Jump to content

സ്കോട്ട് ഫിറ്റ്സ്‌ജെറാൾഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രാൻസിസ് സ്കോട്ട് കീ ഫിറ്റ്സ്‌ഗെറാൾഡ്
എഫ്. സ്കോട്ട് ഫിറ്റ്സ്‌ഗെറാൾഡ്, കാൾ വാൻ വെച്ചെൻ 1937-ൽ എടുത്ത ചിത്രം
എഫ്. സ്കോട്ട് ഫിറ്റ്സ്‌ഗെറാൾഡ്, കാൾ വാൻ വെച്ചെൻ 1937-ൽ എടുത്ത ചിത്രം
ജനനംസെപ്റ്റംബർ 24, 1896
സെന്റ്. പോൾ, മിന്നെസോട്ട, അമേരിക്ക
മരണംഡിസംബർ 21, 1940
ഹോളിവുഡ്, കാലിഫോർണിയ, അമേരിക്ക
തൊഴിൽനോവലിസ്റ്റ്, നാടകകൃത്ത്
ദേശീയതഅമേരിക്കൻ
കാലഘട്ടം1920-1940
Genreസാഹിത്യം
സാഹിത്യ പ്രസ്ഥാനംമോഡേണിസം


ഫ്രാൻസിസ് സ്കോട്ട് കീ ഫിറ്റ്സ്‌ഗെറാൾഡ് (സെപ്റ്റംബർ 24, 1896ഡിസംബർ 21,1940) ഒരു അമേരിക്കൻ ജാസ് ഏജ് നോവൽ-ചെറുകഥ എഴുത്തുകാരനായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ എഴുത്തുകാരിൽ ഒരാളായി അദ്ദേഹത്തെ കരുതുന്നു. നഷ്ടപ്പെട്ട തലമുറ എന്നറിയപ്പെടുന്ന, ഒന്നാം ലോകമഹായുദ്ധകാലത്ത് എഴുതിയിരുന്ന എഴുത്തുകാരിൽ ഒരാൾ ആയിരുന്നു അദ്ദേഹം. അദ്ദേഹം നാലു നോവലുകൾ പൂർത്തിയാക്കി. അഞ്ചാമത്തത് പൂർത്തിയാക്കുവാൻ സാധിച്ചില്ല. യുവത്വം, നിരാശ, വാർദ്ധക്യം എന്നീ വിഷയങ്ങളിൽ ധാരാളം ചെറുകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന കൃതി അമേരിക്കൻ ജാസ് ഏജ് സംസ്കാരത്തിന്റെയും അപചയത്തിന്റെയും കഥ പറയുന്ന “ഗ്രേറ്റ് ഗാറ്റ്സ്ബി” എന്ന കൃതിയായിരിക്കും.

തന്റെ ജീവിതത്തിലും നോവലുകളിലെ പോലെ വർണ്ണാഭവും ധാരാളിത്വമാർന്നതുമായ ഒരു ശൈലി ആണ് സ്കോട്ട് ഫിറ്റ്സ്‌ഗെറാൾഡ് പുലർത്തിയിരുന്നത്.

"ജാസ് ഏജ്"

[തിരുത്തുക]

1920കൾ ആയിരുന്നു സ്കോട്ട് ഫിറ്റ്സ്ഗെറാൾഡിന്റെ സാ‍ഹിത്യ ജീവിതത്തിലെ സുവർണ്ണകാലം. അദ്ദേഹത്തിന്റെ 1922-ൽ എഴുതിയ നോവൽ ദ് ബ്യൂട്ടിഫുൾ ആന്റ് ഡാംഡ് (സുന്ദരരും ശപിക്കപ്പെട്ടവരും) താരതമ്യേന അപക്വമായ ദിസ് സൈഡ് ഓഫ് പാരഡൈസ് എന്ന കൃതിയെക്കാളും ഒരു പരിണാമത്തെ കുറിക്കുന്നു. ഫിറ്റ്സ്ഗെറാൾഡിന്റെ ഏറ്റവും നല്ല കൃതിയായി വിശേഷിപ്പിക്കുന്ന ദ് ഗ്രേറ്റ് ഗാറ്റ്സ്ബി 1925-ൽ പ്രസിദ്ധീകരിച്ചു. ഫിറ്റ്സ്‌ഗെറാൾഡ് പല തവണ യൂറോപ്പിലേക്ക് (പ്രധാനമായും പാരീസിലേക്കും ഫ്രെഞ്ച് റിവിയേറയിലേക്കും) സഞ്ചരിച്ചു. അദ്ദേഹം അമേരിക്കൻ സാഹിത്യ-പ്രവാസി സമൂഹത്തിലെ പലരുമായും - പ്രധാനമായും ഏണസ്റ്റ് ഹെമ്മിംഗ്‌വേയുമായി - പാരീസിൽ വെച്ച് സൗഹൃദം സ്ഥാപിച്ചു.

ഹെമിംഗ്‌വേ ഫിറ്റ്സ്ഗെറാൾഡിനെ ഒരു എഴുത്തുപരിചയമുള്ള പ്രൊഫഷണൽ എഴുത്തുകാരനായി കണ്ടു. ഹെമിംഗ്‌വേ ദ് ഗ്രേറ്റ് ഗാറ്റ്സ്ബി എന്ന കൃതിയെ മഹത്തരമായി കണ്ടു. എ മൂവബിൾ ഫീസ്റ്റ് എന്ന തന്റെ പാരീസ് ജീവിതത്തെ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളിൽ ഹെമിംഗ്‌വേ ഇങ്ങനെ എഴുതി. “ഫിറ്റ്സ്ഗെറാൾഡിന് ഇത്രയും നല്ല ഒരു കൃതി രചിക്കുവാൻ കഴിയുമെങ്കിൽ ഇതിലും നല്ല ഒന്ന് രചിക്കുവാൻ കഴിയും എന്ന് എനിക്ക് ഉറപ്പാണ്”. ഫിറ്റ്സ്ഗെറാൾഡിനെയും അദ്ദേഹത്തിന്റെ തെറ്റുകൾ നിറഞ്ഞ, ശപിക്കപ്പെട്ട സ്വഭാവത്തെയും ഹെമിംഗ്‌വേ ആരാധിച്ചു. മൂവബിൾ ഫീസ്റ്റിൽ ഫിറ്റ്സ്ഗ്ഗെറാൾഡിനെ കുറിച്ച് ഹെമിംഗ്‌വേ ഇങ്ങനെ എഴുതി: “ഒരു ചിത്രശലഭം പറക്കുമ്പോൾ ത്തിന്റെ ചിറകിൽ നിന്നുള്ള പൂമ്പൊടി നിർമ്മിക്കുന്ന പാറ്റേൺ പോലെ അനുസ്യൂതമാണ് ഫിറ്റ്സ്ഗെറാൾഡിന്റെ ശൈലി. ഒരു സമയത്ത് ചിത്രശലഭം അതിന്റെ ചിറകുകൾ ഉരയുന്നതോ മുറിയുന്നതോ മനസ്സിലാക്കാത്തതുപോലെ ഫിറ്റ്സ്ഗെറാൾഡും തന്റെ രചനയെ മനസ്സിലാക്കിയില്ല. പിന്നീട് അദ്ദേഹം തന്റെ മുറിവേറ്റ ചിറകുകളെയും അവയുടെ രൂപഘടനയെയും മനസ്സിലാക്കി. അദ്ദേഹം ചിന്തിക്കുവാൻ പഠിച്ചു. പിന്നെ അദ്ദേഹത്തിനു പറക്കുവാൻ കഴിഞ്ഞില്ല, കാരണം പറക്കലിനോടുള്ള പ്രണയം അസ്തമിച്ചിരുന്നു. പറക്കൽ എത്ര അനായാസമായിരുന്നു എന്ന് ചിന്തിച്ച് നെടുവീർപ്പിടാൻ മാത്രമേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ." (129)

കൃതികൾ

[തിരുത്തുക]

നോവലുകൾ

[തിരുത്തുക]

മറ്റ് രചനകൾ

[തിരുത്തുക]