സി.എൽ. ജോസ്
C. L. Jose | |
---|---|
ജനനം | Puthukad, Thrissur district, Kerala, India |
തൊഴിൽ | Playwright |
അറിയപ്പെടുന്ന കൃതി |
|
ജീവിതപങ്കാളി(കൾ) | Lissy |
കുട്ടികൾ | A daughter and two sons |
മാതാപിതാക്ക(ൾ) |
|
പുരസ്കാരങ്ങൾ |
|
വെബ്സൈറ്റ് | website |
കേരളത്തിലെ പ്രശസ്തനായ ഒരു നാടകകൃത്താണ് സി. എൽ. ജോസ് (1932 ഏപ്രിൽ 4 ). പ്രൊഫഷണൽ നാടകരംഗത്തു സാമൂഹിക നാടകങ്ങൾ എന്നറിയപ്പെടുന്ന വിഭാഗത്തിലുൾപ്പെടുന്നതാണ് അദ്ദേഹത്തിന്റെ നാടകങ്ങൾ. മധ്യവർഗ സമൂഹ ത്തിലെ താളപ്പിഴകൾ ജീവിതഗന്ധിയായി അവതരിപ്പിച്ചു നാടക സദസ്സുകളിൽ അദ്ദേഹം ശ്രദ്ധേയനായി. എഴുപതുകളിലും എൺപതുകളിലും യുവജനോത്സവങ്ങളിലും ഗ്രാമീണ കലോത്സവങ്ങളിലും ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ട ഏകാങ്കനാടകങ്ങളുടെ രചയിതാവായിരുന്നു.
കേരള സാഹിത്യ അക്കാദമി നൽകുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരം 2017-ൽ അദ്ദേഹത്തിന് ലഭിച്ചു[1].
ജീവിത രേഖ
[തിരുത്തുക]1932-ഏപ്രിൽ 4-നു തൃശ്ശൂരിൽ ജനിച്ചു. തൃശൂർ ക്ഷേമവിലാസം കുറിക്കമ്പനിയിൽ അസ്സിസന്റ് മാനേജറ്റരായി 1992-ൽ വിരമിച്ചു. നിരവധി നാടക സമിതികളും സംഘടനകളും അദ്ദേഹത്തിന്റെ നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 36 സമ്പൂർണ്ണ നാടകങ്ങൾ, 12 സമാഹാരങ്ങളിലായി 70 ഏകാങ്കങ്ങൾ, ആത്മകഥാപരമായ 2 കൃതികൾ എന്നിവ അദ്ദേഹത്തിന്റേതായുണ്ട്. കേരള സംഗീത നാടക അക്കാദമി ചെയർമാൻ, കോഴിക്കോട് സർവകലാശാല ഫാക്കൽറ്റി അംഗം, ആകാശവാണി ഉപദേശകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നാടകങ്ങൾ
[തിരുത്തുക]1. കറുത്ത വെളിച്ചം 2. വിഷക്കാറ്റ് 3 ജ്വലനം 4. മണൽക്കാട് 5. ഭൂമിയിലെ മാലാഖ 6. കുരിശു ചുമക്കുന്നവർ 7. മേഘധ്വനി 8. കൊടുങ്കാറ്റുറങ്ങുന്ന വീട് 9. ശാപരശ്മി 10. അശനിപാതം 11. തീ പിടിച്ച ആത്മാവ് 12. പൊള്ളുന്ന പരമാർഥങ്ങൾ 13. ഗ്നിവലയം 14. ആത്മയുദ്ധം 15. വിശുദ്ധ പാപം 16. യുഗ തൃഷ്ണ 17. മഴക്കാറു നീങ്ങി 18. സീമ 19. കരിഞ്ഞ മണ്ണ് 20. അഭിസന്ധി 21. വെളിച്ചമേ നീ ഏവിടെ? 22. വേദനയുടെ താഴ്വരയിൽ 23. വെളിച്ചം പിണങ്ങുന്നു 24. വിതച്ചതു കൊയ്യുന്നു 25. നക്ഷത്ര വിളക്ക് 26. ബലിപുഷ്പം 27. ആമ്പൽപ്പൂവിന്റെ ആത്മഗീതം 28. സത്യം ഇവിടെ ദുഃഖമാണ് 29. ശോകപ്പക്ഷി 30. സൂര്യാഘാതം 31. നീർച്ചുഴി 32. എന്റെ വലിയ പിഴയും കന്നിക്കനിയും 33. നഷ്ടസ്വർഗ്ഗം
ഏകാങ്ക നാടക സമാഹാരങ്ങൾ
[തിരുത്തുക]1. മിഴിനീർപ്പൂക്കൾ, 2. ഒളിയമ്പുകൾ, 3. അവൾ മാത്രം, 3. ഭീതി, 4. കോളേജ് കുരുവികൾ, 5. നൊമ്പരങ്ങൾ, 6. അര മണിക്കൂറ് നാടകങ്ങൾ, 7. മാറി വീശുന്ന കാറ്റ്, 8. മനസ്സിൽ ഒരു ദീപം, 9. ചങ്ങലക്കും ഭ്രാന്ത്, 10. ഏകാങ്ക ശലഭങ്ങൾ, 11. ജോസിന്റെ ഏകാങ്കങ്ങൾ
പുരസ്കാരങ്ങൾ
[തിരുത്തുക]- നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്: ജ്വലനം, 1978[2][3].
- റോട്ടറി ��ാഹിത്യ അവാർഡ്, 1983
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സഹിത്യ അവാർഡ്, 1993
- സമഗ്ര സംഭാവനക്കുള്ള കേരള സംഗീത നാടക അക്കാദമി അവാാർഡ്, 2001
- കേരള സംഗീത നാടക അക്കാദമി അവാർഡ്[4], 2008
- ജെ. സി. ഫൗണ്ടേഷൻ അവാർഡ്, 2008
- കേരള സംഗീത നാടക അക്കാദമിയുടെ കലാരത്ന ഫെല്ലോഷിപ്പ് - 2013[5]
സിനിമ (കഥ)
[തിരുത്തുക]- അറിയാത്ത വീഥികൾ
- അഗ്നിനക്ഷത്രം
- ഭൂമിയിലെ മാലാഖ
അവലംബം
[തിരുത്തുക]- ↑ "അക്കാദമിയുടെ അവാർഡ്" (PDF). കേരള സാഹിത്യ അക്കാദമി. Retrieved 27 ജനുവരി 2020.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
- ↑ KERALA SANGEETHA NATAKA AKADEMI AWARD[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മനോരമ ദിനപത്രം, കൊച്ചി എഡിഷൻ, 2013 ജനുവരി 21, പേജ് 14, കോളം 7
- Pages using the JsonConfig extension
- Articles with dead external links from സെപ്റ്റംബർ 2021
- Pages using infobox person with multiple parents
- Pages using infobox person with unknown empty parameters
- 1932-ൽ ജനിച്ചവർ
- ഏപ്രിൽ 4-ന് ജനിച്ചവർ
- മലയാളനാടകകൃത്തുക്കൾ
- കേരള സംഗീതനാടക അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചവർ
- സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നേടിയവർ