Jump to content

വെർജിൽ വാൻ ഡൈക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെർജിൽ വാൻ ഡൈക്ക്
2016 ൽ നെതർലാൻഡ്‌സ് ദേശീയ ഫുട്‌ബോൾ ടീമിനായി വാൻ ഡൈക്ക് അണിനിരക്കുന്നു
Personal information
Full name വെർജിൽ വാൻ ഡൈക്ക്[1]
Date of birth (1991-07-08) 8 ജൂലൈ 1991  (33 വയസ്സ്)[2]
Place of birth ബ്രെഡ, നെതർലന്റ്സ്
Height 1.93 മീ (6 അടി 4 ഇഞ്ച്)[3]
Position(s) സെന്റർ ബാക്ക്
Club information
Current team
ലിവർപൂൾ എഫ്.സി.
Number 4
Youth career
2009–2010 Willem II
2010–2011 Groningen
Senior career*
Years Team Apps (Gls)
2011–2013 Groningen 62 (7)
2013–2015 Celtic 76 (9)
2015–2018 Southampton 67 (4)
2018– Liverpool 63 (5)
National team
2011 Netherlands U19 1 (0)
2011–2013 Netherlands U21 3 (0)
2015– Netherlands 32 (4)
*Club domestic league appearances and goals, correct as of 17:35, 2 November 2019 (UTC)
‡ National team caps and goals, correct as of 05:34, 16 October 2019 (UTC)

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിന്റെയും നെതർലന്റ്സ് ദേശീയ ടീമിന്റെ ക്യാപ്റ്റന്റെയും സെന്റർ ബാക്ക് ആയി കളിക്കുന്ന ഡച്ച് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് വെർജിൽ വാൻ ഡൈക്ക് (ജനനം: 8 ജൂലൈ 1991). ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധനിരക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം തന്റെ കരുത്തും, നേതൃത്വപാടവം കൊണ്ടും അറിയപ്പെടുന്നു.[4][5][6] 2019 ൽ അദ്ദേഹം  യുവേഫ മെൻസ് പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു, കൂടാതെ ഫിഫയുടെ മികച്ച മെൻസ് പ്ലെയർ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തി.[7]

ഗ്രോനിംഗെൻ എന്ന ഡച്ച് പ്രൊഫഷണൽ ക്ലബ്ബിലൂടെ തന്റെ കരിയർ ആരംഭിച്ച വാൻ ഡൈക്ക് 2013 ൽ സ്കോട്ടിഷ് ക്ലബ് കെൽറ്റിക്കിലേക്ക് മാറി. കെൽറ്റിക്കിനൊപ്പം സ്കോട്ടിഷ് പ്രീമിയർഷിപ്പ് കിരീടം നേടുകയും, ക്ലബ്ബിന് വേണ്ടി കളിച്ച രണ്ടുവർഷവും പിഎഫ്എ സ്കോട്ട്ലൻഡ് ടീം ഓഫ് ദ ഇയർ പട്ടികയിൽ ഇടംനേടുകയും ചെയ്തു. 2015 സെപ്റ്റംബറിൽ, പ്രീമിയർ ലീഗ് ടീമായ സതാംപ്ടണിൽ ചേർന്നു. 2018 ജനുവരിയിൽ, അക്കാലത്ത് ഒരു പ്രതിരോധക്കാരന് ലഭിക്കുന്ന റെക്കോർഡ് കൈമാറ്റ ഫീസ് ആയ 75 മില്യൺ ഡോളറിന്, അദ്ദേഹം ലിവർപൂൾ ക്ലബ്ബിൽ ചേർന്നു.[8] ലിവർപൂളിന് ഒപ്പമുള്ള ആദ്യ സീസണിൽ തന്നെ വാൻ ഡൈക്ക് 2018–19 സീസണിലെ പി‌എഫ്‌എ പ്ലെയർ ഓഫ് ദ ഇയർ, പ്രീമിയർ ലീഗ് പ്ലെയർ ഓഫ്ദി സീസൺ എന്നീ നേട്ടങ്ങൾ കരസ്ഥമാക്കി. ലിവർപൂൾ വിജയികളായ 2019 ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അദ്ദേഹത്തെ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു.

2015 ൽ നെതർലൻഡിന് വേണ്ടി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച വാൻ ഡൈക്ക് 2018 ൽ തന്റെ രാജ്യത്തിന്റെ ക്യാപ്റ്റനായി. 2019 ൽ യൂറോപ്യൻ ചാമ്പ്യൻമാരായ പോർച്ചുഗലിനെ 3-0 ന് പരാജയപ്പെടുത്തിയ മത്സരത്തിൽ അദ്ദേഹം തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടി. മൂന്ന് മാസത്തിന് ശേഷം പ്രഥമ യുവേഫ നേഷൻസ് ലീഗ് ചാമ്പ്യൻഷിപ്പിൽ വാൻ ഡൈക്ക് തന്റെ ടീമിനെ ഫൈനലിലേക്ക് നയിച്ചു.

ചെറുപ്പകാലം

[തിരുത്തുക]

ഡച്ച് പിതാവിന്റെയും സുരിനാമീസ് മാതാവിന്റേയും മകനായി നെതർലൻ‌ഡിലെ ബ്രെഡയിൽ വാൻ ഡൈക്ക് ജനിച്ചു. കൗമാരപ്രായത്തിൽ വില്ലം II അക്കാദമിയിൽ പരിശീലനം നേടുന്നതിനൊപ്പം ഒരു പാർട്ട്ടൈമായി പാത്രം കഴുകുന്നജോലിയും അദ്ദേഹം ചെയ്തു. റൈറ്റ് ബാക്ക് സ്ഥാനത്തു കളിച്ചു പരാജയപ്പെട്ടതിനാൽ 2008 ൽ സെൻട്രൽ ബാക്ക് സ്ഥാനത്തേക്ക് മാറ്റി. സ്ഥാനമാറ്റവും ശാരീരിക വളർച്ചയും ഉണ്ടായിരുന്നിട്ടും, വില്ലെം II ന്റെ റിസർവ് മാനേജറിനു വാൻ ഡൈക്കിൽ വിശ്വാസം തോന്നിയില്ല. 2010 ൽ, അക്കാലത്ത് എഫ്‌സി ഗ്രോനിംഗെൻ വേണ്ടി പ്രവർത്തിച്ചിരുന്ന, മുൻ ഡച്ച് അന്താരാഷ്ട്ര കളിക്കാരൻ മാർട്ടിൻ കോമാൻ, വാൻ ഡൈക്കിന്റെ കഴിവ് തിരിച്ചറിഞ്ഞു, അതെ വര്ഷം തന്നെ ഗ്രോനിംഗെൻ ക്ലബ്ബിലേക്ക് മാറ്റം ഏർപ്പാടാക്കി.

ലിവർപൂൾ കരിയർ

[തിരുത്തുക]

75 മില്യൺ ഡോളർ ട്രാൻസ്ഫർ തുകയുമായി വിന്റർ ട്രാൻസ്ഫർ വിൻഡോ തുറക്കുമ്പോൾ വാൻ ഡൈക്ക് ലിവർപൂളിൽ ചേരുമെന്ന് 2017 ഡിസംബർ 27 ന് പ്രഖ്യാപിച്ചു. സതാംപ്ടൺ കരാറിലെ സെയിൽ-ഓൺ ക്ലോസ് കാരണം മുൻ ക്ലബ് കെൽറ്റിക്ക് വാൻ ഡൈക്കിന്റെ ട്രാൻസ്ഫർ ഫീസ് 10% ലഭിക്കും. ട്രാൻസ്ഫർ തുക ഒരു പ്രതിരോധനിരക്കാരന് ലോക ഫുട്ബോളിൽ ലഭിക്കുന്ന റെക്കോർഡ് ഫീസായിരിക്കുമെന്ന് സതാംപ്ടൺ അവകാശപ്പെട്ടു.

2017–18 സീസൺ

[തി��ുത്തുക]

ജനുവരി 5 ന് എഫ്‌എ കപ്പിന്റെ മൂന്നാം റൗണ്ടിൽ ലിവർപൂളിനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം പ്രാദേശിക എതിരാളികളായ എവർട്ടനെതിരായ 2-1 വിജയത്തിൽ വൈകി ഹെഡറിലൂടെ വിജയ ഗോൾ നേടി. അങ്ങനെ, 1901-ൽ ബിൽ വൈറ്റിന് ശേഷം മെർസീസൈഡ് ഡെർബിയിൽ അരങ്ങേറ്റ മത്സരത്തിൽത്തന്നെ ഗോൾ നേടുന്ന ആദ്യ കളിക്കാരനായി. ലിവർപൂളിന്റെ പ്രതിരോധനിരയിൽ വാൻ ഡൈക്കും ഡെജാൻ ലോവ്രനും ശക്തമായ പങ്കാളിത്തം സ്ഥാപിച്ചു. ലിവർപൂളിന്റെ മുൻ പ്രതിരോധ പ്രശ്‌നങ്ങൾ പരിഹരിച്ചതിനുള്ള ഖ്യാതി ഡച്ചുകാരന് ലഭിച്ചു.

ചാമ്പ്യൻസ് ലീഗിൽ സീസണിന്റെ പകുതി മാത്രം കളിച്ചിട്ടും വാൻ ഡൈക്കിനെ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ ഉൾപ്പെടുത്തി. 2018 ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനെതിരെ വാൻ ഡൈക്ക് 90 മിനിറ്റ് സമയവും കളിച്ചു, പക്ഷെ ലിവർപൂളിന് 1–3 തോറ്റു. വാൻ ഡൈക്ക് തന്റെ ആദ്യ സീസണിൽ എല്ലാ ചാംപ്യൻഷിപ്പിലുമായി 22 മത്സരങ്ങൾ കളിച്ചു, ഒരു ഗോൾ നേടി.

2018–19 സീസൺ

[തിരുത്തുക]

2018 ഓഗസ്റ്റ് 20 ന്, ക്രിസ്റ്റൽ പാലസിനെതിരെ 2-0 ന് ജയിച്ച മത്സരത്തിൽ ബിബിസി സ്പോർട്ടും സ്കൈ സ്പോർട്സും ചേർന്ന് വാൻ ഡൈക്കിനെ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു. ഓഗസ്റ്റിലെ പ്രകടനങ്ങൾക്ക് വാൻ ഡൈക്കിന് ലിവർപൂൾ സ്റ്റാൻഡേർഡ് ചാർട്ടേഡ് പ്ലെയർ ഓഫ് ദ മന്ത് അവാർഡ് ലഭിച്ചു. ഡിസംബർ 21 ന്, വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ 2-0 ന് മത്സരത്തിൽ വാൻ ഡൈക്ക് ലിവർപൂളിന് വേണ്ടി തന്റെ ആദ്യ ഗോൾ നേടി. 2018–19 സീസണിൽ പ്രീമിയർ ലീഗ് ശ്രദ്ധേയമായ പ്രകടനം തുടർന്ന അദ്ദേഹം നവംബർ, ഡിസംബർ മാസങ്ങളിൽ പി‌എഫ്‌എ പ്ലെയർ ഓഫ് ദ മന്ത് സമ്മാനം നേടി.

2019 ഫെബ്രുവരി 27 ന് വാട്ട്ഫോർഡിനെതിരായ 5-0 വിജയത്തിൽ വാൻ ഡൈക്ക് രണ്ടുതവണ ഗോൾ നേടി. അടുത്ത മാസം, ബയേൺ മ്യൂണിക്കിനെ 3-1 ന് തോൽപ്പിച്ച മത്സരത്തിൽ അദ്ദേഹം ചാമ്പ്യൻസ് ലീഗിലെ തന്റെ ആദ്യ ഗോൾ കണ്ടെത്തി.

ഏപ്രിൽ 20 ന്, പി‌എഫ്‌എ പ്ലേയേഴ്സ് പ്ലെയർ ഓഫ് ദ ഇയർ അവാർഡിനായി, സഹതാരം സാഡിയോ മാനെക്കൊപ്പം. നാമനിർദ്ദേശം ചെയ്യപ്പെട്ട ആറ് കളിക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. നാലുദിവസത്തിനുശേഷം, ലിവർപൂൾ ടീമംഗങ്ങളായ ട്രെന്റ് അലക്സാണ്ടർ-അർനോൾഡ്, മാനെ, ആൻഡ്രൂ റോബർ‌ട്ട്സൺ എന്നിവർക്കൊപ്പം പി‌എഫ്‌എ ടീം ഓഫ് ദ ഇയറിൽ അദ്ദേഹത്തെ തിരഞ്ഞെടുത്തു. 2019 ഏപ്രിൽ 28 ന് അദ്ദേഹത്തെ പി‌എഫ്‌എ പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു. ജൂൺ 1 ന് നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ടോട്ടൻഹാമിനെതിരെ ലിവർപൂൾ 2-0 ന് വിജയിച്ചതിനെത്തുടർന്ന് വാൻ ഡൈക്കിനെ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു.

2019 ഓഗസ്റ്റിൽ യുവേഫ പ്ലെയർ ഓഫ് ദ ഇയർ അവാർഡ് വാൻ ഡൈക്ക് നേടി. 2019 സെപ്റ്റംബർ 2 ന് ഫിഫ ഫുട്ബോൾ അവാർഡിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. 2019 സെപ്റ്റംബർ 23 ന്, മികച്ച ഫിഫ പുരുഷ കളിക്കാരന്റെ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തി. 2019 ഒക്ടോബറിൽ, ബാലൻ ഡി ഓർ (ഗോൾഡൻ ബോൾ) പുരസ്‌കാരത്തിനായി പരിഗണിക്കുന്ന 30 ഫുട്ബോൾ കളിക്കാരിൽ ഒരാളായി വാൻ ഡൈക്കിനെ ഉൾപ്പെടുത്തി.

കരിയർ സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
പുതുക്കിയത്: match played 2 November 2019
Appearances and goals by club, season and competition
Club Season League National Cup League Cup Europe Other Total
Division Apps Goals Apps Goals Apps Goals Apps Goals Apps Goals Apps Goals
Groningen 2010–11[9] Eredivisie 5 2 0 0 5 2
2011–12[9] Eredivisie 23 3 1 0 24 3
2012–13[9] Eredivisie 34 2 3 0 37 2
Total 62 7 4 0 66 7
Celtic 2013–14[10] Scottish Premiership 36 5 2 0 1 0 8 0 47 5
2014–15[11] Scottish Premiership 35 4 5 4 4 0 14 2 58 10
2015–16[12] Scottish Premiership 5 0 5 0 10 0
Total 76 9 7 4 5 0 27 2 115 15
Southampton 2015–16[12] Premier League 34 3 1 0 3 0 38 3
2016–17[13] Premier League 21 1 1 1 2 0 6 2 30 4
2017–18[14] Premier League 12 0 0 0 12 0
Total 67 4 2 1 5 0 6 2 80 7
Liverpool 2017–18[14] Premier League 14 0 2 1 6 0 22 1
2018–19[15] Premier League 38 4 0 0 0 0 12 2 50 6
2019–20[16] Premier League 11 1 0 0 0 0 3 0 2 0 16 1
Total 63 5 2 1 0 0 21 2 2 0 88 8
Career total 268 25 15 6 10 0 54 6 2 0 349 37


അന്താരാഷ്ട്ര മത്സരങ്ങൾ

[തിരുത്തുക]
പുതുക്കിയത്: match played 13 October 2019[17]
Appearances and goals by national team and year
National team Year Apps Goals
Netherlands 2015 3 0
2016 9 0
2017 4 0
2018 8 3
2019 8 1
Total 32 4

അന്താരാഷ്ട്ര ഗോളുകൾ

[തിരുത്തുക]
As of match played on 9 September 2019. Netherlands score listed first, score column indicates score after each Van Dijk goal.[17]
International goals by date, venue, cap, opponent, score, result and competition
No. Date Venue Cap Opponent Score Result Competition
1 26 March 2018 Stade de Genève, Geneva, Switzerland 18  പോർച്ചുഗൽ 3–0 3–0 Friendly
2 13 October 2018 Johan Cruyff Arena, Amsterdam, Netherlands 22  ജെർമനി 1–0 3–0 2018–19 UEFA Nations League A
3 19 November 2018 Arena AufSchalke, Gelsenkirchen, Germany 24 2–2 2–2
4 21 March 2019 De Kuip, Rotterdam, Netherlands 25  Belarus 4–0 4–0 UEFA Euro 2020 qualification

ബഹുമതികൾ

[തിരുത്തുക]

കെൽറ്റിക്

  • സ്കോട്ടിഷ് പ്രീമിയർഷിപ്പ് : 2013–14, 2014–15 [18]
  • സ്കോട്ടിഷ് ലീഗ് കപ്പ് : 2014–15

ലിവർപൂൾ

അന്താരാഷ്ട്ര മത്സരങ്ങൾ

[തിരുത്തുക]

നെതർലാന്റ്സ്

വ്യക്തിഗത നേട്ടങ്ങൾ

[തിരുത്തുക]
  • പി‌എഫ്‌എ പ്ലേയേഴ്‌സ് പ്ലെയർ ഓഫ് ദ ഇയർ : 2018–19 [19]
  • പി‌എഫ്‌എ ടീം ഓഫ് ദ ഇയർ : 2018–19 പ്രീമിയർ ലീഗ്
  • പി‌എഫ്‌എ പ്ലെയർ ഓഫ് ദ മന്ത് : നവംബർ 2018 [20]
  • സീസണിലെ പ്രീമിയർ ലീഗ് പ്ലെയർ : 2018–19 [21]
  • പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ മന്ത് : ഡിസംബർ 2018 [22]
  • യുവേഫ മെൻസ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് : 2018–19 [23]
  • സീസണിലെ യുവേഫ ഡിഫെൻഡർ : 2018–19 [24]
  • യുവേഫ ടീം ഓഫ് ദ ഇയർ : 2018 [25]
  • യുവേഫ ചാമ്പ്യൻസ് ലീഗ് സ്ക്വാഡ് ഓഫ് സീസൺ: 2017–18, [26] 2018–19 [27]
  • യുവേഫ നേഷൻസ് ലീഗ് ഫൈനൽ ടീം ഓഫ് ടൂർണമെന്റ്: 2019
  • മികച്ച ഫിഫ പുരുഷ കളിക്കാരൻ : 2019 (രണ്ടാം സ്ഥാനം) [28]
  • ഫിഫ ഫിഫ്പ്രോ വേൾഡ് 11 : 2019 [29]
  • ഫിഫ ഫിഫ്പ്രോ വേൾഡ് 11 അഞ്ചാമത്തെ ടീം: 2018 [30]
  • ലിവർപൂൾ ഫാൻസ് പ്ലെയർ ഓഫ് സീസൺ അവാർഡ് : 2018–19
  • ലിവർപൂൾ പ്ലേയേഴ്സ് പ്ലെയർ ഓഫ് സീസൺ അവാർഡ് : 2018–19
  • സതാംപ്ടൺ പ്ലെയർ ഓഫ് സീസൺ : 2015–16 [31]
  • പി‌എഫ്‌എ സ്കോട്ട്ലൻഡ് ടീം ഓഫ് ദ ഇയർ : 2013–14, 2014–15
  • കെൽറ്റിക് എഫ്‌സി പ്ലേയേഴ്‌സ് പ്ലെയർ ഓഫ് ദ ഇയർ : 2013–14 [32]

അവലംബം

[തിരുത്തുക]
  1. "Squads for 2016/17 Premier League confirmed". Premier League. 1 September 2016. Retrieved 11 September 2016.
  2. "Virgil Van Dijk". 11v11.com. AFS Enterprises. Retrieved 7 January 2018.
  3. "Virgil van Dijk". Southampton F.C. Archived from the original on 11 March 2017.
  4. "Virgil Van Dijk Voted The Best Defender In World Football". www.sportbible.com. 16 March 2019. Archived from the original on 2019-03-20. Retrieved 20 April 2019.
  5. "Virgil van Dijk the best defender in the world, says Paul Merson". Sky Sports. Retrieved 20 April 2019.
  6. UEFA.com. "Virgil van Dijk: Champions League Defender of the Season". UEFA.com (in ഇംഗ്ലീഷ്). Retrieved 2019-09-01.
  7. "The Best FIFA Men's Player". www.fifa.com. Archived from the original on 2018-12-08. Retrieved 2 September 2019.
  8. "Virgil van Dijk: Liverpool to sign Southampton defender for world record £75m". BBC Sport. BBC Sport. 27 December 2017. Retrieved 7 January 2018. {{cite web}}: Check date values in: |date= (help)
  9. 9.0 9.1 9.2 "V. Van Dijk: Summary". Soccerway. Perform Group. Retrieved 21 December 2018.
  10. "Games played by വെർജിൽ വാൻ ഡൈക്ക് in 2013/2014". Soccerbase. Centurycomm. Retrieved 29 September 2016.
  11. "Games played by വെർജിൽ വാൻ ഡൈക്ക് in 2014/2015". Soccerbase. Centurycomm. Retrieved 29 September 2016.
  12. 12.0 12.1 "Games played by വെർജിൽ വാൻ ഡൈക്ക് in 2015/2016". Soccerbase. Centurycomm. Retrieved 7 January 2018.
  13. "Games played by വെർജിൽ വാൻ ഡൈക്ക് in 2016/2017". Soccerbase. Centurycomm. Retrieved 7 January 2018.
  14. 14.0 14.1 "Games played by വെർജിൽ വാൻ ഡൈക്ക് in 2017/2018". Soccerbase. Centurycomm. Retrieved 12 August 2018.
  15. "Games played by വെർജിൽ വാൻ ഡൈക്ക് in 2018/2019". Soccerbase. Centurycomm. Retrieved 10 August 2019.
  16. "Games played by വെർജിൽ വാൻ ഡൈക്ക് in 2019/2020". Soccerbase. Centurycomm. Retrieved 10 August 2019.
  17. 17.0 17.1 Van Dijk, Virgil at National-Football-Teams.com
  18. "Virgil van Dijk". Eurosport. Retrieved 7 January 2018.
  19. "Virgil van Dijk and Vivianne Miedema win PFA player of the year awards". BBC Sport. 28 April 2019. Retrieved 29 April 2019.
  20. "Van Dijk wins PFA Player of the Month award". Liverpool F.C. Retrieved 2 January 2019.
  21. "Van Dijk named EA SPORTS Player of the Season". Premier League. 12 May 2019. Retrieved 12 May 2019.
  22. "Virgil van Dijk: Overview". Premier League. Retrieved 11 January 2019.
  23. "Virgil van Dijk wins UEFA Men's Player of the Year award". UEFA. 29 August 2019. Retrieved 29 August 2019.
  24. "Virgil van Dijk: Champions League Defender of the Season". UEFA. 29 August 2019. Retrieved 29 August 2019.
  25. "UEFA.com fans' Team of the Year 2018 revealed". UEFA. 11 January 2019. Retrieved 11 January 2019.
  26. "UEFA Champions League Squad of the Season". UEFA. 27 May 2018. Retrieved 27 May 2018.
  27. "UEFA Champions League Squad of the Season". UEFA.com. 2 June 2019. Retrieved 2 June 2019.
  28. "Final Ranking the best FIFA Football awards" (PDF). FIFA. Retrieved 24 September 2019.
  29. "VAN DIJK AMONG FOUR DEBUTANTS IN MEN'S WORLD 11". FIFPro World Players' Union. 23 September 2019. Archived from the original on 2019-09-24. Retrieved 2019-11-05.
  30. "World 11: The Reserve Team for 2017–18". FIFPro. 24 September 2018. Archived from the original on 2019-06-26. Retrieved 25 September 2018.
  31. "Van Dijk the big winner at Saints' Player Awards". Southampton F.C. 11 May 2016. Archived from the original on 2020-11-29. Retrieved 7 January 2018.
  32. "Champions celebrate at Awards night". Celtic FC. 4 May 2014. Retrieved 21 May 2019.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
  • ലിവർപൂൾ എഫ്‌സി വെബ്‌സൈറ്റിലെ പ്രൊഫൈൽ
  • Virgil van Dijk
"https://ml.wikipedia.org/w/index.php?title=വെർജിൽ_വാൻ_ഡൈക്ക്&oldid=4106056" എന്ന താളിൽനിന്ന് ശേഖരിച്ചത്