Jump to content

ഺവർഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ഈ ലേഖനത്തിന്റെ ശീർഷകത്തിലും ഉള്ളടക്കത്തിലും പരാമർശിക്കുന്ന അക്ഷരത്തിന്റെ ലിപി, അനുയോജ്യമായ നൂതന യുണികോഡ് ഫോണ്ടുകളില്ലാതെ, നിങ്ങളുടെ സ്ക്രീനിൽ യഥാരൂപത്തിൽ ദൃശ്യമായെന്നു വരില്ല. ലിപിരൂപം അറിയാൻ ചിത്രം കാണുക.)

വർത്സ്യമായ 'ട'കാരം (), വർത്സ്യമായ 'ന'കാരം () എന്നീ സ്വതസ്സിദ്ധമായ ലിപികളില്ലാത്ത രണ്ട് വ്യഞ്ജനാക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ വർഗീകരിച്ചുകാണിക്കുന്നതിനായി വൈയാകരണന്മാർ ഉപയോഗിക്കുന്ന വ്യഞ്ജനാക്ഷരവർഗമാണ് ഺവർഗം[1][2][3].

അടിസ്ഥാനവ്യഞ്ജനാക്ഷരങ്ങളെ 'ക', 'ച', 'ട', 'ത', 'പ' എന്നിങ്ങനെ അഞ്ചു വർഗങ്ങളായി മാത്രമേ സംസ്കൃതസംബന്ധികളായ ഭാരതീയഭാഷകളുടെ അക്ഷരമാലകളിൽ തരംതിരിച്ചിട്ടുള്ളൂ.. സ്വതസ്സിദ്ധമായ ലിപികളില്ലാത്തതും എന്നാൽ ഉച്ചാരണത്തിൽ നിലനിൽക്കുന്നതുമായ വർത്സ്യമായ 'ട'കാരം (), വർത്സ്യമായ 'ന'കാരം () എന്നീ അക്ഷരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വർഗം അക്ഷരമാലകളിലില്ല. എന്നാൽ, വ്യാകരണഗ്രന്ഥങ്ങളായ ലീലാതിലകത്തിലും[൧] കേരളപാണിനീയത്തിലും[൨] മലയാളത്തിലെ ഇത്തരം അധികസ്വനിമങ്ങൾ പരാമർശിക്കപ്പെടുന്നുണ്ട്. ഈ വർഗത്തിലുള്ള ഖരമായ -യുടെ ഇരട്ടിപ്പായ റ്റ എന്ന കൂട്ടക്ഷരവും അനുനാസികമായ (പന, വനം എന്ന വാക്കുകളിൽ ഉൾപ്പെടുന്ന 'ന'കാരം) എന്ന അക്ഷരവും മലയാളത്തിൽ ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. വർത്സ്യമായ 'ന'കാരം (), വർത്സ്യമായ 'ട'കാരം () എന്നിവ സംയോജിച്ചുണ്ടാകുന്ന ന്റ എന്ന കൂട്ടക്ഷരവും മലയാളത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

കുറിപ്പുകൾ

[തിരുത്തുക]
  • ^ ലീലാതിലകത്തിലെ പരാമർശം താഴെക്കാണുംപ്രകാരമാണ്.

ഇഹ ഭാഷായാം സംസ്കൃതേഽസന്തി ചത്വാര്യക്ഷരാണി ദൃശ്യന്തേ - ന്റ, റ്റ, ഴ, റ ഇതി. യഥാ:
"കാറ്റേറ്റൊട്ടേ ഗളിതതെളിതേൻ കണ്ണുനീരുദ്വഹന്തീ
മാധ്വീന്മാദ്യന്മധുപവിരുതം കൊണ്ട വാമോക്തി നിന്റ്
എന്നെക്കണ്ടിട്ടതികരുണയാ ഹന്ത! പൂന്തൊത്തുപോലും
കോടീ, കാണാ കുവലയദളാപാംഗി കോഴിന്റവാറ്."

  • ^ കേരളപാണിനീയത്തിൽ രാജരാജവർമ്മ സംസ്കൃതശൈലിയിൽ നിന്നു വ്യത്യസ്തമായി, കൂടുതലുള്ള റ, ഴ, ള, ഺ, ഩ എന്നീ അഞ്ചക്ഷരങ്ങളെ ചേർത്ത് മൂന്നു വർഗങ്ങൾ കൂടിയുള്ളതായി കണക്കാക്കാമെന്നു് അഭിപ്രായപ്പെടുന്നു. ര, റ, ഴ എന്നിവ ചേർന്ന 'രവർഗം', ല, ള എന്നിവയുൾപ്പെട്ട 'ലവർഗം', ഺ, ഩ ഇവ അടങ്ങുന്ന 'ഺവർഗം' എന്നിവയാണവ.

ഇവകൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. മലയാളത്തിലെ സ്വനിമങ്ങളും അക്ഷരങ്ങളും - വി. സുകുമാരൻ (പട്ടിക 3 പുറം 82 മലയാളഭാഷാപഠനങ്ങൾ - സമ്പാദനം: ഡോ. കെ.എം. പ്രഭാകര വാരിയർ / ഡോ. പി. എൻ. രവീന്ദ്രൻ - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഓഗസ്റ്റ് 1974 ISN:81-7368-759-2
  2. കേരളപാണിനീയം (കുറിപ്പ് 35,37 പീഠിക)
  3. L.V. Ramaswamy Ayyar - 1936: The evolution of Malayalam Morphology
"https://ml.wikipedia.org/w/index.php?title=ഺവർഗം&oldid=2286882" എന്ന താളിൽനിന്ന് ശേഖരിച്ചത്