ശാസ്ത്രവിചാരം
ഡോ.മുഹമ്മദ് ഹസൻ | |
പഴയ എഡിറ്റേഴ്സ് | പ്രഫ. വി.മുഹമ്മദ് |
---|---|
ഗണം | ശാസ്ത്രമാസികകൾ |
പ്രസിദ്ധീകരിക്കുന്ന ഇടവേള | മാസിക |
പ്രധാധകർ | സി.എസ്.എസ്.ആർ |
രാജ്യം | ഇന്ത്യ |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | കോഴിക്കോട്, കേരളം, ഇന്ത്യ. |
ഭാഷ | മലയാളം. |
1984 ജനുവരി മുതൽ കോഴിക്കോട് നിന്ന് പ്രസിദ്ധീകരണമാരംഭിച്ച ഒരു ശാസ്ത്രമാസികയാണ് ശാസ്ത്രവിചാരം. ഇടക്കാലത്ത് പ്രസിദ്ധീകരണം നിലച്ചുവിവെങ്കിലും 2006 ഏപ്രിൽ മാസത്തോടെ പ്രസിദ്ധീകരണം പുനരാരംഭിച്ചു. പ്രൊഫസർ. വി.മുഹമ്മദ് ആയിരുന്നു ചീഫ് എഡിറ്റർ. 2006-ൽ പുനപ്രസിദ്ധീകരണം നടന്നപ്പോഴും അദ്ദേഹം തന്നെയായിരുന്നു പത്രാധിപർ. എന്നാല് പ്രൊഫസർ. വി.മുഹമ്മദിന്റെ വിയോഗത്തോടെ ഡോ. മുഹമ്മദ്ഹസൻ പത്രാധിപരായി.
പിന്നണിയിൽ
[തിരുത്തുക]സെന്റർ ഫോർ സൈൻസ് ആന്റ് സയൻസ് റിസർച്ച് (Centre for Sigs and Science Research) എന്ന സംരംഭത്തിന് കീഴിൽ നവശാസ്ത്രവിചാരം എന്ന പേരിൽ ഇപ്പോൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന മാസികയുടെ നിലവിലെ പത്രാധിപ സമിതിയംഗങ്ങൾ താഴെപ്പറയുന്നവരാണ്.
- മാനേജിങ് എഡിറ്റർ: ഡോ.എം.എ അബ്ദുല്ല
- ചീഫ്.എഡിറ്റർ: ഡോ.മുഹമ്മദ് ഹസൻ
- സഹ പത്രാധിപർ:ഡോ. കോയക്കുട്ടി ഫാറൂഖി,
- ഡോ.അബ്ദുർറസാഖ് സുല്ലമി.
ലക്ഷ്യം
[തിരുത്തുക]ദൈവമുക്തവും ധർമ്മനിരാസവുമായ ശാസ്ത്ര ചിന്തകൾക്ക് പകരം മാനവികവും ദൈവിക ദൃഷ്ടാന്തപരവുമായ വിചാരങ്ങൾക്ക് ഇടം നൽകുന്ന പ്രസിദ്ധീകരണമാണ് ശാസ്ത്രവിചാരം മാസിക. ഇത്തരം ചിന്തകളുടെ കൂട്ടായ്മക്ക് ��േണ്ടി രൂപീകരിക്കപ്പെട്ട സി.എസ്.എസ്.ആർ(സൈൻസ് അഥവാ ദൈവിക ദൃഷ്ടാന്തങ്ങളും ശാസ്ത്രവും സമന്വയിപ്പിക്കുന്ന ഗവേഷണ കേന്ദ്രം)എന്ന സംരംഭത്തിൻറെ ആശയപ്രചാരണവേദികൂടിയാണ് ശാസ്ത്രവിചാരം.