Jump to content

സിതാറും നദി

വിക്കിപീഡിയ, ഒരു സ്വ���ന്ത്ര വിജ്ഞാനകോശം.
സിതാറും നദി
[[File:COLLECTIE TROPENMUSEUM Luchtfoto van de brug over de rivier Tjitaroem bij Batoedjadjar Tjimahi Preanger West-Java TMnr 10007687.jpg, A naturalist's wanderings in the Eastern Archipelago, a narrative of travel and exploration from 1878 to 1883 BHL46282257.jpg|200px|upright=1]]
Physical characteristics
നദീമുഖംJava Sea, Ujung Karawang, Karawang Regency, West Java,
നീളം300 km

സിതാറും നദി (Sundanese: Walungan Citarum) ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ ജാവയിലെ ഏറ്റവും നീളം കൂടിയതും വലുതുമായ നദിയാണ്. ജാവയിലെ മൂന്നാമത്തെ വലിയ നദിയും ആകുന്നു. ബെങ് കവാൻ സൊളൊ, ബ്രണ്ടാസ് എന്നിവയാണ് ഇതിനേക്കാൾ വലിയ മറ്റു നദികൾ. ജാവയുടെ ജനജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന നദിയാണിത്.

ചരിത്രം

[തിരുത്തുക]

തരുമനഗര രാജവംശത്തിനു ഈ നദിയുമായി അഭേദ്യ ബന്ധമുള്ളതാണ്. തരും സുന്ദനീസ് ഭാഷയിൽ നീലം ചെടിയെന്നണറിയപ്പെടുന്നത്. നാലാം നൂറ്റാണ്ടുമുതൽ തന്നെ ഇവിടെ മൺപാത്രനിർമ്മാണവും മറ്റു മനുഷ്യപ്രവർത്തനങ്ങളും നടന്നതായി തെളിവുകളുണ്ട്. ബാടുജയ, സസിബുവായ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ലഭിച്ച പുരാവസ്തുക്കൾ ഇവിടെ 4 ബി സി ഇ മുതൽ മനുഷ്യവാസം ഉണ്ടായിരുന്നതായി തെളിവു നൽകുന്നു.

ജലവൈദ്യുത-ജലസേചന അണക്കെട്ട് പദ്ധതി

[തിരുത്തുക]

സിതാറും നദിയിൽ മൂന്നു ജലവൈദ്യുതപദ്ധതികൾ സ്ഥപിച്ചിട്ടുണ്ട്. ബന്ദുങ് ജക്കാർത്ത എന്നിവിടങ്ങളിൽ ഇവിടെനിന്നും വൈദ്യുതി വിതരണം നടത്തുന്നു. കരവാങ് ബെകാസി എന്നീ പ്രദേശങ്ങളിലെ നെൽപാടങ്ങളിൽ ജലസേചനത്തിനായി ഇവിടെനിന്നും ജലമെത്തിക്കുന്നു.

ഇന്തോനേഷ്യയിലെ ഏറ്റവും വലിയ റിസർവോയർ (ജലസംഭരണി) ആണ് ഈ പദ്ധതിയിലുള്ള ജതിലുഹുർ ഡാം. 3 ബില്ല്യൺ ക്യുബിക് മീറ്റർ സംഭരണശേഷിയുള്ളതാണിത്.

മറ്റു പല നദികളെപ്പോലെ ഈ നദി അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം മലിനീകരണമാണ്. മലിനീകരണം നിമിത്തം അരിയുൽപ്പാദനം കുറയുകയും നെല്ലിനു ആവശ്യമായ വില ലഭിക്കാതെ വരുകയും ചെയ്യുന്നു.

മലിനീകരണം

[തിരുത്തുക]

മനുഷ്യന്റെ പ്രവർത്തനം മൂലം നദി അതിയായി മലിനികരിക്കപ്പെട്ടിരിക്കുന്നു. ഇതു ബാധിക്കുന്നത് ഈ നദിയെ ആശ്രയിച്ചു ജീവിക്കുന്ന ജനങ്ങളെയാണ്. ഈ നദിയുടെ തീരത്തുള്ള ബന്ദുങ് പട്ടണത്തിലും സിമാഹി പട്ടണത്തിലും പ്രവർത്തിക്കുന്ന തുണിമില്ലുകൾ പുറത്തുവിടുന്ന വിഷവസ്തുക്കൾ ആണ് കാരണം. 5,020 ചതുരശ്ര കിലോമീറ്റർ പരിധിയിലുള്ള 2000 വിവിധ വ്യവസായശാലകൾ പുറത്തുവിടുന്ന വിഷവസ്തുക്കളിൽ കറുത്തീയം(ലെഡ്), രസം(മെർക്കുറി), ആഴ്സെനിക് തുടങ്ങിയ മാരകമായ രാസവസ്തുക്കളാണ് അടങ്ങിയിട്ടുള്ളത്.

2008 ഡിസംബറിൽ ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് ഈ നദിയെ ലോകത്തെ ഏറ്റവും വൃത്തികെട്ട നദിയെന്നാണ് വിളിച്ചത്. ഇത് ശുദ്ധീകരിക്കാൻ ബാങ്ക് $500 മില്ല്യന്റെ സഹായം നൽകി.

അവലംബം

[തിരുത്തുക]
  • Richard Shears (5 June 2007). "Is this the world's most polluted river?". Mail Online
  • Nancy-Amelia Collins (5 December 2008). "ADB Gives Indonesia $500 Million to Clean Up World's Dirtiest River". voanews.com.
  • Greenpeace.org
"https://ml.wikipedia.org/w/index.php?title=സിതാറും_നദി&oldid=3272661" എന്ന താളിൽനിന്ന് ശേഖരിച്ചത്