ശാസ്തമംഗലം മഹാദേവക്ഷേത്രം
ശാസ്തമംഗലം മഹാദേവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 8°28′58″N 76°56′37″E / 8.48278°N 76.94361°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | തിരുവനന്തപുരം |
പ്രദേശം: | തിരുവനന്തപുരം |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പരമശിവൻ |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | തിരുവിതാംകൂർ ദേവസ്വം ബോർഡ് |
ശാസ്തമംഗലം മഹാദേവക്ഷേത്രം: തിരുവനന്തപുരം ജില്ലയിലെ ശാസ്തമംഗലത്താണ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത് [1]. വലിപ്പമേറിയ ഇവിടുത്തെ ബലിക്കല്ല് വളരെ പ്രസിദ്ധമാണ്.
ക്ഷേത്രം
[തിരുത്തുക]വട്ട ശ്രീകോവിലോടു കൂടിയ നാലമ്പല സമുച്ചയമാണിവിടുത്തെ ശിവക്ഷേത്രം. പാർവ്വതീസമേതഭാവത്തിൽ കിഴക്കോട്ട് ദർശനമായാണ് ഇവിടെ ശിവപ്രതിഷ്ഠ. കൊടിമരം സ്വർണ്ണം പൂശീയതാണ്. വളരെ വലിപ്പമേറിയതാണ് ഇവിടുത്തെ ബലിക്കല്ല്. തിരുവിതാംകൂർ രാജാക്കന്മാർ ഇവിടെ ദർശനത്തിനു വരുമ്പോൾ പൂർണ്ണ അലങ്കാരത്തോടെ വന്നിരുന്നു.
പൂജകൾ
[തിരുത്തുക]മൂന്നു പൂജകൾ ഇവിടേ നിത്യേന പതിവുണ്ട്.
- ഉഷപൂജ
- ഉച്ചപൂജ
- അത്താഴപൂജ
ഉപദേവന്മാർ
[തിരുത്തുക]- ഗണപതി
- അയ്യപ്പൻ
- മുരുകൻ
- ഭദ്രകാളി
- വീരഭദ്രൻ
വിശേഷങ്ങൾ
[തിരുത്തുക]ഉത്സവം
[തിരുത്തുക]ധനുമാസത്തിൽ പത്തു ദിവസം ഇവിടെ ആണ്ടുത്സവം ആഘോഷിക്കുന്നു. തിരുവാതിരനാളിലാണ് ആറാട്ട്.
ശിവരാത്രി
[തിരുത്തുക]കുംഭമാസത്തിലെ കറുത്ത ചതുർദ്ദശി നാളിൽ ശിവരാത്രി ആഘോഷിയ്ക്കുന്നു.
ക്ഷേത്രത്തിൽ എത്തിചേരാൻ
[തിരുത്തുക]തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 7-കിലോമീറ്റർ ദൂരത്ത്, തിരുവനന്തപുരം ശാസ്തമംഗലം റോഡിൽ പൈപ്പിൻമൂടിനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“