സാൻസി വജ്രം
ദൃശ്യരൂപം
1570 ൽ ഓട്ടോമൺ സാമ്ര്യാജ്യത്തിന്റെ ഫ്രഞ്ച് അംബാസിഡറായിരുന്ന നിക്കോളസിന്റെ ഉടമസ്ഥതയിലുള്ള വജ്രമായിരുന്നു സാൻസി. ബദാമിന്റെ ആകൃതിയിൽ രണ്ടുഭാഗവും ചെത്തിമിനുക്കപ്പെട്ടതായിരുന്നു 60.4 കാരറ്റ് തൂക്കം വരുന്ന ഈ വജ്രക്കല്ല്. 16–ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇംഗ്ളണ്ടിലെ എലിസബത്ത്–1 രാജ്ഞി ഇത് സ്വന്തമാക്കി. 1675 ൽ ഫ്രഞ്ച് ഭരണാധികാരിയായിരുന്ന ലൂയി പതിനാലാമൻ 25000 പൗണ്ടിന് സാൻസിയെ സ്വന്തമാക്കി. ഫ്രഞ്ച് വിപ്ലവകാലത്ത് ഇത് കൊള്ളയടിക്കപ്പെട്ടു. 1867 ൽ പാരീസിൽ നടന്ന ഒരു പ്രദർശനത്തിൽ സാൻസിയും പ്രദർശിപ്പിക്കപ്പെട്ടു. 19–ാം നുറ്റാണ്ടിന്റെ അവസാനത്തിൽ ഒരു ഇന്ത്യൻ വജ്രവ്യാപാരി സാൻസി സ്വന്തമാക്കി. ഇന്ത്യയിലെത്തിച്ചു. പട്യാല മഹാരാജാവിന്റെ ആഭരണശേഖരത്തിൽ പിന്നീട് ഇത് ഇടം പിടിച്ചു. പാരീസിലെ ലൂവർ കൊട്ടാരത്തിന്റെ ഭാഗമായ അപ്പോളോ ഗാലറിയിലാണ് ഇതിപ്പോഴുള്ളത്.[1]
ഭാരം | 55.23 carat (11.046 ഗ്രാം) |
---|---|
നിറം | Pale yellow, exact color grade not recorded. |
Cut | Shield-shaped modified brilliant cut |
രൂപംകൊണ്ട രാജ്യം | ഇന്ത്യ |
കണ്ടെത്തിയത് | Before 1570 |
നിലവിലെ ഉടമസ്ഥാവകാശം | The Louvre, Paris, France |