സോറിയാറ്റിക് ആർത്രൈറ്റിസ്
സോറിയാറ്റിക് ആർത്രൈറ്റിസ് | |
---|---|
സ്പെഷ്യാലിറ്റി | ഇമ്മ്യൂണോളജി, റുമറ്റോളജി |
കോശജ്വലനം കാരണമുണ്ടാകുന്ന ഒരുതരം ആർത്രൈറ്റിസ് (സന്ധിവേദന) ആണ് സോറിയാറ്റിക് ആർത്രൈറ്റിസ് (ആർത്രൈറ്റിസ് സോറിയാറ്റിക്ക, ആർത്രോപതിക് സോറിയാസിസ്, സോറിയാറ്റിക് അർത്രോപതി എന്നും ഇതിനെ വിളിക്കാറുണ്ട്)[1][2] സോറിയാസിസ് എന്ന ദീർഘകാലം നീണ്ടുനിൽക്കുന്നതരം ത്വക്ക് രോഗമുള്ള 30% ആൾക്കാരിൽ ഈ അസുഖം കാണപ്പെടാറുണ്ട്.[3]
രോഗലക്ഷണങ്ങൾ
[തിരുത്തുക]സോറിയാറ്റിക് ആർത്രൈറ്റിസ് ഉള്ളവർ സാധാരണ രോഗസംബന്ധമായി പറയുന്ന വിവരങ്ങൾ (symptoms):[4]
- വേദന, വീക്കം, അല്ലെങ്കിൽ ഒന്നോ ഒന്നിലധികമോ സന്ധികൾ അനക്കാനുള്ള ബുദ്ധിമുട്ട് (stiffness).
- സന്ധികൾക്ക് ചുവപ്പുനിറമോ തൊടുമ്പോൾ ചൂടോ അനുഭവപ്പെടൽ.
- കൈകാൽ വിരലുകൾ സോസേജ് പോലെ വീങ്ങുക (ഡാക്റ്റൈലൈറ്റിസ് എന്നാണ് ഇതിനു പറയുന്നത്).
- പാദത്തിലും കാൽക്കുഴയ്ക്കും വേദന. അച്ചിലിസ് ടെൺഡണിനെ ബാധിക്കുന്ന ടെൺഡിനൈറ്റ്സി (ടെൺഡണിന്റെ കോശജ്വലനം). കാൽപ്പത്തിയെ ബാധിക്കുന്ന കോശജ്വലനം (പ്ലാന്റാർ ഫേഷിയൈറ്റിസ്).
- നഖങ്ങളിലെ മാറ്റങ്ങൾ. നഖത്തിൽ കുഴിവുണ്ടാകുകയോ നഖം ഇളകുകയോ ചെ���്യുക.
- നട്ടെല്ലിന്റെ താഴെയറ്റത്തിനടുത്തുള്ള സേക്രം എന്ന ഭാഗത്തിനടുത്തുള്ള വേദന.
വിശ്രമിച്ചാലും മാറാത്തതും ദിവസങ്ങളോ ആഴ്ച്ചകളോ നീണ്ടുനിൽക്കുന്നതുമായ ക്ഷീണവും പരാതിയായി രോഗികൾ പറയാറുണ്ട്. സോറിയാറ്റിക് ആർത്രറ്റിസ് രൂക്ഷമാകാതെ കാണപ്പെടാമെങ്കിലും ചിലപ്പോൾ സന്ധിക്ക് വലിയ നാശമുണ്ടാക്കുന്ന അവസ്ഥയിലേയ്ക്ക് മാറാറുണ്ട്. ഇടയ്ക്കിടെ അസുഖം മൂർച്ഛിക്കുകയും അതിനുശേഷം ഒരിടവേളയിൽ ആശ്വാസം ലഭിക്കുകയും ചെയ്യുന്നത് സാധാരണമാണ്.
നീണ്ടുനിൽക്കുന്ന കോശജ്വലനം സന്ധികൾക്ക് നാശമുണ്ടാക്കുമെന്നതിനാൽ രോഗത്തിന്റെ ആദ്യ ദശയിൽ തന്നെ അസുഖം കണ്ടുപിടിക്കുകയും അസുഖത്തിന്റെ വികാസം മന്ദഗതിയിലാക്കുകയോ തടയുകയോ ചെയ്യുന്ന ചികിത്സ ആരംഭിക്കേണ്ടതുണ്ട്. [5]
ചികിത്സകൾ
[തിരുത്തുക]കോശജ്വലനമാണ് ഈ രോഗത്തിലെ അടിസ്ഥാനപ്രക്രീയ. ചികിത്സകൾ കോശജ്വലനം കുറയ്ക്കുകയും നിയന്ത്രിക്കുകയുമാണ് ലക്ഷ്യമിടുന്നത്. രൂക്ഷമല്ലാത്ത കേസുകളിൽ എൻ.എസ്.എ.ഐ.ഡി. മരുന്നുകൾ മാത്രം ഉപയോഗിച്ചാൽ മതിയാകും. അടുത്തകാലത്തായുള്ള പ്രവണത അസുഖത്തിൽ മാറ്റം വരുത്തുന്ന ആന്റീ റൂമാറ്റിക് മരുന്നുകളോ ബയോളജിക് റെസ്പോൺസ് മോഡിഫയർ എന്ന വിഭാഗത്തിൽ പെട്ട മരുന്നുകളോ ആദ്യം തന്നെ നൽകുക എന്നതാണ്. സന്ധികൾക്ക് സുഖപ്പെടുത്താൻ സാധിക്കാത്ത മാറ്റങ്ങൾ വരുന്നതു തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
അവലംബം
[തിരുത്തുക]- ↑ Freedberg, Irwin M.; Fitzpatrick, Thomas B. (2003). Fitzpatrick's dermatology in general medicine (6th ed.). New York: McGraw-Hill. pp. 427–436. ISBN 0-07-138076-0.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ James, William; Berger, Timothy; Elston, Dirk (2005). Andrews' Diseases of the Skin: Clinical Dermatology (10th ed.). Saunders. p. 194. ISBN 0-7216-2921-0.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ "About psoriatic arthritis". National Psoriasis Foundation. Retrieved 2008-08-31.
{{cite journal}}
: Cite journal requires|journal=
(help) - ↑ Amherd-Hoekstra A, Näher H, Lorenz HM, Enk AH (2010). "Psoriatic arthritis: a review". Journal of the German Society of Dermatology. 8 (5): 332–9. PMID 20015187.
{{cite journal}}
: Unknown parameter|month=
ignored (help)CS1 maint: multiple names: authors list (link) - ↑ Farragher TM, Lunt M, Plant D, Bunn DK, Barton A, Symmons DP (2010). "Benefit of early treatment in inflammatory polyarthritis patients with anti-cyclic citrullinated peptide antibodies versus those without antibodies". Ann. Rheum. Dis. 62 (5): 664–75. doi:10.1002/acr.20207. PMC 2962800. PMID 20461787.
{{cite journal}}
: Unknown parameter|month=
ignored (help)CS1 maint: multiple names: authors list (link)
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- നാഷണൽ സോറിയാസിസ് ഫൗണ്ടേഷൻ
- ആർത്രൈറ്റിസ് ഫൗണ്ടേഷൻ Archived 2007-09-14 at the Wayback Machine.