സഞ്ജയ് ബാരു
Sanjaya Baru | |
---|---|
Media Advisor to the Prime Minister of India | |
ഓഫീസിൽ May 2004 – August 2008 | |
Secretary General of Federation of Indian Chambers of Commerce and Industry | |
ഓഫീസിൽ 1 September 2017 – 17 April 2018 | |
മുൻഗാമി | Alwyn Didar Singh |
പിൻഗാമി | Dilip Chenoy |
Editor of Business Standard | |
ഓഫീസിൽ 2010–2011 | |
മുൻഗാമി | T.N Ninan |
പിൻഗാമി | Ashok K Bhattacharya |
വ്യക്തിഗത വിവരങ്ങൾ | |
മാതാപിതാക്കൾ |
|
വിദ്യാഭ്യാസം | Jawaharlal Nehru University |
2004 മേയ് മുതൽ 2008 ഓഗസ്‌റ്റ് വരെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ മാധ്യമ ഉപദേഷ്‌ടാവായിരുന്നു മുതിർന്ന മാധ്യമപ്രവർത്തകൻകൂടിയായ സഞ്‌ജയ് ബാരു. 2014 ൽ അദ്ദേഹം രചിച്ച ദി ആക്‌സിഡന്റൽ പ്രൈം മിനിസ്‌റ്റർ- ദി മേക്കിംഗ് ആൻഡ് അൺമേക്കിംഗ് ഓഫ് മൻമോഹൻസിംഗ് എന്ന പുസ്തകം വിവാദമായിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും അനുയായികളുടെയും മുന്നിൽ കീഴടങ്ങിയാണു രണ്ടാം യു.പി.എ. സർക്കാരിൽ പ്രധാനമന്ത്രി പ്രവർത്തിച്ചിരുന്നതെന്നു പുസ്‌തകത്തിൽ സഞ്‌ജയ് ബാരു വെളിപ്പെടുത്തിയിരുന്നു. ആരോപണം സാമ്പത്തിക ലാഭത്തിനായുള്ള കെട്ടുകഥയാണെന്നന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുസ്തകത്തോട് പ്രതികരിച്ചത്.[1]
ജീവിതരേഖ
[തിരുത്തുക]ബിസിനസ് സ്‌റ്റാൻഡേർഡ് എഡിറ്റർ, ഫിനാൻഷ്യൽ എക്‌സ്‌പ്രസ് ചീഫ് എഡിറ്റർ, ഇക്കണോമിക് ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് എഡിറ്റർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ജിയോ-ഇക്കണോമിക്‌സ് ആൻഡ് സ്‌ട്രാറ്റജി ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടറാണ്.
കൃതികൾ
[തിരുത്തുക]- ദി ആക്‌സിഡന്റൽ പ്രൈം മിനിസ്‌റ്റർ- ദി മേക്കിംഗ് ആൻഡ് അൺമേക്കിംഗ് ഓഫ് മൻമോഹൻസിംഗ്
അവലംബം
[തിരുത്തുക]- ↑ Praveen Swami, Anita Joshua. "Sanjaya Baru’s book is fiction, says PMO". The Hindu. 12 April 2014.