സ്വാതിലേഖ സെൻഗുപ്ത
ദൃശ്യരൂപം
സ്വാതിലേഖ സെൻഗുപ്ത | |
---|---|
ജനനം | 1950 |
ദേശീയത | Indian |
തൊഴിൽ | നാടക പ്രവർത്തകയ��ം അഭിനേത്രിയും |
ജീവിതപങ്കാളി(കൾ) | രുദ്ര പ്രസാദ് സെൻ ഗുപ്ത |
കുട്ടികൾ | സോഹ്നി സെൻ ഗുപ്ത |
ബംഗാളി നാടക പ്രവർത്തകയും അഭിനേത്രിയുയുമാണ് സ്വാതിലേഖ സെൻഗുപ്ത (ജനനം : 1950). കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം നേ��ിയിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]അലഹബാദിൽ ജനിച്ച സ്വാതിലേഖ, ബി.വി. കാരന്ത്, എ.സി. ബാനർജി, തപസ് സെൻ തുടങ്ങിയ നാടക കുലപതികളോടൊത്ത് പ്രവർത്തിച്ചു. ഇംഗ്ലീഷിൽ ബിരുദാനന്ദര ബിരുദവും പാശ്ചാത്യ സംഗീതത്തിൽ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസികിൽ നിന്ന് ഡിപ്ലോമയും നേടിയിട്ടുണ്ട്. രുദ്ര പ്രസാദ് സെൻ ഗുപ്തയോടൊപ്പം നന്ദികർ എന്ന നാടക ഗ്രൂപ്പിലെ പ്രധാന അഭിനേത്രിയായി. നന്ദികർ നാടകങ്ങളുടെ സഹ സംവിധാനവും സംദീത സംവിധാനവും നിർവഹിച്ചു. കുട്ടികളുടെ നാടക മേഖലയിലും സജീവമായി പ്രവർത്തിക്കുന്ന സ്വാതി തീയേറ്റർ ഗെയിംസിനെക്കുറിച്ച് ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. സത്യജിത് റേയുടെ ഗാരേ ബൈരേ എന്ന ചലച്ചിത്രത്തിൽ പ്രധാന വേഷം അഭിനയിച്ചു.[1]
നാടകങ്ങൾ
[തിരുത്തുക]പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം
- പശ്ചിമ ബംഗാൾ നാട്യ അക്കാദമി പുരസ്കാരം