ഉള്ളടക്കത്തിലേക്ക് പോവുക

ഹൈക്കു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈക്കു ഒരു ജാപ്പനീസ് കാവ്യരൂപമാണ് (Haiku (俳句 haikai verse?) 17 മാത്രകൾ (ജപ്പാനീസ് ഭാഷയിൽ ഓൻജി onji 音字) ഉള്ളതും 5,7,5 എന്നിങ്ങനെ മാത്രകൾ അടങ്ങിയിരിക്കുന്ന 3 പദസമുച്ചയങ്ങൾ (വരികൾ) ഉൾക്കൊള്ളുന്നതുമായ കവിതകളാണ് ഇവ [1][2] [3]. നേരത്തെ ഹോക്കു എന്നറിയപ്പെട്ടിരുന്ന ചെറുകവിതകൾക്ക് മസാവോക ഷികി (Masaoka Shiki) ആണ് 19-ആം നൂറ്റാണ്ടിനെ അവസാനം ഹൈകു എന്ന പ���ർ നൽകിയത്. ഹൈക്കുവിൽ പൊതുവേ കിഗോ (Kigo 季語) എന്നറിയപ്പെടുന്നതും ഋതുവിനെ കുറിക്കുന്നതുമായ പദമോ പദസമുച്ചയങ്ങളോ കാണാം. കിരേജി Kireji (切れ字, lit. "cutting word") എന്ന് വിളിക്കപ്പെടുന്ന പ്രധാന വാക്ക് അല്ലെങ്കിൽ പദസമുച്ചയവും ഹൈക്കുവിൽ ഉണ്ടാവും.

മലയാളത്തിൽ

[തിരുത്തുക]

പുതുമകളെ പൂർണമനസോടെ സ്വീകരിക്കുന്ന മലയാളഭാഷ ഹൈക്കു എന്ന മൂന്നുവരി കവിതാ സമ്പ്രദായത്തെയും നെഞ്ചേറ്റിയിട്ടുണ്ട്. ബ്ലോഗിലും ഫേസ് ബുക്കിലും മലയാളത്തിലുള്ള ഹൈക്കു കവിതകൾ പ്രചാരത്തിലുണ്ട്. നിരവധി ഹൈക്കു ഗ്രൂപ്പുകൾ ഫേസ് ബുക്കിലൂടെ മലയാളത്തിൽ ഹൈക്കു രചന നടത്താൻ പ്രോത്സാഹനം നൽകുന്നുണ്ട്.

ഉദാഹരണങ്ങൾ

[തിരുത്തുക]

ഏറ്റവും അറിയപ്പെടുന്ന ജാപ്പനീസ് ഹൈക്കു, മത്സുവോ ബാഷോയുടെ[4] പഴയ കുളം (old pond) എന്ന രചനയാണ്‌.

古池や 蛙飛込む 水の音
furuike ya kawazu tobikomu mizu no oto

This separates into on as:

fu-ru-i-ke ya (5)
ka-wa-zu to-bi-ko-mu (7)
mi-zu no o-to (5)

Translated:[5]

old pond . . .
a frog leaps in
water’s sound
ബാഷോയുടെ മറ്റൊരു ഹൈക്കു നോക്കുക
初しぐれ猿も小蓑をほしげ也
はつしぐれさるもこみのをほしげなり
hatsu shigure saru mo komino o hoshige nari
ജാപ്പനീസ് ഭാഷയിൽ ഈ വരി പിരിച്ചെഴുതുമ്പോൾ 5,7,5 എന്നിങ്ങനെ മാത്രകൾ ലഭ്യമാകും
ha-tsu shi-gu-re (5)
sa-ru mo ko-mi-no o (7)
ho-shi-ge na-ri (5)
Translated:
the first cold shower
even the monkey seems to want
a little coat of straw

എന്നാൽ , ബാഷോ തന്നെ 17 മാത്രകൾ എന്ന നിയമത്തിൽ നിന്നു മാറി , 18 മാത്രകൾ ഉള്ള ഹൈക്കുവും രചിച്ചിട്ടുണ്ട് .

ഉദാഹരണം
富士の風や扇にのせて江戸土産
ふじのかぜやおうぎにのせてえどみやげ
Fuji no kaze ya ōgi ni nosete Edo miyage
ഈ വരി പിരിച്ചെഴുതുമ്പോൾ 6,7,5 എന്നിങ്ങനെ 18 മാത്രകൾ ലഭ്യമാകും
fu-ji no ka-ze ya (6)
o-u-gi ni no-se-te (7)
e-do mi-ya-ge (5)
വിവർത്തനം:
the wind of Fuji
I've brought on my fan
a gift from Edo

അവലംബം

[തിരുത്തുക]
  1. http://www.baymoon.com/~ariadne/form/haiku.htm
  2. Lanoue, David G. Issa, Cup-of-tea Poems: Selected Haiku of Kobayashi Issa, Asian Humanities Press, 1991, ISBN 0-89581-874-4 p.8
  3. e.g. in Haiku for People Archived 2006-08-13 at the Wayback Machine Toyomasu, Kei Grieg. Retrieved 2010-04-27.
  4. Higginson, William J. The Haiku Handbook, Kodansha International, 1985, ISBN 4-7700-1430-9, p.9
  5. Translated by William J. Higginson in Matsuo Bashō: Frog Haiku (Thirty Translations and One Commentary), including commentary from Robert Aitken’s A Zen Wave: Bashô’s Haiku and Zen (revised ed., Shoemaker & Hoard, 2003).

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹൈക്കു&oldid=3622196" എന്ന താളിൽനിന്ന് ശേഖരിച്ചത്