സഗതല
സഗതല Zaqatala | |
---|---|
City & Municipality | |
Nature of Zagatala | |
Coordinates: 41°38′1″N 46°38′36″E / 41.63361°N 46.64333°E | |
Country | Azerbaijan |
District | Zagatala |
ഉയരം | 518 മീ(1,702 അടി) |
• ആകെ | 32,171 |
സമയമേഖല | UTC+4 (AZT) |
വെബ്സൈറ്റ് | zaqatala-ih |
സഗതല (Azerbaijani: Zaqatala; Avar: Zakatala, Georgian: ზაქათალა, translit.: zakatala) വടക്കുപടിഞ്ഞാറൻ അസർബെയ്ജാനിലെ ഒരു നഗരവും സഗതല ജില്ലയുടെ ഭരണ കേന്ദ്രവുമാണ്. 31,300 ജനസംഖ്യയുള്ള ഈ മുനിസിപ്പാലിറ്റി താല നദിയോരത്താണ് സ്ഥിതി ചെയ്യുന്നത്. മുനിസിപ്പാലിറ്റിയിൽ സഗതല നഗരവും സമീപത്തെ ഖ്വസാൻഗുൽ ഗ്രാമവും ഉൾപ്പെടുന്നു.[3] ഈ നഗരത്തിലെ ജനതയിൽ കൂടുതലും അസർബൈജാനികളാണെങ്കിലും അവാർ, ലെസ്ഗിൻ, സാഖർ, ഇംഗിലോയ് തുടങ്ങിയ തദ്ദേശീയ ജനതയുടെ ഗണ്യമായ ന്യൂനപക്ഷങ്ങളുണ്ട്.
ചരിത്രം
[തിരുത്തുക]ആധുനിക സഗതലയുടെ പ്രദേശം ഒരിക്കൽ കൊക്കേഷ്യൻ അൽബേനിയയുടെ ഒരു പ്രവിശ്യയായിരുന്നു. അതിനുശേഷം, ജോർജിയൻ സാംസ്കാരിക രാഷ്ട്രീയ സ്വാധീനത്തിൽ ഈ പ്രദേശം ഒരു പ്രത്യേക രാജ്യമായി നിലനിന്നു. പിൽക്കാലത്ത് സെയ്ൻഗിലോ എന്നറിയപ്പെട്ട പ്രദേശം മധ്യകാലഘട്ടത്തിൽ ജോർജിയയുടെയും ഷിർവാൻ രാജ്യത്തിന്റെയും നിയന്ത്രണത്തിലായിരുന്നു.
മ��്യകാലഘട്ടത്തിൽ സെയ്ൻജിലോയിൽ പ്രവർത്തിച്ചിരുന്ന ഏഴ് ജോർജിയൻ വിദ്യാലയങ്ങളിൽ ദൈവശാസ്ത്രം, തത്ത്വചിന്ത, വർണ്ണവിന്യാസം, സഭാ ചരിത്രം, ജോർജിയയുടെ ചരിത്രം എന്നിവ ഉൾപ്പെടുന്നു. ഈ വിദ്യാലയങ്ങൾ സാംസ്കാരിക, വിദ്യാഭ്യാസ മണ്ഡലങ്ങളിൽ ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നു. കോക്കസസിലെ ജനങ്ങൾക്കിടയിൽ സാംസ്കാരിക ബന്ധം സ്ഥാപിക്കുന്നതിലും അവർ സുപ്രധാനമായ സംഭാവന നൽകി.
അവലംബം
[തിരുത്തുക]- ↑ "Zaqatala, Azerbaijan page". Retrieved 2008-07-03.
- ↑ Zaqatala Official Website
- ↑ "Belediyye Informasiya Sistemi" (in അസർബൈജാനി). Archived from the original on September 24, 2008.