സൂചീമുഖി കടൽക്കാക്ക
സൂചിചുണ്ടൻ കടൽ കാക്ക | |
---|---|
Saloum Delta, Senegal | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. genei
|
Binomial name | |
Chroicocephalus genei (Brème, 1839)
| |
Synonyms | |
Larus genei |
സൂചി ചുണ്ടൻ കടൽക്കാക്കയ്ക്ക് slender-billed gull എന്ന ആംഗല നാമവുംChroicocephalus genei എന്ന ശാസ്ത്രീയ നാമവും ഉണ്ട്. ദേശാടാന പക്ഷിയാണ്.
വിതരണം
[തിരുത്തുക]മെഡിറ്ററേനിയന്റെ അടുത്തും പശ്ചിമ ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കും ഇവ പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് ആഫ്രിക്ക,ഇന്ത്യ, അപൂർവമായി പടിഞ്ഞാറൻ യൂറോപ്പ്, എന്നിവിടങ്ങളിലേക്ക് ദേശാടനം ചെയ്യുന്നു. ആന്റിഗ്വയിൽ കണ്ടതായി രേഖകളുണ്ട്. (AOU, 2000). ഇറ്റാലിയൻ പ്രകൃതി വിദഗ്ദ്ധനായിരുന്ന Giuseppe Genéയെ ഓർമ്മിക്കാനായാണ് ശാസ്ത്രീയ നാമം.
രൂപ വിവരണം
[തിരുത്തുക]മങ്ങിയ ചാര നിറത്തിലുള്ള ശരീരം. തലയും ചുവന്ന കൊക്കും നീണ്ടു കൂർത്തു വരുന്നതാണ്. തയും നെഞ്ചും വെളുത്തത്. പ്രാധമിക ചിറകുകളുടെ അറ്റത്ത് കറുത്ത നിറം. കാകുകൾക്ക് ബറുപ്പും കണ്ണുകൾ മഞ്ഞയും. പ്രായപൂർത്തിയാവാൻ രണ്ടു വർഷം എടുക്കും. [1]
ഭക്ഷണം
[തിരുത്തുക]മത്സ്യമാണ് പ്രധാന ഭക്ഷണം. ഇരയെ കണ്ടാൽ വെള്ളത്തിനു മുകളിലൂടെ കുറച്ചു ദൂരം പറന്ന്, വെള്ളത്തിൽ ഊളയിട്ട് ഇരയെ പിടിക്കുന്നു. ചെളിയിൽ നിന്ന് ജലത്തിലെ അകശേരുകികളെ പിടിക്കുന്നു. പരകുന്ന പ്രാണി കളേയും പിടിക്കാറുണ്ട്. [1]
പ്രജനനം
[തിരുത്തുക]കൂട്ടമായി പ്രജനനം നടത്തുന്നു. ഉള്ളിൽ തൂവലുകൾക്കൊണ്ട് മൃദുവാക്കിയിട്ടുള്ള കൂട്ടിൽ തവിട്ടു നിറത്തിൽ കുത്തുകളുള്ള വെളുത്ത 3 മുട്ടകൾ ഇടുന്നു. 25 ദിവസംകൊണ്ട് മുട്ട വിരിയുകയും അടുത്ത 25 ദിവസംകൊണ്ട് പറക്കുകയും ചെയ്യുന്നു. [1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Larus genei: Slender-billed Gull" (in ഫ്രഞ്ച്). Oiseaux.net. Retrieved 2013-12-12.
- American Ornithologists' Union (AOU) (2000): Forty-second supplement to the American Ornithologists' Union Check-list of North American Birds. Auk 117(3): 847–858. DOI: 10.1642/0004-8038(2000)117[0847:FSSTTA]2.0.CO;2
- BirdLife International (2004). Larus genei. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006.
- Harrison, Peter (1988). Seabirds: An Identification Guide. London: Christopher Helm. ISBN 0-7470-1410-8
- Mullarney, Svensson, Zetterstrom and Grant, Collins Bird Guide ISBN 0-00-219728-6
- Pons J.M., Hassanin, A., and Crochet P.A.(2005). Phylogenetic relationships within the Laridae (Charadriiformes: Aves) inferred from mitochondrial markers. Molecular phylogenetics and evolution 37(3):686-699