Jump to content

ശ്രിഷ് പാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രിഷ് പാൽ (ജനനം: ഏകദേശം 1887 മുതൽ13 ഏപ്രിൽ 1939 വരെ) ബ്രിട്ടീഷ് ഇന്ത്യയിലെ ധാക്കയിൽ മുൽബർഗയിൽ ജനിച്ച ഒരു ബംഗാളി വിപ്ലവകാരിയായിരുന്നു.

നന്ദലാൽ കൊലപാതകം

[തിരുത്തുക]

അദ്ദേഹത്തിന്റെ പൂർണ്ണനാമം ശ്രിഷ് ചന്ദ്ര പാൽ എന്നായിരുന്നു. 1905 ൽ വിപ്ലവാത്മക രാഷ്ട്രീയം അദ്ദേഹത്തെ ആകർഷിക്കുകയും ഹേമചന്ദ്ര ഘോഷിന്റെ മാർഗനിർദ്ദേശമനുസരിച്ച്, ധാക്ക ആസ്ഥാനമായ മുക്തിസംഘയിൽ ചേർന്ന് ബംഗാൾ വോളണ്ടിയർമാരായി പ്രവർത്തിക്കുകയും ചെയ്തു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ കർമ്മോദ്യുക്തനായ ആരാധകനായിരുന്നു ശ്രിഷ് പാൽ. പ്രഫുല്ല ചാക്കിയുടെ അറസ്റ്റിനും മരണത്തിനു ശേഷം, പ്രഫുല്ല അറസ്റ്റ് ചെയ്യപ്പെടുന്നതിനു കാരണക്കാരനായ കുപ്രസിദ്ധ പോലീസ് ഇൻസ്പെക്ടർ നന്ദലാൽ ബാനർജിയെ വധിക്കുവാൻ വിപ്ലവകാരികൾക്കിടയിലെ മുതിർന്ന നേതാക്കൾ തീരുമാനിച്ചു.[1] അറ്റ്മൊന്നതി സമിതിയിലെ ഒരംഗമായിരുന്ന രണൻ ഗാംഗുലിയോടൊത്തുചേർന്ന് ശ്രിഷ് പാൽ നടത്തിയ ഈ ദൗത്യം വിജയിച്ചു.[2] 1908 നവംബർ 9 ന് അവർ കൊൽക്കത്തയിലെ സെർപന്റൈൻ ലൈനിൽവച്ച് നന്ദലാലിനെ കൊലപ്പെടുത്തുകയും രക്ഷപെടുകയും ചെയ്തു.[3]

റൊഡ്ഡ ആയുധ മോഷണം

[തിരുത്തുക]

റൊഡ്ഡാ കമ്പനിയുടെ ആയുധക്കൊള്ള കേസിലും ശ്രിഷ് പാൽ സജീവ പങ്കാളിത്തം വഹിച്ചു. 1914 ആഗസ്ത് 26 ന് ഒരുകൂട്ടം ബംഗാളി വിപ്ലവകാരികൾ കിഡ്ഡെർപൂർ ഡോക്ക് പ്രദേശത്തു നിന്നു് മൗസർ പിസ്റ്റൾ മൗസർ (ജർമൻ നിർമ്മിത തോക്ക് ബ്രാണ്ട്), തിരകൾ എന്നിവ വൻതോതിൽ കൊള്ളയടിച്ചു. ഹാബു എന്ന വ്യാജനാമത്തിൽ ഇതിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കു ��േതൃത്വം നൽകിയത് ശ്രിഷ്‍ പാൽ ആയിരുന്നു. ശ്രിഷ് പാൽ, ഖഗേന്ദ്രനാഥ് ദാസ്, ഹരിദാസ് ദത്ത എന്നിവർചേർന്ന കൊള്ളയടിച്ച ആയുധങ്ങൾ അത്യന്തം രസകരമായ രീതിയിൽ സുരക്ഷിത സ്ഥലത്ത് ഒളിപ്പിച്ചു. ഒടുവിൽ 1916 ൽ ശ്രിഷ് പാൽ അറസ്റ്റിലായെങ്കിലും നന്ദലാൽ കൊലക്കേസ് തെളിയിക്കാൻ അവർക്കു സാധിച്ചില്ല. കഠിനമായ അസുഖം കാരണമായി അദ്ദേഹം 1919 ൽ ജയിൽ മോചിതനായി.[4]

1939 ഏപ്രിൽ 13 ന് ശ്രിഷ്‍ പാൽ അന്തരിച്ചു.

അവലംബം

[തിരുത്തുക]
  1. Amiya K. Samanta. "Terrorism in Bengal: Chronological records of terrorist violence in Bengal Presidency". Retrieved July 16, 2018. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. Volume 1, Bhūpendrakiśora Rakshita-Rāẏa. "Bhāratera saśastra-biplaba". Retrieved July 16, 2018. {{cite web}}: Cite has empty unknown parameter: |dead-url= (help)CS1 maint: numeric names: authors list (link)
  3. Shailesh Dey (1991). Kkhoma nei (Bengali). Kolkata: Biswas Publishing House. p. 16.
  4. Part - I, Subodhchandra Sengupta & Anjali Basu (2002). Sansad Bangali Charitavidhan (Bengali). Kolkata: Sahitya Sansad. p. 541. ISBN 81-85626-65-0.
"https://ml.wikipedia.org/w/index.php?title=ശ്രിഷ്_പാൽ&oldid=3480651" എന്ന താളിൽനിന്ന് ശേഖരിച്ചത്