അൽ ബഹ പ്രവിശ്യ
الباحة | |
തലസ്ഥാനം | അൽ ബഹ |
പ്രധാന പ്രദേശങ്ങൾ | 7 |
സർക്കാർ | |
• പ്രവിശ്യ ഗവർണർ | മിസ്ഹരി ഇബ്ൻ സൗദ് |
വിസ്തീർണ്ണം | |
• ആകെ | 15,000 ച.കി.മീ. (6,000 ച മൈ) |
ജനസംഖ്യ (1999) | |
• ആകെ | 4,59,200 |
• ജനസാന്ദ്രത | 30.61/ച.കി.മീ. (79.3/ച മൈ) |
ISO 3166-2 | 11 |
സൗദി അറേബ്യയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രവിശ്യ ഭരണ വിഭാഗമാണ് അൽ ബഹ പ്രവിശ്യ (അറബി: الباحة Al Bāḥa pronounced [ælˈbæːħa]). മിസ്ഹരി ഇബ്ൻ സൗദ് ആണ് ഇപ്പോഴത്തെ പ്രവിശ്യാ ഗവർണർ[1]. പ്രവിശ്യയിലെ പ്രധാന നഗരമായ അൽ ബഹയാണ് ഭരണ സിരാകേന്ദ്രം.
ഭൂമിശാസ്ത്രം
[തിരുത്തുക]അസീർ പ്രവിശ്യയോടു ചേർന്ന് കിടക്കുന്ന രാജ്യത്തെ ഏറ്റവു ചെറിയ പ്രവിശ്യയായ അൽ ബഹ പ്രവിശ്യയുടെ മൊത്തം വിസ്ത്രിതി 15,000 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ്[2]. പർവതങ്ങൾ, താഴ്വരകൾ, വെള്ളച്ചാട്ടങ്ങൾ, കാടുകൾ, തീര പ്രദേശങ്ങൾ എല്ലാം അടങ്ങിയ മനോഹരമായ പ്രകൃതി ഭംഗി നിറഞ്ഞ പ്രദേശമാണ് അൽ ബഹ പ്രവിശ്യ. പ്രവിശ്യയിലെ പ്രധാന പർവതമായ സരാവത്ത് പർവതം സമുദ്ര നിരപ്പിൽ നിന്നും 1500 മുതൽ 2450 മീറ്റർ ഉയരത്തിൽ ആണ്. ഉയർന്ന പ്രദേശമായതിനാൽ പൊതുവെ തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ചൂട് കാലത്ത് 12 മുതൽ 23 ഡിഗ്രി വരെയാണ് അനുഭവപ്പെടുന്നത്. അൽ ബഹ, ബെല്ജർശി, അൽ മന്തഖ്, മഖവ മേഖലയിലെ പ്രധാന പട്ടണങ്ങൾ. പ്രവിശ്യയിലെ തേൻ കൃഷി പ്രസിദ്ധമാണ്. കൂടാതെ ഈന്തപ്പഴം, പച്ചക്കറി, പഴങ്ങൾ, ധാന്യങ്ങൾ എന്നിവയും ഇവിടെ വിളയിച്ചെടുക്കുന്നുണ്ട്.
മക്ക പ്രവിശ്യ | ||||
മക്ക പ്രവിശ്യ | അസീർ പ്രവിശ്യ | |||
അൽ ബഹ പ്രവിശ്യ | ||||
മക്ക പ്രവിശ്യ |
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2013-03-25.
- ↑ http://www.splendidarabia.com/location/albaha/