Jump to content

7.62 എം. എം. സെൽഫ് ലോഡിംഗ് റൈഫിൾ 1എ1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
7.62 എം. എം. സെൽഫ് ലോഡിംഗ് റൈഫിൾ 1എ1

7.62 എം. എം. സെൽഫ് ലോഡിംഗ് റൈഫിൾ 1എ1
വിഭാഗം റൈഫിൾ (L1A1/C1A1)
എൽ.എം.ജി. (L2A1/C2A1)
ഉല്പ്പാദന സ്ഥലം ബെൽജിയം
യുണൈറ്റഡ് കിങ്ഡം
ആസ്ട്രേലിയ
കാനഡ
ഇന്ത്യ
സേവന ചരിത്രം
ഉപയോഗത്തിൽ 1954–1991
ഉപയോക്താക്കൾ ബ്രിട്ടീഷ് കോമൺ‌വെൽത്ത്
നിർമ്മാണ ചരിത്രം
രൂപകൽ‌പ്പന ചെയ്തയാൾ Dieudonné Saive, Ernest Vervier
രൂപകൽ‌പ്പന ചെയ്ത വർഷം 1947–1953
നിർമ്മാതാവ്‌ ഓർഡിനൻസ് ഫാക്ടറീസ് ബോർഡ്, (ഇന്ത്യ), റോയൽ സ്മാൾ ആം ഫാക്ടറി, ബെർമിങ്‌ഹാം സ്മാൾ ആം ഫാക്ടറി (യു.കെ),[1]
ലിത്ഗോ സ്മാൾ ആം ഫാക്ടറി(ആസ്ട്രേലിയ)
കനേഡിയൻ ആഴ്സണൽസ് ലിമിറ്റഡ് (കാനഡ)
നിർമ്മാണമാരംഭിച്ച വർഷം 1954–1980
മറ്റു രൂപങ്ങൾ L1A1/C1/C1A1 (റൈഫിൾ)
L2A1/C2/C2A1 (ആട്ടോമാറ്റിക് ആയുധങ്ങൾ)
വിശദാംശങ്ങൾ
ഭാരം 4.337 കി.ഗ്രാം (9.56 lbs) കാലി [2]
നീളം 1,143 മി.മീ (45 ഇഞ്ച്)
ബാരലിന്റെ നീളം 554.4 മി.മീ. (21.7 ഇഞ്ച്)

കാട്രിഡ്ജ് 7.62×51 മീല്ലീമീറ്റർ എൻ.എ.റ്റി.ഒ.
Action വായുവിന്റെ സമ്മർദ്ധത്തിൽ റീ-ലോഡ് ചെയ്യുന്നത്[3]
റേറ്റ് ഓഫ് ഫയർ സെമി ആട്ടോമാറ്റിക് (L1A1, C1A1)
ഫുൾ ആട്ടോമാറ്റിക് (L2A1, C2A1)
675-750 റൗണ്ട് പ്രതി മിനിറ്റ്
മസിൽ വെലോസിറ്റി 823 മീ/സെ
എഫക്ടീവ് റേഞ്ച് 800 മീറ്റർ (875 യാഡ്)
ഫീഡ് സിസ്റ്റം 20, 30-റൗണ്ട് മാഗസിൻ
സൈറ്റ് റിയർ, ഫ്രന്റ് സൈറ്റുകൾ

ബ്രിട്ടീഷ് കോമൺ‌വെൽത്ത് രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഒരു റൈഫിളാണ് എസ്.എൽ.ആർ അഥവാ സെൽഫ് ലോഡിങ് റൈഫിൾ എന്നറിയപ്പെടുന്ന 7.62 എം. എം. സെൽഫ് ലോഡിംഗ് റൈഫിൾ 1എ1. ഇന്ത്യ, ഓസ്ട്രേലിയ, ജമൈക്ക, മലേഷ്യ, ന്യൂസിലാന്റ്, റൊഡേഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ എസ്.എൽ.ആർ ഉപയോഗിക്കുന്നവയാണ്. 7.62×51 മീല്ലീമീറ്റർ എൻ.എ.റ്റി.ഒ. കാട്രിഡ്‌ജ് ആണ് ഈ റൈഫിളിൽ ഉപയോഗിക്കുന്നത്.

ഭാഗങ്ങൾ

[തിരുത്തുക]

7.62 എസ്.എൽ.ആറിന്റെ ഭാഗങ്ങൾ

  1. ഫ്ലാഷ് എലിമിനേറ്റർ
  2. ഗ്രനേഡ് പ്രൊജക്ടർ
  3. ബാരൽ
  4. ഫ്രണ്ട് സൈറ്റ്
  5. പിസ്റ്റൺ ഹെഡ്
  6. പിസ്റ്റൺ റോഡ്
  7. ബോഡി കവർ
  8. ബോൾട്ട് ക്യാരിയർ
  9. ക്യാരിയിംഗ് ഹാന്റിൽ
  10. ബോൾട്ട്
  11. റിയർ സൈറ്റ്
  12. ബട്ട് സ്റ്റോക്ക്
  13. ബട്ട് പ്ലേറ്റ്
  14. പിസ്റ്റൾ ഗ്രിപ്പ്
  15. ട്രിഗർ ഗാർഡ്
  16. ട്രിഗർ

പ്രവർത്തിക്കുന്ന വിധം

[തിരുത്തുക]
7.62 എസ്.എൽ.ആർ പ്രവർത്തിക്കുന്ന വിധം
7.62 എസ്.എൽ.ആർ പ്രവർത്തിക്കുന്ന വിധം

റൈഫിളിൽ മാഗസിൻ ലോഡ് ചെയ്തശേഷം പുറകോട്ട് വലിക്കുമ്പോൾ (കോക്ക് ചെയ്യുമ്പോൾ) ചിത്രത്തിൽ കാണുന്നതുപോലെ മാഗസിനിൽ നിന്നും ഒരു റൗണ്ട് ചേമ്പറിലേയ്ക്ക് തിരുകി കയറ്റപ്പെടുകയും ഫയറിംഗിന് തയ്യാറാകുകയും ചെയ്യുന്നു. ട്രിഗർ അമർത്തുമ്പോൾ ട്രിഗർ അസ്സംബ്ലിയുടെ മുൻ അറ്റത്തുള്ള ചെറിയ ഹാമർ കാട്രിഡ്ജിന്റെ പെർക്യൂഷൻ ക്യാപ്പിൽ തട്ടുകയും അതോടെ സ്ഫോടനത്തോടെ സിലിണ്ടറിനു മുന്നിൽ ഉറപ്പിച്ചിരിക്കുന്ന വെടിയുണ്ടയെ പുറത്തേയ്ക്ക് തെറിപ്പിക്കുകയും ചെയ്യുന്നു. പുറത്തേയ്ക്ക് തെറിക്കുന്ന വെടിയുണ്ട തോക്കിന്റെ ബാരലിലൂടെ കടന്ന് ലക്ഷ്യ സ്ഥാനത്ത് എത്തുകയും ചെയ്യുന്നു. ഫയർ ചെയ്തുകഴിഞ്ഞാൽ വെടിയുണ്ട ഉറപ്പിച്ചിരിക്കുന്ന കേസ് തോക്കിൽ നിന്നും പുറത്തേക്ക് തെറിക്കുന്നു.[4]

വായുവിന്റെ പുറകോട്ടുള്ള തള്ളലിൽ പ്രവർത്തിക്കുന്ന സംവിധാനം

പുറത്തേക്കുപോകുന്ന വെടിയുണ്ടസൃഷ്ടിക്കുന്ന പുകയുടെ പുറകോട്ടുള്ള തള്ളലിൽ പിസ്റ്റൺ റോഡ് പുറകോട്ടാകുകയും കോക്ക് ചെയ്യുന്നതിന് തുല്യമായ പ്രവർത്തനം നടക്കുകയും ചെയ്യുന്നു. അതോടെ വീണ്ടും മാഗസിനിൽ നിന്നും ഒരു റൗണ്ട് ചേമ്പറിലേയ്ക്ക് തിരുകി കയറ്റപ്പെടുകയും ഫയറിംഗിന് തയ്യാറാകുകയും ചെയ്യുന്നു. മാഗസിനിൽ റൗണ്ട് തീരുന്നതുവരെ ഈ പ്രവർത്തനം നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. അതായത് റൈഫിളിൽ മാഗസിൻ ലോഡ് ചെയ്തശേഷം ഒരിക്കൽ കോക്ക് ചെയ്താൽ മാഗസിനിലെ റൗണ്ടുകൾ തീരുന്നതുവരെ ഫയർ ചെയ്തുകൊണ്ടിരിക്കാം.


അവലംബം

[തിരുത്തുക]
  1. "FN FAL". world.guns.ru. Retrieved 2015-09-13.
  2. Army Code No. 12258, "User Handbook for Rifle, 7.62mm, L1A1 and 0.22 incle calibre, L12A1 Conversion Kit, 7.62mm Rifle
  3. "Rifle 7.62 MM 1A1". ഓർഡിനൻസ് ഫാക്ടറീസ് ബോർഡ്, ഇന്ത്യ. Retrieved 13 സെപ്റ്റംബർ 2015.
  4. "Automatic gun". https://www.google.com/patents. Retrieved 13 സെപ്റ്റംബർ 2015. {{cite web}}: External link in |website= (help)