Jump to content

ഹേഡ്രിയൻ മതിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹേഡ്രിയൻ മതിലിൻ്റെ സ്ഥാനം
ഹേഡ്രിയൻ മതിലിൻ്റെ ശേഷിപ്പുകൾ

റോമൻ ചക്രവർത്തി ഹേഡ്രിയൻ്റെ ഭരണകാലത്ത് ബ്രിട്ടീഷ് ദ്വീപിനു[൧] കുറുകെ പണിത ഒരു പ്രതിരോധമതിലാണ് ഹേഡ്രിയൻ മതിൽ (ഇംഗ്ലീഷ്: Hadrian's Wall, ഹേഡ്രിയൻസ് വോൾ), (ലത്തീൻ: Vallum Aelium). റോമൻ മതിൽ, പിക്റ്റ്സ് മതിൽ എന്നിവ ഈ മതിലിൻ്റെ മറ്റു പേരുകളാണ്. ക്രിസ്തുവർഷം 122-ൽ പണിയാരംഭിച്ച ഈ മതിൽ കിഴക്ക് ന്യൂ കാസിൽ നഗരത്തിൽ ടൈൻ നദിക്കരയിൽ നിന്ന് തുടങ്ങി പടിഞ്ഞാറ് സോൾവേയ് ഉൾക്കടൽ വരെ നീണ്ടുകിടക്കുന്നു. ഏതാണ് 73 മൈലാണ് (117 കിലോമീറ്റർ) ഇതിൻ്റെ നീളം.[1] മതിലും അടിത്തറയും കല്ലുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ട് താഴികക്കുടങ്ങളോടുകൂടിയ മൈൽക്കോട്ടകൾ മതിലിൽ ഇടക്കിടെയുണ്ട്. ഇതിനുപുറമേ ഓരോ അഞ്ച് മൈൽ ഇടവിട്ട് കോട്ടകളുമുണ്ട്. വടക്കേയരികിൽ ഒരു കിടങ്ങ്, അതിനെത്തുടർന്ന് കൽമതിൽ, സൈനികർക്കുള്ള പാത, തെക്കേയരികിൽ മൺതിട്ടകളോടൂകൂടിയ മറ്റൊരു കിടങ്ങ് എന്നിവയടങ്ങിയതാണ് ഹേഡ്രിയൻ മതിലിൻ്റെ ഘടന. റോമൻ സാമ്രാജ്യകാലത്ത് മൈൽക്കോട്ടകളിലും കോട്ടകളിലും സൈനികരെ വിന്യസിച്ചിരുന്നു. പ്രതിരോധാവശ്യത്തിനുപുറമേ, മതിലിനിടയിലെ കവാടങ്ങൾ നികുതിപിരിവിനായും ഉപയോഗിച്ചിരുന്നു.[2]

ഹേഡ്രിയൻ മതിലിൻ്റെ കുറേ ഭാഗങ്ങളും സമാന്തരമായ നടപ്പാതയും ഇന്നും നിലനിൽക്കുന്നുണ്ട്. വടക്കൻ ഇംഗ്ലണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ഇത് യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ കൂട്ടത്തിൽ 1987-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[3]

കുറിപ്പുകൾ

[തിരുത്തുക]

  • ^ ഇക്കാലത്ത് റോമാസാമ്രാജ്യത്തിൻ്റെ ആധിപത്യത്തിലായിരുന്ന ബ്രിട്ടൻ, ബ്രിട്ടാനിയ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

അവലംബം

[തിരുത്തുക]
  1. "BBC – History – Hadrian's Wall Gallery". Bbc.co.uk. 1 January 2013. Retrieved 2015 ജൂൺ 14. {{cite web}}: Check date values in: |accessdate= (help)
  2. "obituary:Brian Dobson". DailY Telegraph. 21 September 2012. Retrieved 22 September 2012.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2004-07-22. Retrieved 2015-06-14.
"https://ml.wikipedia.org/w/index.php?title=ഹേഡ്രിയൻ_മതിൽ&oldid=3622187" എന്ന താളിൽനിന്ന് ശേഖരിച്ചത്