സ്വാൻ ഭാഷ
Svan | |
---|---|
ლუშნუ ნინ Lušnu nin | |
ഉച്ചാരണം | [luʃnu nin] |
ഉത്ഭവിച്ച ദേശം | Georgia |
ഭൂപ്രദേശം | Svaneti Abkhazia (Kodori Gorge) |
മാതൃഭാഷയായി സംസാരിക്കുന്നവർ | (15,000 cited 2000)[1] to 30,000 (1997)[2] |
Kartvelian
| |
Georgian script | |
ഭാഷാ കോഡുകൾ | |
ISO 639-3 | sva |
ഗ്ലോട്ടോലോഗ് | svan1243 [3] |
പശ്ചിമ ജോർജിയയിലെ സ്വനേതി മേഖലയിലെ സ്വാൻ ജനങ്ങൾ പ്രാഥമിക ഭാഷയായി ഉപയോഗിക്കുന്ന ഒരു കാർട്‌വേലിയൻ ഭാഷയാണ് സ്വാൻ ഭാഷ - Svan language (Svan: ლუშნუ ნინ lušnu nin; Georgian: სვანური ენა svanuri ena). 30,000നും 80,000നുമിടയിലിള്ള ജനങ്ങളാണ് ഈ ഭാഷ സംസാരിക്കുന്നത്.[4][5] വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഭാഷയായി യുനെസ്‌കോ പ്രഖ്യാപിച്ച ഭാഷയാണിത്.[6]
സവിശേഷതകൾ
[തിരുത്തുക]മറ്റു കാർട്‌വേലിയൻ ഭാഷകളെ പോലെ തന്നെ സ്വാൻ ഭാഷയ്ക്കും നിരവധി വ്യഞ്ജനാക്ഷരങ്ങൾ ഉണ്ട്. സ്വാൻ ഭാഷ ഹ കാരത്തോടെ ഉച്ചരിക്കുന്ന ധ്വനികൾ (voiceless uvular plosive) നിലനിർത്തുന്നുണ്ട്. ജോർജിയൻ ഭാഷയേക്കാൾ സ്വാരാക്ഷരങ്ങൾ സ്വാൻ ഭാഷയ്ക്കുണ്ട്. മറ്റു കാർട് വേലിയൻ ഭാഷകളേക്കാൾ സ്വാരാക്ഷരങ്ങളുള്ള ഭാഷയാണ് സ്വാൻ. നീണ്ടതും ഹ്രസ്വവുമായ സ്വരാക്ഷരങ്ങളുണ്ട് ഈ ഭാഷയിൽ. മൊത്തം 18 സ്വരങ്ങളാണ് സ്വാൻ ഭാഷയിൽ. ജോർജിയൻ ഭാഷയിൽ കേവലം അഞ്ചു സ്വരാക്ഷരങ്ങൾ മാത്രമെയുള്ളു. സ്വാൻ ഭാഷയുടെ രൂപഘടനയും (Morphology) മറ്റു മൂന്ന് കാർട്‌വേലിയൻ ഭാഷകളെ അപേക്ഷിച്ച് കുറവാണ്. ക്രിയാ പദങ്ങളുടെ രൂപഭേദങ്ങളിലും ശ്രദ്ധേയമായ വ്യത്യാസങ്ങളുണ്ട്.
വ്യാപനം
[തിരുത്തുക]ജോർജിയയിലെ സ്വനേതി മേഖലയുടെ വടക്കുപടിഞ്ഞാറൻ പർവ്വത പ്രദേശത്തും കരിങ്കടലിന്റെ കിഴക്കു വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന അബ്ഖാസിയയിലെ കോഡോരി വാലിയിലുമായി ( Kodori Gorge) ഏകദേശം 35,000 - 40,000 തദ്ദേശീയരായ ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് സ്വാൻ [2]. ഈ ഭാഷ അനൗപചാരികമായി സാമൂഹിക വാർത്താവിനിമയത്തിന് മാത്രമാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഇതിന് സാധാരണയായ എഴുത്ത് നിലവാരമോ ഔദ്യോഗിക പദവിയോ ഇല്ല. സ്വാൻ ഭാഷ സംസാരിക്കുന്ന മിക്കവരും ജോർജിയൻ ഭാഷയും സംസാരിക്കും. സാഹിത്യ, വ്യാപാര ആവശ്യങ്ങൾക്കും ഔദ്യോഗിക ഭാഷയായ ജോർജിയൻ ആണ് ഉപയോഗിക്കുന്നത്.
ചരിത്രം
[തിരുത്തുക]നാലു കാർട്‌വേലിയൻ ഭാഷകളിൽ ഏറ്റവും വ്യാത്യാസമുള്ള ഭാഷയാണ് സ്വാൻ. ബിസി (ക്രിസ്തുവിന് മുൻപ്) രണ്ടാം സഹസ്രാബ്ദത്തിലോ (2ിറ ാശഹഹലിിശൗാ ആഇ) അതിന് മുൻപോ ഉത്ഭവിച്ചതാണ് സ്വാൻ ഭാഷ എന്നാണ് കരുതപ്പെടുന്നത്.
ഭാഷാഭേദങ്ങൾ
[തിരുത്തുക]സ്വാൻ ഭാഷയ്ക്ക് രണ്ട് പ്രധാന വകഭേദങ്ങളും നാല് ഉപവകഭേദങ്ങളുമുണ്ട്.
- അപ്പർ സ്വാൻ (Upper Svan) : ഏകദേശം 15,000 ത്തോളം പേർ സംസാരിക്കുന്നുണ്ട്.
അപ്പർ സ്വാൻ ഭാഷയിൽ തന്നെ രണ്ട് ഉപവിഭാഗങ്ങളുണ്ട്.
- അപ്പൻ ബൽ : ജോർജിയയിലെ Ushguli, Kala, Ipar, Mulakh, Mestia, Lenzer, Latal എന്നിവിടങ്ങളിൽ സംസാരിക്കുന്നു.
- ലോവർ ബൽ : Becho, Tskhumar, Etser, Par, Chubekh, Lakham എന്നിവിടങ്ങളിൽ സംസാരിക്കുന്നു.
- ലോവർ സ്വാൻ (Lower Svan): ഏകദേശം 12,000 പേർ സംസാരിക്കുന്നുണ്ട്.
ഇതിന് രണ്ടു ഉപവകഭേദങ്ങളുണ്ട്.
- ലാഷ്ഖിയാൻ : Lashkh എന്ന പ്രദേശത്ത് സംസാരിക്കുന്നു
- ലെന്റെഖിയാൻ : Lentekhi, Kheled, Khopur, Rtskhmelur, Cholur എന്നിവിടങ്ങളിൽ സംസാരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Svan at Ethnologue (18th ed., 2015)
- ↑ 2.0 2.1 DoBeS (Dokumentation Bedrohter Sprachen, Documentation of Endangered Languages)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Svan". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Levinson, David. Ethnic Groups Worldwide: A Ready Reference Handbook. Phoenix: Oryx Press, 1998. p 34
- ↑ Stephen F. Jones. Svans. World Culture Encyclopedia. Retrieved on March 13, 2011
- ↑ UNESCO Interactive Atlas of the World’s Languages in Danger