സംവാദം:ബാലപ്രബോധനം
തലക്കെട്ടു മാറ്റം
[തിരുത്തുക]ഇതിന്റെ പേരു് ബാലപ്രബോധനം എന്നാണു വേണ്ടതു്. തലക്കെട്ടു മാറ്റണം. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 19:27, 19 ജനുവരി 2014 (UTC)
- എന്റെ സംവാദത്താളിൽ വന്ന ഉള്ളടക്കം ഇങ്ങോട്ടു മാറ്റുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:12, 3 ഫെബ്രുവരി 2014 (UTC)
ബാലപ്രബോധം എന്ന താള് ബാലപ്രബോധനം എന്ന താളിലേക്ക് തിരിച്ചു വിട്ടതായി കണ്ടു. ബാലപ്രബോധഃ എന്ന സംസ്കൃതം വാക്കിൻറെ അർഥം ബാലന്മാർക്ക് പ്രകർഷേണയുള്ള ബോധം എന്നാണ്. എന്നാൽ പ്രബോധനം എന്ന സംസ്കൃതവാക്കിൽ 'അന' പ്രത്യയമായതിനാൽ ബോധം ഉണ്ടാകുമ്പോൾ നടക്കുന്ന പ്രക്രിയ എന്നാണർഥം. ഒരിക്കലും ഗ്രന്ഥം വായിക്കുമ്പോൾ ഉണ്ടാകുന്ന പ്രക്രിയയെ കുറിക്കുന്ന വാക്കു കൊണ്ടു അതായത് 'അന' പ്രത്യയം ചേർത്തു കൊണ്ടു ഒരു ഗ്രന്ഥത്തിനും പേരിടാറില്ല.അതു കൊണ്ടു തന്നെ ബാലപ്രബോധഃ എന്നു തന്നെയായിരിക്കും സംസ്കൃതത്തിൽ ഇതിൻറെ ശീർഷകം.ബാലപ്രബോധനം എന്നാകില്ല. ബാലപ്രബോധം എന്ന് പിന്നീട് മലയാളീകരിച്ചതാവാനേ വഴിയുള്ളൂ. അല്ലെങ്കിൽ തന്നെ ഇതൊരു മണിപ്രവാളകൃതിയും കൂടിയായതുകൊണ്ടു സംസ്കൃതശീർഷകം തന്നെ ഗ്രന്ഥത്തിന് വേണം എന്ന് നിർബന്ധം പിടിക്കേണ്ട കാര്യവുമില്ല, ആത്മബോധഃ എന്ന ശങ്കരാചാര്യരുടെ വേദാന്തഗ്രന്ഥത്തെ മലയാളിക്കു പരിചയം ആത്മബോധം എന്ന പേരിലാണല്ലൊ. അല്ലാതെ അത് ആത്മബോധനം, കാവ്യപ്രകാശം എന്ന ഗ്രന്ഥം കാവ്യപ്രകാശനവും, ധ്വന്യാലോകം എന്ന ഗ്രന്ഥം ധ്വന്യാലോകനവും ആണ് എന്ന് വാദിക്കുന്നത് പോലെ തികച്ചും ബാലിശമാണ് ഈ വാദവും.
Isudev (സംവാദം) 10:18, 3 ഫെബ്രുവരി 2014 (UTC)
സുദേവ് മാഷെ,
അഞ്ചാം ക്ലാസ് പാഠപുസ്തകത്തിലും +2 സംസ്കൃത പുസ്തകത്തിലും അദ്ധ്യാപക സഹായിയിലും ബാലപ്രബോധനം എന്നു കാണുന്നു.--കണ്ണൻഷൺമുഖം (സംവാദം) 13:17, 6 ഫെബ്രുവരി 2014 (UTC)
സംസ്കൃതത്തിൽ ബാലപ്രബോധം എന്ന സാമാന്യനാമത്തിന്റെ അർത്ഥം കുട്ടികൾക്കുള്ള എഞ്ചുവടി, ഗുണകോഷ്ടം, ഗൈഡ് പോലുള്ള കൃതികൾ, പഠനമാർഗ്ഗങ്ങൾ എന്നൊക്കെയാണു്. എന്നാൽ കേരളീയമായ രീതികളിൽ സംസ്കൃതം പഠിക്കുന്നതിനു് കാലാകാലമായി ഉപയോഗിച്ചുവരുന്ന രണ്ടു പ്രാഥമികഗ്രന്ഥങ്ങളിൽ ഒന്നിന്റെ തനതുപേരു് ബാലപ്രബോധനം എന്നുതന്നെയാണു്. ഇക്കാര്യം ഉറപ്പിച്ചുപറയാൻ വേണ്ടി കഴിഞ്ഞ നാലഞ്ച് ആഴ്ച്ചകളായി പല ശബ്ദരൂപാവലികളും ഡോ.കെ.ജി. പൗലോസ് മാസ്റ്ററുടെ 'ലഘുസംസ്കൃതം', ഇ.പി. ഭരതപിഷാരടിയുടെ 'കാമധേനു', കടങ്ങോട് ബാലകൃഷ്ണപണിക്കരുടെ 'സിദ്ധരൂപാവലി' തുടങ്ങിയ ഗ്രന്ഥങ്ങളും പരിശോധിക്കുകയുണ്ടായി. കൂടാതെ, പല സംസ്കൃതാചാര്യന്മാരോടും ചോദിച്ചറിഞ്ഞു.
എന്നാൽ അറിവില്ലായ്മയോ അശ്രദ്ധയോ മൂലം ചില പ്രസിദ്ധീകരണശാലകൾ ഈ പേരിനുപകരം ബാലപ്രബോധം എന്ന പേരിൽ ഇതേ കൃതി അച്ചടിച്ചിറക്കുന്നതു കാണാനിട വന്നിട്ടുണ്ടു്. അത്തരം പതിപ്പുകളിൽനിന്നായിരിക്കാം സുദേവ് മാഷിനു് ഈ ധാരണ വന്നിട്ടുണ്ടായിരിക്കുക.
ലേഖനത്തിന്റെ പേരു് ബാലപ്രബോധനം എന്നുതന്നെ നിലനിർത്തണമെന്നു് നിർദ്ദേശിക്കുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 21:08, 10 മാർച്ച് 2014 (UTC)
ബാലപ്രബോധനം എന്നുതന്നെയാണു ശരിയായ പേരു്. ഉള്ളൂരിന്റെ സാഹിത്യചരിത്രത്തിൽ ബാലപ്രബോധനം എന്ന ഈ കൃതിയപ്പറ്റിയും അതെഴുതിയ ആളെക്കുറിച്ചും സൂചിപ്പിച്ചിട്ടുണ്ടു്.ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 00:27, 24 ഏപ്രിൽ 2014 (UTC)
അച്ചടിക്കപ്പെട്ട പതിപ്പുകളിൽ ബോധം എന്നും ബോധനം എന്നും രണ്ടും കാണുന്നുണ്ട്. അപ്പോൾ ഏതു ശരി എന്നറിയണമെങ്കിൽ വ്യാകരണത്തെ ആശ്രയിക്കുക തന്നെയാണ് യുക്തി. പക്ഷെ ബോധവും ബോധനവും തമ്മിലുള്ള വാക്കുകളുടെ വ്യത്യാസത്തെക്കുറിച്ചുള്ള ബോദ്ധ്യം ഉള്ളിടത്തേ ഇതൊക്കെ പറഞ്ഞതു കൊണ്ട് പ്രയോജനമുള്ളൂ. Isudev
രചയിതാവ്
[തിരുത്തുക]നവാരണ്യ മഹീദേവകൃതം എന്ന അവസാനത്തെ വരിയിൽനിന്നും പുതുക്കാടുള്ള ഒരാളെന്നു വ്യാഖ്യാനിച്ചതിന്റെ ആധികാരികമായ അവലംബവും ചേർക്കണം. ബാലപ്രബോധനം രചിച്ചതു് 15-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ കേരളീയഗണിതജ്ഞൻ പുതുമന സോമയാജി ആണെന്നാണു് പരക്കെ വിശ്വസിക്കപ്പെട്ടും പഠിപ്പിച്ചും പോരുന്നതു്. എന്നാൽ ഉള്ളൂർ കേരളസാഹിത്യചരിത്രം രണ്ടാംഭാഗത്തിൽ ഇതു് കോട്ടയത്തിനടുത്തുള്ള വെള്ളൂർ എന്ന സ്ഥലത്തെ പുതുമന ഇല്ലത്തെ ഒരു നമ്പൂതിരിയാണു് എന്നഭിപ്രായപ്പെട്ടിട്ടുണ്ടു്. എന്തായാലും നവാരണ്യ' എന്ന വാക്കു് 'പുതുമന' എന്നാണു് പരമ്പരാഗതമായി അനുമാനിച്ചുപോരുന്നതു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 21:49, 10 മാർച്ച് 2014 (UTC)