Jump to content

ഷാജി കൈലാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാജി കൈലാസ്
ജനനം
തൊഴിൽസിനിമാ സം‌വിധാനം,
തിരക്കഥാകൃത്ത്
സജീവ കാലം1989 – present
ജീവിതപങ്കാളി(കൾ)ആനി ഷാജി കൈലാസ്

മലയാള സിനിമയിലെ ഒരു സ���‌വിധായകനാണ് ഷാജി കൈലാസ്.[1][2] മികവുറ്റ ആക്ഷൻ ചിത്രങ്ങൾ ഒരുക്കുന്നതിൽ പ്രഗത്ഭനാണ് ഇദ്ദേഹം.കമ്മീഷണർ,മാഫിയ,നരസിംഹം,വല്യേട്ടൻ തുടങ്ങിയവ ഇദ്ദേഹം സംവിധാനം ചെയ്ത എക്കാലത്തെയും ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളാണ്.

പ്രവർത്തന വഴികൾ

[തിരുത്തുക]

1990 ൽ ന്യൂസ് എന്ന ലോ ബജറ്റ് ചിത്രവുമായിട്ടണ് ഷാജി മലയാള സിനിമയിലേക്ക് എത്തി ച്ചേരുന്നത്. അദ്ദേഹത്തിന്റെ ചില പ്രധാന ചിത്രങ്ങൾ കമ്മീഷണർ, ഏകലവ്യൻ, നരസിം‌ഹം, ആറാം തമ്പുരാൻ, FIR എന്നിവ. പ്രശസ്ത നടൻ സുരേഷ് ഗോപി അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയാണ് ഒരു ചൂടുള്ള നായകൻ എന്ന ഒരു പേര് സമ്പാദിച്ചത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരോടൊപ്പം നിർമ്മിച്ച സിനിമകൾ വൻ വിജയമായിരുന്നു. ദി കിം‌ഗ്, വല്യേട്ടൻ, ആറാം തമ്പുരാൻ എന്നിവ ഇതിനുദാഹരണങ്ങളാണ്.[3]. തമിഴിലും ഷാജി സിനിമ സം‌വിധാനം ചെയ്തിട്ടുണ്ട്.

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചിത്രം ഭാഷ അഭിനേതാക്കൾ രചന ഛായാഗ്രഹണം
1989 ന്യൂസ് മലയാളം സുരേഷ് ഗോപി, രഞ്ജിനി, ബാബു ആന്റണി, ലിസി, ജഗദീഷ്, മധു ജഗദീഷ് ആനന്ദക്കുട്ടൻ
1990 സൺഡെ 7 പിഎം മലയാളം സായ്കുമാർ, സിൽക്ക് സ്മിത കലൂർ ഡെന്നിസ്
1990 ഡോക്ടർ പശുപതി മലയാളം ഇന്നസെന്റ്, പാർവതി, ജഗതി ശ്രീകുമാർ, കുതിരവട്ടം പപ്പു, ജഗദീഷ്, നെടുമുടി വേണു രൺജി പണിക്കർ സന്തോഷ് ശിവൻ
1991 സൗഹൃദം മലയാളം മുകേഷ്, സായ്കുമാർ, പാർവതി, ഉർവ്വശി കലൂർ ഡെന്നിസ്
1991 കിലുക്കാംപെട്ടി മലയാളം ജയറാം, സുചിത്ര കൃഷ്ണമൂർത്തി, ജനാർദ്ദനൻ, ഇന്നസെന്റ്, സായ്കുമാർ രാജൻ കിരിയത്ത്-വിനു കിരിയത്ത് രവി കെ. ചന്ദ്രൻ
1992 തലസ്ഥാനം മലയാളം സുരേഷ് ഗോപി, ഗീത, വിജയകുമാർ, നരേന്ദ്രപ്രസാദ്, അശോകൻ, ജനാർദ്ദനൻ, എം. ജി. സോമൻ രൺജി പണിക്കർ രവി കെ. ചന്ദ്രൻ
1992 നീലക്കുറുക്കൻ മലയാളം മഹേഷ്, ബൈജു, ഗണേശൻ, സായ്കുമാർ, അശോകൻ കലൂർ ഡെന്നിസ് ആനന്ദക്കുട്ടൻ
1993 സ്ഥലത്തെ പ്രധാന പയ്യൻസ് മലയാളം ജഗദീഷ്, നരേന്ദ്രപ്രസാദ്, സിദ്ദിഖ്, ജനാർദ്ദനൻ, സുരേഷ് ഗോപി, ഗീത രൺജി പണിക്കർ രവി കെ. ചന്ദ്രൻ
1993 ഏകലവ്യൻ മലയാളം സുരേഷ് ഗോപി, ഗീത, നരേന്ദ്രപ്രസാദ്, വിജയരാഘവൻ, സിദ്ദിഖ് രൺജി പണിക്കർ രവി കെ. ചന്ദ്രൻ
1993 മാഫിയ മലയാളം സുരേഷ് ഗോപി, ജനാർദ്ദനൻ, വിക്രം ഗീത, എം. ജി. സോമൻ, ബാബു ആന്റണി രൺജി പണിക്കർ രവി കെ. ചന്ദ്രൻ
1994 കമ്മീഷണർ മലയാളം സുരേഷ് ഗോപി, ശോഭന, രതീഷ്, എം. ജി. സോമൻ, വിജയരാഘവൻ രൺജി പണിക്കർ ദിനേഷ് ബാബു
1994 രുദ്രാക്ഷം മലയാളം സുരേഷ് ഗോപി, ആനി, ഗീത, വിജയരാഘവൻ, ദേവൻ രഞ്ജിത് എസ്. കുമാർ
1995 ദി കിംഗ് മലയാളം മമ്മൂട്ടി, മുരളി, വാണി വിശ്വനാഥ്, സുരേഷ് ഗോപി, വിജയരാഘവൻ, ദേവൻ രൺജി പണിക്കർ രവി കെ. ചന്ദ്രൻ, ദിനേഷ് ബാബു
1996 മഹാത്മ മലയാളം സുരേഷ് ഗോപി, രമ്യ കൃഷ്ണൻ, ബിജു മേനോൻ, രാജൻ പി. ദേവ്, ഗണേശൻ, ദേവൻ ടി. ദാമോദരൻ ദിനേഷ് ബാബു, ടോണി
1997 അസുരവംശം മലയാളം മനോജ് കെ. ജയൻ, സിദ്ദിഖ്, പ്രിയ രാമൻ, ബിജു മേനോൻ, രാജൻ പി. ദേവ്, നരേന്ദ്രപ്രസാദ് രഞ്ജിത്
1997 ആറാം തമ്പുരാൻ മലയാളം മോഹൻലാൽ, നരേന്ദ്രപ്രസാദ്, സായ്കുമാർ, മഞ്ജു വാര്യർ, പ്രിയ രാമൻ, കുതിരവട്ടം പപ്പു രഞ്ജിത് പി. സുകുമാർ
1998 ദി ട്രൂത്ത് മലയാളം മമ്മൂട്ടി, സായ്കുമാർ, തിലകൻ, ബാലചന്ദ്ര മേനോൻ, വാണി വിശ്വനാഥ്, മുരളി എസ്. എൻ. സ്വാമി ആനന്ദക്കുട്ടൻ
1999 എഫ്.ഐ.ആർ മലയാളം സുരേഷ് ഗോപി, സായ്കുമാർ, രാജീവ്, ബിജു മേനോൻ, ഇന്ദ്രജ, ദേവൻ ഡെന്നിസ് ജോസഫ് ആനന്ദക്കുട്ടൻ
2000 നരസിംഹം മലയാളം മോഹൻലാൽ, സായ്കുമാർ, എൻ. എഫ്. വർഗീസ്, ഐശ്വര്യ, ജഗതി ശ്രീകുമാർ, നരേന്ദ്രപ്രസാദ് രഞ്ജിത് സഞ്ജീവ് ശങ്കർ
2000 വല്യേട്ടൻ മലയാളം മമ്മൂട്ടി, സായ്കുമാർ, എൻ. എഫ്. വർഗീസ്, ശോഭന, മനോജ് കെ. ജയൻ, സിദ്ദിഖ് രഞ്ജിത് രവി വർമ്മൻ
2001 വാഞ്ചിനാഥൻ തമിഴ് വിജയകാന്ത്, പ്രകാശ് രാജ്, സാക്ഷി ശിവാനന്ദ്
2002 ശിവം മലയാളം ബിജു മേനോൻ, സായ്കുമാർ, എൻ. എഫ്. വർഗീസ്, നന്ദിനി, രാജൻ പി. ദേവ് ബി. ഉണ്ണികൃഷ്ണൻ രവി വർമ്മൻ
2002 താണ്ഡവം മലയാളം മോഹൻലാൽ, സായ്കുമാർ, കിരൺ റാത്തോഡ്, മനോജ് കെ. ജയൻ, നെടുമുടി വേണു, ജഗദീഷ് സുരേഷ് ബാബു
2003 വിഷ്ണു തെലുഗു വിഷ്ണു മഞ്ചു
2004 ജനാ തമിഴ് അജിത് കുമാർ, സ്നേഹ, രഘുവരൻ, രാജൻ പി. ദേവ്, സിദ്ദിഖ്
2004 നാട്ടുരാജാവ് മലയാളം മോഹൻലാൽ, മീന, സിദ്ദിഖ്, വിജയരാഘവൻ, നയൻതാര ടി.എ. ഷാഹിദ് ആനന്ദക്കുട്ടൻ
2005 ദി ടൈഗർ മലയാളം സുരേഷ് ഗോപി, സിദ്ദിഖ്, സായ്കുമാർ, Gopika, രാജൻ പി. ദേവ്, മുരളി B. Unnikrishnan B. Shadath
2006 ചിന്താമണി കൊലക്കേസ് മലയാളം സുരേഷ് ഗോപി, ഭാവന, സായ്കുമാർ, തിലകൻ, കലാഭവൻ മണി എ. കെ. സാജൻ Rajarathnam
2006 ദി ഡോൺ മലയാളം ദിലീപ്, ഗോപിക, ലാൽ, സായ്കുമാർ, ഭീമൻ രഘു J.Pallassery Rajarathnam
2006 ബാബ കല്യാണി മലയാളം മോഹൻലാൽ, മ‌മ്ത, ഇന്ദ്രജിത്ത്, സായ്കുമാർ, സിദ്ദിഖ്, മുരളി എസ്. എൻ. സ്വാമി ഷാജി
2007 ടൈം മലയാളം സുരേഷ് ഗോപി, വിമല രാമൻ, മനോജ് കെ. ജയൻ, സായ്കുമാർ, സിദ്ദിഖ്, Lal രാജേഷ് ജയരാമൻ Rajarathnam
2007 അലിഭായ് മലയാളം മോഹൻലാൽ, ഗോപിക, കൊച്ചിൻ ഹനീഫ, സായ്കുമാർ, സിദ്ദിഖ് T.A. Shahid T.S. Sharavanan
2008 സൗണ്ട് ഓഫ് ബൂട്ട് മലയാളം സുരേഷ് ഗോപി, ബാല, മുരളി, രാജൻ പി. ദേവ്, ഭീമൻ രഘു രാജേഷ് ജയരാമൻ
2008 എല്ലാം അവൻ സെയ്യൽ തമിഴ് R.K., ഭാമ, Ashish Vidyarthi
2009 റെഡ് ചില്ലീസ് മലയാളം മോഹൻലാൽ, ബിജു മേനോൻ, സിദ്ദിഖ്, തിലകൻ, വിജയരാഘവൻ, ജഗദീഷ് എ. കെ. സാജൻ ഷാജി
2009 ലളിതം ഹിരണ്മയം കേരള കഫെ മലയാളം സുരേഷ് ഗോപി, ജ്യോതിർമയി രാജേഷ് ജയരാമൻ Manoj Pillai
2010 ദ്രോണ 2010 മലയാളം മമ്മൂട്ടി, തിലകൻ, കനിഹ, മനോജ് കെ. ജയൻ, ദേവൻ എ. കെ. സാജൻ Ekambaran
2011 ആഗസ്റ്റ് 15 മലയാളം മമ്മൂട്ടി, സിദ്ദിഖ്, സായ്കുമാർ, മേഘ്ന രാജ് എസ്. എൻ. സ്വാമി Pradeep Kumar
2012 ദി കിംഗ് ആന്റ് ദി കമ്മീഷണർ മലയാളം മമ്മൂട്ടി, സുരേഷ് ഗോപി, രൺജി പണിക്കർ Bharani K. Dharan, Sharavanan
2012 സിംഹാസനം മലയാളം പൃഥ്വിരാജ്, സായ്കുമാർ, റിയാസ് ഖാൻ, സിദ്ദിഖ്, തിലകൻ, ബിജു പപ്പൻ ഷാജി കൈലാസ് ഷാജി, Saravanaan, Vishnu Namboothiri
2012 മദിരാശി മലയാളം ജയറാം, മീര നന്ദൻ രാജേഷ് ജയരാമൻ
2013 ജിഞ്ചർ മലയാളം ജയറാം രാജേഷ് ജയരാമൻ
2022 കടുവ മലയാളം പൃഥ്വിരാജ് സുകുമാരൻ ജിനു എബ്രഹാം രവി കെ.ചന്ദ്രൻ
2022 കാപ്പ മലയാളം പൃഥ്വിരാജ് സുകുമാരൻ ജിആർ ഇന്ദുഗോപൻ ജോമോൻ ടി ജോൺ
2023 എലോൺ മലയാളം മോഹൻലാൽ രാജേഷ് ജയരാമൻ അഭിനന്ദൻ രാമാനുജം

കുടുംബം

[തിരുത്തുക]

ചലച്ചിത്രനടിയായിരുന്ന ആനി (ചിത്ര ഷാജി കൈലാസ്) ആണ് ഭാര്യ.

അവലംബം

[തിരുത്തുക]
  1. "Magic on the wane". Hindu news paper online edition. Archived from the original on 2007-11-28. Retrieved 2008-09-12.
  2. "New guise for supercop". Hindu news paper online edition. Archived from the original on 2008-09-19. Retrieved 2008-09-12.
  3. "Shaji Kylas in Tamil again". Indiaglitz.

പൂറമേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഷാജി_കൈലാസ്&oldid=3845968" എന്ന താളിൽനിന്ന് ശേഖരിച്ചത്