Jump to content

സംവാദം:ഇന്ത്യയുടെ സുവർണ്ണകാലം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുവർണ്ണകാലമോ? ആർക്ക്?

[തിരുത്തുക]

ഈ തലക്കെട്ടുള്ള ഒരു ലേഖനം അനാവശ്യമാണ്. ഉള്ളടക്കമെന്നല്ല തലക്കെട്ടു തന്നെ Point of View ആണ്. സുവർണ്ണകാലമെന്നു കേട്ടാൽ, ചരിത്രത്തെ ഓരോരുത്തർ എങ്ങനെയൊക്കെയാണ് സ്വാർഥത്തിനു വേണ്ടി ഉപയോഗിക്കാറ് എന്നറിയാവുന്ന ചരിത്രകാരന്മാർക്ക് ചിരിയേ വരൂ. ഏതു രാഷ്ട്രത്തിന്റെ ചരിത്രത്തിലും സുവർണ്ണകാലം എന്നത്, ഓരോരുത്തർക്ക് ഓരോന്നായിരിക്കും. ഇൻഡ്യയുടെ കാര്യത്തിൽ, സുവർണ്ണകാലം, vedic age ആണെന്നോ, മുഗൾ ഭരണകാലമാണെന്നോ ഒക്കെ അഭിപ്രായമുള്ളവരുണ്ടാകാം. വേണമെങ്കിൽ, ഗുപ്തസാമ്രാജ്യത്തെക്കുറിച്ചെഴുതിയിട്ട്, അതിന്റെ ഭരണകാലം സുവർണ്ണകാലമായി ചിലർ പരിഗണിക്കുന്നുവെന്ന് തെളിവ് കൊടുത്ത് എഴുതാം. അല്ലാതെ ഇതാണ് സുവർണ്ണകാലം എന്ന് പറഞ്ഞ് ലേഖനം പാടില്ല. വിജ്ഞാനകോശത്തിന് ചേരാത്ത ലേഖനത്തിന് ഇത് നല്ലോരുദാഹരണമാണ്. ഈ ലേഖനം ഉടനേ delete ചെയ്യുകയാണ് വേണ്ടത്.Georgekutty 23:56, 2 ജൂലൈ 2008 (UTC)[മറുപടി]

താങ്കൾ പറയുന്ന എതിരഭിപ്രായങ്ങൾക്ക് രണ്ട് റഫറൻസ് തരാമോ. ഇന്നു വരെയുള്ള ഇന്ത്യാ ചരിത്രത്തിൽ കൂടുതൽ സുവർണ്ണമായത് ഗുപത കാലഘട്ടം തന്നെയന്നാണ്‌ ഞാൻ പഠിച്ചിട്ടുള്ളാത്. --117.196.132.42 03:43, 3 ജൂലൈ 2008 (UTC)[മറുപടി]

എന്ന് ആദ്യം നൽകിയിട്ട് അതിനുശേഷം ഗുപ്തന്മാരുടെ കാലഘട്ടം മാത്രം ചേർത്തിരിക്കുന്നു. ഗുപ്തകാലഘട്ടത്തെക്കുറിച്ച് വളരെ വിശദമായിതന്നെ വളരെ വലിയ ഒരു താൾ നിലവിലുണ്ട്. വേണമെങ്കിൽ ഈ താളിലെ വിവരങ്ങൾ അതിൽ ഇല്ലാത്തത് പ്രസ്തുത താളിൽ ചേർത്തൽ നന്നായിരിക്കും. യാതൊരു ആവശ്യവുമില്ലാത്ത ഈ ലേഖനം ഡിലീറ്റണം എന്നാണ്‌ അഭിപ്രായം.--സുഗീഷ് 05:48, 3 ജൂലൈ 2008 (UTC)[മറുപടി]

ലേഖനത്തിൽ ചോളരുടെയും കാര്യം ചേർത്തിട്ടുണ്ട്. ഡിലീറ്റ് ചെയ്യണ‍മോ വേണ്ടയോ എന്ന് ഒരു വോട്ടിടൂ simy 06:13, 3 ജൂലൈ 2008 (UTC)[മറുപടി]

ലേഖനം ഡിലീറ്റ് ചെയ്യണോ?

[തിരുത്തുക]

ഓപ്ഷനുകൾ : (

  • എതിർക്കുന്നു,
  • അനുകൂലിക്കുന്നു)

സിമീ, ചോളന്മാരെ; സം‌വാദതാളിൽ അഭിപ്രായം വന്നതിനുശേഷം ചേർത്തതല്ലേ :)... --സുഗീഷ് 06:19, 3 ജൂലൈ 2008 (UTC)[മറുപടി]
ആണ് :-) പക്ഷേ ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനത്തിന്റെ പദാനുപദ തർജ്ജിമയാണ്. ഇന്നലെ പൂർത്തിയാക്കാൻ പറ്റിയില്ല എന്നേയുള്ളൂ. ഇംഗ്ലീഷ് വിക്കിയിലെ ലേഖനവും നോക്കൂ. simy 06:22, 3 ജൂലൈ 2008 (UTC)[മറുപടി]
ഹ ഹ കൊള്ളാം. ഇങ്ങനെ എല്ലാ താളുകളിലും ഡിലീറ്റുന്നതിനുമുൻപ് ആരെങ്കിലും ചേർത്തായിരുന്നു എങ്കിൽ വളാരെ നല്ല തലക്കെട്ടിൽ നല്ല ലേഖനങ്ങൾ വിക്കിയിൽ വന്നേനേ... ഇനി ഒരു വോട്ടെടുപ്പിന്റെ കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. ഗുപ്തന്മാർക്കും ചോളന്മാർക്കും ഇടയിലുള്ള കാലഘട്ടത്തെക്കുറിച്ച് യാതൊരു പരാമർശവും ഇല്ലല്ലോ ? ബാക്കികൂടെ ചേർത്തോളൂ.. --സുഗീഷ് 06:29, 3 ജൂലൈ 2008 (UTC)[മറുപടി]

സ്വർണ്ണത്തിന്റെ തനിനിറം ഇതാണ്

[തിരുത്തുക]

ഇംഗ്ലീഷിലെ ലേഖനം ഞാൻ ഇപ്പോൾ കണ്ടു. ഇംഗ്ലീഷ് വിക്കിയിൽ വേറെ എത്ര നല്ല ലേഖനങ്ങൾ ഇരിക്കുന്നു. യാതൊരു ചരിത്രബോധവും ഇല്ലാത്തവർ ആരോ തുടങ്ങിയിട്ട് പിന്നെ മറ്റാരോ, delete ചെയ്യേണ്ട എന്നു കരുതി, പല golden age-കൾ ഉണ്ടെന്ന് പറയുന്ന ആദ്യത്തെ വരി ചേർ���്ത് ഇപ്പോഴത്തെ നിലയിൽ ആക്കിയതാണത് ആ ലേഖനം. അത് മലായാളം വിക്കിയിൽ കേറ്റേണ്ട യാതൊരു കാര്യവുമില്ല.

ഇന്ന് സുവർണ്ണകാലത്തിന്റെ പുറകേ പോകുന്നത് മതതീവ്രവാദികളുടേയും വിഭാഗീയമായ രാഷ്ട്രീയ അജൻഡാകൾ ഉള്ളവരുടേയും മാത്രം ഹോബിയാണ്. വിവരമുള്ള ചരിത്രകാരന്മാർ അതിന്റെ പൊള്ളത്തരം തുറന്നു കാണിച്ചിട്ടുണ്ട്. പൗരാണിക ഭാരതത്തെക്കച്ച്ചുള്ള പുസ്തകത്തിൽ (Early India - From the Origins to AD 1300) റോമിള്ളാ ഥാപ്പർ, ഓരോരുത്തർക്കും സുവർണ്ണകാലം ഓരോന്നാണെന്ന് പറയുന്നുണ്ട്:-"For some, if the 'Hindu' period was an unblemished Golden Agen, the 'Muslim' period was a Dark Age, and this imagery is reversed by those of the alternative persuasion".(Page 21)

വസുതുനിഷ്ടമായ ചരിത്രപഠനരീതി ഉപേക്ഷിച്ചും രുചിക്കാത്ത സത്യങ്ങൾ അവഗണിച്ചും ആണ് സുവർ‍ണ്ണകാലങ്ങൾ വാദിച്ചുറപ്പിക്കുന്നത്. ഥാപ്പർ പറയുന്നത് നോക്കുക:-"The 'Hindu' period having been described as a Golden Age, there is a hesitation to accept critical evaluations of events and people during this time. The normative texts are taken at face value and read as descriptions of the perfect harmonious society. It is stoutly maintained, for example, that pre-Islamic India was a tolerant society, and references to religious and social intolerance are dismissed as incorrect readings of the sources or are ignored".(Page 21)

എപ്പോഴും, Golden age ആയി തെരഞ്ഞെടുക്കപ്പെടാറ് പത്തായിരം കൊല്ലമെങ്കിലും മുൻപുള്ള സമയമായിരിക്കും. കുറെ പഴയകാലത്തെക്കുറിച്ചാകുമ്പോൾ കഥകൾ മെനയാൻ എളുപ്പമാണെന്നതാണ് അതിന് കാരണം എന്ന് ഥാപ്പർ പറയുന്നു: "The distant past hs an advantage, for it allowed greater recourse to imagination in recreating that past."(Page 280)

സമൂഹത്തിലെ സാധാരണക്കാരുടെ സ്ഥിതി തീർത്തും അവഗണിക്കുകയെന്നതും സുവർണ്ണകാലപ്രേമികളുടെ ഒരു രീതിയാണ്:-Most societies of the pre-modern world wee divided into the better off and the not so well off, the former having little concern for the living conditions of the latter. The description of a Golden Age reflected the life of the wealthy and their activities alone charactrized such an age."(Psge 280)Georgekutty 11:08, 3 ജൂലൈ 2008 (UTC)[മറുപടി]

ലേഖനം നീക്കം ചെയ്യുന്നതിൽ വിരോധമില്ല. എന്നാൽ ഇന്ത്യയുടെ സുവർണ്ണകാലം എന്ന് പലയിടത്തും പരാമര്ശിച്ചു കണ്ടിട്ടുണ്ട്. പഴയ മലയാളം (1994 എസ്.എസ്.എൽ.സി സിലബസ്) പുസ്തകങ്ങളിലും കണ്ടിട്ടുണ്ട് (പുസ്തകം കയ്യിലില്ല, ഓർമ്മയിൽ നിന്നും എഴുതുന്നതാണ്).
അഥവാ ഇത് പരക്കെ നിലനിൽക്കുന്നതും എന്നാൽ തെറ്റായതുമായ ഒരു സമ്പ്രദായമാണെങ്കിൽ അതിനെ തിരുത്തുക എന്നത് വിക്കിപീഡിയയുടെ ചുമതലയല്ല. അതിനെ രേഖപ്പെടുത്തുകയും ചെയ്യുകയും വിമർശനങ്ങൾ എന്ന തലക്കെട്ടിലോ മറ്റോ റോമിള ഥാപ്പറിന്റെ കമന്റുകൾ ചേർക്കുകയുമാണ് വേണ്ടത്. നിലനിൽക്കുന്ന വസ്തുതകളെ റെക്കോഡ് ചെയ്യുകയല്ലേ വിക്കിപീഡിയ ചെയ്യാവൂ. simy 11:19, 3 ജൂലൈ 2008 (UTC)[മറുപടി]

റൊമിളാ ഥാപ്പറിനു രാജ്യദ്രോഹി എന്ൻ മുദ്രകുത്തിയതും ഭീഷണിപ്പെടുത്തിയതും ചുമ്മാതാണൊ.

"In the days when historians wrote of "golden ages" the gupta period was described as such. ...... selected largely because of impressive literary works in sanskrit ad the high quality of art, which coincided with what was viewed as a brahminical renaissance" എന്ന് പേജ് നമ്പർ 280 ൽ റോമിളാ ഥാപ്പർ തന്നെ പറയുന്നുണ്ട് --117.196.140.10 11:56, 3 ജൂലൈ 2008 (UTC)[മറുപടി]

എന്റെ അഭിപ്രായത്തിൽ ഈ ലേഖനം നില നിർത്തുകയും എന്തുകൊണ്ട് ഈ പ്രയോഗം ശരി എന്ന് വാദിക്കുന്നതും എന്തുകൊണ്ട് ഇത് തെറ്റ് എന്ന് വാദിക്കുന്നതുമായ കാര്യങ്ങൾ ചേർക്കുകയും വേണം. വായിക്കുന്നവർക്ക് തിരഞ്ഞെടുക്കാമല്ലോ കാരണങ്ങൾ. അല്ലാതെ ഒരു വിഭാഗം ചരിത്രകാരന്മാർ ശരിയാണെന്ന് നമുക്ക് വാദിക്കാനാവില്ലല്ലോ. --117.196.140.10 11:59, 3 ജൂലൈ 2008 (UTC)[മറുപടി]

ഈ ലേഖനം എന്തിനെക്കുറിച്ചാണ്? ഇൻഡ്യാചരിത്രത്തെക്കുറിച്ചോ, സുവർണ്ണകാലത്തെക്കുറിച്ചോ, സുവർണ്ണകാലങ്ങളെക്കുറിച്ചോ, ഗുപ്തസാമ്രാജ്യത്തെക്കുറിച്ചോ, ഏതിനെക്കുറിച്ചാണ് എന്ന് വ്യക്തമല്ല. ഏതങ്കിലും ഒരു കാലഘട്ടമോ കാലഘട്ടങ്ങളോ സുവർണ്ണകാലമാണെന്ന് പ്രത്യേകം പറഞ്ഞ് എഴുതാനാണെങ്കിൽ ഞാൻ മുകളിൽ എഴുതിയ എതിർപ്പുകളൊക്കെ നിലനിൽക്കുന്നു. ഗുപ്തഭരണകാലത്തെ സുവർണ്ണകാലഘട്ടമായി ചിത്രീകരിക്കുകയാണ് ഇംഗ്ലീഷിലെ ലേഖനത്തിന്റെ ലക്‌ഷ്യമെന്ന് വ്യക്തമാണ്. പാവം ചോളന്മാരെയൊക്കെ വെറുതെ കൂട്ടിന് വിളിച്ചു എന്നേയുള്ളൂ.

മുകളിൽ കൊടുത്തിരിക്കുന്ന റോമിള്ളാ ഥാപ്പറിന്റെ ഉദ്ധരണി സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തതാണ്. സുവർണ്ണകാലം എന്ന concept-നെ വിമര്ശിക്കുകയാണ് അവർ ചെയ്തിരിക്കുന്നതെന്ന് പുസ്തകം വായിക്കുന്നവർക്കൊക്കെ മനസ്സിലാകും.

ചരിത്രപഠനത്തിലെ "Golden Age" എന്ന concept-നെക്കുറിച്ച് സന്തുലിതമായ ഒരു ലേഖനം വേണമെന്നു പറഞ്ഞാൽ സമ്മതിക്കാം. അത് ഇങ്ങനെയൊന്നുമല്ല വേണ്ടത്. ഇൻഡ്യാചരിത്രത്തെക്കുറിച്ച് മാത്രമായിട്ടും ആയിരിക്കരുത്.

അവസാനമായി: ലേഖനം delete ചെയ്യണമെന്ന വാശിയൊന്നും എനിക്കില്ല. നിൽക്കണമെങ്കിൽ നിൽക്കട്ടെ. ഞാൻ മുകളിൽ എഴുതിയ വിമര്ശനങ്ങൾ സൗകര്യം പോലെ ചേർക്കാം. പക്ഷേ, എല്ലാം കൂടി ചേർന്ന്, ഒന്നിനെക്കുറിച്ചുമല്ലാത്ത ഒരു അനാവശ്യ ലേഖനാമാകും എന്നാണ് ഇപ്പോഴും എന്റെ ഉറച്ച ബോദ്ധ്യം.Georgekutty 14:24, 3 ജൂലൈ 2008 (UTC)[മറുപടി]

ഇന്ത്യാ ചരിത്രം എഴുതിത്തുടങ്ങിയപ്പോൾ അതിൽ വന്ന ഒരു ലിങ്കിനെ അല്പം വിപുലീകരിച്ചെന്നേ ഉള്ളൂ. വേണമെങ്കിൽ കളയാം. ബാക്കിയുള്ളവരും അഭിപ്രായം പറയട്ടെ.
ഇന്ത്യാ ചരിത്രം ഇംഗ്ലീഷ് വിക്കിയിൽ നിന്നും തർജ്ജിമ ചെയ്യാൻ ശ്റമിക്കുകയാണ്. ആരെങ്കിലും കൂടെ കൂടുന്നെങ്കിൽ സന്തോഷം.

simy 14:39, 3 ജൂലൈ 2008 (UTC)[മറുപടി]

ഇന്ത്യയുടെ സുവർണ്ണകാലഘട്ടം ഗുപ്തകാലഘട്ടമായിട്ടാണല്ലോ പലയിടത്തും കാണുന്നത്. (ഈയിടെ ശകലം പി.എസ്.സി. പഠിക്കുന്നുണ്ട് അപ്പോൾ മത്സരവിജയി പോലത്തെ പ്രസിദ്ധീകരണങ്ങളിൽ കാണുന്നതാണ്‌.) ഇത് മായ്ക്കേണ്ട കാര്യം ഇല്ലന്നു തോന്നു. ഇനി മറ്റു വിഷയങ്ങളെ കുറിച്ച് നല്ല അവലംബം ഉണ്ടെങ്കിൽ ഇന്ത്യയിൽ ഗണിതശാസ്ത്രത്തിന്റെ സുവർണ്ണകാലഘട്ടം എന്നും മറ്റും താളുകൾ തുടങ്ങാവുന്നതൽലേയുള്ളു??--പ്രവീൺ:സംവാദം 07:55, 26 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഇന്ത്യയുടെ സുവർണ്ണകാലം: ബ്രിട്ടീഷ് കാലഘട്ടം

[തിരുത്തുക]

ഈ പേരിൽ ഒരുലേഖനത്തിന്റെ ആവശ്യം തന്നെയില്ല. അതല്ല, ലേഖനം നിലനിർത്തണമെന്നാണെങ്കിൽ ബ്രിട്ടീഷ് ഭരണകാലത്തെ കുറിച്ചാണ് കൂടുതൽ പ്രതിപാദിക്കേണ്ടത്. കാരണം ഇന്നു നാം കാണുന്ന പല വികസനങ്ങളും ഇവിടെ കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണ്.

ഇവിടെ കോടതികളും, പോലീസ്‌ സ്‌റ്റേഷനുകളും, ആധുനിക വിദ്യാഭ്യാസവും, ആശുപത്രികളും, അച്ചടിശാലകളും, തപാൽ സംവിധാനവും, ആധുനിക ഗതാഗത-വാർത്താവിനിമയ മാർഗങ്ങളും കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണ്. ഇന്ത്യയിലെമ്പാടും നൂറ്റാണ്ടുകളെ വെല്ലുന്ന പാലങ്ങളും, റോഡുകളും, റെയിൽ പാളങ്ങളും അണക്കെട്ടുകളും നിർമിക്കപ്പെട്ടത് ബ്രിട്ടീഷ് കാലഘട്ടത്തിലാണ്. സതിയും തൊട്ടുകൂടായ്മയും ശൈശവവിവാഹവും നിർത്തലാക്കിയത് ബ്രിട്ടീഷുകാരാണ്. ജാതി-മതഭേദമില്ലാതെ ഏവർക്കും വിദ്യാഭ്യാസം നൽകാൻ ബ്രിട്ടീഷുകാർ സ്ഥാപിച്ച പള്ളിക്കൂടങ്ങളിൽ പഠിച്ചാണ് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കീഴ്ജാതിക്കാർ അക്ഷരം പഠിച്ചത്. ആ വിദ്യാലയങ്ങളിൽ നിന്ന് കിട്ടിയ അറിവിന്റെ വെളിച്ചത്തിലാണ് കീഴ്ജാതിക്കാർ മനസിലാക്കിയത് തങ്ങൾ തലമുറകളായി അടിച്ചമർത്തപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന്. തങ്ങളുടെ സ്ത്രീകൾക്കും മാറുമറയ്ക്കാൻ അർഹതയുണ്ടെന്ന് അവർ ആദ്യമായി മനസിലായതും അങ്ങനെയാണ്. എന്താണു ജനാധിപത്യം? എന്താണ്‌ മനുഷ്യാവകാശം? എന്താണ്‌ ഗവണ്മെന്റ്‌? എന്താണ് നിയമവ്യവസ്ഥ? എന്നെല്ലാം ഇന്ത്യാക്കാർ മനസിലാക്കിയത് ബ്രിട്ടീഷ് കാലത്താണ്. നാട്ടുവൈദ്യവും മന്ത്രവാദവും ആയിരുന്നു ഒരുകാലത്ത് ഇവിടുത്തെ ആരോഗ്യവകുപ്പ്. ഇവിട��� ആദ്യമായി ആധുനികരീതിയിലുള്ള ചികിത്സാ സമ്പ്രദായം ആരംഭിച്ചതും ബ്രിട്ടീഷുകാരാണ്. അപ്പോൾപിന്നെ ബ്രിട്ടീഷ് കാലഘട്ടമല്ലേ ഇന്ത്യയുടെ സുവർണ്ണകാലം എന്നു വിളിക്കപ്പെടേണ്ടത്? --കല്ലുപുരയ്ക്കൻ Kallupurakkan 05:11, 2 ഒക്ടോബർ 2012 (UTC)[മറുപടി]