ഹുളി, കൂട്ടു എന്നിവ അരിഭക്ഷണത്തിനോടൊപ്പം കഴിക്കുന്നു. ഇതിനൊടൊപ്പം തന്നെ ചില മധുര വിഭവങ്ങളും വിളമ്പുന്നു. ഇതിനു ശേഷം ഫ്രൈ ചെയ്ത വിഭവങ്ങളായ ബോണ്ട, ആംബോണ്ട എന്നിവ വിളമ്പുന്നു. അവസാനം തൈരു സാധകം (തൈരു ചേർത്ത ചോറു) കഴിച്ചതിനുശേഷം ഭക്ഷണം അവസാനിക്കുന്നു.
പ്രധാന വിഭവങ്ങൾ
[തിരുത്തുക]അരിഭക്ഷണം
[തിരുത്തുക]- ബിസി ബേളെ ബാത്ത് - പരിപ്പും പച്ചക്കറികളും മസാലയും ചേർത്തുണ്ടാക്കുന്ന ചോറ്.
- വാങ്കി ബാത്ത് - വഴുതനങ്ങയും മസാലയും ചേർത്തുണ്ടാക്കുന്ന ചോറ്.
- ചിത്രാന്ന - ചോറ്, ജീരകം, നിലക്കടല, ജീരകം, കടുക്, മുളക് എന്നിവയൊക്കെ വറവിട്ട് എടുക്കുന്നത്.
- മൊസറന്ന - തൈർസാദം
- പുളിയോഗരെ - പുളിയും മറ്റും മസാലകളും ചേർത്ത് വഴറ്റിയെടുക്കുന്ന ചോറ്
- മാവിനക്കായി ചിത്രാന്ന - പച്ചമാങ്ങയും മസാലകളും ചേർത്ത് വഴറ്റിയെടുക്കുന്ന ചോറ്
- നിംബെക്കായി ചിത്രാന്ന - നാരങ്ങാച്ചോറ്
- അവലക്കി - അവിലുകൊണ്ട് ഉണ്ടാക്കുന്ന ഉപ്പുമാവ്.
- മണ്ടക്കി - പൊരി, ഉപ്പുമാവുപോലെ ആക്കുന്നത്
ദോശകൾ
- ബെണ്ണെ ദോശ (ബട്ടർ ദോശ) - വെണ്ണ പുരട്ടിയുണ്ടാക്കുന്ന ദോശ. ദാവൺഗെരെ വെണ്ണ ദോശ പ്രസിദ്ധമാണ്.
- മൈസൂർ മസാല ദോശ
- സെറ്റ് ദോശ - അല്പം മല്ലിയിലയും, തേങ്ങയും, കാരറ്റും ദോശയ്ക്കു മുകളിൽ ഇടുന്നു.
- സാഗു മസാലദോശ
- മസാല ദോശ
- ഗോധി ദോശ - ഗോതമ്പു ദോശ
- റാഗി ദോശ - മുത്താറി/പഞ്ഞപ്പുൽ ദോശ
- റവ ദോശ
ബ്രഡ്ഡുകൾ
[തിരുത്തുക]- റാഗി റൊട്ടി - മുത്താറിപ്പൊടി/ പഞ്ഞപ്പുൽ പൊടിയിൽ,ഉപ്പ്, മുളക്, ഉള്ളി ഒക്കെയിട്ട് ചപ്പാത്തിപോലെ ഉണ്ടാക്കുന്നത്
- അക്കി റൊട്ടി - അരിപ്പൊടിയിൽ ഉള്ളി, പച്ചമുളക്, ഉപ്പ് എന്നിവയൊക്കെയിട്ട് ചപ്പാത്തിപോലെ ഉണ്ടാക്കുന്നത്.
- ജോളദ റൊട്ടി - ജോളം(Sorghum) കൊണ്ടുണ്ടാക്കുന്ന റൊട്ടി
- റാഗി മുദ്ദെ - റാഗിപ്പൊടി കൊണ്ട് കൊഴുക്കട്ട പോലെയുണ്ടാക്കുന്നത്
- ഗുൻപങ്കലു - പഡ്ഡു- മാവ് അപ്പക്കാരയിൽ ഒഴിച്ചുണ്ടാക്കുന്നത്.
- സജ്ജെ റൊട്ടി- ബാജ്റ കൊണ്ടുണ്ടാക്കുന്ന റൊട്ടി. എള്ളും ചേർക്കും
ചട്നികൾ
[തിരുത്തുക]- കടലെക്കായി ചട്ണി
- ഹുരളി ചട്ണി
- കായി ചട്ണി-
- കായി ചട്ണി (പച്ച) -
- കായി ചട്ണി (ചുവന്നത്) -
- മാവിന ചട്ണി -
- ഹീരെക്കായ് ചട്ണി -
- ഈരുള്ളി ചട്ണി -
- ഉദ്ദിന ബേളെ ചട്ണി -
- പുതിന ചട്ണി-
സൈഡ് വിഭവങ്ങൾ (പല്യ)
[തിരുത്തുക]കൊസമ്പരി
[തിരുത്തുക]മധുരവും എരിവുമുള്ളത്
[തിരുത്തുക]- മെണസിനക്കായ് ഗൊജ്ജു
- ഹുണുസെ ഗൊജ്ജു - പുളി പ്രധാന ചേരുവയായി ഉണ്ടാക്കുന്ന കറി.
- ബെണ്ടെക്കായി ഗൊജ്ജു - വെണ്ടക്കക്കറി
- ടൊമാറ്റോ ഗൊജ്ജു - തക്കാളിക്കറി
- ഈരുള്ളി ടൊമാറ്റോ ഗൊജ്ജു - തക്കാളിയും വലിയ ഉള്ളിയും ചേർത്തുണ്ടാക്കുന്ന കറി.
- ഹാഗലക്കായ് ഗൊജ്ജു - കയ്പ്പക്ക കറി.
- തൊണ്ടെക്കായ് ഗൊജ്ജു
സാറു (കറി/കൂട്ടാൻ)
[തിരുത്തുക]- ഹുളി - സാമ്പാറു പോലെയുണ്ടാക്കുന്നത്
- മജ്ജിഗെ ഹുളി - മോരു കറി/ പുളിശ്ശേരി പോലെയുണ്ടാക്കുന്നത്.
- തൊവ്വെ - പച്ചക്കറികളും പരിപ്പും ചേർത്ത് ഉണ്ടാക്കുന്ന കറി
- ഒബ്ബട്ടിന സാറു - ബോളിയ്ക്ക് പരിപ്പ് വേവിച്ചെടുത്ത ശേഷം വരുന്ന വെള്ളവും പരിപ്പും കൊണ്ടുണ്ടാക്കുന്ന കറി.
- ബസ് സാറു - പരിപ്പും ബീൻസും ഒക്കെ വേവിച്ചെടുത്ത ശേഷം അതിന്റെ വെള്ളം കൊണ്ടുണ്ടാക്കുന്ന കറി
- ഹുളിസൊപ്പു സാറു - പാലക്കും പരിപ്പും കൊണ്ടുണ്ടാക്കുന്ന കറി
- മസ്കായ് - പച്ചക്കറികൾ വേവിച്ചുടച്ച് മസാലയും ചേർത്ത് ഉണ്ടാക്കുന്ന കറി
- മെണസിന സാറു - കുരുമുളകു രസം
- ബേളേ സാറു - തുവരപ്പരിപ്പു പ്രധാന ചേരുവയായി ഉണ്ടാക്കുന്ന കൂട്ടാൻ
- കാളിന സാറു - കടല, മമ്പയർ, ചെറുപയർ, മുതിര തുടങ്ങിയവയൊക്കെക്കൊണ്ട് ഉണ്ടാക്കുന്ന കൂട്ടാൻ
- ഹാഗലക്കായി സാറു - കയ്പ്പക്ക പ്രധാന ചേരുവയായി ഉണ്ടാക്കുന്ന കൂട്ടാൻ. പുളി, തേങ്ങ, ശർക്കര, കായം എന്നിവയൊക്കെ ചേർത്ത് സാമ്പാറുപോലെയുണ്ടാക്കുന്നത്
- ഗൊജ്ജു - മധുരവും എരുവും പുളിയും ഉള്ള കറി. സാമ്പാറിനേക്കാൾ കുറുകിയതും ചട്‌ണിപോലെ കട്ടിയാവാത്തതും ആയ കറി. വഴുതനങ്ങ, വെണ്ട, പൈനാപ്പിൾ, ചുരയ്ക്ക, തക്കാളി തുടങ്ങിയ പല പച്ചക്കറികളും ഉപയോഗിക്കും. ചെറുനാരങ്ങ, ഉലുവ, പുളി എന്നിവ മാത്രമായും ചേർത്തുണ്ടാക്കും.
- തമ്പുളി - കുടവൻ ഇല ഉപയോഗിച്ചുണ്ടാക്കുന്ന സലാഡ്/ റൈത്ത പോലെയുള്ളത്. പച്ചക്കറികളും ഇലകളും ചേർത്തും ഉണ്ടാക്കാം
- ഫിഷ്/മട്ടൺ/ ചിക്കൻ സാറു - സസ്യേതര വിഭവങ്ങൾ കൊണ്ടുണ്ടാക്കുന്ന കറികൾ
മധുരവിഭവങ്ങൾ
- ഹുഗ്ഗി - ഗോതമ്പു ചെറുതാക്കിയതുകൊണ്ടുണ്ടാക്കുന്ന പായസം. അരി, കടല, ചെറുപയർ എന്നിവയുപയോഗിച്ചും ഉണ്ടാക്കും
- ഗിണ്ണു - ആട്/ പശു എന്നിവയുടെ കൊളസ്റ്റ്രം കൊണ്ടുണ്ടാക്കുന്ന മധുര വിഭവം.
- കജ്ജായ - അരിപ്പൊടിയിൽ ശർക്കര ചേർത്ത് നെയ്യിൽ വറുത്തെടുക്കുന്നത്
- കഡബു/കർജ്ജിക്കായി - മൈദ/ഗോതമ്പുപൊടി/ റവ കുഴച്ചു പരത്തി ഉള്ളിൽ മധുരം നിറച്ച് വറുത്തെടുക്കുന്നത്
- ഉണ്ടെ - ലഡ്ഡു :
- ചിക്കിന ഉണ്ടെ - എള്ളും ശർക്കരയും
- ചിഗാളി ഉണ്ടെ - എള്ളുണ്ട
- റവെ ഉണ്ടെ - റവ ലഡ്ഡു
- ശേംഗാ ഉണ്ടെ - നിലക്കടല ലഡ്ഡു
- മണ്ടക്കി ഉണ്ടെ - പൊരി ഉണ്ട
- അവലക്കി ഉണ്ടെ - അവിലുണ്ട
- ഹെസറുണ്ടെ - ചെറുപരിപ്പുണ്ട
- ഗോധി ഉണ്ടെ - ഗോതമ്പുണ്ട
- ഗുളാഡിക്കെ ഉണ്ടെ - മൈദയും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന ലഡ്ഡു
- ബേസനുണ്ടെ - കടലമാവു ലഡ്ഡു
- തമ്പിട്ടു - അരിപ്പൊടി അല്ലെങ്കിൽ ഗോതമ്പുപൊടി യിൽ ശർക്കര ചേർത്തുണ്ടാക്കുന്നത്
- സിക്കിനുണ്ടെ - കൊട്ടത്തേങ്ങ, മൈദ, ശർക്കര ഒക്കെച്ചേർത്തുണ്ടാക്കുന്നത്
- സക്കരെ അച്ചു - മകരസംക്രമത്തിനുണ്ടാക്കുന്ന ചെറിയ പഞ്ചസാര പാവകൾ
- ഹാലുബായി - അരി, ശർക്കര, തേങ്ങ കൊണ്ടുണ്ടാക്കുന്ന ഹലുവ
- മൈസൂർ പാക്ക് - കടലമാവുകൊണ്ടുണ്ടാക്കുന്നത്
- ധാർവാഡ് പേഡ - പാലും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന പേഡ. ധാർവാഡിലെ പേഡ പ്രശസ്തമാണ്.
- കരദന്തു - ഡ്രൈ ഫ്രൂട്ടുകൾ ചേർത്തുണ്ടാക്കുന്ന മധുരം. ഗോകക്ക് എന്ന സ്ഥലത്തെ കരദന്തു പ്രശസ്തമാണ്.
- ശീകരണി/ സ്വീകരണി - പഴം, അല്ലെങ്കിൽ പഴുത്ത മാങ്ങ എന്നിവയുടെ പൾപ്പിൽ പഞ്ചസാര, ഏലയ്ക്ക തുടങ്ങിയവയൊക്കെച്ചേർത്ത് ഉണ്ടാക്കുന്നത്
- ദംറോട്ടു - കുമ്പളങ്ങ ഹലുവ
- കുന്ദ - കട്ടിപ്പാലുകൊണ്ടുണ്ടാക്കുന്ന മധുരവിഭവം. ബെൽഗാമിലാണ് പ്രധാനമായും ഉണ്ടാക്കുന്നത്
- സേനിഗെ ഹുഗ്ഗി - ഷിമോഗയിലെ ശിക്കാരിപ്പൂരിൽ ദീപാവലി സമയത്ത് ഉണ്ടാക്കുന്ന മധുരവിഭവം
- ഫെനോരി - വറുത്ത് പഞ്ചസാരപ്പാനിയിൽ മുക്കിയെടുത്തുവെയ്ക്കുന്ന മധുരപലഹാരം.
- സാവിഗെ ചിറോട്ടി - സേമിയ കൊണ്ടുണ്ടാക്കുന്ന മധുരം
- കേസരിബാത്ത്, ഷീര - കേസരി. റവ കൊണ്ടോ അരികൊണ്ടോ ഉണ്ടാക്കുന്നത്. പലതരം പഴങ്ങളും ചേർത്ത് ഉണ്ടാക്കും. പൈനാപ്പിൾ, പഴം, മാങ്ങ തുടങ്ങിയവ
- ഹയഗ്രീവ - കടലപ്പരിപ്പു ചേർത്ത് ഉണ്ടാക്കുന്നത്
- പരമാന്ന - അരിപ്പായസം
- മാമു പൂരി - ആട്ട, പഞ്ചസാര, ഖോവ, നെയ്യ് ഒക്കെ ചേർത്തുണ്ടാക്കുന്നത്
- മാൽദി/മ���തേലി - ചപ്പാത്തി പൊടിച്ച് മധുരം ചേർത്തുണ്ടാക്കുന്നത്.
അച്ചാറുകൾ
[തിരുത്തുക]- മാവിനക്കായി - പച്ചമാങ്ങ
- മിടി മാവിനക്കായി - കണ്ണിമാങ്ങ
- ആംടെക്കായി - അമ്പഴങ്ങ
- നിംബെക്കായി - ചെറുനാരങ്ങ
- ഗജ നിംബെക്കായി - വല്യ നാരങ്ങ
- ബെട്ടദ നെല്ലിക്കായി - അരിനെല്ലിക്ക
- നെല്ലിക്കായി - നെല്ലിക്ക
- ടൊമാറ്റോ- തക്കാളി
- ഹെരളിക്കായി
- ഹാഗലക്കായി - കയ്പ്പക്ക/പാവക്ക
- ഞണ്ട്
- ആവക്കായ
- അവരേക്കായി - അമര
സ്നാക്കുകൾ
[തിരുത്തുക]ഉഡുപ്പി ഭക്ഷണ വിഭവങ്ങൾ
[തിരുത്തുക]മലനാട് ഭക്ഷണവിഭവങ്ങൾ
[തിരുത്തുക]കൊടഗ് ഭക്ഷണവിഭവങ്ങൾ
[തിരുത്തുക]മംഗളൂരിയൻ (തീരദേശ കർണാടക) ഭക്ഷണവിഭവങ്ങൾ
[തിരുത്തുക]നവയത് ഭക്ഷണവിഭവങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]"South Indian Inscriptions, Vol III, Bombay Karnataka Inscriptions, Geographical Divisions". Retrieved 10 October 2007.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Karnataka - South Indian Recipes Archived 2018-11-12 at the Wayback Machine.