Jump to content

സൈസീജിയം പാലക്കാടൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൈസീജിയം പാലക്കാടൻസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. palghatense
Binomial name
സൈസീജിയം പാലക്കാടൻസ്

അപൂർവ ഇനം ഞാവൽ മരമാണ് സൈസീജിയം പാലക്കാടൻസ് . ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായെന്ന് കരുതി അന്ത���രാഷ്ട്ര പരിസ്ഥിതി സംരക്ഷണ സംഘടനയുടെ 'റെഡ് ഡാറ്റാ'ബുക്കിൽ വംശനാശം സംഭവിച്ചിരിക്കാൻ ഇടയുള്ള സസ്യങ്ങളുടെ പട്ടികയിലാണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.[1]

2014 ൽ കേരളത്തിൽ നിന്നുള്ള കണ്ടെത്തൽ

[തിരുത്തുക]

കർണാടകത്തോട് ചേർന്ന ബ്രഹ്മഗിരി മലനിരകളിലെ നിത്യഹരിതവനത്തിൽ 2014 ൽ ഇതിനെ കണ്ടെത്തിയിരുന്നു.[2]

അപൂർവ്വത

[തിരുത്തുക]

ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനായിരുന്ന ആർ.എച്ച്. ബഡോം 150-ലധികം വർഷങ്ങൾക്കുമുമ്പ് പശ്ചിമഘട്ടത്തിലെ പറമ്പിക്കുളം വനമേഖലയിലാണ് ഈ ഞാവൽ ഇനം കണ്ടെത്തിയത്. ഇതിനെക്കുറിച്ച് 140-ലേറെ വർഷക്കാലം സസ്യശാസ്ത്ര ഗവേഷകർക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ല. 1992-ൽ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിലെ ഗവേഷകർ പറമ്പിക്കുളം വനത്തിലെ പണ്ടാരവരയിൽ നിന്ന് ഇവയുടെ പത്തോളം മരങ്ങൾ കണ്ടെത്തിയിരുന്നു.

പൂക്കാലം

[തിരുത്തുക]

15 മീറ്ററിലധികം ഉയരത്തിൽ വളരുന്ന ഈ മരം 1600 മീറ്റർ ഉയരത്തിലുള്ള നിത്യഹരിതവനങ്ങളിലാണ് കാണപ്പെടുന്നത്. ജനുവരി മുതൽ ജൂൺവരെയാണ് പൂക്കാലം.

അവലംബം

[തിരുത്തുക]
  1. "അപ്രത്യക്ഷമായെന്ന് കരുതിയ ഞാവൽമരം കണ്ണൂരിൽ". മാതൃഭൂമി.കോം. Archived from the original on 2014-09-06. Retrieved 5 സെപ്റ്റംബർ 2014.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "നശിച്ചെന്നു ലോകം കരുതിയ ഞാവൽചെടി കണ്ണൂരിൽ" (പത്രലേഖനം). മലയാള മനോരമ. 10 ഒക്ടോബർ 2014. Archived from the original on 2014-10-10. Retrieved 10 ഒക്ടോബർ 2014.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സൈസീജിയം_പാലക്കാടൻസ്&oldid=3792868" എന്ന താളിൽനിന്ന് ശേഖരിച്ചത്