ഹിരോഷിമാ പീസ് മെമ്മോറിയൽ
34°23′43.7″N 132°27′12.7″E / 34.395472°N 132.453528°E
ഹിരോഷിമാ പ്രീഫെക്ചുറൽ ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഹാളിന്റെ തകർന്ന ഭാഗങ്ങൾ | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ജപ്പാൻ |
Area | 0.4, 42.7 ഹെ (43,000, 4,596,000 sq ft) |
മാനദണ്ഡം | vi[1] |
അവലംബം | 775 |
നിർദ്ദേശാങ്കം | 34°23′44″N 132°27′13″E / 34.3956°N 132.4536°E |
രേഖപ്പെടുത്തിയത് | 1996 (20th വിഭാഗം) |
Endangered | – |
ജപ്പാനിലെ ഹിരോഷിമാ പീസ് മെമ്മോറിയൽ പാർക്കിൽ സ്ഥിതിചെയ്യുന്ന ഒരു സ്മാരകമാണ് ഹിരോഷിമാ ശാന്തിസ്മാരകം അഥവാ ഹിരോഷിമാ പീസ് മെമ്മോറിയൽ (Hiroshima Peace Memorial) . 1945 ഓഗസ്റ്റ് 6-ന് ഹിരോഷിമയിൽ വച്ച്, മനുഷ്യ സമൂഹത്തിനു നേരെ ആദ്യമായി ആറ്റംബോംബ് പ്രയോഗിച്ചതിനെത്തുടർന്ന് ഏകദേശം ഒന്നര ലക്ഷത്തോളം പേർ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ ഓർമ്മയ്ക്കായി നിർമ്മിച്ചതാണ് ഈ സ്മാരകം. അണുവിസ്ഫോടനത്തെ അതിജീവിച്ച ഹിരോഷിമാ പ്രീഫെക്ചുറൽ ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഹാൾ എന്ന കെട്ടിടത്തെയാണ് ശാന്തിസ്മാരകമാക്കി മാറ്റിയത്. ആണവായുധങ്ങൾ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷത്തെ ഓർമ്മിപ്പിക്കുന്ന ഈ കെട്ടിടം സമാധാനത്തിന്റെ പ്രതീകമായും നിലകൊള്ളുന്നു. 1996-ൽ യുനെസ്‌കോ ഇതിനെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നായി പ്രഖ്യാപിച്ചു.[2]
മറ്റു പേരുകൾ
[തിരുത്തുക]ജെൻബകു ഡോം, അറ്റോമിക് ബോംബ് ഡോം, എ-ബോംബ് ഡോം (Genbaku Dōmu (原爆ドーム ?, A-Bomb Dome)), ഹിരോഷിമ ഹെയ്‌വ കിനൻഹി (Hiroshima Peace Memorial (広島平和記念碑 Hiroshima heiwa kinenhi )) എന്നീ പേരുകളിൽ ഈ ശാന്തിസ്മാരകം അറിയപ്പെടുന്നു.
ചരിത്രം
[തിരുത്തുക]ചെക് റിപ്പബ്ലിക്കൻ വാസ്തുശില്പിയായ ജാൻ ലെറ്റ്സൽ (Jan Letsel) രൂപകല്പന ചെയ്ത ഈ കെട്ടിടത്തിന്റെ ആദ്യകാല പേര് പ്രോഡക്ട് എക്സിബിഷൻ ഹാൾ എന്നായിരുന്നു. 1915-ൽ പണി പൂർത്തിയായതിനു ശേഷം ഹിരോഷിമാ പ്രീഫെക്ചുറൽ കൊമേഴ്ഷ്യൽ എക്സിബിഷൻ ഹാൾ എന്ന് പേരു മാറ്റി.[2] അതേ വർഷം ഓഗസ്റ്റിൽ തന്നെ ഇത് ജനങ്ങൾക്കായി തുറന്നുകൊടുത്തു. 1921-ൽ ഹിരോഷിമാ പ്രീഫെക്ചുറൽ പ്രോഡക്ട്സ് എക്സിബിഷൻ ഹാൾ എന്നും 1933-ൽ ഹിരോഷിമാ പ്രീഫെക്ചുറൽ ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഹാൾ എന്നും പുനഃനാമകരണം ചെയ്തു. കലാ പ്രദർശനങ്ങളും വിദ്യാഭ്യാസ പ്രദർശനങ്ങളും നടത്തുന്നതിനു വേണ്ടിയാണ് കെട്ടിടം ഉപയോഗിച്ചിരുന്നത്.[3]
1945 ഓഗസ്റ്റ് 6-ന് ഹിരോഷിമയിൽ ആറ്റംബോംബ് പതിച്ചപ്പോൾ കെട്ടിടത്തിന്റെ പല ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചുവെങ്കിലും പൂർണ്ണമായും നശിച്ചിരുന്നില്ല. അണുവായുധ ശക്തിയെ അതിജീവിച്ചതിനാൽ ഈ കെട്ടിടത്തെ ജെൻബകു ഡോം (ആറ്റംബോംബ് ഡോം) എന്നും വിളിക്കാറുണ്ട്.[4] കെട്ടിടത്തിന്റെ മുകളിൽ അർദ്ധ വൃത്താകൃതിൽ ലോഹം കൊണ്ടുള്ള ഒരു നിർമ്മിതിയുണ്ട്. ഇതിനെയാണ് 'ഡോം' എന്നു വിളിക്കുന്നത്.
കെട്ടിടം നശിപ്പിച്ചു കളയണമെന്നും സംരക്ഷിക്കണമെന്നും അഭിപ്രായങ്ങളുണ്ടായിരുന്നു. സമാധാനത്തിന്റെ പ്രതീകമായി കെട്ടിടം നിലനിർത്തണമെന്നായിരുന്നു ബഹുജനാഭിപ്രായം.[5] 1950-നും 1964-നുമിടയ്ക്കുള്ള കാലഘട്ടത്തിൽ കെട്ടിടത്തിനു ചുറ്റും മനോഹരമായ ഉദ്യാനം നിർമ്മിച്ചു. ഈ ഉദ്യാനത്തെ ഹിരോഷിമാ പീസ് മെമ്മോറിയൽ പാർക്ക് എന്നാണ് വിളിക്കുന്നത്. 1966-ൽ ഹിരോഷിമാ സിറ്റി കൗൺസിൽ ജെൻബകു ഡോമിന്റെ സംരക്ഷണം ഏറ്റെടുക്കുകയും ഹിരോഷിമാ പീസ് മെമ്മോറിയൽ എന്ന പേര് ഔദ്യോഗികമായി നൽകുകയും ചെയ്തു. പാർക്കിലെ മുഖ്യാകർഷണമായ ഈ കെട്ടിടം കാണുവാൻ നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.[4]
ഹിരോഷിമയിലെ ആറ്റംബോംബ് പ്രയോഗം
[തിരുത്തുക]1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ഹിരോഷിമയിൽ വച്ചാണ് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. 1945 ജൂലൈ 25-ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിന് ജപ്പാനിലെ രണ്ടു നഗരങ്ങളിൽ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിർദ്ദേശം ലഭിക്കുകയായിരുന്നു.[7] 40,000-ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന ഹിരോഷിമാ നഗരത്തെയാണ് ആദ്യം തിരഞ്ഞെടുത്തത്.[7] അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോല ഗേ (Enola Gay)യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയി എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ചു കളഞ്ഞ സ്ഫോടനത്തിൽ 1,40,000-ത്തോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്.[8] ഹിരോഷിമയിലെ Aioi Bridge-നെ ലക്ഷ്യമാക്കി നീങ്ങിയ ബോംബ് 240 മീറ്റർ അകലെ ജെൻബകു ഡോമിനു സമീപം ഷിമാ ആശുപത്രിയിൽ നേരിട്ടു പതിക്കുകയായിരുന്നു.[9] ആശുപത്രിയിൽ ഉണ്ടായിരുന്നവർ തൽക്ഷണം മരിച്ചു. ജെൻബകു ഡോമിന് ചെറിയ കേടുപാടുകൾ മാത്രമാണ് സംഭവിച്ചത്.
സംരക്ഷണം
[തിരുത്തുക]യുദ്ധത്തിനു ശേഷം ജെൻബകു ഡോമിന്റെ നാശം തുടർന്നുകൊണ്ടേയിരുന്നു. 1966-ൽ ഹിരോഷിമാ സിറ്റി കൗൺസിൽ ഇതിന്റെ സംരക്ഷണം ഏറ്റെടുത്തു. ഹിരോഷിമയിലെ മേയർ ആയിരുന്ന ഷിൻസോ ഹമായ് (1905-1968) ഇതിനെ സംരക്ഷിക്കുന്നതിനു വേണ്ടി ധനം സമാഹരിച്ചു. 1967-ൽ സംരക്ഷണ പ്രവർത്തനങ്ങൾ പൂർത്തിയായി.[2][10] 1989-നും 1990-നുമിടയ്ക്ക് ചില അറ്റകുറ്റപ്പണികളും നടന്നു.[2] 1945 ഓഗസ്റ്റ് 6-ന് ജെൻബകു ഡോം എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്.[4] 1996 ഡിസംബറിൽ യുനെസ്‌കോ ജെൻബകു ഡോമിനെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നായി പ്രഖ്യാപിച്ചു.[2]
ചിത്രശാല
[തിരുത്തുക]-
പ്രോഡക്ട് എക്സിബിഷൻ ഹാളിന്റെ യഥാർത്ഥ രൂപം. (1921–1933)
-
മോട്ടോയാസു പാലത്തിൽ നിന്നുള്ള ദൃശ്യം.(1921–1933)
-
ഒരു രാത്രി ദൃശ്യം (1921)
-
2004 ഓഗസ്റ്റ് 6-ന് ഹിരോഷിമ ദുരന്തത്തിന്റെ വാർഷിക ദിനത്തിൽ ശാന്തിസ്മാരകം സന്ദർശിക്കാനെത്തിയവർ.
-
തെക്കു പടിഞ്ഞാറ് ദിശയിൽ നിന്ന് ഗൻബകു ഡോമിന്റെ ദൃശ്യം.
-
Aioi Bridge-ൽ നിന്നുള്ള വിദൂര ദൃശ്യം.
-
ഒരു സമീപ ദൃശ്യം
-
ശാന്തിസ്മാരകത്തിലെ ലോഹ ഫലകം
-
ശാന്തിസ്മാരകം അന്നും ഇന്നും
-
ജെൻബകു ഡോം 2007-ൽ
-
ജെൻബകു ഡോം രാത്രിയിൽ
-
ജെൻബകു ഡോം രാത്രിയിൽ
-
ഹിരോഷിമാ ശാന്തിസ്മാരകവും ഉദ്യാനവും
-
ജെൻബകു ഡോം 2015 ഒക്ടോബറിൽ.
അവലംബം
[തിരുത്തുക]- ↑ https://whc.unesco.org/en/list/775.
{{cite web}}
: Missing or empty|title=
(help) - ↑ 2.0 2.1 2.2 2.3 2.4 "原爆ドーム". Nihon Daihyakka Zensho (Nipponika) (in Japanese). Tokyo: Shogakukan. 2012. OCLC 153301537. Archived from the original on 2007-08-25. Retrieved 2012-09-18.
{{cite encyclopedia}}
: Unknown parameter|trans_title=
ignored (|trans-title=
suggested) (help)CS1 maint: unrecognized language (link) - ↑ Logan, William (2008). Places of Pain and Shame: Dealing with 'Difficult Heritage'. Routledge.
- ↑ 4.0 4.1 4.2 UNESCO. "Hiroshima Peace Memorial (Genbaku Dome)".
- ↑ Hiroshima Peace Musium
- ↑ "Let's look at the Special Exhibit : Hiroshima on October 5, 1945". Hiroshima Peace Memorial Museum. Retrieved 15 August 2010.
- ↑ 7.0 7.1 Van Rhyn, Mark E. "Hiroshima, Bombing of". PBS. Archived from the original on 2020-12-11. Retrieved 29 March 2013.
- ↑ Schofield, John and Cocroft, Wayne (eds.) (2009). A Fearsome Heritage: Diverse Legacies of the Cold War. Left Coast Press.
{{cite book}}
:|last1=
has generic name (help)CS1 maint: multiple names: authors list (link) - ↑ Ide, Kanako (Winter 2007). "A Symbol of Peace and Peace Education: The Genbaku Dome in Hiroshima". Journal of Aesthetic Education. 4. 41: 12–23. Retrieved 10 February 2014.
{{cite journal}}
: CS1 maint: url-status (link) - ↑ "浜井信三". Nihon Jinmei Daijiten (in Japanese). Tokyo: Shogakukan. 2012. Archived from the original on 2007-08-25. Retrieved 2012-10-23.
{{cite encyclopedia}}
: Unknown parameter|trans_title=
ignored (|trans-title=
suggested) (help)CS1 maint: unrecognized language (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Hiroshima Atomic Bomb Dome
- Entry on UNESCO (United Nations Educational, Scientific and Cultural Organization) website
- Official page
- Trade Promotion Hall
- Official UNESCO page
- Picture of the building before the bombing Archived 2005-12-03 at the Wayback Machine.
- U.S. Attending 2010 Hiroshima Memorial - video report by Democracy Now!
- Hiroshima Peace Memorial webcam Archived 2018-07-13 at the Wayback Machine. showing Atomic Bomb Dome.