ശ്രീ റെഡ്ഡി
തെലുങ്ക് ചലച്ചിത്രനടിയും ടെലിവിഷൻ അവതാരകയുമാണ് ശ്രീ റെഡ്ഡി. ഇവർ സിന്ദഗി, അരവിന്ദ് 2, നേനു നന്ന അബഡ്ഡം എന്നീ തെലുങ്ക് ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ചലച്ചിത്രരംഗത്തെ ലിംഗവിവേചനത്തിനും ലൈംഗിക ചൂഷണത്തിനുമെതിരെ പ്രതിഷേധിച്ചതിലൂടെ പ്രശസ്തയായി. സംവിധായകരും നിർമ്മാതാക്കളും തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് 2018 ഏപ്രിലിൽ ഹൈദ്രാബാദിലെ തെലുഗു ഫിലി ചേമ്പർ ഓഫ് കൊമേഴ്സിനു മുമ്പിൽ ശ്രീ റെഡ്ഡി അർദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ട് പ്രതിഷേധിച്ചിരുന്നു.[1][2]
ചലച്ചിത്ര ജീവിതം
[തിരുത്തുക]ടെലിവിഷൻ അവതാരകയായി പ്രവർത്തിക്കുമ്പോഴാണ് സിനിമയിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുന്നത്. അരവിന്ദ് 2, നേനു നന്ന അബഡ്ഡം, സിന്ദഗി എന്നീ തെലുങ്ക് ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.
വിവാദങ്ങൾ
[തിരുത്തുക]തെലുങ്ക് ചലച്ചിത്രമേഖലയിലെ ലൈംഗികചൂഷണത്തിനും വിവേചനത്തിനുമെതിരെ പ്രതിഷേധിച്ചതിലൂടെയാണ് ശ്രി റെഡ്ഡി പ്രശസ്തയായത്.[3] ചലച്ചിത്രങ്ങളിൽ അഭിനയിക്കുവാൻ അവസരം ലഭിക്കണമെങ്കിൽ സ്ത്രീകൾ ലൈംഗികബന്ധത്തിനു തയ്യാറാകണമെന്നാവശ്യപ്പെടുന്ന 'കാസ്റ്റിങ് കൗച്ച്' സമ്പ്രദായം തെലുങ്ക് ചലച്ചിത്രരംഗത്തുമുണ്ടെന്നാണ് ശ്രീറെഡ്ഡി വെളിപ്പെടുത്തിയത്.[4] പല പ്രമുഖ സംവിധായകരിൽ നിന്നും നിർമ്മാതാക്കളിൽ നിന്നും തനിക്കു ലൈംഗികചൂഷണം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇവർ പറഞ്ഞിട്ടുണ്ട്.[5]
കാസ്റ്റിങ് കൗച്ച് സമ്പ്രദായത്തിനെതിരെ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് 2018 ഏപ്രിലിൽ ഹൈദ്രാബാദിലെ തെലുഗു ഫിലി ചേമ്പർ ഓഫ് കൊമേഴ്സിനു മുമ്പിൽ അർദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ടുകൊണ്ട് ശ്രീ റെഡ്ഡി പ്രതിഷേധിച്ചിരുന്നു.[6] ഹോളിവുഡിലെ #മീ ടൂ കാമ്പെയ്നും കാസ്റ്റിംഗ് കൗച്ച് സമ്പ്രദായത്തിനെതിരെയായിരുന്നു. ഏറെ വിവാദമായ ശ്രീ റെഡ്ഡിയുടെ സമരമുറയയെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും പലരും രംഗത്തെത്തി. പൊതുസ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തിയതിന് ഇന്ത്യൻ ശിക്ഷാ നിയമം 294-ആം വകുപ്പ് പ്രകാരം പോലീസ് കേസെടുക്കുകയും ശ്രീ റെഡ്ഡിയെ അറസ്റ്റു ചെയ്യുകയും ചെയ്തു.[7] തെലുങ്ക് താരസംഘടനയായ മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ (മാ) ശ്രീ റെഡ്ഡിക്ക് അംഗത്വം നൽകില്ലെന്നു പ്രഖ്യാപിച്ചു. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്ന് ശ്രീ റെഡ്ഡിയെ ഒഴിവാക്കി. അഭിറാം ദഗ്ഗബട്ടി, കൊന വെങ്കട്ട്, വിവ ഹർഷ, പവൻ കല്യാൺ, തെലുങ്ക് സംവിധായകൻ ശേഖർ കമ്മുല, നടൻമാരായ അല്ലു അർജുൻ, നാനി എന്നിവർക്കെതിരെ ശ്രീ റെഡ്ഡി ലൈംഗികാരോപണമുന്നയിച്ചിട്ടുണ്ട്.[8][5][9]
അവലംബം
[തിരുത്തുക]- ↑ "ശ്രീ റെഡ്ഡി ഇങ്ങനെയായാൽ അംഗീകരിക്കാന് പറ്റില്ല". മാതൃഭൂമി ദിനപത്രം. 2018-04-09. Archived from the original on 2018-06-10. Retrieved 2018-06-10.
- ↑ "Sri Reddy threatens to shame Nani again - Movies News". ഇന്ത്യ ടുഡെ. 2018-06-08. Retrieved 2018-06-10.
- ↑ "സ്റ്റുഡിയോയിൽ വെച്ച് തന്നെ പീഡിപ്പിച്ചത് റാണയുടെ സഹോദരനെന്ന് ശ്രീ റെഡ്ഡി; ചിത്രങ്ങൾ പുറത്ത്". മലയാള മനോരമ. 2018-04-11. Retrieved 2018-06-10.
- ↑ "തെലുഗ് സിനിമയെ പിടിച്ചു കുലുക്കി കാസ്റ്റിംഗ് കൗച്ച്; പ്രമുഖ സംവിധായകനെതിരേ നടി ശ്രീ റെഡ്ഡി". അഴിമുഖം ന്യൂസ്. Archived from the original on 2018-04-08. Retrieved 2018-06-10.
- ↑ 5.0 5.1 "നാനിക്കെതിരെ വീണ്ടും ശ്രീ റെഡ്ഡി; ഒപ്പമുളള നഗ്നചിത്രം ഉടന് പുറത്ത് വിടുമെന്ന് ഭീഷണി". മലയാള മനോരമ. 2018-06-10. Archived from the original on 2018-06-10. Retrieved 2018-06-10.
- ↑ "റാണ ദഗ്ഗുബാട്ടിയുടെ സഹോദരനെതിരെയുള്ള ലൈംഗികാരോപണം: ശ്രീ റെഡ്ഡി ഫോട്ടോ പുറത്തുവിട്ടു". ഏഷ്യാനെറ്റ് ന്യൂസ്. 2018-04-11. Retrieved 2018-06-10.
- ↑ "അടുത്ത തവണ പൂർണ നഗ്നയായി.... നടി ശ്രീ റെഡ്ഡിയുടെ പ്രതിഷേധത്തിന്റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ". വൺ ഇന്ത്യ. 2018-04-08. Retrieved 2018-06-10.
- ↑ "Sri Reddy shocking post about Bigg Boss 2 and Nani". ടോളിവുഡ്.നെറ്റ്. 2018-06-09. Archived from the original on 2018-06-14. Retrieved 2018-06-10.
- ↑ "നാനിയുമായുള്ള സ്വകാര്യ വീഡിയോ ഉടൻ എത്തും!! ടോളിവുഡിനെ വീണ്ടും ഞെട്ടിച്ച് ശ്രീ റെഡ്ഡി". ഫിലിം ബീറ്റ്. 2018-06-09. Retrieved 2018-06-10.